പൊതുജന സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി ഈ ബ്ലോഗിന്റെ ഉടയവന്‍ അമേരിക്കയിലെ വിവിധനഗരങ്ങള്‍ സന്ദര്‍ശിക്കുന്നതാണ്. ആദ്യഘട്ടം പരിപാടി താഴെ ചേര്‍ക്കുന്നു:
ജൂണ്‍ 2-3 സിയാറ്റില്‍, വാഷിങ്ങ്ടണ്‍
ജൂണ്‍ 4-9 സിന്‍സിനാറ്റി, ഒഹായോ
ജൂണ്‍ 9 മിനിയാപ്പൊലീസ്, മിനെസോട്ട
നേരിട്ടുകാണാനാഗ്രഹിക്കുന്നവര്‍ ഈ-മെയില്‍ മുഖേന ബന്ധപ്പെടുക. കൃതികളുടെ പകര്‍പ്പ്, ഫോട്ടോ എന്നിവയില്‍ കൈയൊപ്പുകള്‍, അത്താഴവിരുന്ന്, സാമീപ്യം, സര്‍ഗ്ഗസഹായം എന്നിവ ചുരുങ്ങിയ ഫീസില്‍ ലഭ്യമാക്കുന്നതാണ്. ബ്ലോഗറുടെ കൂടെയുള്ള ഫോട്ടോകള്‍ക്ക് വളരെക്കുറച്ചു സമയം മാത്രമേ ചെലവഴിക്കാനുള്ളൂ എന്നതുകാരണം അതിന്റെ നിരക്ക് ഉയര്‍ത്തേണ്ടിവന്നതില്‍ ഖേദമുണ്ട്. പ്രശസ്തബ്ലോഗര്‍മാരെക്കുറിച്ചുള്ള നടുക്കുന്ന അനുഭവകഥകള്‍ കൊണ്ടു നിറഞ്ഞ പ്രഭാഷണം ബുക്കു ചെയ്യാനാഗ്രഹിക്കുന്നവര്‍ ഉടനടി ബന്ധപ്പെടുക. നിരക്കുകളെപ്പറ്റിയുള്ള എല്ലാ അന്വേഷണങ്ങളും ഈ-മെയില്‍ മാര്‍ഗ്ഗം മാത്രം. ഈ പര്യടനത്തില്‍നിന്നു നേടുന്ന എല്ലാ വരുമാനവും വായനക്കാരുടെ ബ്ലോഗനുഭവം മെച്ചപ്പെടുത്തുന്നതിലേക്ക് ഉപയോഗിക്കുന്നതാണ്.