Sunday, January 22, 2006

കണ്ടെഴുത്ത്‌

ലോകത്തുള്ള സകലരും കണ്ടു മറന്നു കഴിഞ്ഞ സിനിമകള്‍ ഞാന്‍ കണ്ടതിനെത്തുടര്‍ന്നുള്ള ചിതറിയ ചിന്തകള്‍. പടം കണ്ടിട്ടില്ലാത്തവര്‍ ഇതു വായിച്ചു പരിണാമഗുപ്തി അറിയാനിടയുള്ളതു കൊണ്ടു വായിക്കാതിരിക്കുകയാവും ഭേദം. പടം കണ്ടിട്ടുള്ളവര്‍ക്ക്‌ വായിച്ചിട്ടെന്തെങ്കിലും ഗുണമുണ്ടാകുമോ എന്നറിയാന്‍ വായിക്കുക.

കാശുമുടക്കി ഒരു കോപ്പി വാങ്ങി സൂക്ഷിക്കാന്‍ മടിയില്ലാത്തവ

അനന്തരം
അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ
ഇരകള്‍
ഓളവും തീരവും
കരിയിലക്കാറ്റുപോലെ
തിങ്കളാഴ്ച നല്ല ദിവസം
പെരുവഴിയമ്പലം
യവനിക
സന്ദേശം

ഇനിയൊരവസരം കിട്ടിയാല്‍ തീര്‍ച്ചയായും കാണുന്നവ
അന്നയും റസൂലും
ഒഴിമുറി
കഥാവശേഷന്‍
കൂടെവിടെ
ക്ലാസ്‌മേറ്റ്സ്
ഡാനി
നിഴല്‍ക്കുത്ത്‌
റാംജി റാവ് സ്പീക്കിങ്ങ്

ഇനിയൊരവസരം കിട്ടിയാല്‍ മിക്കവാറും വീണ്ടും കാണുന്നവ
അച്ചുവിന്റെ അമ്മ
ഇംഗ്ലീഷ്
ഒഴിവുദിവസത്തെ കളി
കസ്തൂരിമാന്‍
ഗോഡ്ഫാദർ
പ്രേമം
ഫ്രോഗ്
വീണ്ടും ചില വീട്ടുകാര്യങ്ങള്‍
സര്‍ഗ്ഗം
സൂത്രധാരന്‍

ഒന്നുകൂടി കാണാൻ ആഗ്രഹമില്ലാത്തത്
അമൃതം
അസ്തമയത്തിലേക്ക്
അയാളും ഞാനും തമ്മിൽ
ആർട്ടിസ്റ്റ്
ഇഷ്ടം
ഒരാൾപൊക്കം
കന്മദം
കല്യാണരാമന്‍
കാക്കക്കുയില്‍
കാഴ്ച
കുഞ്ഞിക്കൂനന്‍
കൊച്ചു കൊച്ചു സന്തോഷങ്ങള്‍
ചാർലി
പാഠം ഒന്ന്: ഒരു വിലാപം
പിന്നെയും
പെരുമഴക്കാലം
ബാംഗ്ലൂർ ഡെയ്സ്
മഞ്ഞുപോലൊരു പെണ്‍കുട്ടി
മനസ്സിനക്കരെ
മലയാളി മാമനു വണക്കം
മിഥുനം
മീശമാധവന്‍
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌
രസതന്ത്രം
രാപ്പകല്‍
വടക്കുംനാഥന്‍
വിസ്മയത്തുമ്പത്ത്‌

ഒരു പണിയുമില്ലാതെ ഇരിക്കുകയല്ലേ, ഒരു മലയാളം സിനിമയല്ലേ എന്നു കരുതി കണ്ടെങ്കിലും ഇനി ഒരിക്കല്‍ക്കൂടി കാണുന്നതിലും ഭേദം മുറ്റത്തെ പുല്ലുപറിക്കുന്നതാണെന്നുള്ള വക

അകലെ
അപരിചിതന്‍
അമർ അക്ബർ അന്തോണി
ഉദയനാണു താരം
ഒറ്റാല്‍
പാണ്ടിപ്പട
പേരറിയാത്തവർ
മകള്‍ക്ക്‌
യോദ്ധാ
വെട്ടം
സ്വപ്നക്കൂട്‌

ഉറ്റസുഹൃത്തിന്റെ കല്യാണത്തിനു പോകുമ്പോള്‍ വീഡിയോ കോച്ചില്‍ ഇവയിട്ടാല്‍ വണ്ടി നിര്‍ത്തി അടുത്ത ആനവണ്ടിയില്‍ വന്നോളാം എന്നുള്ളവ

ഉത്തമന്‍
ഗൗരീശങ്കരം
ഞാന്‍ സല്‍പ്പേരു രാമന്‍കുട്ടി
നരിമാന്‍
പച്ചക്കുതിര
പട്ടണത്തില്‍ സുന്ദരന്‍
പുതിയ നിയമം
സാക്ഷ്യം
സ്വപ്നലോകത്തിലെ ബാലഭാസ്കരന്‍

സ്വന്തം കല്യാണത്തിനു പോകുമ്പോള്‍ വീഡിയോ കോച്ചില്‍ ഇവയിട്ടാല്‍ വണ്ടി നിര്‍ത്തി അടുത്ത ആനവണ്ടിയില്‍ വന്നോളാം എന്നുള്ളവ

ഞങ്ങള്‍ സന്തുഷ്ടരാണ്‌
പകല്‍പ്പൂരം

മലയാളമല്ലാത്ത സിനിമകളെപ്പറ്റി എന്റെ അഭിപ്രായങ്ങള്‍

13 comments:

ബിന്ദു said...

ഒന്നു കൂടി കാണേണ്ടി വന്നാലും സങ്കടമില്ലാത്ത കൂട്ടത്തില്‍ കാക്കക്കുയിലോ??? എന്റമ്മേ...‘ഞങ്ങള്‍ സന്തുഷ്ടരാണ്’ഒന്നു കൂടി കണ്ടാലും സങ്കടമില്ല എനിക്ക്.:)

Rasheed Chalil said...

സിനിമയെ ഇങ്ങനെ ക്ലസ്സിഫൈ ചെയ്യാം അല്ലെ. നന്നയി.

Anonymous said...

good film can be classified like this good idea thankyou

രാജേഷ് ആർ. വർമ്മ said...

ബിന്ദു, കാക്കക്കുയില്‍ ആദ്യം കണ്ടപ്പോള്‍ ഭയങ്കരമായി ബോറടിച്ചു. പിന്നെ കണ്ടപ്പോള്‍ അത്ര കുഴപ്പമില്ലെന്നു തോന്നി. കാലത്തിന്റെ സ്ഫടികക്കട്ടയിലൂടെ സിനിമകള്‍ കടന്നുപോവുമ്പോള്‍ ചിലരംഗങ്ങള്‍ ഓര്‍മ്മയില്‍ പ്രശ്നമുണ്ടാക്കുമെന്നോ മറ്റോ കവി പാടിയത്‌ ഇതെപ്പറ്റിയായിരിക്കും അല്ലേ? ബിന്ദുവിന്റെ കമന്റ്‌ വായിക്കുന്നതു വരെ ഞാന്‍ വിചാരിച്ചിരുന്നത്‌ മലയാളം പാട്ടുപാടാനറിയാത്തതിന്‌ ഭാര്യയെ പരസ്യമായി അപമാനിക്കുന്നതും മറ്റുമായ രംഗങ്ങളുള്ള 'ഞങ്ങള്‍ സന്തുഷ്ടരാണ്‌' കണ്ടു ചിരിക്കാന്‍ സാധാരണക്കാര്‍ക്കൊന്നും പറ്റില്ലെന്നാണ്‌. അവിടെയും എനിക്കു പിഴച്ചു.

ഇത്തിരിവെട്ടം, അജ്ഞാതന്‍, നന്ദി. നമ്മുടെ ഓരോരുത്തരുടെയുമുള്ളില്‍ ഇതുപോലെ ഓരോ പട്ടികകളുണ്ട്‌, അല്ലേ?

Anonymous said...

jhj

മോളമ്മ said...

ഇപ്പോഴാണിത് കണ്ടത്. രസിച്ചു. ഈ വര്‍ഗ്ഗീകരണം ഒന്നു ശ്രമിച്ചു നോക്കിയിട്ടുണ്ട്.

mumsy-മുംസി said...

അവസാനത്തെ രണ്ട് പട്ടികകളോട് പൂര്‍ണമായും യോജിക്കുന്നു.
പുല്ലു പറിക്കാന്‍ പോകുകയാണ്‌ ഭേദം എന്നു പറഞ്ഞ പട്ടികയോട് യോജിക്കാനാവുന്നില്ല.
മഞു പോലൊരു പെണ്‍കുട്ടി, ഞങ്ങള്‍ സന്തുഷ്ടരാണ്‌
ഇവ ഇഷ്ടമാണല്ലേ..?
ആ സഹനശക്തിക്കു മുമ്പില്‍ നമിക്കുന്നു.

Babu Kalyanam said...

"ഒന്നുകൂടി കണേണ്ടി വന്നാലും സങ്കടമില്ലാത്തവ" enna groupilanu enikku യോദ്ധാ

വെള്ളെഴുത്ത് said...
This comment has been removed by the author.
രാജേഷ് ആർ. വർമ്മ said...

മോളമ്മേ, ബാബു കല്യാണം,

കൊള്ളാം. ഇതങ്ങനെ പടരട്ടെ.

മുംസി,
ഞങ്ങള്‍ സന്തുഷ്ടരാണ്‌ ഇഷ്ടമാണെന്നു ഞാന്‍ പറഞ്ഞെന്നോ? ആ വായനയ്ക്കു മുന്‍പില്‍ നമിക്കുന്നു.

നിരക്ഷരൻ said...

മൊത്തം ലിസ്റ്റില്‍ ആകെയുള്ളത് ഒരു പത്മരാജന്‍ ചിത്രം.
ഭരതന്റെ ചിത്രങ്ങളേയില്ല.കരിയിലക്കാറ്റുപോലെ എന്നതിനേക്കാളൊക്കെ എത്രയോ നല്ല പത്മരാജന്‍ സിനിമകള്‍ ഉണ്ട്.

ആ രാജ്യത്ത് കിട്ടുന്ന സിനിമകള്‍ ഈ ലിസ്റ്റിലുള്ളതൊക്കെ തന്നെയോ ? അതോ താങ്കള്‍ തിരഞ്ഞെടുത്തതില്‍ വന്നുപെട്ടതോ ഇതൊക്കെ ?

സിനിമകള്‍ എല്ലാം കിട്ടും എന്നുണ്ടെങ്കില്‍ ഞാനൊരു ലിസ്റ്റ് തരാം. കാശുമുടക്കി കോപ്പി സൂക്ഷിക്കേണ്ടത് മാത്രമുള്ള ഒരു ലിസ്റ്റ് :)

രാജേഷ് ആർ. വർമ്മ said...

നിരക്ഷരാ,

കണ്ട മലയാളം സിനിമകളുടെയൊക്കെ പട്ടികയാക്കണം എന്ന വിചാരത്തിൽ തുടങ്ങിയതാണ് ഈ പേജ്. പക്ഷേ, സമയം കിട്ടിയില്ല.

കരിയിലക്കാറ്റുപോലെയെക്കാൾ എനിക്ക് ഇഷ്ടപ്പെട്ട പത്മരാജൻ ചിത്രങ്ങളാണ് പെരുവഴിയമ്പലവും കള്ളൻ പവിത്രനുമൊക്കെ. ഉൾപ്പെടുത്തിയിട്ടില്ലെന്നേയുള്ളൂ.

ഭരതന്റെ ഒരുപാടു സിനിമകൾ കണ്ടിട്ടില്ല. കണ്ടവയിൽ മർമ്മരവും ഒരു പരിധിവരെ വൈശാലിയും മാത്രമാണ് ഇഷ്ടമായതായി ഓർമ്മിക്കുന്നത്.

തീർച്ചയായും താങ്കളുടെ പട്ടിക തരൂ. ഒരു പോസ്റ്റായി ഇട്ടാൽ മറ്റുള്ളവർക്കും പ്രയോജനപ്പെടും.

Anonymous said...

i am not agree with you.this is your judjement.it partially wrong.anyway classification idea is good.