ദൂരാന്വയത്തിന്റെ പ്രശ്നമുണ്ടു് ഈ ശ്ലോകത്തിനു്. “ധരിപ്പിക്കുക” എന്ന ക്രിയയോടുകൂടി “ബലിയെ” എന്നതാണു ശരി എന്നാവാം സനാതനന്റെ വിവക്ഷ. “ബലിക്കു്” എന്നതിന്റെ കൂടെ “മോക്ഷം കൊടുക്കുക’ എന്ന ക്രിയയാണു രാജേഷ് ഉദ്ദേശിച്ചതെന്നു തോന്നുന്നു.
രാജേഷേട്ടാ, കറ്മ്മഫലത്തെ ഹരി തള്ളിപ്പറയുമെന്നോ? എന്തോ എനിക്ക് തോന്നുന്നില്ല. ഇതാണ് എന്റെ വക വകഭേദം: “ചതിക്കാം,ചതിക്കാം, മഹത്താം കുലത്തില്‍ ജനിച്ചെന്നുതോന്നുന്നവന്മാരുപോലും- ബലിയ്ക്കീ നിജത്തെദ്ധരിപ്പിച്ചു മോക്ഷം കൊടുക്കാനടുക്കും ഹരിക്കായ് നമിക്കാം” :)
ഏത് കുലത്തില്‍ ജനിക്കണമെന്നത് പൂറ്വ കറ്മ്മഫലമാണെങ്കില്,ആ ജനനത്തോടെ ഫലവും പൂറ്ത്തീകരിക്കപ്പെട്ടു കഴിഞ്ഞല്ലോ? മഹാബലി ചീത്തകാര്യങ്ങള്‍ ചെയ്താലും നല്ല കാര്യങ്ങള്‍ ചെയ്താലും, അസുരകുലജാതനാകയാല് ഒരേ പോലെ ആയിരിക്കും ഗണിക്കപ്പെടുന്നത് എന്നത് തികച്ചും പ്രതിലോമകരമായ ആശയം തന്നെ:).
ഞാന്‍ ഇതെപ്പറ്റി എന്തു പറഞ്ഞാലും പ്രമോദിനു സ്വീകാര്യമാകില്ല എന്നു തോന്നിയതുകൊണ്ട് വാമനമൂര്ത്തിയോടു തന്നെ ചോദിച്ചു മനസ്സിലാക്കാന്‍ തീരുമാനിച്ചു. ഉടന്‍ തന്നെ മറുപടിയും വന്നു. സംശയമുണ്ടെങ്കില്‍ ചോദിക്കുമല്ലോ. പ്രസക്തഭാഗം താഴെ ചേര്‍ക്കുന്നു:
...pramod is totally wrong. good or bad is not decided by pramod or da doer of the karma. it is decided entirely by myself. if u belong to a higher kula, u normally get all da benefits of ur good karma and also da fruit of karma from ur previous births in ur current birth itself. if u belong to a lower kula, u get da benefits only when u go to heaven or in ur next birth in a higher kula, not b4 that. but da final decision is mine to make. please explain these to pramod. good poetry, but no sense of truth. that is his problem. and also please make him understand dat life is totally prathilomakaram :-) when he learns that, he will get salvation too. say hullo to bindu and kid(s?). sorry about no unicode. luv vamana
വാമനന് ചെയ്ത തോന്നിവാസത്തിന് ശ്ലോകം കൊണ്ട് ന്യായികരണം ചമക്കുന്നതിലെ അനീതി നിങ്ങള്‍ക്കു ദര്ശിക്കാനാകുനില്ല എന്ന പരിമിതിയെ ശ്രദ്ധിക്കണമെന്ന് ചിത്രകാരന് സസ്നേഹം അഭ്യര്‍ത്ഥിക്കുന്നു.(മഹാവിഷ്ണുവോളം നീചനായ ... അനീതിയെ നീതിയായി സമര്‍ത്ഥിക്കുന്ന അധമ കഥാപാത്രത്തെ , ദൈവത്തെ മേറ്റ്വിടെയും ചിത്രകാരന് കണ്ടിട്ടില്ല.)
നീചന്, അധമന് എന്നൊക്കെയുള്ള വിശേഷണങ്ങള്‍ വായിച്ചപ്പോള്‍ ആദ്യം കരുതി മഹാവിഷ്ണു എന്ന പേരില്‍ ബ്ലോഗുകളില്‍ കമന്റിട്ടു നടക്കുന്ന ആളെപ്പറ്റിയായിരിക്കുമെന്ന്. പിന്നെയല്ലേ മനസ്സിലായത് മഹാവിഷ്ണു എന്ന രാജാവിന്റെ കാര്യമാണെന്ന്. കൗസ്തുഭരത്നവും നാഭീമൃണാളവും മറ്റുമുള്ള ആള്.
ഈ കക്ഷി ഇത്ര ജനപ്രീതിയുള്ള ദൈവമാകാന്‍ എന്തായിരിക്കാം കാരണം എന്ന് rajeshrvarma രാജേഷ് ആര്. വര്‍മ്മ ചിന്തിച്ചുപോവുകയാണ്. ചിത്രകാരനറിയാമോ?
14 comments:
ആശയം മനസിലായി നല്ലത്.പക്ഷേ
താഴെയുള്ള വരിയില്‍ ഒരു മനസിലാകായ്ക.ഒന്നു വ്യക്തമാക്കമോ?
ബലിയ്ക്കീ നിജത്തെദ്ധരിപ്പിച്ചു മോക്ഷം
നിജത്തെ ധരിപ്പിച്ച്..?aaNO enkil enth~
entho manasilakunnilla sory.onnu viSadamakku,ee avyakthayillenkil slokam manoharam
ഇതേതോ സംസ്കൃതശ്ലോകത്തിന്റെ പരിഭാഷയല്ലേ? അതും കൂടി പ്രസിദ്ധീകരിക്കുമോ?
സനാതനാ, “നിജം” എന്നതിനു “സത്യം” എന്നാണു് അര്‍ത്ഥം. “ഈ സത്യത്തെ ധരിപ്പിച്ചു മഹാബലിക്കു് മോക്ഷം...” എന്നര്‍ത്ഥം.
ദൂരാന്വയത്തിന്റെ പ്രശ്നമുണ്ടു് ഈ ശ്ലോകത്തിനു്. “ധരിപ്പിക്കുക” എന്ന ക്രിയയോടുകൂടി “ബലിയെ” എന്നതാണു ശരി എന്നാവാം സനാതനന്റെ വിവക്ഷ. “ബലിക്കു്” എന്നതിന്റെ കൂടെ “മോക്ഷം കൊടുക്കുക’ എന്ന ക്രിയയാണു രാജേഷ് ഉദ്ദേശിച്ചതെന്നു തോന്നുന്നു.
സനാതനാ,
ഉമേഷ് പറഞ്ഞതാണു ശരി. സത്യമാണല്ലോ സ്വാതന്ത്ര്യമായി പരിണമിക്കുന്നത്.
ഉമേഷ്,
ഈ ശ്ലോകം പരിഭാഷയല്ല.
വാമനജയന്തി ആശംസകള്‍!
രാജേഷേട്ടാ,
കറ്മ്മഫലത്തെ ഹരി തള്ളിപ്പറയുമെന്നോ?
എന്തോ എനിക്ക് തോന്നുന്നില്ല.
ഇതാണ് എന്റെ വക വകഭേദം:
“ചതിക്കാം,ചതിക്കാം, മഹത്താം കുലത്തില്‍
ജനിച്ചെന്നുതോന്നുന്നവന്മാരുപോലും-
ബലിയ്ക്കീ നിജത്തെദ്ധരിപ്പിച്ചു മോക്ഷം
കൊടുക്കാനടുക്കും ഹരിക്കായ് നമിക്കാം”
:)
പ്രമോദേ,
കര്‍മ്മഫലത്തെ എങ്ങനെ തള്ളിപ്പറയാന്‍ കഴിയും? ഏതു കുലത്തില്‍ ജനിക്കണമെന്നു തീരുമാനിക്കുന്നത് പൂര്വകര്മ്മങ്ങളല്ലേ? സത്കര്‍മ്മങ്ങള്‍ ചെയ്യൂ. ഉന്നതകുലത്തില്‍ ജനിക്കൂ.
ഏത് കുലത്തില്‍ ജനിക്കണമെന്നത് പൂറ്വ കറ്മ്മഫലമാണെങ്കില്,ആ ജനനത്തോടെ ഫലവും പൂറ്ത്തീകരിക്കപ്പെട്ടു കഴിഞ്ഞല്ലോ?
മഹാബലി ചീത്തകാര്യങ്ങള്‍ ചെയ്താലും നല്ല കാര്യങ്ങള്‍ ചെയ്താലും, അസുരകുലജാതനാകയാല് ഒരേ പോലെ ആയിരിക്കും ഗണിക്കപ്പെടുന്നത് എന്നത് തികച്ചും പ്രതിലോമകരമായ ആശയം തന്നെ:).
പ്രമോദേ,
ഞാന്‍ ഇതെപ്പറ്റി എന്തു പറഞ്ഞാലും പ്രമോദിനു സ്വീകാര്യമാകില്ല എന്നു തോന്നിയതുകൊണ്ട് വാമനമൂര്ത്തിയോടു തന്നെ ചോദിച്ചു മനസ്സിലാക്കാന്‍ തീരുമാനിച്ചു. ഉടന്‍ തന്നെ മറുപടിയും വന്നു. സംശയമുണ്ടെങ്കില്‍ ചോദിക്കുമല്ലോ. പ്രസക്തഭാഗം താഴെ ചേര്‍ക്കുന്നു:
...pramod is totally wrong. good or bad is not decided by pramod or da doer of the karma. it is decided entirely by myself. if u belong to a higher kula, u normally get all da benefits of ur good karma and also da fruit of karma from ur previous births in ur current birth itself. if u belong to a lower kula, u get da benefits only when u go to heaven or in ur next birth in a higher kula, not b4 that. but da final decision is mine to make. please explain these to pramod. good poetry, but no sense of truth. that is his problem. and also please make him understand dat life is totally prathilomakaram :-) when he learns that, he will get salvation too. say hullo to bindu and kid(s?). sorry about no unicode. luv vamana
Join Thrikkakkara community in Orkut.
ഹഹ.
ബോദ്ധ്യപ്പെട്ടു:)
വാമനന് തന്നെ പറഞ്ഞ സ്ഥിതിക്ക് ഞാന്‍ വിട്ടു..:)
വാമനന് ചെയ്ത തോന്നിവാസത്തിന് ശ്ലോകം കൊണ്ട് ന്യായികരണം ചമക്കുന്നതിലെ അനീതി നിങ്ങള്‍ക്കു ദര്ശിക്കാനാകുനില്ല എന്ന പരിമിതിയെ ശ്രദ്ധിക്കണമെന്ന് ചിത്രകാരന് സസ്നേഹം അഭ്യര്‍ത്ഥിക്കുന്നു.(മഹാവിഷ്ണുവോളം നീചനായ ... അനീതിയെ നീതിയായി സമര്‍ത്ഥിക്കുന്ന അധമ കഥാപാത്രത്തെ , ദൈവത്തെ മേറ്റ്വിടെയും ചിത്രകാരന് കണ്ടിട്ടില്ല.)
പ്രിയചിത്രകാരാ,
നീചന്, അധമന് എന്നൊക്കെയുള്ള വിശേഷണങ്ങള്‍ വായിച്ചപ്പോള്‍ ആദ്യം കരുതി മഹാവിഷ്ണു എന്ന പേരില്‍ ബ്ലോഗുകളില്‍ കമന്റിട്ടു നടക്കുന്ന ആളെപ്പറ്റിയായിരിക്കുമെന്ന്. പിന്നെയല്ലേ മനസ്സിലായത് മഹാവിഷ്ണു എന്ന രാജാവിന്റെ കാര്യമാണെന്ന്. കൗസ്തുഭരത്നവും നാഭീമൃണാളവും മറ്റുമുള്ള ആള്.
ഈ കക്ഷി ഇത്ര ജനപ്രീതിയുള്ള ദൈവമാകാന്‍ എന്തായിരിക്കാം കാരണം എന്ന് rajeshrvarma രാജേഷ് ആര്. വര്‍മ്മ ചിന്തിച്ചുപോവുകയാണ്. ചിത്രകാരനറിയാമോ?
സസ്നേഹം
rajeshrvarma രാജേഷ് ആര്. വര്‍മ്മ
ഹാഹാ സാറ്റയര്‍ കുലപതീ വണക്കം.
ആക്ഷേപഹാസ്യമെന്ന് സ്വയം നിരൂപിച്ച് അധിക്ഷേപഹാസ്യം ചമയ്ക്കുന്ന വാനരന്മാര് അങ്ങയെ ഗുരുവാക്കിയിരുന്നെങ്കിലോ ;)
ഉള്ളതുപോലെ ഓണമാവുക.
പെരിങ്ങോടരേ, വണക്കം.
വര്‍മ്മ, വര്‍മ്മ തന്നെ.
രജി പറഞ്ഞതു ശരിതന്നെ. പഴയ ബ്രാഹ്മണനുമല്ല, നവബ്രാഹ്മണനുമല്ലാതെ ഒരു ജന്മം, അല്ലേ?
Post a Comment