ബൂലോകകവിതയില്‍ പോയി, മറുപടി വായിച്ചു. ഇതിനെ എന്തുകൊണ്ടാണ് ‘കവിത’ എന്നു വിളിച്ചത്? ബൂലോക കവിത എന്ന ലേബലൊട്ടിക്കാന്‍ ഏതു രചനയും ഉതകും എന്നു കാണിക്കാനാണോ?
‘ലളിതകോമളപദാവലികള്‍’ (ലളലളാ...ചളപള...എന്നുമാവാം) താളത്തില്‍ നിരത്തിവെച്ചാല്‍ കവിതയാവുമോ? താളം മാത്രം മതിയോ കവിതയ്ക്ക്? ബിംബങ്ങള്‍ നിറച്ചുവെച്ചാല്‍ കവിതയാവുമോ? ഉല്പ്രേക്ഷയും ഉപമയും അതിശയോക്തിയും ഒക്കെ തിരുകിക്കയറ്റിയാല്‍ കവിതയാവുമോ? എന്നതെല്ലാം എന്റെ സംശയങ്ങളാണ്... എന്തുതന്നെയായാലും താളമില്ലാത്തതിനെ നൃത്തം എന്നു വിളിയ്ക്കാത്തതുപോലെ, കവിതയ്ക്കും ഒരു കാവ്യഭംഗിയും താളവും വേണ്ടേ?
(ഇതെന്റെ സംശയമാണ്. “മറുപടി” ഇഷ്ടമായി. അതു കവിതയാണെന്നെനിയ്ക്കു തോന്നിയില്ല എന്നേയുള്ളൂ. രാജേഷ് കവിയല്ല എന്നോ ഞാനെഴുതുന്നതു കവിതയാണെന്നോ ഇപ്പറഞ്ഞതിനര്‍ഥമില്ല) :)
എന്തിനിതിനെ കവിതയെന്നു വിളിച്ചു എന്നതിന് ഏറ്റവും എളുപ്പമുള്ള മറുപടി എഴുതുമ്പോള്‍ കവിതയാണെന്നു തോന്നി എന്നതാണ്. താളമില്ലാത്ത കവിതയാണല്ലോ ഗദ്യകവിത. നൃത്തവും കവിതയും തമ്മിലല്ല, നൃത്തവും ഗാനവും തമ്മിലാവണം താരതമ്യം.
കവിത തന്നെ പല നീളത്തില്‍ മുറിച്ചെടുക്കുന്നതല്ലേ കുറും കവിതയും ഖണ്ഡകാവ്യവും മഹാകാവ്യവുമൊക്കെ? ആണോ? അറിയാവുന്നവരോടു കവിതയെപ്പറ്റി ചോദിക്കാന്‍ ഒരു കൂട്ടം വിളിച്ചുകൂട്ടുന്നുണ്ട് - വൈകാതെ.
‘അസൂയ എന്ന നികൃഷ്ട വികാരം ഏറ്റവും കൂടുതലുള്ള വര്‍ഗ്ഗം ഇന്നത്തെ കവികളാണ്.എന്നിട്ട് ഇക്കൂട്ടര്‍ വലിയ ദാര്‍ശനികരെപ്പോലെ സംസാരിക്കയും ചെയ്യും.അല്പന്മാര്‍.‘ മുണ്ടശ്ശേരി പറഞ്ഞത് ഇന്നും എത്ര ശരിയായിരിക്കുന്നു.
അനോണി പറഞ്ഞതു ശരിയായിരിക്കാം. കാലവും തന്റെ ചെറിയതോതില്‍ ഒരു കവിയാണല്ലോ. അദ്ദേഹത്തിനു മറ്റുള്ള കവികളോടു തോന്നുന്ന അസൂയയാണോ കവിതകളോടുള്ള ഈ സമീപനത്തിനു പിന്നില്‍? ആവാം.
7 comments:
രാജേഷ് :)
ബൂലോകകവിതയില്‍ പോയി, മറുപടി വായിച്ചു.
ഇതിനെ എന്തുകൊണ്ടാണ് ‘കവിത’ എന്നു വിളിച്ചത്? ബൂലോക കവിത എന്ന ലേബലൊട്ടിക്കാന്‍ ഏതു രചനയും ഉതകും എന്നു കാണിക്കാനാണോ?
‘ലളിതകോമളപദാവലികള്‍’ (ലളലളാ...ചളപള...എന്നുമാവാം) താളത്തില്‍ നിരത്തിവെച്ചാല്‍ കവിതയാവുമോ? താളം മാത്രം മതിയോ കവിതയ്ക്ക്? ബിംബങ്ങള്‍ നിറച്ചുവെച്ചാല്‍ കവിതയാവുമോ? ഉല്പ്രേക്ഷയും ഉപമയും അതിശയോക്തിയും ഒക്കെ തിരുകിക്കയറ്റിയാല്‍ കവിതയാവുമോ? എന്നതെല്ലാം എന്റെ സംശയങ്ങളാണ്... എന്തുതന്നെയായാലും താളമില്ലാത്തതിനെ നൃത്തം എന്നു വിളിയ്ക്കാത്തതുപോലെ, കവിതയ്ക്കും ഒരു കാവ്യഭംഗിയും താളവും വേണ്ടേ?
(ഇതെന്റെ സംശയമാണ്. “മറുപടി” ഇഷ്ടമായി. അതു കവിതയാണെന്നെനിയ്ക്കു തോന്നിയില്ല എന്നേയുള്ളൂ. രാജേഷ് കവിയല്ല എന്നോ ഞാനെഴുതുന്നതു കവിതയാണെന്നോ ഇപ്പറഞ്ഞതിനര്‍ഥമില്ല)
:)
ശ്ശെടാ, അതു കവിതയായിരുന്നോ?
ജ്യോതി,
എന്തിനിതിനെ കവിതയെന്നു വിളിച്ചു എന്നതിന് ഏറ്റവും എളുപ്പമുള്ള മറുപടി എഴുതുമ്പോള്‍ കവിതയാണെന്നു തോന്നി എന്നതാണ്.
താളമില്ലാത്ത കവിതയാണല്ലോ ഗദ്യകവിത. നൃത്തവും കവിതയും തമ്മിലല്ല, നൃത്തവും ഗാനവും തമ്മിലാവണം താരതമ്യം.
രസമുള്ള വാക്യമാണു കവിതയെന്നല്ലേ പഴമക്കാരും പറഞ്ഞിട്ടുള്ളത്? അതിലും സൂക്ഷ്മമായി അതെപ്പറ്റി പറയാനുള്ള ഉള്‍ക്കാഴ്ച എനിക്കില്ല. ജ്യോതിയ്ക്കു രസിക്കാത്തതൊന്നും ജ്യോതിയ്ക്കു കവിതയല്ല.
ഉമേഷേ,
കവിതയെപ്പറ്റിയോ ഭാവനയെപ്പറ്റിയോ കല്‌പനയെപ്പറ്റിയോ മനീഷയെപ്പറ്റിയോ മേധയെപ്പറ്റിയോ ഒക്കെ നമ്മള്‍ തമ്മില്‍ സംസാരിച്ചു എന്നെങ്ങാനും വീട്ടുകാരി അറിഞ്ഞാല്‍...
രാജേഷ്,
കാവ്യവും ‘കവിത’ എന്ന സാഹിത്യവിഭാഗവും ഒന്നാണോ? :)
രാജേഷിനോടും ഉമേഷ് ജിയോടും കൂടി,
ഒരു (സ്വ)കാര്യം, ഒരു ‘കവിത’ കേള്‍ക്കണോ? പാടാത്ത കോതയും പാടും...എന്ന ചൊല്ലിനെ അന്വര്‍ഥമാക്കിക്കൊണ്ട്...(കീബോര്‍ഡുണ്ടെങ്കില്‍ എഴുതും, ഒഡാസിറ്റിയുണ്ടെങ്കില്‍ പാടും..എന്താ കഥ! അതോ കവിതയോ?
(ഇന്‍ഷുറന്‍സ് പോളിസിയെടുത്തിട്ടുണ്ടല്ലോ:)
ഈ പരസ്യക്കമന്റ് രാജേഷ് ജി ഡിലീറ്റ് ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു.

Post a Comment