Tuesday, May 22, 2007

പൊതുജന സമ്പര്‍ക്ക പരിപാടി - 2007

പൊതുജന സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി ഈ ബ്ലോഗിന്റെ ഉടയവന്‍ അമേരിക്കയിലെ വിവിധനഗരങ്ങള്‍ സന്ദര്‍ശിക്കുന്നതാണ്‌. ആദ്യഘട്ടം പരിപാടി താഴെ ചേര്‍ക്കുന്നു:

ജൂണ്‍ 2-3 സിയാറ്റില്‍, വാഷിങ്ങ്ടണ്‍
ജൂണ്‍ 4-9 സിന്‍സിനാറ്റി, ഒഹായോ
ജൂണ്‍ 9 മിനിയാപ്പൊലീസ്‌, മിനെസോട്ട

നേരിട്ടുകാണാനാഗ്രഹിക്കുന്നവര്‍ ഈ-മെയില്‍ മുഖേന ബന്ധപ്പെടുക. കൃതികളുടെ പകര്‍പ്പ്‌, ഫോട്ടോ എന്നിവയില്‍ കൈയൊപ്പുകള്‍, അത്താഴവിരുന്ന്, സാമീപ്യം, സര്‍ഗ്ഗസഹായം എന്നിവ ചുരുങ്ങിയ ഫീസില്‍ ലഭ്യമാക്കുന്നതാണ്‌. ബ്ലോഗറുടെ കൂടെയുള്ള ഫോട്ടോകള്‍ക്ക്‌ വളരെക്കുറച്ചു സമയം മാത്രമേ ചെലവഴിക്കാനുള്ളൂ എന്നതുകാരണം അതിന്റെ നിരക്ക്‌ ഉയര്‍ത്തേണ്ടിവന്നതില്‍ ഖേദമുണ്ട്‌. പ്രശസ്തബ്ലോഗര്‍മാരെക്കുറിച്ചുള്ള നടുക്കുന്ന അനുഭവകഥകള്‍ കൊണ്ടു നിറഞ്ഞ പ്രഭാഷണം ബുക്കു ചെയ്യാനാഗ്രഹിക്കുന്നവര്‍ ഉടനടി ബന്ധപ്പെടുക. നിരക്കുകളെപ്പറ്റിയുള്ള എല്ലാ അന്വേഷണങ്ങളും ഈ-മെയില്‍ മാര്‍ഗ്ഗം മാത്രം. ഈ പര്യടനത്തില്‍നിന്നു നേടുന്ന എല്ലാ വരുമാനവും വായനക്കാരുടെ ബ്ലോഗനുഭവം മെച്ചപ്പെടുത്തുന്നതിലേക്ക്‌ ഉപയോഗിക്കുന്നതാണ്‌.

8 comments:

രാജേഷ് ആർ. വർമ്മ said...

പ്രശസ്തബ്ലോഗര്‍മാരെക്കുറിച്ചുള്ള നടുക്കുന്ന അനുഭവകഥകള്‍ കൊണ്ടു നിറഞ്ഞ പ്രഭാഷണം ബുക്കു ചെയ്യാനാഗ്രഹിക്കുന്നവര്‍ ഉടനടി ബന്ധപ്പെടുക.

എതിരന്‍ കതിരവന്‍ said...

എഴുതാന്‍ വിട്ടുപോയത്:
ഒരു ഓഫീസിലെ ഷൂസുകളെല്ലാം വാരിക്കൊണ്ടുപോയി സൂക്ഷിച്ചുവെക്കുക എന്നതാണ് എന്റെ ജോലി എന്ന് എല്ലവര്‍ക്കും അറിയാവുന്നതാണല്ലോ. തുച്ഛശമ്പളമേ ഉള്ളെങ്കിലും ഈ ജോലി ഞാന്‍ വളരെ സന്തോഷത്തോടെയാണ് ചെയ്യുന്നെന്ന് എന്റെ മുഖത്തെ സംതൃപ്തി നിറഞ്ഞ ചിരി കൊണ്ട് നിങ്ങള്‍ മനസ്സിലാക്കിക്കാണും. പക്ഷേ ത്യാഗസുരഭിലമായ ഈ ജീവിതം കൊണ്ട് അടുപ്പില്‍ കഞ്ഞി വേകുന്നില്ല. ഇനി അനുഭവകഥകള്‍ വിറ്റു വല്ലതും കിട്ടൊമോ എന്നു നോക്കുകയാണ്. എന്റെ ഭാര്യയേയും കുഞ്ഞിനേയും ഓര്‍ത്തെങ്കിലും സഹായിക്കണം.

എതിരന്‍ കതിരവനെപ്പറ്റിയുള്ള അനുഭവങ്ങള്‍ അതിഭീകരവും അതേസമയം രസാവഹവും ആണ്. ഒരേസമയം ഭീകരനും വിഡ്‌ഢിയുമായി ഇങ്ങനെ ഒരാളേ മാത്രമേ കണ്ടിട്ടുള്ളു. അയാളെക്ക്രിച്ചുള്ള പ്രഭാഷണത്തിനു റേറ്റ് കൂടുതലാണ്.

വിനീത വിധേയന്‍
രാജേഷ് വര്‍മ്മ

Santhosh said...

ഏതായാലും സീയാറ്റിലിലേയ്ക്ക് വരുന്നില്ലല്ലോ. :)

ദേവന്‍ said...

ആചാര്യന്മാരെല്ലാം പര്യടനം ഒന്നിച്ചു തുടങ്ങിയതില്‍ എന്തോ ദുരൂഹത കാണുന്നുണ്ടോ? ഡാലീ ആ ഷുവര്‍ ലോക്ക് ഹോംസിനെ വിളിക്കൂ.

Jyothirmayi said...

ഹായ് നെല്ലിക്ക... വേണം,വെയ്ക്കണം, തലയില്‍ത്തന്നെ. കഷണ്ടിയ്ക്കും നല്ലതാവേര്‌ക്കും...

(ഇതൊന്നും വേറാരും പറഞ്ഞുതരേണ്ട കാര്യമില്ലാന്നറിയാം...

എന്തു ചെയ്യാം... ഇതാണ് ഇന്‍സ്റ്റന്റ് കമന്റ്:( സോറി...

qw_er_ty

രാജേഷ് ആർ. വർമ്മ said...

കതിരവാ,

എപ്പോള്‍ ജയില്‍ ചാടി? ചെരുപ്പു ചുമക്കുന്നതിലെന്താ തെറ്റ്‌? ഗുമസ്തന്മാരായും നടന്മാരായും പത്രപ്രവര്‍ത്തകരായിപ്പോലും ജോലി ചെയ്യുന്ന എഴുത്തുകാരുടെ നാടല്ലേ നമ്മുടെ കേരളം? ജീവിക്കാന്‍ വേണ്ടി സ്മരണകള്‍ വില്‍ക്കുന്നതിലും ഞാന്‍ തെറ്റൊന്നും കാണുന്നില്ല. എന്റെ സ്മരണകളാണ്‌ എന്റെ സ്വത്ത്‌ എന്ന് പണ്ടാരോ പറഞ്ഞിരുന്നോ?

സിന്‍സിനാറ്റിയില്‍ കാണുമല്ലോ, അല്ലേ?

സന്തോഷേ,

ഓര്‍മ്മിപ്പിച്ചതിനു നന്ദി. സിയാറ്റിലും പരിപാടിയില്‍ ഉള്‍പ്പെടുത്തി.

ദേവാ,

ദുബായി സന്ദര്‍ശനം ലിസ്റ്റിലുണ്ട്‌.

ജ്യോതീ,

പ്രോഫൈലില്ലാത്ത ഇതേതു ജ്യോതി? കഷണ്ടിയ്ക്കു ഫലിച്ചേക്കും, എന്നാല്‍...

Jyothirmayi said...

രാജേഷ്,

ജ്യോതിയായി വന്നാലും ഒടുവില്‍ ജ്യോതിര്‍മയി എന്നൊപ്പുവെയ്ക്കാറുണ്ട്, സാധാരണ. ഇവിടെ മറന്നുപോയതാണ്.
“നെല്ലിക്ക” യുടെ “മുദ്രാവാക്യം” മാറി മാറി വരാറുള്ളതെല്ലാം ശ്രദ്ധിച്ചിരുന്നു, എല്ലാം ഇഷ്ടമായിരുന്നു. ഇപ്പോഴിതെന്തുപറ്റി? ഇതിഷ്ടായില്ല. (ഇപ്പറഞ്ഞതിന് എന്നെ കൊല്ലരുത്, പ്ലീസ്)

:)

ജ്യോതിര്‍മയി.

രാജേഷ് ആർ. വർമ്മ said...

ജ്യോതി,

മുദ്രാവാക്യം മുഴക്കാനുള്ളതല്ലേ. അതു കുഴക്കുന്നുവെന്നു തോന്നിയാല്‍ മുഴക്കിയയാള്‍ മുങ്ങുന്നതാണുത്തമം.
:-)