വചോ വിഭൂതിര് ന തു പാരമാര്ത്ഥ്യം (ഈ കഥകളെല്ലാം ഉണ്ടാക്കിപ്പറഞ്ഞതാണ്, വാസ്തവമല്ല) - ശ്രീമഹാഭാഗവതം
Monday, February 06, 2012
Wednesday, January 25, 2012
ചെരിപ്പിനോട്
ചിത്രത്തിനു കടപ്പാട്: RunningStarfish.com
ഇപ്പാഴ്പ്പാതപ്പരപ്പിൽപ്പെരുകിന മുരടും മുള്ളു, മേറുന്ന കല്ലും
മൽപ്പാദങ്ങൾക്കു ശല്യം പകരരുതതിനായൊപ്പമുണ്ടെങ്കിലും നീ
എപ്പോൾ മിന്നുന്ന വെൺകല്പടവുകളണയുന്നെന്റെ കാൽച്ചോട്ടിലെന്നാ-
ലപ്പോഴേ നിന്നെയൂരിപ്പുറമെയെറിയുമേ ഞാനുറപ്പായ് ചെരിപ്പേ.
<< ശ്ലോകങ്ങൾ
Saturday, January 14, 2012
ദേശാഭിമാനിയുടെ വർഷാന്തപട്ടികയിൽ കാമകൂടോപനിഷത്തും
ദേശാഭിമാനി പത്രത്തിനുവേണ്ടി (ജനുവരി 1) 2011-ലെ ശ്രദ്ധേയമായ കഥാസമാഹാരങ്ങൾ തെരഞ്ഞെടുത്ത ശ്രീ. ഇ. പി. രാജഗോപാലൻ കാമകൂടോപനിഷത്തിനെയും ഉൾപ്പെടുത്തിയിരിക്കുന്നു. വി. ആർ. സുധീഷ്, പി. സുരേന്ദ്രൻ, ബി. മുരളി, പി.ജെ.ജെ. ആന്റണി, വത്സലൻ വാതുശ്ശേരി എന്നീ കൃതഹസ്തരായ കാഥികരോടൊപ്പം പരാമർശിക്കപ്പെട്ടതിലുള്ള സന്തോഷം പങ്കുവെക്കുന്നു. വാർത്ത ഡി. സി. ബുക്സ് ബ്ലോഗിൽ.
<< കയറ്റുമതി
<< കയറ്റുമതി
Sunday, January 08, 2012
കപ്പിത്താൻ കോണകത്തിങ്കൽ
ജനുവരി ലക്കം കടലാസുകപ്പലിൽ ‘ക്യാപ്റ്റൻ അണ്ടർപാന്റ്സ്’ എന്ന കുട്ടികളുടെ ഗ്രന്ഥപരമ്പരയെപ്പറ്റി. തർജ്ജനിയിൽ വായിക്കുക.
<< കടലാസുകപ്പൽ
Subscribe to:
Posts (Atom)