ഓങ്കാരത്തിന്റെ വിത്തായുലകമുയിരെടുത്തോരു നാളിൽക്കുരുത്തും
ഹുങ്കാളുന്നോരിരുട്ടിൻ മടകളിലറിവിൻ വേരിറക്കിത്തഴച്ചും
ശങ്കാഹീനം പ്രപഞ്ചംമുഴുവനുമൊരുപോൽച്ചില്ല പായ്ച്ചുല്ലസിക്കും
തേൻകോലും വാക്കുപൂക്കും ലത,സകലകലാവല്ലി താങ്ങട്ടെ നമ്മെ.
സകലകലാവല്ലി: സരസ്വതി
ചിത്രത്തിനു കടപ്പാട്: smilesinthemiddleofthings
<< ശ്ലോകങ്ങൾ
1 comment:
:)
Post a Comment