Monday, May 18, 2009

വിധിയുടെ തിരുത്ത്‌

വാനില്‍ത്തിങ്ങിന ഗോളതാരനിരതന്‍ നീക്കങ്ങളില്‍ ജ്യോത്സ്യനും
വേണും കാട്ടുചെടിക്കറക്കലവികള്‍ക്കുള്ളില്‍ ഭിഷഗ്വര്യനും
കാണുന്നുണ്ടു കണക്കുകൂട്ടലുകളാല്‍ നീണാര്‍ന്ന വാഴ്‌വെങ്കിലും
കാണാക്കൈയുകളാല്‍ക്കിഴിപ്പു ഞൊടികൊണ്ടാ രണ്ടിനേയും വിധി

എ. ആര്‍. രാജരാജവര്‍മ്മയുടെ "ഗണയതി ഗണകഃ" എന്ന ശ്ലോകത്തിന്റെ മൊഴിമാറ്റം.
<< ശ്ലോകങ്ങള്‍

6 comments:

Jyothirmayi said...

AssalaayittuNT~, SLOkam.

(vaagjyOthi)

Unknown said...

മനുഷ്യസങ്കൽപങ്ങൾക്കു് വിധി വിരാമമിടുന്നു.
(ഇതൊരു ശ്ലോകമല്ല, ഇതിലെ 'വിധി' ദൈവവുമല്ല.) :)

ഹന്‍ല്ലലത്ത് Hanllalath said...

നന്ദി....
വിശദീകരണം കൂടി കൊടുക്കാമായിരുന്നു...

ആര്യന്‍ said...

കിടിലം... "താര"വും വിധിയുടെ "കൈ"കളും എല്ലാം ചേര്‍ന്ന് സംഭവം രസികനാക്കി.

ആര്യന്‍ said...

കാട്ടുചെടി = താമര എന്നും വായിച്ചു.
ജ്യോത്സ്യന്‍, ഭിഷഗ്വര്യന്‍ എന്നിവരുമായി സാമ്യപ്പെടുത്താന്‍ ആരെയും കിട്ടിയില്ല...

രാജേഷ് ആർ. വർമ്മ said...

ജ്യോതി, ബാബു, ഹൻള്ളളത്ത്,ആര്യൻ,

നന്ദി.