Wednesday, June 11, 2008

മനോരമ ചാറ്റ്‌റൂമിലാണ്‌

ബൈറ്റിന്നായ്‌ വാപൊളിയ്ക്കും, ചുമരിനരികിലേക്കോടി വിന്‍ഡോസ്‌ തുറക്കും,
സൈറ്റെന്നാല്‍ കണ്ണിറുക്കും, കലവറ തിരയും ചിപ്‌സിനായേറെനേരം,
ബൂട്ടിന്നായ്‌ കാലുപൊക്കും - കണവനിതുവിധം ഭോഷനായോരുമൂലം
ഡെയ്റ്റിന്നായ്‌ ചാറ്റുറൂമില്‍ക്കയറിയലയുവാനാണെനിയ്ക്കിന്നു യോഗം

പാമരനായ ഭര്‍ത്താവിന്റെ കൂടെ കഴിയേണ്ടിവന്ന വിദുഷിയായ മനോരമത്തമ്പുരാട്ടിയുടെ 'യസ്യ ഷഷ്ഠീ ചതുര്‍ത്ഥീ ച'എന്ന ശ്ലോകം പ്രസിദ്ധമാണല്ലോ. ഇന്നും ഈ ദുരവസ്ഥ അനുഭവിക്കേണ്ടിവരുന്ന സ്ത്രീകളുണ്ട്‌. ഇതാ അത്തരത്തിലൊരാള്‍.

<< ശ്ലോകങ്ങള്‍
<< കവിതകള്‍

11 comments:

ഗുപ്തന്‍ said...

ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന സ്ത്രീകളെ മുഴുവനായി അപമാനിച്ചു എന്നൊരു വിവാദത്തിനു സ്കോപ്പായി.. ഡേറ്റിംഗിനു മാത്രമാണ് സ്ത്രീകള്‍ നെറ്റില്‍ വരുന്നതെന്നല്ലേ അവസാന ലൈന്‍?

saju john said...

അല്ലെങ്കില്‍ തന്നെ...ഇഞ്ചിപെണ്ണിനു വേണ്ടി ബൂലോഗത്ത് കരിവാരമാണു..

ഇനി....ഈ പോസ്റ്റും ഒരു പ്രശ്നമാവുമോ..

ഞാനും എന്റെ ബ്ലൊഗില്‍ ഇത്തിരി വിവാദങ്ങള്‍ എഴുതിപിടിപ്പിക്കട്ടെ.....(ആളുകളും കൂടുമല്ലോ).

മാഷേ...ആദ്യമായി വരികയാണിവിടെ(ബൂലോകത്തെയും ഒരു കന്നിക്കാരനാണു)

വന്നു. കണ്ടു.....ഇഷ്ടപ്പെട്ടു...

രാജേഷ് ആർ. വർമ്മ said...

വിവാദഗുപ്താ, ചര്‍ച്ചകളെ വഴിമാറ്റുന്ന ദുഷ്ടാ,

അങ്ങനെ തോന്നിയത്‌ ഡെയ്റ്റിങ്ങും ചാറ്റും അഡള്‍ട്ട്‌ മനോവിനോദങ്ങളുമൊക്കെ ആണുങ്ങള്‍ക്കു മാത്രമുള്ളതാണെന്ന പുരുഷാധിപത്യപരമായ മുന്‍വിധി ഉള്ളിലുള്ളതുകൊണ്ടായിരിക്കാം.

നട്ടപിരാന്തന്‍ (അതോ നട്ടപ്പിരാന്തനോ?),

കന്നിക്കാരനു സ്വാഗതം.

ഇഞ്ചിപ്പെണ്ണിനു വേണ്ടിയല്ലല്ലോ ബൂലോകത്തിനു വേണ്ടിയല്ലേ കരിവാരം നടക്കുന്നത്‌? കണ്ടവന്‍ കണ്ടെന്റു കട്ടതിനും കട്ടതിനു ചോദിക്കാന്‍ ചെന്നപ്പോള്‍ ചോദിച്ചവനെ/ളെ കള്ളനാക്കിയതിനും താണതരം വിരട്ടുകള്‍ക്കുമൊക്കെയെതിരെയാണു കരിവാരം എന്നാണു ഞാന്‍ മനസ്സിലാക്കിയത്‌. എല്ലാവര്‍ക്കും ഗുണമുള്ള എന്തെങ്കിലും ആരെങ്കിലും ചെയ്താല്‍ അത്‌ എന്തെങ്കിലും ലാഭം കണ്ടിട്ടാവണമെന്നുള്ള സംശയം നമ്മള്‍ മലയാളികള്‍ക്കു ശീലമാണല്ലോ. ഇതൊരു രോഗമാണോ എന്തോ!

Viswaprabha said...

രാജേഷേ,

ഞാന്‍ ദാ ഇങ്ങനൊരു കമന്റിട്ടിരുന്നു ഒരിടത്തു്. ദേ ഇപ്പൊ ഇട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. അതുകഴിഞ്ഞാണു് ഇവിടെ വന്നതു്. രാജേഷിന്റെ ആദ്യകമന്റ് കണ്ടപ്പോള്‍ സംശയം: എങ്ങാനും നമ്മുടെ ആശയങ്ങള്‍ പരസ്പരം കോപ്പിയായിപ്പോയോ ആവോ എന്നു്‌! ദയവുചെയ്തു് ആരോ പണമൊന്നും അയയ്ക്കരുതേ!

:-)

Anonymous said...

bale!
madhuraj

Unknown said...

നിങ്ങളും താരം തന്നെ മാഷെ

വെള്ളെഴുത്ത് said...

പുതിയ മണിപ്രവാളമാണ് ഇംഗ്ലീഷും മലയാളവും..ചിലയിടങ്ങളില്‍ സ്വാഭാവികമായി തന്നെ രണ്ടും ഇഴുകിച്ചേരുന്നുണ്ട്.. നമുക്കിതിന് ഒരു പുതിയ പേരിടണ്ടേ.. ‘മണിപ്രവാളം‘ പോലെ?

രാജേഷ് ആർ. വർമ്മ said...

വിശ്വം, മധുരാജ്‌, അനൂപ്‌, നന്ദി.

വെള്ളെഴുത്തേ,

funnyപ്രവാളം പോര അല്ലേ? :-)
ബൂലോകത്തെ വാക്കാശാരിമാര്‍ വിചാരിച്ചാല്‍ നിഷ്പ്രയാസം ഒരെണ്ണം കൊണ്ടുവരാന്‍ പറ്റും.

ഒരു മണിപ്രവാളത്തില്‍ നിന്നുദിച്ച മലയാളത്തിന്റെ കഥ കഴിയുന്നത്‌ മറ്റൊരു മണിപ്രവാളത്തോടെയായിരിക്കാം, അല്ലേ?

Promod P P said...

പതിവു പോലെ “കേമം തന്നെ”

Anonymous said...

..peNNenikkinnu yOgam! ennallE vENTathu?

രാജേഷ് ആർ. വർമ്മ said...

തഥാഗതന്‍,

നന്ദി

അനോണി,

ശരിപെണ്ണ്‌. രണ്ടായാലും അര്‍ത്ഥവ്യത്യാസമുണ്ടാകില്ല.