Friday, August 11, 2006

പാമ്പിനു പാലു കൊടുത്താല്‍

ഉതകീടൊല തീയവര്‍ക്കു നാ-
മതു വന്‍ വിനയായി വന്നിടും
കുതുകത്തൊടു പാലു നല്‍കിയാ-
ലതു പാമ്പിനു കൂട്ടിടും വിഷം

"ഉപകാരോപി നീചാനാം" എന്ന ശ്ലോകത്തിന്റെ പരിഭാഷ.

<< എന്റെ മറ്റു ശ്ലോകങ്ങള്‍

52 comments:

Santhosh said...

പരിഭാഷായന്ത്രമേ, നമോവാകം!
പതിവുപോലെ, കലക്കി.

ഉമേഷ്::Umesh said...

നല്ല പരിഭാഷ, രാജേഷ്!

ക്വിസ്: ആര്‍ക്കെങ്കിലും ഇതിന്റെ വൃത്തമെന്തെന്നു പറയാമോ?

(രാജേഷ് വര്‍മ്മയും കുടുംബാംഗങ്ങളും പങ്കെടുക്കരുതു്)

Anonymous said...

മഞ്ജരി ?

ഓര്‍

വസന്തതിലകം?

പാപ്പാന്‍‌/mahout said...

വസന്തമാലികയാവാം ഇഞ്ചീ/എല്‍‌ജീ.

ഉമേഷ്::Umesh said...

മഞ്ജരി ഓര്‍ വസന്തതിലകം എന്നു പരഞ്ഞതുകൊണ്ടു വൃത്തശാസ്ത്രത്തില്‍ “ഭയങ്കര” വിവരമാണെന്നു മനസ്സിലായി :-)

ഇനി ഓര്‍മ്മയുള്ളതൊക്കെ പോരട്ടേ, none of the above വരെ!

Anonymous said...

“പരഞ്ഞതു” അല്ല ഉമേഷേട്ടാ പറഞ്ഞതു..ദേ ഇങ്ങിനെ പ പിന്നെ റ പിന്നെ ഞതു.. പറഞ്ഞതു.....

ഹൊഹൊഹൊഹൊ! :)

Anonymous said...

അനുഷ്ടുപ്പ് ?

ഉമേഷേട്ടന്റെ പഴയ പോസ്റ്റൊക്കെ തപ്പി അതില്‍ നിന്ന് ഇത്പോലെ സാമ്യം ഉള്ള ഒരു വൃത്തം തപ്പി എടുത്തതാണ്..ഇങ്ങിനെ ഒരു വൃത്ത പേരു തന്നെ ഞാന്‍ ആദ്യമായി കേക്കുവാണ്..അത് വൃത്തം തന്നെയെന്ന് കരുതുന്നു.

Adithyan said...

പരിഭാഷായന്ത്രം തന്നെ :)

നന്നായിരിയ്ക്കുന്നു.

Santhosh said...

വിയോഗിനി?

"Why do you open your mouth and let everyone know that you are a fool, rather than keep it shut and let everyone think that you are one" എന്ന് ഞാന്‍ എന്നോട് തന്നെ പറയുന്നു:)

ഉമേഷ്::Umesh said...

സന്തോഷിനു് അര മാര്‍ക്കു തരാം.

പാപ്പാന്‍ ഇഞ്ചിയെ കളിയാക്കിയതാണോ അതോ ക്വിസ്സില്‍ പങ്കെടുത്തതാണോ? ഏതായാലും ശരിയായില്ല :-)

ഇഞ്ചിയല്ലേ പറഞ്ഞതു്, “പരഞ്ഞതു്” എന്നു പറയുകയാവും ഒന്നുകൂടി ശരി :-)

അടുത്ത ക്വിസ്: ഇനി ഏതു വൃത്തമായിരിക്കും ഇഞ്ചി പറയുക?

ബാബു said...

ഇഞ്ചിപ്പുളി?

ഉമേഷ്::Umesh said...

അനുഷ്ട് ഉപ്പു്, ഇഞ്ചിപ്പുളി. ഹഹഹാ..

Anonymous said...

അയ്യട എന്തൊരു ചിരി...

പറ ഏത് വൃത്തം ആണെന്ന് പറ...ഇത്രേം സസ്പെന്‍സ് മതി...

ബിന്ദു said...

കഷ്ടപ്പെട്ടു കണ്ടു പിടിച്ചാല്‍ നൂറു മാര്‍ക്കെന്നു പറയും, അത്രേയുള്ളൂ. ഞാനില്ല കഷ്ടപ്പെടാന്‍.:)

ഉമേഷ്::Umesh said...

സന്തോഷിനെ അങ്ങനെ കൊച്ചാക്കല്ലേ. കണ്ടുപിടിച്ചാല്‍ ഒരു മാര്‍ക്കു തരാം.

Santhosh said...

ആഹാ, അപ്പോള്‍ എനിക്ക് 100-ല്‍ അര മാര്‍ക്കായിരുന്നു അല്ലേ തന്നത്? ഞാനോര്‍ത്തു, ശരിയാക്കിയാല്‍ ഒരുമാര്‍ക്ക്, അല്പം തെറ്റിച്ചാല്‍ അരമാര്‍ക്ക് എന്നാണ് കണക്കെന്ന്.

qw_er_ty

Anonymous said...

ഉമേഷേട്ടാ
ഞാനലോചിക്കുവായിരുന്നു.ഈ രാജേഷേട്ടന്റെ ഈമെയില്‍ ഐ.ഡി വല്ലോം ഉണ്ടൊ?

അല്ല..വേറൊരു കാര്യം ചോദിക്കാനായിരുന്നെ..

ബിന്ദു said...

വിയോഗിനി എന്നു ഞാന്‍ കേട്ടിട്ടേയില്ല. അതിനോടു അടുത്തുനില്‍ക്കുന്നതേതെന്നു ഒന്നു തലപുകയ്ക്കൂ സന്തോഷേ.. പ്ലീസ്‌ :) ഇനി ഇതറിയാതെ എഴുനേറ്റുപോവാന്‍ തോന്നില്ല. അതാണ്‌.

രാജ് said...

ഗണം തിരിച്ചു വൃത്തം കണ്ടുപിടിക്കുവാനുള്ള സൂത്രങ്ങളെല്ലാം വിശദീകരിക്കുന്ന പോസ്റ്റ് ഇടാമെന്നു പറഞ്ഞിട്ട് പിള്ളേരെ പറ്റിച്ചതും പോരാ! പഠിപ്പിക്കാത്ത പാഠത്തില്‍ നിന്നും ക്വസ്റ്റ്യന്‍സ് പാടില്ല (ഈ ഒരു ന്യായം പറഞ്ഞു വിജയശ്രീ വിദ്യാപീഠത്തില്‍ ‘ഞാന്‍ പഠിപ്പിച്ചതു മതി’ എന്നു ആവശ്യപ്പെട്ടിട്ടുണ്ടു് മലയാളം മാഷ് - വിദ്യാപീഠത്തിന്റെ സ്ഥാപകന്‍)

qw_er_ty

Anonymous said...

വിലാസിനി ?

Santhosh said...

ഗണം തിരിച്ച് സ സ ജ ഗ എന്നൊക്കെ കണ്ടുപിടിക്കാമെങ്കിലും സ സ ജ ഗ ചേരുമ്പോള്‍ ഏത് വൃത്തമാവുമെന്ന് അറിയണമെങ്കില്‍ വൃത്തത്തിന്‍റെ പേര് നേരത്തേ അറിഞ്ഞിരിക്കണം, പെരിങ്ങോടാ.

Anonymous said...

ഇതു തന്നെ..കണ്‍ഫേര്‍മ്ഡ്

ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

qw_er_ty

Santhosh said...

ഇഞ്ചീ, വിട്ടുകള:)

‍qw_er_ty

ബിന്ദു said...

ഇഞ്ചിപ്പെണ്ണേ.. അക്ഷരശ്ലോകം ബ്ലോഗില്‍ പോയാല്‍ ഇനിയും വൃത്തങ്ങളുടെ പേരു കിട്ടും, ദൃതവിളംബിതം എന്നൊക്കെയുള്ളത്‌ ;)

Anonymous said...

ഹിഹി..അതു തന്നെ ബിന്ദൂട്ടി..പഴയ ഉമേഷേട്ടന്റെ പോസ്റ്റൊക്കെ നോക്കി..ഈ പദ്യവും അവിടെക്കൊടുത്തിരിക്കുന്ന പദ്യവും ഒരുമിച്ചു ചൊല്ലി നോക്കി പ്രാസം ഒക്കുവാണെങ്കില്‍ അതെടുത്ത് കാച്ചുവാണ്.. :-)

ഈ അക്ഷരമൊക്കെ കണ്ട് പിടിക്കണതിന് മുമ്പ് മഹാന്മാര്‍ അങ്ങിനെ ആയിരിക്കുമല്ലൊ ചെയ്തത്? :)

അല്ല. ഉമേഷേട്ടാ.. പദ്യം എന്ന് വെച്ചാല്‍ അതിന് വൃത്തം വേണം. കവിതക്ക് വൃത്തം വേണ്ടാ അതാണോ അതു തമ്മിലുള്ള വിത്യാസം? പ്ലീസ് ചിരിക്കരുത്..

ഉമേഷ്::Umesh said...

പി. ഡി. എഫ്. ഫയല്‍ ഡൌണ്‍‌ലോഡു ചെയ്താല്‍ ഒരുമാതിരിപ്പെട്ട വൃത്തമൊക്കെ കിട്ടും. ഓരോ ശ്ലോകത്തിന്റെയും കൂടെ വൃത്തം കൊടുത്തിട്ടുണ്ടു്. പേജ് 607-ല്‍ (പേജ് നംബര്‍ 543)വൃത്തങ്ങളുടെ പേരും ലക്ഷണവും ഉണ്ടു്. പേജ് 647-ല്‍ (പേജ് നംബര്‍ 583) ഇന്‍ഡക്സും.

പിന്നെ, ഇതു് ഇഞ്ചിക്കു മാത്രമേ പ്രയോജനപ്പെടൂ. രാജേഷിന്റെ ശ്ലോകത്തിന്റെ വൃത്തം ഇതിലില്ല :-)

ഉമേഷ്::Umesh said...

"പഴയ ഉമേഷേട്ടന്റെ പോസ്റ്റൊക്കെ..."

അതാരാ ഈ പഴയ ഉമേഷേട്ടന്‍?

പഴയ പട്ടാളക്കാരനായ അച്ഛന്‍, കുറച്ചും കൂടി പുതിയ സി. ഐ. ഡി. അച്ഛന്‍, ഇപ്പോഴത്തെ പോസ്റ്റില്‍ക്കയറുന്ന അച്ഛന്‍ എന്നു പറയുന്നതുപോലെയാണോ? :-)

Adithyan said...

'ഇതിലില്ല' എന്ന പേരിലും ഒരു വൃത്തമോ?
അതിന്റെ ലക്ഷണം...?

Anonymous said...

ഹിഹി....അയ്യോ! പൊന്നു പോലെ വളര്‍ത്തിയ മോള് കാരണം പാവം എന്തൊക്കെ കേള്‍ക്കുന്നു.. എന്റെ അപ്പന്‍ ചെയ്യാത്ത പണിയില്ല ഉമേഷേട്ടാ..തൂമ്പാ കിളക്കല്‍ മുതല്‍ മിസൈല്‍ ട്ടെക്നോളജി വരെ :)

ഇനി ഇത് ഓര്‍ത്തിരുന്ന് ഞാന്‍ നാളെ എന്തെങ്കിലും പറയുമ്പൊ ഉടനെ ലിങ്കണെ..!!!

Adithyan said...

അബ്ദുല്‍ കലാമിന്റെ മോളാ??

Adithyan said...

ഇതിനു മോളില്‍ത്തേന്റെ മോളില്‍ത്തെ എന്റെ കമന്റിനു “കട്:പാപ്പാന്‍” എന്നു കൊടുക്കാന്‍ മറന്നു.

qw_er_ty

രാജ് said...

സന്തോഷേ, വൃത്തമഞ്ജരി ഇ-ബുക്ക് കൈവശമുണ്ടു്. പക്ഷെ ഗണം തിരിക്കുവാന്‍ അറിഞ്ഞുകൂടാ. ഏ.ആര്‍ എഴുതിയതു വായിച്ചു മനസ്സിലായില്ല.

വൃത്തശാസ്ത്രത്തില്‍ സ്വരങ്ങളെ മാത്രമേ അക്ഷരമെന്നു ഗണിക്കയുള്ളൂ. സ്വരം കൂടാതെ തനിയെ നില്‍ക്കുന്ന വ്യഞ്ജനമെല്ലാം മുമ്പിലോ പിമ്പിലോ ഉള്ള സ്വരത്തിന്റെ ഭാഗമെന്നേ വിചാരിക്കപ്പെടൂ. - എന്റെ കൈവശമുള്ള വൃത്തമഞ്ജിരിയില്‍ നിന്നു്. ഇതിലെന്തോ തെറ്റില്ലേ? നേരെ തിരിച്ചല്ലേ സംഗതി?

ഉമേഷ്::Umesh said...

അല്ല പെരിങ്ങോടരേ. “കാര്‍ത്സ്ന്യേന” എന്ന വാക്കിനു മൂന്നക്ഷരമേ ഉള്ളൂ. ഏഴു വ്യഞ്ജനവും മൂന്നു സ്വരവും ഉണ്ടു് അതില്‍.

Santhosh said...

വായിച്ചത് മനസ്സിലാക്കിയിടാത്താണ് പിശക്. ദാ, ഇതൊന്നു വായിക്കൂ.

ബാബു said...

എന്റമ്മോ! ആ വാക്കെങ്ങിനെ ഉച്ചരിക്കും? അര്‍ത്ഥമെന്ത്‌?

ഉമേഷ്::Umesh said...

സന്തോഷു തന്ന ലിങ്കിന്റെ താഴെയെന്താ അഹല്യ എന്നെഴുതിയിട്ടു് ആട്ടിയിരിക്കുന്നതു്?

ഇത്തു ജ്യോതി ഒരിക്കല്‍ അക്ഷരശ്ലോകം ഗ്രൂപ്പില്‍ എഴുതിയതാണല്ലോ. അതു സുനിലെടുത്തു് ഇവിടെ ഇട്ടോ?

Adithyan said...

“യരത ഭജസ മന“
:)

ഹായ്...ചെറിയ ഓര്‍മ്മ ഒക്കെ വരുന്നു...

ആല്‍ഫാ റിപ്പോര്‍ട്ടിങ്ങു റ്റു കണ്ട്രോള്‍ സ്റ്റേഷന്‍!!

Anonymous said...

എനിക്ക് തോന്നണെ ഉമേഷേട്ടന് തന്നെ വൃത്തം ഇതു വരെയും മനസ്സിലായിട്ടില്ലാന്നാ..രാജേഷേട്ടന്റെ ഈമെയില്‍ റിപ്ലൈ വന്ന് കാണില്ലായിരിക്കും..പാവം!

ആദിക്കുട്ടിയെ..വേണ്ടാ...വെണ്ടാ..മുട്ടുചിറ,
വലവൂരൊക്കെ പെണ്ണ് കാണാന്‍ പോവുമ്പൊ അവിടെയൊക്കെ ആളെ നിറുത്തി ഉമേഷേട്ടന്റെ ഷോളേയിലെ ശ്ലോകം പോലെ ചെയ്യുവെ.. :-)

(നോക്കട്ടെ, ദുബായിലെ എയര്‍ മൊത്തം വലിച്ച് മസില് പിടിച്ചി ഇരിക്കണ ഒരു കൊച്ച് ചെക്കന്‍ എന്റെ സ്ഥലം കണ്ട് പിടിക്കുവോന്ന്) :-)

Adithyan said...

ഇഞ്ചി പറഞ്ഞ സ്ഥലങ്ങള്‍ വെച്ച് ഇഞ്ചീടെ നാട് കണ്ടു പിടിക്കാന്‍ ഇച്ചിരെ ബുദ്ധിമുട്ടും. കേരളത്തിലെ ഒട്ടുമുക്കാലും സ്ഥലങ്ങളും പലടത്തായി പറഞ്ഞിട്ടുണ്ട്. ആകെ ഇനി പറയാന്‍ ബാക്കി ഊളമ്പാറയും കുതിരവട്ടവും മാത്രമാണ്.

മുട്ടുചിറ, വലവൂരൊക്കെ പെണ്ണൂകാണാന്‍ പോയാലല്ലേ പ്രശ്നമുള്ളു? അതു ഞാനങ്ങു വേണ്ടാന്നു വെക്കാം :))

Santhosh said...

വൃത്തമഞ്ജരിയില്‍ നിന്നും സാധനം കണ്ടുപിടിച്ചു: ഇവളാണ് സുമുഖി!

(ഹൊ, എന്തൊരാശ്വാസം!)

Adithyan said...

സുമുഖിയോ
എവടെ? എവടെ? :D

ഉമേഷ്::Umesh said...

സന്തോഷിനു ഫുള്‍ മാര്‍ക്ക്! "സുമുഖീ സസജത്തൊടേ ഗുരു” എന്നു ലക്ഷണം.

ഏ. ആര്‍. രാജരാജവര്‍മ്മ വൃത്തമഞ്ജരിയില്‍ ഉദാഹരണമായി കൊടുത്തിരിക്കുന്ന

സരസീരുഹമക്ഷമാലികാ
സരസം വരപുസ്തകം ശുകം
കരപത്മപുടത്തിലേന്തിടും
വരദാ സുമുഖീ ജയിക്കണം


എന്ന ശ്ലോകമല്ലാതെ ഈ വൃത്തത്തില്‍ ഒരു ശ്ലോകം ഞാന്‍ ആദ്യമായി കാണുകയാണു്. രാജേഷ് വര്‍മ്മ എവിടുന്നൊക്കെ തപ്പിപ്പിടിച്ചുകൊണ്ടു വരുന്നോ എന്തോ ഈ വൃത്തമൊക്കെ!

രാജ് said...

സന്തോഷേ, ഉമേഷേ വീണ്ടും കണ്‍ഫ്യൂഷന്‍. മുമ്മൂന്നു് അക്ഷരങ്ങളായിട്ടാണോ ഗണം തിരിക്കുക? അക്ഷരങ്ങളാണെങ്കില്‍ സ്വരങ്ങള്‍ മാത്രവും അങ്ങിനെയല്ലേ കാര്യം? ഹാപുഷ്പ/മേ യധി/കതുംഗ/ പദത്തി/ എന്നതിലെ ആദ്യത്തെ ഗണത്തില്‍ മൂന്നക്ഷരം ഏതൊക്കെയാ? :D ഹായിലെ ആ, പു എന്നതിലെ ഉ, ഷ്പ കൂട്ടക്ഷരമല്ലേ? അതു ഗണിക്കണോ?

qw_er_ty

എനിക്കു വയ്യ! ഉറക്കം വരുന്നു. എല്‍‌ജീസേ ഞാന്‍ ഷെര്‍ലക്കിനു പഠിക്കുന്നതു നിര്‍ത്തി. എല്‍ജി തന്മാത്രയാകാതെ നോക്കണേ ;) മൊത്തം അമ്ലീഷ്യയാകും ഒടുവില്‍ - വല്ലാത്ത പുളിപ്പും ചവര്‍പ്പും - അമ്ലതയുണ്ടാകും.

ഉമേഷ്::Umesh said...

സുമുഖിയുടെ രണ്ടാമത്തെയും നാലാമത്തെയും വരികളുടെ മൂന്നാം അക്ഷരത്തിനു മുമ്പോ പിമ്പോ ഒരു ഗുരു കൂടി ഇട്ടാല്‍ വിയോഗിനിയാകും.

ഉതകീടൊല തീയവര്‍ക്കു നാ-
മതു താന്‍ വന്‍ വിനയായി വന്നിടും
കുതുകത്തൊടു പാലു നല്‍കിയാ-
ലതു താന്‍ പാമ്പിനു കൂട്ടിടും വിഷം


എന്നെഴുതിയാല്‍ വിയോഗിനിയാകും.

വിയോഗിനീ ഒരു അര്‍ദ്ധസമവൃത്തമാണു്. 1, 3, വരികള്‍ക്കു് ഒരു ലക്ഷണവും 2, 4 വരികള്‍ക്കു മറ്റൊരു ലക്ഷണവും. “ചിന്താവിഷ്ടയായ സീത” ഈ വൃത്തത്തിലാണു്.

വിയോഗിനിയുടെ രണ്ടു തരം വരികള്‍ വേറൊരു വിധത്തില്‍ ഉപയോഗിച്ചിരിക്കുന്നതു കാണണമെങ്കില്‍ ഇതു നോക്കുക.

(ഇതൊക്കെ വായിപ്പിക്കാന്‍ വേറേ വഴിയില്ല :-( )

Santhosh said...
This comment has been removed by a blog administrator.
Santhosh said...

പെരിങ്ങോടാ, ഹായിലെ ആ, പു എന്നതിലെ ഉ, ഷ്പ യിലെ അ എന്നിവയത്രേ ആ മൂന്നക്ഷരങ്ങള്‍.

ഹ്, പ്, ഷ്പ് എന്നിവ അവയ്ക്കു പിന്നാലേ വരുന്ന സ്വരങ്ങളുടെ ഭാഗമായി കൂട്ടുക.

പാപ്പാന്‍‌/mahout said...

അപ്പൊ “അഥവാ നരനാഥനോടിവന്‍
കഥ കോപോഗ്രരവം കഥിക്കയാം
കൃതമാമഹിതം സഹിക്കുമോ
ധൃതവീര്യന്‍ പരതന്ത്രനെങ്കിലും” എന്നത് സുമുഖിയോ വിയോഗിനിയോ? വിയോഗിനിയാണെന്നു തോന്നുന്നു എനിക്ക്. അങ്ങനെയാണെങ്കില്‍ ആശാന്‍ ഒരു വിയോഗിനീഫാന്‍ ആയിരുന്നോ?

(വസന്തമാലിക -- എല്‍‌ജിയെ കളിയാക്കീതല്ല, എന്റെ വിവരക്കേട് ദ്വിമുഷ്ടിം etc. :))

പാപ്പാന്‍‌/mahout said...

ആദീടെ ഊളമ്പാറക്കമന്റ് ക്ഷ പിടിച്ചു :)
qw_er_ty

രാജേഷ് ആർ. വർമ്മ said...
This comment has been removed by a blog administrator.
രാജേഷ് ആർ. വർമ്മ said...
This comment has been removed by a blog administrator.
രാജേഷ് ആർ. വർമ്മ said...

ഉമേഷേ, ഇഞ്ചീ, പാപ്പാനേ, ബാബൂ, പെരിങ്ങോടാ, ആദിത്യാ,

ഇവിടുത്തെ വൃത്തചര്‍ച്ചയ്ക്കു നന്ദി. ഇതൊക്കെ വിക്കിപീഡിയിലിടാന്‍ കുറേക്കാലമായി ഞാന്‍ ഉമേഷിനോടു പറയുന്നു, വല്ലയിടത്തും കമെന്റായിക്കിടന്ന് മറക്കപ്പെടാതെ.

സന്തോഷേ,

ഈ യന്ത്രത്തിനുള്ളില്‍ ഒരു കവിഹൃദയമുണ്ട്‌ :-)

പരിഭാഷകള്‍ ചെയ്തുചെയ്തു ഞാന്‍
ഒരുനാള്‍ പണിപോയിരിക്കവേ
പരിതാപമകറ്റി നല്‍കുമോ
ചെറുതായിനി സൂക്ഷ്മമാര്‍ദ്ദവം?

സൂക്ഷ്മമാര്‍ദ്ദവം - മൈക്രോസോഫ്റ്റ്‌
:-)

ഇഞ്ചീ,

ഇതിനിടയിലും ഒരു സത്യം പറഞ്ഞതിനു നന്ദി: "പദ്യത്തിനു വൃത്തം വേണം, കവിതയ്ക്കു വേണമെന്നില്ല."

പാപ്പാനേ,

"അഥവാ നരനാഥന്‍" വിയോഗിനി തന്നെ.

ഉമേഷ്::Umesh said...

പാപ്പാനേ,

അത്ര വലിയ വിവരക്കേടൊന്നുമല്ല. വിയോഗിനിയുടെ എല്ലാ വരിയുടെയും അവസാനത്തില്‍ ഓരോ അക്ഷരം കൂടി കൊടുത്താല്‍ അതു വസന്തമാലികയാകും. പാപ്പാന്‍ ചൊല്ലിയ ശ്ലോകം

അഥവാ നരനാഥനോടിവന്‍ പോയ്
കഥ കോപോഗ്രരവം കഥിക്കയാണോ?
കൃതമാമഹിതം സഹിക്കുമെന്നോ
ധൃതവീര്യന്‍ പരതന്ത്രനെങ്കിലും കേള്‍


എന്നാക്കിയാല്‍ വസന്തമാലികയായി. സന്തോഷിനു് അര മാര്‍ക്കു കൊടുത്ത സ്ഥിതിക്കു പാപ്പാനു കാലെങ്കിലും (ആനക്കാലല്ല) തരണം.

ആറാം ക്ലാസ്സില്‍ സിംഹപ്രസവത്തില്‍ നിന്നുള്ള ഭാഗം പഠിച്ചിട്ടുണ്ടല്ലേ?

“കരളില്‍ക്കനിവാര്‍ന്നിടുന്നുതേ
ഖരകണ്ഠീരവി താനുമീ വിധം...”

എന്നു തുടങ്ങുന്നതു്?