"രാവിലത്തെ നടപ്പുകഴിഞ്ഞ് വന്നപാടേ പപ്പാ കുളിച്ചൊരുങ്ങിയത് പ്രീത ശ്രദ്ധിച്ചു. കുറേ നേരമെടുത്ത് മുടി വൃത്തിയായി കറുപ്പിച്ചു. ഷേവ് ചെയ്ത്, വെളുത്ത ഫുൾകൈയൻ ഷർട്ടും കറുത്ത പാന്റ്സുമിട്ട്, ആഫ്റ്റര്‍ഷേവ് ലോഷനും പെര്‍ഫ്യൂമും പൂശി, ചാനൽ അഭിമുഖത്തിനു പോകാറുള്ളതുപോലെ റെഡിയായി ഇരുന്നു."
വചോ വിഭൂതിര്‍ ന തു പാരമാര്‍ത്ഥ്യം (ഈ കഥകളെല്ലാം ഉണ്ടാക്കിപ്പറഞ്ഞതാണ്, വാസ്തവമല്ല) - ശ്രീമഹാഭാഗവതം
Sunday, September 08, 2019
വേഷം
Tuesday, November 13, 2018
തോരനും ഭീരുവും
താരും തോൽക്കും ചുവപ്പും പുതുമയുമിയലും വാഴതൻ കൂമ്പ്, നാളീ-
കേരം നന്നായ്ക്കലർത്തി, ക്കടുകൊടുമുളകും ചേർത്തുതീർത്തോരു തോരൻ
മോരിന്നൊപ്പം വിശക്കുന്നളവിൽ ഒരുപിടിച്ചോറിനോടൊത്തു കണ്ടാൽ
ധീരൻമാരും പകയ്ക്കും ഞൊടിയിട, യിവനെപ്പറ്റി മിണ്ടേണ്ടതുണ്ടോ?
<< ശ്ലോകങ്ങൾ
കേരം നന്നായ്ക്കലർത്തി, ക്കടുകൊടുമുളകും ചേർത്തുതീർത്തോരു തോരൻ
മോരിന്നൊപ്പം വിശക്കുന്നളവിൽ ഒരുപിടിച്ചോറിനോടൊത്തു കണ്ടാൽ
ധീരൻമാരും പകയ്ക്കും ഞൊടിയിട, യിവനെപ്പറ്റി മിണ്ടേണ്ടതുണ്ടോ?
<< ശ്ലോകങ്ങൾ
Wednesday, May 02, 2018
Tuesday, May 01, 2018
ആശാരിച്ചി
നാദം, സ്പന്ദം, വെളിച്ചം, സമയ, മളവെഴാപ്പഞ്ചഭൂതങ്ങളെല്ലാം
തോതിൽച്ചേർത്തിട്ടു വിശ്വം പണിവൊരു വിരുതൻ ബ്രഹ്മനാശാരിപോലും
ആർതൻ നോക്കിൻ മുഴക്കോൽ ഞൊടിയിട വെടിയാതേ മുറുക്കെപ്പിടിക്കു-
ന്നായമ്മേ വന്നു ചെമ്മേ നടമരുളണമേ നാവിലമ്മേ മുദാ മേ.
<< ശ്ലോകങ്ങൾ
തോതിൽച്ചേർത്തിട്ടു വിശ്വം പണിവൊരു വിരുതൻ ബ്രഹ്മനാശാരിപോലും
ആർതൻ നോക്കിൻ മുഴക്കോൽ ഞൊടിയിട വെടിയാതേ മുറുക്കെപ്പിടിക്കു-
ന്നായമ്മേ വന്നു ചെമ്മേ നടമരുളണമേ നാവിലമ്മേ മുദാ മേ.
<< ശ്ലോകങ്ങൾ
Subscribe to:
Posts (Atom)