മോ യെന്നിനു സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചതിനെക്കുറിച്ച് മലയാളമനോരമ അച്ചടിച്ച “മിണ്ടരുത്” എന്ന വാർത്ത നിറയെ അബദ്ധങ്ങളാണ്.
1) “റെഡ് സോർഗം” എന്ന ഴാങ് യിമൌ ചിത്രം “പ്രാദേശികമദ്യമുണ്ടാക്കുന്ന വഴികൾ വിശദമാക്കുന്ന ചലച്ചിത്രമാ“ണെന്ന്. ആ പടം കണ്ടവരേ, ദയവായി തലയറഞ്ഞു ചിരിക്കരുതേ.
2) “ചൈനീസ് ഭാഷയുടെ പന്ത്രണ്ടിലേറെ സമാഹാരങ്ങളും” ചൈനീസ് ഭാഷയുടെ സമാഹാരങ്ങളോ അതോ ചൈനീസ് ഭാഷയിലുള്ള സമാഹാരങ്ങളോ?
3) “അഞ്ചുലക്ഷം കഥാപാത്രങ്ങളെ“ നിരത്തിയതാണ് ഒരു നോവലെന്ന്. അഞ്ചുലക്ഷം കഥാപാത്രങ്ങളുള്ള ഒരു നോവലോ എന്ന് അന്തം വിടണ്ട. ചൈനീസ് അക്ഷരങ്ങളെ വിശേഷിപ്പിക്കുന്ന ‘കാരക്റ്റർ‘ എന്ന ഇംഗ്ലീഷ് വാക്ക് ‘കഥാപാത്രം‘ എന്ന് തെറ്റായി പരിഭാഷപ്പെടുത്തിയതാണ് ഈ ദുരന്തം. അഞ്ചുലക്ഷം സ്വഭാവശുദ്ധികൾ എന്നു പറയാഞ്ഞതു ഭാഗ്യം.
4) “ചീനക്കാരുണ്ടാക്കിയ കടലാസിൽ” ചൈനീസ് പേപ്പർ എന്നത് ഇങ്ങനെയാണോ പരിഭാഷപ്പെടുത്തുക? Indian cuisine എന്നത് ഇൻഡ്യക്കാരുണ്ടാക്കിയ ഭക്ഷണം എന്നു പറയാമോ?
5) “ആ കഥകളുടെ പ്രതീകാത്മകമായ അർത്ഥമുള്ള കഥകൾ.“ എന്തരോ എന്തോ?
6) Hallucinatonic എന്നൊരു വാക്കുണ്ടോ? ആ ടോണിക്ക് എവിടെയാണാവോ കിട്ടുക?
<< തോന്നിയവാസം
6 comments:
ഈ ചങ്ങാതീനെപ്പറ്റി അധികമൊന്നും കേട്ടിട്ടില്ലാത്തത് കൊണ്ട് പത്രക്കാർക്ക് ആകെയൊരു പെടച്ചിലായി. എന്തെങ്കിലും എഴുതണ്ടേ....മറ്റേ ചങ്ങാതീനെപ്പറ്റി കിലോമീറ്ററ് കണക്കിന് എഴുതി വച്ച് കാത്തിരുന്നിട്ടുണ്ടാകും പഹയന്മാർ..
Trouble when some idiots Google and translate ....
Trouble when some idiots Google and translate ....
ഇത് ശരിക്കും തകര്‍ത്തു ...
ഹഹ ചൈനാക്കരോട് എന്തുമാകാമെന്നു അച്ചായൻ പറഞ്ഞിട്ടുണ്ട്...
ജയേഷ്, ഷാ, ആഫ്രിക്കൻ, ജുനൈത്, നന്ദി.
Post a Comment