Thursday, November 17, 2011

കോടതി അലക്ഷ്യം നിങ്ങൾക്കും ചെയ്യാം

വഴിയരികിൽ പൊതുയോഗങ്ങൾ നിരോധിയ്ക്കുകയും പൊങ്കാലയും മറ്റും അനുവദിക്കുകയും ചെയ്ത ന്യായാധിപന്മാരെ എന്താണു വിളിക്കണ്ടതെന്നറിയാതെ കുഴങ്ങുകയാണോ നിങ്ങൾ? കോടതി കേസിന് അന്യായമെന്നു പറയുന്നതെന്തെന്ന ശങ്ക മാറുന്നില്ലേ? ശുംഭൻ എന്ന വാക്കിന് ശോഭയുള്ളവൻ എന്നാണ് അർത്ഥമെന്നു ശങ്കിച്ച് മൌനം അവലംബിക്കുകയാണോ?

വിഷമിക്കണ്ട.

കോടതി അലക്ഷ്യം ആർക്കും ചെയ്യാവുന്നവിധം ലളിതമാക്കിയിരിക്കുന്നു ഇവിടെ. താഴെക്കാണുന്ന കളങ്ങളിൽ നിങ്ങളുടെ മനസ്സിലുള്ള വാക്കുകൾ എഴുതിച്ചേർക്കുകയേ വേണ്ടൂ. എല്ലാ വാക്കിനും ശുംഭൻ എന്ന അർത്ഥം തന്നെ.വേഡ് ഡോക്യുമെന്റ് കാണുക
പിഡി‌എഫ് ഡോക്യുമെന്റ് കാണുക

ചിത്രത്തിൽ ക്ലിക്കിയാൽ വലുതായി കാണാം.

നിയമങ്ങള്‍:
1) 2011 ഡിസംബർ 1 വരെ (രണ്ടാഴ്ച) മത്സരം നടക്കും. ഡിസംബർ 15-നു മുമ്പ്‌ സമ്മാനാര്‍ഹരെ പ്രഖ്യാപിക്കും.

2) പൂരണങ്ങള്‍ കമന്റായി ഇടുക.

3) തല്‍ക്കാലത്തേക്ക്‌ കമന്റ്‌ മോഡറേഷന്‍ ഓണ്‍ ചെയ്തിരിക്കുന്നു. പൂരണങ്ങള്‍ അല്ലാത്ത കമന്റുകള്‍ വൈകാതെ പ്രകാശിപ്പിക്കും.

4) ഒരാള്‍ക്ക്‌ എത്രവേണമെങ്കില്‍ പൂരണങ്ങള്‍ അയയ്ക്കാം. (വേറെ പണിയൊന്നും ഇല്ലേ?)

5) വിജയികൾക്ക് പൂജപ്പുര ജയിലിൽ നാലുമാസത്തെ വെറും തടവ്.

6) ഒന്നില്‍ക്കൂടുതല്‍ ശരിയുത്തരങ്ങളുണ്ടായാല്‍ എല്ലാത്തിനെയും ഒന്നാം സമ്മാനാര്‍ഹരായി പ്രഖ്യാപിക്കും.

7) മുഴുവന്‍ ശരിയായ പൂരണങ്ങളില്ലെങ്കില്‍ ഏറ്റവുമധികം ശരിയുത്തരങ്ങളയച്ചവരെ ഒന്നാം സമ്മാനാര്‍ഹരായി പ്രഖ്യാപിക്കും.

8) പ്രശ്നകാരന്റെ തീരുമാനങ്ങള്‍ അന്തിമമായിരിക്കും.

പൂരണങ്ങള്‍ അയയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍:

1) ഇവിടെ കമന്റിടുക

2) rajeshrv@hotmail.com-ലേക്ക്‌ ഇ-മെയില്‍ അയയ്ക്കുക

3) വേഡ് ഡോക്യുമെന്റ് പൂരിപ്പിച്ച് ഇ-മെയിൽ അയയ്ക്കുക

4) പ്രിന്ററും സ്കാനറുമൊക്കെ സൗകര്യത്തിനുള്ളവര്‍ക്ക്‌ പ്രശ്നം പ്രിന്റു ചെയ്തു പേനകൊണ്ടു പൂരിപ്പിച്ചു സ്കാന്‍ ചെയ്തു പികാസയിലോ മറ്റോ പോസ്റ്റിയിട്ടു ലിങ്ക്‌ കമന്റായോ ഇ-മെയിലായോ അയയ്ക്കാം.

5) പൂരണത്തിന്റെ ഇമേജ്‌ അറ്റാച്ച്‌ ചെയ്ത്‌ ഇ-മെയില്‍ അയയ്ക്കാം.

സൂചനകൾ
വലത്തോട്ട്:
1. (6 അക്ഷരം)
2. (4 അക്ഷരം)
4. (3 അക്ഷരം)
8. (3 അക്ഷരം)
10. (3 അക്ഷരം)
11. (3 അക്ഷരം)
12. (2 അക്ഷരം)
13. (3 അക്ഷരം)
14. (2 അക്ഷരം)
15. (2 അക്ഷരം)
16. (3 അക്ഷരം)
17. (4 അക്ഷരം)
18. (4 അക്ഷരം)

താഴോട്ട്

2. (6 അക്ഷരം)
3. (3 അക്ഷരം)
4. (4 അക്ഷരം)
5. (4 അക്ഷരം)
6. (3 അക്ഷരം)
7. (2 അക്ഷരം)
8. (3 അക്ഷരം)
9. (4 അക്ഷരം)
13. (3 അക്ഷരം)
15. (3 അക്ഷരം)

മുമ്പ് ഇവിടെ നടന്ന മത്സരംകാണുക

10 comments:

ശാശ്വത്‌ :: Saswath S Suryansh said...

പന്ത്രണ്ടിന്റെ ചോദ്യം എവിടെ? (ചോദ്യം ഉണ്ടെങ്കിലും അതിന്റെ പൊസിഷന്‍ വെച്ച് അവിടെ വേറൊന്നും ചേര്‍ക്കാന്‍ പറ്റില്ല.)

ഞാന്‍ ഇതേ സാധനം വേര്‍ഡ്‌ ഫയല്‍ ആക്കിയിട്ടുണ്ട്. അയച്ചു തരട്ടേ? അതിന്റെ ഒരു ഡൌണ്‍ലോഡ്‌ ലിങ്ക് ഇവിടെ ചേര്‍ത്താല്‍ എല്ലാവര്ക്കും എളുപ്പമാകുമല്ലോ.

veliyan said...

“നിത്യജീവിതത്തിന്റെ ദുഷ്കരപദപ്രശ്നം....” (സ്വത്വബോധം പകുത്തെടുത്ത പല കള്ളികള്‍.. വിട്ടുപോകുന്നു ശുംഭനാകയാല്‍)

രാജേഷ് ആർ. വർമ്മ said...

ശാശ്വത് പറഞ്ഞത് ശരിയാണ്. തിരുത്തി വൈകാതെ കൊടുക്കാം.

Jayesh/ജയേഷ് said...

ithinekkal valiya alakshyam illallo sir...veruthe oru thatavu irikkatte alle...samgathi ugran...njanum onnu sramikkatte..

രാജേഷ് ആർ. വർമ്മ said...

തിരുത്തിയ പടം ഇട്ടിട്ടുണ്ട്. ഒപ്പം വേഡ്, പിഡി‌എഫ് ഡോക്യുമെന്റുകളും. അലക്ഷ്യങ്ങൾ വേഗംവേഗം പോരട്ടെ.

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal.......... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE.............

അജിത്ത് പന്തീരടി said...

See attached.

ഡുണ്ടുമോൾ said...

വലത്തോട്ട്:
1. (6 അക്ഷരം) - ആനമടയൻ
2. (4 അക്ഷരം) - മടയൻ
4. (3 അക്ഷരം) - മണ്ടൻ
8. (3 അക്ഷരം) - ഏഭ്യൻ
10. (3 അക്ഷരം) - ശുംഭൻ
11. (3 അക്ഷരം)- കഴുത
12. (2 അക്ഷരം)- വിഡ്ഡി
13. (3 അക്ഷരം) -പൊട്ടൻ
14. (2 അക്ഷരം) - മൊണ്ണ
15. (2 അക്ഷരം) - പോത്ത്
16. (3 അക്ഷരം) -ഭോഷൻ
17. (4 അക്ഷരം) -കിഴങ്ങൻ
18. (4 അക്ഷരം) - കു(ട്ട)പ്പൻ :)താഴോട്ട്

2. (6 അക്ഷരം) - മണ്ടഗണേശൻ
3. (3 അക്ഷരം) - മൂഢൻ
4. (4 അക്ഷരം) - മന്ദബുദ്ധി
5. (4 അക്ഷരം) - ഇളിഭ്യൻ
6. (3 അക്ഷരം) -ജഡൻ
7. (2 അക്ഷരം) -(പ)ട് :)
8. (3 അക്ഷരം) - ഏമാളി
9. (4 അക്ഷരം) -തണ്ടുതപ്പി
13. (3 അക്ഷരം) - പൊണ്ണൻ
15. (3 അക്ഷരം) - പോഴൻ

ഉമേഷ് said...

വലത്തേക്കു്:
1. ആനമടയൻ
2. മടയൻ
4. മണ്ടൻ
8. ഏഭ്യൻ
10. ശുംഭൻ
11. കഴുത
12. വിഡ്ഢി
13. പൊട്ടൻ
14. മൊണ്ണ
15. പോത്ത്
16. ഭോഷൻ
17. കിഴങ്ങൻ
18. കുണ്ടപ്പൻ / കുണാപ്പൻ

താഴേയ്ക്കു്:
2. മണ്ടഗുണേപ്പൻ (ഇതു തെറ്റാണു് എന്നൊരു ഫീലിംഗ്)
3. മൂഢൻ
4. മന്ദബുദ്ധി
5. ഇളിഭ്യൻ
6. ജളൻ
7. പേട്
8. ഏമാൻ (!)
9. തണ്ടുതപ്പി
13. പൊണ്ണൻ
15. പോഴൻ

രാജേഷ് ആർ. വർമ്മ said...

ശരിയുത്തരം കാണുക. വിജയികൾക്ക് അഭിനന്ദനങ്ങൾ!