Thursday, November 17, 2011

കോടതി അലക്ഷ്യം നിങ്ങൾക്കും ചെയ്യാം

വഴിയരികിൽ പൊതുയോഗങ്ങൾ നിരോധിയ്ക്കുകയും പൊങ്കാലയും മറ്റും അനുവദിക്കുകയും ചെയ്ത ന്യായാധിപന്മാരെ എന്താണു വിളിക്കണ്ടതെന്നറിയാതെ കുഴങ്ങുകയാണോ നിങ്ങൾ? കോടതി കേസിന് അന്യായമെന്നു പറയുന്നതെന്തെന്ന ശങ്ക മാറുന്നില്ലേ? ശുംഭൻ എന്ന വാക്കിന് ശോഭയുള്ളവൻ എന്നാണ് അർത്ഥമെന്നു ശങ്കിച്ച് മൌനം അവലംബിക്കുകയാണോ?

വിഷമിക്കണ്ട.

കോടതി അലക്ഷ്യം ആർക്കും ചെയ്യാവുന്നവിധം ലളിതമാക്കിയിരിക്കുന്നു ഇവിടെ. താഴെക്കാണുന്ന കളങ്ങളിൽ നിങ്ങളുടെ മനസ്സിലുള്ള വാക്കുകൾ എഴുതിച്ചേർക്കുകയേ വേണ്ടൂ. എല്ലാ വാക്കിനും ശുംഭൻ എന്ന അർത്ഥം തന്നെ.



വേഡ് ഡോക്യുമെന്റ് കാണുക
പിഡി‌എഫ് ഡോക്യുമെന്റ് കാണുക

ചിത്രത്തിൽ ക്ലിക്കിയാൽ വലുതായി കാണാം.

നിയമങ്ങള്‍:
1) 2011 ഡിസംബർ 1 വരെ (രണ്ടാഴ്ച) മത്സരം നടക്കും. ഡിസംബർ 15-നു മുമ്പ്‌ സമ്മാനാര്‍ഹരെ പ്രഖ്യാപിക്കും.

2) പൂരണങ്ങള്‍ കമന്റായി ഇടുക.

3) തല്‍ക്കാലത്തേക്ക്‌ കമന്റ്‌ മോഡറേഷന്‍ ഓണ്‍ ചെയ്തിരിക്കുന്നു. പൂരണങ്ങള്‍ അല്ലാത്ത കമന്റുകള്‍ വൈകാതെ പ്രകാശിപ്പിക്കും.

4) ഒരാള്‍ക്ക്‌ എത്രവേണമെങ്കില്‍ പൂരണങ്ങള്‍ അയയ്ക്കാം. (വേറെ പണിയൊന്നും ഇല്ലേ?)

5) വിജയികൾക്ക് പൂജപ്പുര ജയിലിൽ നാലുമാസത്തെ വെറും തടവ്.

6) ഒന്നില്‍ക്കൂടുതല്‍ ശരിയുത്തരങ്ങളുണ്ടായാല്‍ എല്ലാത്തിനെയും ഒന്നാം സമ്മാനാര്‍ഹരായി പ്രഖ്യാപിക്കും.

7) മുഴുവന്‍ ശരിയായ പൂരണങ്ങളില്ലെങ്കില്‍ ഏറ്റവുമധികം ശരിയുത്തരങ്ങളയച്ചവരെ ഒന്നാം സമ്മാനാര്‍ഹരായി പ്രഖ്യാപിക്കും.

8) പ്രശ്നകാരന്റെ തീരുമാനങ്ങള്‍ അന്തിമമായിരിക്കും.

പൂരണങ്ങള്‍ അയയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍:

1) ഇവിടെ കമന്റിടുക

2) rajeshrv@hotmail.com-ലേക്ക്‌ ഇ-മെയില്‍ അയയ്ക്കുക

3) വേഡ് ഡോക്യുമെന്റ് പൂരിപ്പിച്ച് ഇ-മെയിൽ അയയ്ക്കുക

4) പ്രിന്ററും സ്കാനറുമൊക്കെ സൗകര്യത്തിനുള്ളവര്‍ക്ക്‌ പ്രശ്നം പ്രിന്റു ചെയ്തു പേനകൊണ്ടു പൂരിപ്പിച്ചു സ്കാന്‍ ചെയ്തു പികാസയിലോ മറ്റോ പോസ്റ്റിയിട്ടു ലിങ്ക്‌ കമന്റായോ ഇ-മെയിലായോ അയയ്ക്കാം.

5) പൂരണത്തിന്റെ ഇമേജ്‌ അറ്റാച്ച്‌ ചെയ്ത്‌ ഇ-മെയില്‍ അയയ്ക്കാം.

സൂചനകൾ
വലത്തോട്ട്:
1. (6 അക്ഷരം)
2. (4 അക്ഷരം)
4. (3 അക്ഷരം)
8. (3 അക്ഷരം)
10. (3 അക്ഷരം)
11. (3 അക്ഷരം)
12. (2 അക്ഷരം)
13. (3 അക്ഷരം)
14. (2 അക്ഷരം)
15. (2 അക്ഷരം)
16. (3 അക്ഷരം)
17. (4 അക്ഷരം)
18. (4 അക്ഷരം)

താഴോട്ട്

2. (6 അക്ഷരം)
3. (3 അക്ഷരം)
4. (4 അക്ഷരം)
5. (4 അക്ഷരം)
6. (3 അക്ഷരം)
7. (2 അക്ഷരം)
8. (3 അക്ഷരം)
9. (4 അക്ഷരം)
13. (3 അക്ഷരം)
15. (3 അക്ഷരം)

മുമ്പ് ഇവിടെ നടന്ന മത്സരംകാണുക

Saturday, November 05, 2011

സൂപ്പർമാൻ: ചുവപ്പിന്റെ മകൻ











അമേരിക്കൻ അതിമാനുഷൻ സോവിയറ്റ് വീരനായകനായി പുനരവതരിക്കുന്ന “സൂപ്പർമാൻ: ചുവപ്പിന്റെ മകൻ” എന്ന പുസ്തകത്തെപ്പറ്റി ഈ ലക്കം തർജ്ജനിയിൽ വായിക്കുക.

<< കടലാസുകപ്പൽ

Wednesday, November 02, 2011

മാമുക്കോയയ്ക്ക്‌ ഭ്രാന്ത്‌ - സർ സിഡ്‌നി പോറ്റിയേ

മലയാളത്തിലെ പ്രമുഖഹാസ്യനടനായ മാമുക്കോയയെപ്പറ്റി വിശ്വവിഖ്യാതനടൻ സർ സിഡ്നി പോറ്റിയെ വിവാദപ്രസ്താവന നടത്തിയിരിക്കുന്നു. നിങ്ങൾക്ക് ഒന്നും പറയാനില്ലേ? malayal.amൽ വായിക്കുക.
<< തോന്നിയവാസം