വാക്കുകള്‍ ബന്ധിക്കുന്നു വള്ളികള്‍ കണക്കെന്നെ,
വള്ളികള്‍ കണക്കവ പിണഞ്ഞു ഞെരിക്കുന്നു, പെരുമ്പാമ്പിനെപ്പോലെ.
പെരുമ്പാമ്പിനെപ്പോലെന്‍ ചെവിയില്‍ ചീറുന്നവ മോഹനരഹസ്യങ്ങള്‍.
വാക്കുകള്‍ ബന്ധിക്കുന്നു ചങ്ങലകണക്കെന്നെ,
കൈകളും കാലുമവ വരിഞ്ഞുമുറുക്കുന്നു, ആമപ്പൂട്ടിനെപ്പോലെ.
ആമപ്പൂട്ടിനെപ്പോലെ ദ്രവിയ്ക്കാ,തഴുകാതെ, നിത്യത കണക്കവ.
നിത്യത കണക്കവ എന്നെന്നും എന്നോടൊപ്പം തീരാതെ ജീവിക്കുന്നു.
വാക്കുകള്‍ വരിഞ്ഞെന്നെ തളച്ചുകിടത്തുന്നു, തളര്‍വാതത്തെപ്പോലെ.
തളര്‍വാതത്തെപ്പോലെ മാറാവ്യാധിയാകുന്നു, അനുരാഗത്തെപ്പോലെ.
അനുരാഗത്തിലെന്നപോല്‍ അവയില്‍ കടക്കുമ്പോള്‍ ജീവനും സൗന്ദര്യവും
മുക്തിയും നേടുന്നു ഞാന്‍
വിനയരാജിന്റെ ആവശ്യപ്രകാരം സോഫിയാ വൈറ്റിന്റെ ഈ കവിത തര്‍ജ്ജമ ചെയ്തത്.
<< മറ്റു കവിതകള്‍
3 comments:
ആദ്യമായാണിവിടെ... വൈകിയെന്നു മനസ്സിലായി.
ഹൃദ്യമായ വരികള്‍. ഇനിയും വരാം
ആശംസകള്‍
അങ്ങനെ കവിതയുമെഴുതി തുടങ്ങി...:)
നന്ദി ജയകൃഷ്ണന്‍!
ജീവിക്കണ്ടേ റോബീ? :-)
Post a Comment