Wednesday, February 18, 2009

ലാപുടയുടെ കൂടെ

ലാപുടയുടെ കൂടെ ഏതു കവികളുടെ പേരു പരാമര്‍ശിക്കാം? ഉത്തരം പറയാന്‍ വരട്ടെ. നമുക്ക്‌ ഭാഷയും സാഹിത്യവും പഠിപ്പിക്കുന്ന, അറിവുള്ള ആരോടെങ്കിലും ചോദിച്ചാലോ? യേത്‌?

സമ്മര്‍ദ്ദം. രക്തസമ്മര്‍ദ്ദം. ബൂലോകസമ്മര്‍ദ്ദം. ഇനിയും കവിതയെഴുതേണ്ടിവരുമോ? കവിത വായിക്കേണ്ടിവരുമോ? കവിത വായിച്ചാല്‍ മനസ്സിലാവുന്ന ഒരാളാണെന്നു നടിക്കേണ്ടിവരുമോ? കവികളുമായി സൗഹൃദം സ്ഥാപിക്കേണ്ടി വരുമോ?

ലാപുടയുടെ 'നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ നിന്നാണ്‌ വീഡിയോ. പൂര്‍ണ്ണരൂപം ഇവിടെ കാണാം. വീഡിയോയ്ക്ക്‌ യാരിദിനു നന്ദി.

7 comments:

ഗുപ്തന്‍ said...

ഉവ്വ..ഉവ്വ... ആ സുബൈദ റ്റീച്ചറിന് പേരക്ക മാങ്ങ പഴുത്ത ചക്ക മുതലായവയോടും ചെറിയ ബലഹീനതയൊണ്ട്....

രാജേഷ് ആർ. വർമ്മ said...

ഗുപ്താ, gelosia യ്ക്ക് മരുന്നില്ലാ.

ഗുപ്തന്‍ said...

ഹഹ ആ വാക്കത്ര ശരിയായില്ല സര്‍. ജെലോസിയയുടെ സാധാരണ അര്‍ത്ഥം സപത്നിമാര്‍ക്കിടയിലും (ഭര്‍ത്താവിനെ പ്രതി) സഹോദരങ്ങള്‍ക്കിടയിലും(മാതാപിതാക്കളെപ്രതി) ഒക്കെ തോന്നാറുള്ളതുപോലെയുള്ള വികാരം ആണ്. ജെലസ് ലവ് പൊസ്സെസീവ്നെസ്സ് എന്നൊക്കെ പറയാറുള്ള കോണ്ടക്സ്റ്റില്‍. (ie., the context is usually affective)

അസൂയ കുശുമ്പ് മുതലായവ ഇന്‍‌വീദിയ ആണ്. invidia.

Speaking of Subaida teacher... I dont really know her :)

രാജേഷ് ആർ. വർമ്മ said...

അതു തന്നെയല്ലേ ഞാനും പറഞ്ഞത്‌. അറിയാന്‍ വയ്യാത്ത ഭാഷ പറയാന്‍ നോക്കുന്നതുപോലെയാണ്‌ അറിയാന്‍ വയ്യാത്ത കാര്യത്തെപ്പറ്റി അഭിപ്രായം പറയുന്നതെന്ന്.

ഗുപ്തന്‍ said...

ഉവ്വ.. കൊറച്ചൂടെ കൊള്ളാവുന്ന വല്ല പഴത്തിന്റെയും പേരിട്ടുനോക്ക് ബ്ലോഗിന്.. ഇനിയും കൂടുതല്‍ പേര് ശ്രദ്ധിക്കും :p

ജയരാജന്‍ said...

ഹോ, കൺഗ്രാചുലേഷൻസ്!!!
അപ്പോ ബ്ലോഗ് കവിതകൾക്കും (ബ്ലോഗിന് പുറത്ത്)വായനക്കാർ ഉണ്ടല്ലേ?

രാജേഷ് ആർ. വർമ്മ said...

ഗുപ്താ,

എന്തൊരു ബുദ്ധി! ഒരു സ്റ്റീവ്‌ ജോബ്സ്‌ ആകേണ്ടതായിരുന്നു :-)

ജയരാജന്‍,

അതെ. ഞാനും ഞെട്ടിപ്പോയി. ബിന്ദുവിനെയും മൂത്ത ചെറുക്കനെയും നിര്‍ബന്ധിച്ചു രണ്ടുമൂന്നു തവണ വീഡിയോ കാണിച്ചു. സ്വയം പത്തിരുപതു തവണയെങ്കിലും കണ്ടു.