ഞാവല്‍പ്പഴങ്ങള്‍ എന്ന കഥ പുഴ.കോമില്
<< എന്റെ മറ്റു കഥകള്‍
വചോ വിഭൂതിര്‍ ന തു പാരമാര്‍ത്ഥ്യം (ഈ കഥകളെല്ലാം ഉണ്ടാക്കിപ്പറഞ്ഞതാണ്, വാസ്തവമല്ല) - ശ്രീമഹാഭാഗവതം
Wednesday, March 28, 2007
മദിര
താരെതിരാമുരുശോഭ ചൊരിഞ്ഞിടുമാരുണചാരുശരീരിണിയായ്
പാരിതു മൂന്നിനുമാരൊരുവന് തുണ,യാ ഹരനാല്‍ പരിസേവിതയായ്
നേരറിയും കവികള്ക്കകമേയറിവായി വിരാജിതയായൊരു നീ
പാരമിവന്നകതാരിലെഴും പരിതാപമകറ്റണമേ മദിരേ
മദിര എന്ന വാക്കിന് മദ്യം എന്നും ശ്രീപാർവതി എന്നും അർത്ഥമുണ്ട്. ഈ വൃത്തത്തിന്റെ പേരും മദിര എന്നുതന്നെ.
(2006)
<< എന്റെ മറ്റു ശ്ലോകങ്ങള്‍

Tuesday, March 13, 2007
ഇഞ്ചിയുടെ തനിസ്വരൂപം

ഇഞ്ചി എന്ന ബ്ലോഗര്‍ ഒരു പിടികിട്ടാപ്പുള്ളിയാണെന്നാണു പൊതുവെയുള്ള ധാരണ. പേര് ഇഞ്ചി, ജാതിപ്പേര് പെണ്ണ് എന്നതില്‍ക്കവിഞ്ഞ് ആര്‍ക്കും ആളെപ്പറ്റി വലിയ പിടിയൊന്നുമില്ല. ഫ്ലോറിഡയിലാണു താമസമെന്നും മറ്റും അടിസ്ഥാനരഹിതമായ പല ധാരണകളും പ്രചരിക്കുന്നുണ്ട്. എന്നാല്‍, ബൂലോകത്തിന്റെ ചരിത്രത്തിലാദ്യമായി ഇഞ്ചിയുടെ പൂര്‍ണ്ണവിവരങ്ങള്‍ ഇവിടെ വെളിപ്പെടുത്തുകയാണ്:
താമസിക്കുന്ന സ്ഥലം: പോര്‍ട്ട്ലന്‍ഡ്, ഒറിഗണ്‍, അമേരിക്ക
പ്രായം: 47
ഇഷ്ടപ്പെട്ട വേഷം: ടീ-ഷര്‍ട്ട്
ഇഷ്ടവിനോദം: ഫുട്ബോള്‍ മത്സരങ്ങളുടെ ഫലങ്ങള്‍ പ്രവചിക്കുക, ബ്ലോഗിങ്ങ്, ഐ. പി. പിടുത്തം
ഇഷ്ടവ്യക്തി: കുട്ടായി (മകന്റെ മകന്)
ഇഞ്ചിയുടെ പടം ഇവിടെ കാണുക.
നെയ്വിളക്കുകള്‍ക്കിടയില്‍
ശ്യാമാപാംഗ, നിനക്കു പണ്ടു കവിതാസമ്പന്നരിക്കോവിലില്‍
പ്രേമത്തോടെ കൊളുത്തി പദ്യനിരയാല്‍ വാടാത്ത ദീപാവലി
പാമോയില്‍ത്തിരിയാണു, കാന്തികുറവാ,ണീടില്ലയെന്നാകിലും
കേമത്തം കലരാത്ത ഞാനുമിവിടെച്ചെയ്തോട്ടെ ദീപാഞ്ജലി
(2006)
<< എന്റെ മറ്റുശ്ലോകങ്ങള്
പ്രേമത്തോടെ കൊളുത്തി പദ്യനിരയാല്‍ വാടാത്ത ദീപാവലി
പാമോയില്‍ത്തിരിയാണു, കാന്തികുറവാ,ണീടില്ലയെന്നാകിലും
കേമത്തം കലരാത്ത ഞാനുമിവിടെച്ചെയ്തോട്ടെ ദീപാഞ്ജലി
(2006)
<< എന്റെ മറ്റുശ്ലോകങ്ങള്
Subscribe to:
Posts (Atom)