Saturday, March 18, 2006

വിഗ്രഹാരാധനയുടെ അടിസ്ഥാനതത്വങ്ങള്‍

സ്വന്തം വിഗ്രഹങ്ങളെ ആരാധിക്കുന്നവന്‍: നീചന്‍
സ്വന്തം ദൈവങ്ങളുടെ വിഗ്രഹങ്ങളെ ആരാധിക്കുന്നവന്‍: വിശ്വാസി
മറ്റുള്ളവരുടെ ദൈവങ്ങളുടെ വിഗ്രഹങ്ങളെയും ആരാധിക്കുന്നവന്‍: സഹിഷ്ണു
മറ്റുള്ളവരുടെ ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ തകര്‍ക്കുന്നവന്‍: ധര്‍മ്മഭടന്‍
സ്വന്തം ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ തകര്‍ക്കുന്നവന്‍: സത്യാന്വേഷി
സ്വന്തം വിഗ്രഹങ്ങള്‍ തകര്‍ക്കുന്നവന്‍: മഹാന്‍

<< എന്റെ മറ്റു മനോഗതങ്ങള്‍

Sunday, March 12, 2006

വാല്മീകിയും കുമാരനാശാനും വയലാറിന്റെ കണ്ണില്‍

'മാ നിഷാദ'-യില്‍ നിന്ന്:

2

പ്രാണനില്‍ ശരമേറ്റ പൈങ്കിളിയുടെ മിഴി-
ക്കോണിലെശ്ശോകത്തിന്റെ നീരുറവൊപ്പും മുമ്പേ,

അമ്പെയ്ത നിഷാദനോടരുതെന്നാജ്ഞാപിക്കാ-
നങ്ങനെയന്നാദ്യത്തെ പ്രേമഗര്‍ജ്ജനം കേട്ടൂ!

ഈ വിശ്വപ്രകൃതിയെപ്പൂക്കൂടയാക്കി, പ്രേമ-
ഭാവനയുടെ കോണില്‍ത്തിരുകി, ത്തമ്മില്‍ത്തമ്മില്‍,

കരളും ചുണ്ടും ചേര്‍ത്തു സ്വപ്നമണ്ഡലമൊന്നി-
ലരുളും കിളികളിലൊന്നു വേര്‍പിരിഞ്ഞപ്പോള്‍,

വേദനവിങ്ങിക്കീറുമാത്മാവില്‍, പ്രേമോഷ്മള-
ചേതനയമര്‍ത്തിയ കാവ്യശില്‍പത്തിന്‍ നാദം,

പ്രേമത്തിന്നെതിരായ നിര്‍ദ്ദയവികാരത്തിന്‍
പ്രേരണകളെത്തട്ടിമാറ്റുവാനല്ലേ പൊങ്ങീ?

വേടന്റെ കൂരമ്പുള്ള കൈയിലും, പിടയുന്ന
പേടപ്പൈങ്കിളിയുടെ നെഞ്ചിലും തലോടുവാന്‍,

കഴിഞ്ഞീ;ലന്നാദ്യത്തെ പ്രേമഗായകനായ
കവിയ്ക്കും, ദ്രോഹിപ്പോനെച്ചെറുത്തൂ പാട്ടും പാടി!

കേള്‍പ്പൂ നാം ചരിത്രത്തില്‍, സംസ്കാരചരിത്രത്തില്‍, -
ആ പെരുമ്പറയുടെയുഗ്രമാമാജ്ഞാശബ്ദം!

പാവാമൊരു ഗ്രാമപ്പെണ്‍കിടാവിനെ, രാജ്യ-
പാലകന്‍ വഞ്ചിച്ചോരു രാഷ്ട്രീയചരിത്രത്തെ,

കാലത്തിന്നൊരുനാളും മായ്ക്കുവാന്‍ കഴിയാത്ത
കാവ്യശില്‍പമായ്‌ വാര്‍ത്ത കാളിദാസനെ നോക്കൂ,

ആ നെടുംനാരായത്താല്‍ രാജനീതിയെച്ചൂണ്ടി
'മാ നിഷാദ'കളെത്ര പാടിയിട്ടുണ്ടാമങ്ങോര്‍?

ഭാസ, ശൂദ്രക, ഭവഭൂതി, വേദവ്യാസന്മാര്‍
ഭാസുരയുഗങ്ങള്‍ക്കായ്‌ നാരായമെടുത്തവര്‍,

തങ്ങളാലാവുംപോലെ മാനവസ്നേഹത്തിനാ-
യാന്‍കമാടിയനാളില്‍ ചെറുത്തൂ ദ്രോഹിപ്പോരെ!

'മാ നിഷാദക', - ളെത്ര 'മാ നിഷാദകള്‍' പൊങ്ങീ
മാനവസ്നേഹത്തിന്റെ മണിനാവുകള്‍ തോറും!

കേരളത്തിലും, ജനകോടിയെസ്സംസ്കാരത്തിന്‍
ധീരനൂപുരനാദം കേള്‍പ്പിച്ച കാവ്യാത്മാക്കള്‍,

'മാ നിഷാദ'കള്‍ പാടി, മര്‍ദ്ദകവര്‍ഗ്ഗത്തിന്റെ
മാരകശ്രമങ്ങളെ ചെറുത്തിട്ടില്ലേ നീളെ!

ദൈവവും വാളും ശ്രുതിസ്മൃതിയും വേദാന്തവും
കൈവശം നേടിപ്പോന്ന സംസ്കാരപ്പെരുമാക്കള്‍

മാനവ്സ്നേഹത്തിന്റെ സിംഹഗര്‍ജ്ജനം കേട്ടൂ
'മാ നിഷാദ'യിലൂടെ കാലഘട്ടങ്ങള്‍ തോറും!

3

ഞാനുമാശ്ശബ്ദമാണേറ്റുപാടുന്ന;-തെന്‍
ഗാനങ്ങളിലു, ണ്ടതില്‍ കാല്‍ച്ചിലമ്പൊലി!

പിന്നിട്ടുപോന്ന യുഗങ്ങളില്‍ നിന്നതിന്‍
ധന്യസന്ദേശം ശ്രവിപ്പു ഞാനന്വഹം!

ചൂടുന്നു രോമാഞ്ചമീ വിശ്വമാകെ, - ഞാന്‍
പാടും മനുഷ്യകഥാനുഗാനങ്ങളില്‍!

നാടിന്നഭിനവസംസ്കാരശൈലികള്‍
നേടി,ച്ചരിത്രം തിരുത്തിപ്പിടിക്കുവാന്‍,

വേദനിക്കുന്ന ഹൃദയങ്ങളൊന്നിച്ചു
വീഥികള്‍തോറും വെളിച്ചം വിതയ്ക്കവേ,

ആ വെളിച്ചത്തിന്‍ കിനാവുകള്‍ക്കുള്ളിലെ
ജീവിതസ്പന്ദങ്ങള്‍ ചുണ്ടുവിടര്‍ത്തവേ,

കാണുന്നു ഞാനതിന്‍ കൂമ്പുകള്‍ക്കുള്ളിലൊ-
രോണം വിടര്‍ന്നു വിടര്‍ന്നു വരുന്നതായ്‌.

മണ്ണിനാത്മാവു കുളുര്‍ന്നുകുളുര്‍,ന്നതില്‍-
നിന്നുയിര്‍ക്കൊള്ളുമിപ്പുത്തന്‍ കുരുന്നുകള്‍,

തള്ളിക്കളയാന്‍ വരുന്നവരോടെനി-
ക്കുള്ള താക്കിതിലുണ്ടാ 'മാ നിഷാദ'കള്‍!

സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും!


'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്ന ചിത്രത്തില്‍ നിന്നൊരു ഗാനം:

പല്ലനയാറിന്‍ തീരത്തില്‍ പത്മപരാഗകുടീരത്തില്‍
വിളക്കുവയ്ക്കും യുഗകന്യകയൊരു വിപ്ലവഗാനം കേട്ടൂ
മാറ്റുവിന്‍ ചട്ടങ്ങളെ- മാറ്റുവിന്‍ - മാറ്റുവിന്‍ - മാറ്റുവിന്‍!

കാവ്യകലയുടെ കമലപ്പൊയ്കകള്‍ കണികണ്ടുണരും കവികള്‍
അനുഭൂതികളുടെ ഗോപസ്ത്രീകളെ ഒളികണ്ണെറിയുകയായിരുന്നു
പുരികക്കൊടിയാല്‍ അവരുടെ മാറില്‍ പൂവമ്പെയ്യുകയായിരുന്നു
അവരുടെ കയ്യിലെ മധുകുംഭത്തിലെ
അമൃതുകുടിയ്ക്കുകയായിരുന്നു.

പൂര്‍വദിങ്മുഖമൊന്നു ചുവന്നു പുതിയ മനുഷ്യനുണര്‍ന്നു
പ്രതിഭകള്‍ കാവ്യപ്രതിഭകളങ്ങനെ
പുതിയ പ്രചോദനമുള്‍ക്കൊണ്ടു
ഖനികള്‍ ജീവിതഖനികള്‍ തേടും കലയുടെ സംഗരവീഥികളില്‍
വീണപൂക്കളെ വീണ്ടുമുയര്‍ത്തിയ ഗാനം നമ്മെ നയിക്കുന്നു

'ജീവിക്കാന്‍ മറന്നുപോയ സ്ത്രീ' എന്ന ചിത്രത്തില്‍ നിന്ന്‌:

വീണപൂവേ! - കുമാരനാശാന്റെ വീണപൂവേ!
വിശ്വദര്‍ശനചക്രവാളത്തിലെ
നക്ഷത്രമല്ലേ നീ - ഒരു ശുക്രനക്ഷത്രമല്ലേ നീ...

വികാരവതി നീ വിരിഞ്ഞുനിന്നപ്പോള്‍
വിരല്‍തൊട്ടുണര്‍ത്തിയ ഭാവനകള്‍ - കവിഭാവനകള്‍
നിന്നെ കാമുകിമാരുടെ ചുണ്ടിലെ
നിശീഥകുമുദമാക്കി, കവികള്‍
മന്മഥന്‍ കുലയ്ക്കും സ്വര്‍ണ്ണധനുസ്സിലെ
മല്ലീശരമാക്കി

വിഷാദവതി നീ കൊഴിഞ്ഞുവീണപ്പോള്‍
വിരഹമുണര്‍ത്തിയ വേദനകള്‍ - നിന്‍ വേദനകള്‍
വര്‍ണ്ണപ്പീലിത്തൂലിക കൊണ്ടൊരു
വസന്തതിലകമാക്കി...ആശാന്‍
വിണ്ണിലെ കല്‍പദ്രുമത്തിന്റെ കൊമ്പിലെ
വാടാമലരാക്കീ.

കടലാസുകപ്പല്‍

വായനക്കിടയില്‍ പൊഴിഞ്ഞുകിട്ടിയ താളുകള്‍ കൊണ്ട്‌ ഒരു കപ്പൽ. ഇതില്‍ കയറി കാറ്റിനെതിരെ, ഒഴുക്കിനെതിരെ തുഴഞ്ഞാല്‍ ഒരുപക്ഷേ നിങ്ങള്‍ക്കും കാണാത്ത തീരങ്ങള്‍ കാണാനൊത്താലോ?

മഹാഭാരതം കുറിപ്പുകൾ 1-3 

അതേ സമയം ട്രാൻസിൽവേനിയയിൽ... (കോട്ടയം പുഷ്പനാഥിന് ആദരാഞ്ജലികൾ)

രാമകഥ: ഫാദർ കാമിൽ ബുൽക്കെ

വൈക്കം സത്യഗ്രഹത്തെപ്പറ്റി മേരി കിങ്ങ്

ഛിന്നകാമനകളുടെ ദുരന്തപുസ്തകം

വെടിയുണ്ടകൊണ്ട് എഴുതിയ കഥകൾ

ദിശാസൂചികൾ

ഇരുപത്തൊന്നാംനൂറ്റാണ്ടില്‍ ആനിമല്‍ഫാം വായിക്കുമ്പോള്‍

കപ്പിത്താൻ കോണകത്തിങ്കൽ

ദുരന്തകഥയുടെ ശുഭാന്ത്യം

സൂപ്പർമാൻ: ചുവപ്പിന്റെ മകൻ

കാട്ടിലെറിയപ്പെട്ട കുട്ടികളുടെ കഥ

ഓണത്തിന് ഇത്തിരി കോസ്മിക് ഹൊറർ

സാമ്പത്തികത്തകര്‍ച്ചയുടെ സാദ്ധ്യതകള്‍

കഥയുടെ അവതാരരഹസ്യങ്ങള്‍

എഴുതാതിരിക്കാനുള്ള ഉപായങ്ങള്‍

ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യപതിറ്റാണ്ടുകളിലെ കഥാഭാഷ

നഗ്നസത്യം - ഒരു ജമൈക്കന്‍ നാടോടിക്കഥ

വാല്മീകിയും കുമാരനാശാനും വയലാറിന്റെ കണ്ണില്‍