Wednesday, March 26, 2008

Tuesday, March 11, 2008

തല്ലാന്‍

ഒരു സമസ്യാപൂരണം:

ഇല്ലിറ്റു ചോര പൊടിയാനിട, കോലുവേണ്ട,
തെല്ലല്ല നോവു, മുറി ദുഷ്കരമാണുണക്കാന്‍.
വെല്ലേണമെങ്കിലെതിരാളിയെ, വാക്കുകള്‍ തന്‍
തല്ലാണു നല്ലവഴിയെന്നതു തീര്‍ച്ചയല്ലേ?


<< എന്റെ മറ്റു ശ്ലോകങ്ങള്‍


<< എന്റെ മറ്റു ദ്രുതകവനങ്ങള്‍

Sunday, March 09, 2008

അന്നത്തെ ഭാഷ

ഇ. വി. കൃഷ്ണപിള്ളയുടെ "ഭാരതിയുടെ ഉപദേശം" എന്ന കഥയില്‍ നിന്ന്: (ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യപതിറ്റാണ്ടുകളില്‍ എഴുതപ്പെട്ടത്‌)

ശാന്തം ശാന്തമായി മാത്രമേ വായനക്കാര്‍ ഈ രംഗത്തില്‍ പ്രവേശിക്കാവൂ എന്നു് പ്രത്യേകം ഒരു അപേക്ഷയുണ്ടു്. ആ പരമപാവനതയുടെ മാഹാത്മ്യത്തെ ഭംഗപ്പെടുത്താതിരിക്കണമല്ലോ. പരിസരത്തിലുള്ള അന്തരീക്ഷത്തില്‍ സംക്രമിച്ചിരിക്കുന്ന മധുരാലാപങ്ങളുടെ പവിത്രത അപഥോന്മുഖമെന്നു മനസ്സമാധാനകാംക്ഷികള്‍ക്കു തോന്നുന്ന ഈ പ്രപഞ്ചത്തിന്റെ ആരംഭദശയിലുള്ള മനോജ്ഞതയ്ക്കു ചേര്‍ന്നതായിരിക്കുന്നു. പ്രസന്നപരിശുദ്ധമായ പ്രാചീനലോകം ശാശ്വതാന്ധകാരോന്മുഖമായി ചെയ്ത പ്രയാണഭ്രമണത്തില്‍ ആ കനകമണ്ഡലത്തിന്റെ അതിരമണീയമായ ഒരു ഭാഗം പ്രാണദാതാവായ വായുഭഗവാന്റെ സംരക്ഷണയില്‍ ത്യജിക്കപ്പെട്ടു് അനന്തരലോകത്തിന്റെ ഒരു കോണില്‍ സൂക്ഷിക്കപ്പെട്ടതുപോലെ തോന്നുന്ന ആ ചെറുതായ വീട്ടിലെ ഉയര്‍ന്ന പൂമുഖത്തളത്തില്‍ തെളിഞ്ഞുകത്തിക്കൊണ്ടിരിക്കുന്ന ദീപത്താല്‍ സംപൂജ്യയായിക്കാണുന്ന കമനീമണി ഭാരതിക്കുട്ടിയാണ്‌. അവളുമൊരുമിച്ചു് ഭഗവന്നാമോച്ചാരണം കഴിഞ്ഞ്‌ തളര്‍ന്നുമയങ്ങിപ്പോയ അവളുടെ ചെറുസഹോദരന്‍ പായോ കരിമ്പടമോ ഇല്ലാതെ കുളുര്‍മയേറിയ തറയില്‍ കൈകാലുകള്‍ക്കു സ്വാതന്ത്ര്യം നല്‍കി കമിഴ്‌ന്നുകിടന്നുറങ്ങിപ്പോയിരിക്കുന്നു. നേരം സന്ധ്യകഴിഞ്ഞു മൂന്നോ നാലോ നാഴികയായി. കുറച്ചു മുമ്പേ ആ മൃദുലകണ്ഠങ്ങളില്‍നിന്നു് ആകാശത്തില്‍ ലയിച്ചതായ നാമജപങ്ങളുടെ പ്രതിപ്രവാഹം കൊണ്ടെന്നപോലെ പ്രകൃത്യാതന്നെ പരിപാവനകോമളിമ ചേര്‍ന്നിരുന്ന ഭാരതിയുടെ മുഖപങ്കജം സവിശേഷമാഹാത്മ്യത്തോടെ ദിവ്യതേജോമയമായിത്തീര്‍ന്നിരിക്കുന്നു. അവള്‍ നാമോച്ചാരണത്തില്‍നിന്നു വിരമിച്ചു് ഗാഢചിന്തയോടെ സ്ഥിതിചെയ്കയാണു്. ഒരുപക്ഷേ, ലോകരംഗത്തില്‍ അഭിനയിക്കപ്പെടുനന്‍ ശോകരസപൂരിതങ്ങളായ കഥാവിശേഷങ്ങളുടെ ബാഹുല്യമോ അതല്ല, അവയുടെ മഹത്ത്വമോ അവളുടെ ചിന്തയെ ബലാലാകര്‍ഷിച്ചിരിക്കാം. ഈവിധത്തിലുള്ള ദിവ്യാത്മാക്കള്‍ പരമാത്മാവുമായി ഗാഢവ്യാപാരം നടത്തുമ്പോളത്രേ സാമുദായികവളര്‍ച്ചയുടെ അനാശാസ്യഗതികള്‍ ലോകമണ്ഡലത്തില്‍ ചേര്‍ത്തിരിക്കുന്ന വിഷബീജങ്ങളുടെ രൂക്ഷതയ്ക്കു് അല്‍പമെങ്കിലും ശമനമുണ്ടാകുന്നതു്.



<< കടലാസുകപ്പല്‍