Tuesday, April 29, 2008

ചുവപ്പ്‌

Sunday, April 06, 2008

അമ്പത്തൊന്നക്ഷരാളി

അമ്പത്തൊന്നക്ഷരത്തില്‍, ക്കളമൊഴി കിളിതന്‍ കൊഞ്ചലില്‍, ചാക്കിയാരും
നമ്പ്യാരും മന്ദഹാസം വിതറിയ നരജീവന്റെയാന്ദോളനത്തില്‍,
ചെമ്പൊല്‍ത്താരിന്‍ ദളത്തിന്നഴകു വഴിയുമാ രംഗദീപത്തിലും പോല്‍
കമ്പ്യൂട്ടര്‍ സ്ക്രീനിലും നീ തുടരുക നടനം കൈരളീവാണിമാതേ
(2007)

അക്ഷരശ്ലോകസദസ്സിലെ 4000-ാ‍മത്തെ ശ്ലോകം.

<< എന്റെ മറ്റു ശ്ലോകങ്ങള്‍

Wednesday, March 26, 2008

Tuesday, March 11, 2008

തല്ലാന്‍

ഒരു സമസ്യാപൂരണം:

ഇല്ലിറ്റു ചോര പൊടിയാനിട, കോലുവേണ്ട,
തെല്ലല്ല നോവു, മുറി ദുഷ്കരമാണുണക്കാന്‍.
വെല്ലേണമെങ്കിലെതിരാളിയെ, വാക്കുകള്‍ തന്‍
തല്ലാണു നല്ലവഴിയെന്നതു തീര്‍ച്ചയല്ലേ?


<< എന്റെ മറ്റു ശ്ലോകങ്ങള്‍


<< എന്റെ മറ്റു ദ്രുതകവനങ്ങള്‍