Wednesday, March 26, 2008

മരിച്ചുപോയവര്‍ക്ക്‌ ഒരു മുന്നറിയിപ്പ്‌

കഥ സമകാലികമലയാളം വാരികയില്‍

8 comments:

Inji Pennu said...

ഞാനീ ഒന്നൊന്നര വര്‍ഷം ബ്ലോഗില്‍ വന്നതിനുശേഷം ഒരുപാട് മലയാളം ചെറുകഥകള്‍ വായിച്ചിട്ടുണ്ടേ ബ്ലോഗിലും പ്രസിദ്ധരായവരുടേയും. ഒരുപാട് കഥ എഴുത്തുകാരോടുള്ള ഇഷ്ടം പോവുകയും ചെയ്തിട്ടുണ്ട്, വായന വളരുമ്പോള്‍.

പക്ഷെ ഇപ്പോഴും യൂ ആര്‍ വണ്‍ ഓഫ് മൈ ഫേവിറേറ്റ് സ്റ്റോറി ടെല്ലര്‍ മലയാളം സാഹിത്യത്തില്‍. ഒരുപാട് ഉയരത്തില്‍ നില്‍ക്കാണിപ്പോഴും.

ബാക്കിയുള്ളവരുടെ കഥകള്‍ വായിക്കുമ്പോള്‍ കഥയുടെ രസത്തിനാണ് വായിക്കാറേ. ഇവിടെ വന്ന് വായിക്കുമ്പോള്‍ എന്തൊക്ക്യോ പഠിക്കാനുള്ളതുപോലെയും.

നന്ദി.

ഓവറായോ? :)

------
കഥ എപ്പോഴത്തേയും പോലെ ക്ലാസ്! കുറേ വര്‍ഷം കഴിയുമ്പൊ ക്ലാസ്സിക് ലിറ്ററേച്ചര്‍ ഓഫ് മലയാ‍ളം എന്ന് ഇതൊക്കെ എവിടെയെങ്കിലും ആരെങ്കിലും ശേഖരിച്ചു വെക്കുമായിരിക്കും എന്റെ മക്കള്‍ക്ക് വായിക്കാന്‍.

ഊ, ഇതും ഓവറാക്കി അല്ലേ?

നിറുത്താണ്...

കവിത വിതച്ചത് said...

നല്ല കഥ രാജേഷ്. ഇപ്പോള്‍ പഴയ പോലെ കവിതയൊന്നും എഴുതാറില്ലേ?..

vadavosky said...

വളരെ നല്ല കഥ.
പക്ഷെ വളരെ പ്രകടമായ മാജിക്കല്‍ റിയലിസം

Promod P P said...

രാജേഷ്‌ജി.. നല്ല കഥ..

ഒറ്റയിരുപ്പിനു വായിച്ചു തീര്‍ത്തപ്പോള്‍ തോന്നി ഒന്നു കൂടെ വായിക്കണമെന്ന്. അങ്ങനെ ഒന്നു കൂടെ വായിച്ചു.

ആഖ്യാന ശൈലിയില്‍ വളരെ വ്യത്യസ്തത പുലര്‍ത്തുന്ന ഒരു മനോഹര കഥ..

ആശംസകള്‍

Unknown said...

ഒരു നല്ല കഥ വായിച്ചു. നന്ദി.

രാജേഷ് ആർ. വർമ്മ said...

വായിക്കുകയും അഭിപ്രായം പറയുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി.

ഇഞ്ചീ,

ഒട്ടും ഓവറായില്ല...എന്നേ ഞാന്‍ പറയൂ. മറ്റുള്ളവര്‍ എന്തു പറയുമെന്ന് ആര്‍ക്കറിയാം :-)

കവിതേ,

കവിതയ്ക്കു തോറ്റിട്ടാണു കഥയ്ക്കു പഠിയ്ക്കാന്‍ തുടങ്ങിയതു തന്നെ.

നമ്മള്‍ തമ്മില്‍ മുമ്പു പരിചയമുണ്ടോ?

വഡവോസ്കി,

അന്യാപദേശമായും ഭ്രമാത്മകകഥയായും വായിക്കാവുന്നതുപോലെ എഴുതണമെന്നാണു കരുതിയത്‌. അതാണോ മാജിക്കല്‍ റിയലിസം? മറ്റെന്തോ ആണെന്നായിരുന്നു എന്റെ ധാരണ, എന്തെന്നു പറയാനറിയില്ലെങ്കിലും.

തഥാഗതന്‍,

താങ്കളെപ്പോലെയുള്ള ശ്രദ്ധയുള്ള വായനക്കാരാണ്‌ ഏതൊരാളുടെയും അനുഗ്രഹം.

ബാബു,

നന്ദി.

ഡാലി said...

അസ്സലു കഥ. ആദ്യഭാഗം വായിച്ചപ്പോള്‍, ഏയ് എന്താ ഇതു കേട്ടു മടുത്ത ഒരു സാദാ കഥ. രണ്ടാം ഭാഗത്താണു മുഴുവന്‍ കഥയും.ഒഴിഞ്ഞ് പോകാത്ത ചില പ്രേതങ്ങള്‍ എല്ലാ കാലത്തും ഉണ്ടായിരുന്നു എന്നും ഇനിയും ഉണ്ടാവും എന്നും തിരിച്ചറിയുന്നിടത്താണ് കഥ ഗംഭീരമായി ഇഷ്ടപ്പെട്ടത്.
നൊസ്റ്റാള്‍ജിയ എന്നും, ഇസങ്ങളെന്നും വിളിക്കുന്നവ തൊണ്ടയില്‍ പിടിച്ച അര്‍ബുധം ബാധിച്ച് മറുന്നാട്ടില്‍ വച്ച് ചത്ത് പോകുന്നത് എപ്പോഴാണ് എന്ന് അറിയാനും ചിലപ്പോള്‍ വൈകാറുണ്ട്. അതുകൊണ്ട് ചിലതിനെ പ്രേതങ്ങളെന്നറിയാതെ കൊണ്ട് നടക്കുന്നു. പ്രേതങ്ങളെ തിരിച്ചറിയുമ്പോള്‍ ചില ഉച്ചാടനങ്ങളെങ്കിലും നടക്കുന്നതാണ് ആശ്വസം.

രാജേഷ് ആർ. വർമ്മ said...

വായനയ്ക്കു നന്ദി ഡാലി.