Wednesday, March 28, 2007

മദിര

താരെതിരാമുരുശോഭ ചൊരിഞ്ഞിടുമാരുണചാരുശരീരിണിയായ്‌
പാരിതു മൂന്നിനുമാരൊരുവന്‍ തുണ,യാ ഹരനാല്‍ പരിസേവിതയായ്‌
നേരറിയും കവികള്‍ക്കകമേയറിവായി വിരാജിതയായൊരു നീ
പാരമിവന്നകതാരിലെഴും പരിതാപമകറ്റണമേ മദിരേ


മദിര എന്ന വാക്കിന് മദ്യം എന്നും ശ്രീപാർവതി എന്നും അർത്ഥമുണ്ട്. ഈ വൃത്തത്തിന്റെ പേരും മദിര എന്നുതന്നെ.
(2006)


<< എന്റെ മറ്റു ശ്ലോകങ്ങള്‍

11 comments:

രാജേഷ് ആർ. വർമ്മ said...

ഒരു മദിരാസ്തുതി

Umesh::ഉമേഷ് said...

എവിടുന്നു കിട്ടുന്നെടേ ഈ ആര്‍ക്കുമറിയാത്ത പ്രാചീനവൃത്തങ്ങള്‍?

നന്നായിട്ടുണ്ടു്. “മദിര” എന്നതിനു ദേവി എന്നു അര്‍ത്ഥമുണ്ടു്, അല്ലേ? എല്ലാം കൂടി കൊള്ളാം.

“മദിര”യില്‍ വേറേ ശ്ലോകമൊന്നും കണ്ടിട്ടില്ല. വിക്കിപീഡിയയില്‍ മദിരയെപ്പറ്റി എഴുതുമ്പോള്‍ ഈ ശ്ലോകം ഉദാഹരണമായി എടുത്തോട്ടേ?

ദേവന്‍ said...

വൃത്തം എന്നാന്നു പുടിയില്ല. പക്ഷേ മദിര എന്താന്നറിയാം. സ്തുതിയായിരിക്കട്ടെ (ഷാജുദീന്റെ ബോഗിന്റെ പേരിനോട്‌ കട)

രാജേഷ് ആർ. വർമ്മ said...

ഉമേഷ്‌, നന്ദി. വിക്കിയിലിടാന്‍ ചോദിക്കാനുണ്ടോ?

ദേവോ, കമന്റര്‍ ദേവോ ഭവ എന്ന് ആരും പറഞ്ഞിട്ടില്ലേ?

Santhosh said...

നേരത്തേ കാണാതിരുന്നതല്ല, ഇപ്പൊഴാ ഒന്നൂടെ ആസ്വദിച്ചത്!

രാജേഷ് ആർ. വർമ്മ said...

നന്ദി സന്തോഷേ.

Pramod.KM said...

ഇപ്പോള്‍ പരിതാപമൊക്കെ അകന്നോ?
വായിക്കുമ്പോള്‍ ഒരു കള്ളുകുടിയെപ്പറ്റിയാണു പറയുന്നത് എന്നു തോന്നില്ല കെട്ടോ..;);)

രാജേഷ് ആർ. വർമ്മ said...

പ്രമോദേ,

കള്ളുകവിതയ്ക്കു മുലക്കവി വായനക്കാരന്‍, അല്ലേ? കസറുന്നുണ്ട്‌, കേട്ടോ?

Unknown said...

രാജേഷേ,
മദിരയ്ക്കു മുന്നിലിരിക്കുമ്പോഴെല്ലാം ഇതു ചൊല്ലി സ്തുതിച്ചാണോ തുടങ്ങാറ്‌?:)

നന്നായിട്ടുണ്ട്.

രാജേഷ് ആർ. വർമ്മ said...

പൊതു,
വാളിന്‌ അതു നല്ലതാണ്‌.

Pramod.KM said...

ഹഹ
ഈ മറുപടി ഞാന്‍ ഇപ്പോളാണ്‍ കണ്ടത് കെട്ടൊ?
‘മുലക്കവി’യോ?നല്ല കഥയായി!:)
ഇത് എന്റ്റെ ആത്മകവിത ഉദ്ദേശിച്ചു പറഞ്ഞതാവും അല്ലേ?ഒരു കിടിലന്‍ കമന്റ് അതിനു കള്ളുകവി നല്‍കിയിട്ടുണ്ടല്ലൊ!!