Wednesday, March 28, 2007

ഞാവല്‍പ്പഴങ്ങള്‍

ഞാവല്‍പ്പഴങ്ങള്‍ എന്ന കഥ പുഴ.കോമില്‍
<< എന്റെ മറ്റു കഥകള്‍

12 comments:

ജ്യോതിര്‍മയി said...

രാജേഷ് ജി,
കഥ വായിച്ചു.
ഞാവല്‍പ്പഴങ്ങള്‍ക്കു മധുരമാണെന്നു ഞാന്‍ പറയില്ല :)

ഇത്‌ എപ്പോഴെഴുതിയ കഥയാണ്? വിരോധമില്ലെങ്കില്‍ പറയൂ.

കുറുമാന്‍ said...

വര്‍മ്മ എന്നെഴുതാന്‍ പേടിയാ ഈയിടെ, എപ്പോഴാ വര്‍മ്മകള്‍ കുടുംബമായി വന്ന് നിരപ്പാക്കുക എന്നറിയില്ലല്ലോ, എന്നാലും, ,രാജേഷ് വര്‍മ്മക്കെഴുതിയില്ലേല്‍ പിന്നെന്തിനാ കീ‍ ബോര്‍ഡ്?

ഈ കഥ ഞാന്‍ രണ്ടാഴ്ചകള്‍ക്കു മുന്‍പ് (കൃത്യമായി ഓര്‍മ്മയില്ല) പുഴ.കൊമില്‍ വായിച്ചിരുന്നു. താങ്കള്‍ക്ക് പുഴയില്‍തന്നെ ഒരു കമന്റും ഇട്ടിരുന്നു. കിട്ടി കാണുമെന്ന് കരുതുന്നു.

കഥ അല്പം വലിഞ്ഞുപോയോ എന്ന് എനിക്ക് തോന്നിയിരുന്നു.

RajeshRVarma രാജേഷ്‌ ആര്‍. വര്‍മ്മ said...

ജ്യോതി,

നന്ദി. കഥ 1986-ലെഴുതിയതാണ്‌. ഈ 'ജി' ഒഴിവാക്കാനെന്താ ഒരു മാര്‍ഗ്ഗം? വടക്കേയിന്ത്യക്കാര്‍ക്കു ഭൃത്യവേല ചെയ്ത തെക്കര്‍ക്കു പതിച്ചു കിട്ടിയ ഈ ആഭരണം എടുത്തണിയാനൊരു മടി.

കുറുമാനേ,

കമന്റിനു നന്ദി. കാസെറ്റു വലിയുന്നതുപോലെ, അല്ലേ?

പുഴയിലെ കമന്റു ഞാന്‍ കണ്ടിരുന്നില്ല. അവിടെച്ചെന്നു നോക്കിയപ്പോഴേക്ക്‌ പഴയതൊക്കെ ഒലിച്ചുപോയെന്നു തോന്നുന്നു. തര്‍ജ്ജനിയിലേതു പോലെ കഥയുടെ കൂടെ പ്രതികരണങ്ങളും കാണാനുള്ള വഴി അവിടെയില്ലെന്നു തോന്നുന്നു.
qw_er_ty

venu said...

കഥ വായിച്ചു. കഥയില്‍ നൊമ്പരമുണ്ടു്, വികാര വിചാരങ്ങളുടെ പരിരംഭണം ഉണ്ടു്. മനോഹരമായ മുഹൂര്‍ത്തങ്ങളുണ്ടു്.1986 നു ശേഷവും ജീവിക്കുന്നു ഈ കഥ. എവിടെയോ ഒരു താളപീശ്ശകു് എനിക്കനുഭവപ്പെടാതെ പോയതു് ഞാവല്‍ പ്പഴത്തിന്‍റെ ദുഃഖ നൊമ്പരങ്ങളുടെ ആവിഷ്കാരത്തിലെ പുതുമയാണോ.?.:)

venu said...

വടക്കേയിന്ത്യക്കാര്‍ക്കു ഭൃത്യവേല ചെയ്ത തെക്കര്‍ക്കു പതിച്ചു കിട്ടിയ ഈ ആഭരണം എടുത്തണിയാനൊരു മടി.
ഈ ധാരണ തെറ്റാണു്. തെക്കര്‍ക്കു മാത്രമല്ലാ വടക്കര്‍ക്കും കൊടുക്കുന്ന ഒരാഭരണം തന്നെ. അതു് ഭാഷയുടെ ഔന്നത്യ്ത്തിന്‍റെ ഭാഷ കൂടി ആണെന്നു് ചെലപ്പോള്‍‍ തോന്നാറും ഉണ്ടു്.മലയാളത്തിലതിനൊരു മറുവാക്കു കാണുന്നുമില്ല.:)
qw_er_ty

RajeshRVarma രാജേഷ്‌ ആര്‍. വര്‍മ്മ said...

വേണു,

നല്ലവാക്കുകള്‍ക്കു നന്ദി. വടക്കന്മാര്‍ പരസ്പരം ജീയെന്നു വിളിക്കുന്നതില്‍ തെറ്റുണ്ടെന്നല്ല ഞാന്‍ പറഞ്ഞത്‌. ഗംഗയെ ഗംഗാജിയെന്നും ശിവനെ ശിവജിയെന്നും സീതയെ സീതാജിയെന്നും അമ്മയെ മാതാജിയെന്നും വിളിക്കുന്നത്‌ അവരുടെ ശീലം. മുതിര്‍ന്നവരെ കാണുമ്പോള്‍ കാല്‍ തൊട്ടു വന്ദിക്കുന്നത്‌ അവരുടെ ശീലം. പക്ഷേ, അതു കണ്ട്‌, അങ്ങനെ ചെയ്താലേ ആദരവാകൂ എന്നു നമ്മള്‍ ധരിക്കുകയൂം കാട്ടുയും ചെയ്യുന്നതു കാണുമ്പോള്‍ ഒരഭംഗി തോന്നുന്നു. പിന്നെ വ്യക്തിപരമായി, ബൂലോകത്തിലെങ്കിലും വെറുമൊരു രാജേഷായി അറിയപ്പെടാന്‍ ഒരാഗ്രഹവും.

ജ്യോതിര്‍മയി said...

രാജേഷ് :-)

ഇത്ര പ്രശ്നമായോ എന്റെ ‘ജി’?

പക്ഷേ, കളരിയ്ക്കുപുറത്തോ ആശാന്റെ നെഞ്ചത്തോ വേണ്ടേന്നൊരു സംശയം-
രാജേശാ എന്നു വിളിക്കണോ, രാജേശന്‍ എന്നു വിളിക്കണോ രാജേശനേ എന്നു വിളിക്കണോ? :)
രാജേഷ്, ഉമേഷ്, ദിലീപ്, ഗോവിന്ദ്, അച്യുത്.. ഒക്കെ ഹിന്ദി ച്ചുവ(രസം)യില്ലേ? എനിക്കിഷ്ടമാണീ രസം. അടിമത്തം ഒട്ടുമേ തോന്നുന്നില്ല.


ഓ.ടോ: തല്ലാനോ വിരട്ടാനോ അന്വേഷിക്കേണ്ട. ഉത്തരക്കടലാസുകളുടെ അടിയിലാണ്. കാണാന്‍ കിട്ടില്ല.

സു | Su said...

രാജേഷേ...(ഈശ്വരാ...) കഥ മോശമില്ല. പക്ഷെ വേറെ ചില കഥ പോലെ ആയില്ല. പഴയതാണല്ലേ.

മിസ്റ്റര്‍ രാജേഷ് എന്ന് വിളിക്കാം അല്ലേ?

RajeshRVarma രാജേഷ്‌ ആര്‍. വര്‍മ്മ said...

ജ്യോതി,

പ്രശ്നമായില്ല. തല്ലും വിരട്ടും ശീലവുമില്ല. കൃഷ്ണകുമാറമ്മാവന്‍ എന്നു കേള്‍ക്കുമ്പോള്‍ കൃഷ്ണമ്മാമന്‍ എന്നു തിരുത്തുന്നതുപോലെ ഒരു അഭംഗി തോന്നിയപ്പോള്‍ പറഞ്ഞു എന്നു മാത്രം. ബാക്കിയെല്ലാം പറയുന്നവരുടെ ഇഷ്ടം.

മലയാളികള്‍ ഉത്തരേന്ത്യന്‍ പേരുകള്‍ സ്വീകരിക്കുന്നതിനെപ്പറ്റി ഒ. വി. വിജയന്‍ എഴുതിയിട്ടുള്ളതില്‍ക്കൂടുതല്‍ ഒന്നും പറയാനില്ല. അദ്ദേഹത്തിന്റെ കുറിപ്പുകള്‍ എന്ന പുസ്തകത്തിലാണെന്നു തോന്നുന്നു. പുസ്തകം കയ്യിലില്ല. ഉണ്ടായിരുന്നെങ്കിലും പകര്‍പ്പവകാശവുമില്ല. സൗകര്യവും താത്പര്യവുമുണ്ടെങ്കില്‍ വായിച്ചു നോക്കിക്കോളൂ.

സു,

കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി. തമ്പ്രാട്ടിക്കുട്ടീ എന്നു വിളിച്ചാല്‍ ക്ഷോഭിക്കാറുണ്ടെന്നു കേട്ടതു ശരിയാണോ?

സു | Su said...

രാജേഷേ, ഞാന്‍ തമ്പ്രാട്ടിക്കുട്ടിയല്ല. അതുകൊണ്ട് അങ്ങനെ ആര്‍ക്കും വിളിക്കേണ്ട കാര്യവും ഇല്ലല്ലോ. വിളിക്കാനല്ലേ പേര്? (അല്ലെങ്കില്‍ പേരിന്റെ ഒരു ഭാഗം ;) പിന്നെ ഓരോരുത്തരുടേയും ഇഷ്ടമനുസരിച്ച് ചേച്ചീ, ചേട്ടാ എന്നും വിളിക്കും. പിന്നെ ജീ എന്നു വിളിക്കുന്നത് വടക്കേ ഇന്ത്യയിലെ കാര്യമാണെന്ന് വിചാരിക്കേണ്ട. ജീ എന്നത് ഗുരുവേ എന്നതിന്റെ ചുരുക്കം ആണെന്ന് വിചാരിച്ചാല്‍ മതി. ഹി... ഹി.

ജ്യോതിര്‍മയി said...

രാജേഷ്,

‘രാജേഷ്‘ എന്നു വിളിച്ചാല്‍ മതി എന്നു പറഞ്ഞതു വ്യക്തമായി മനസ്സിലായിരുന്നു.

പിന്നെ, ഹിന്ദിക്കാര്‍ക്കു ഭൃത്യവേല...എന്നൊക്കെ പറഞ്ഞതുകൊണ്ട്, ഹിന്ദിസ്വാധീനത്തെ കുറിച്ച് ഒട്ടൊരു തമാശയായി എഴുതിയതാണാ കമന്റ്. ചൊടിപ്പിച്ചില്ലെന്നു കരുതട്ടെ- തമാശ എന്നു ലേബലൊട്ടിക്കാന്‍ മറന്നുപോയതാ.
ഓ.വി. വിജയന്‍ പറഞ്ഞിട്ടുണ്ടെന്നറിഞ്ഞിരുന്നെങ്കില്‍, പിന്നെ ഞാന്‍ അതെപ്പറ്റി പറയില്ലായിരുന്നു:)

കൃഷ്ണമ്മാമനേക്കാള്‍ എനിക്കിഷ്ടം കൃഷ്ണകുമാരമ്മാമനാണ്. പക്ഷേ കുഞ്ഞു ഉണ്ണിമാര്‍ക്ക് അത്രേം നീട്ടിവിളിക്കാന്‍ ബുദ്ധിമുട്ടാവില്ലേ:) എന്തായാലും അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം.

അടുത്തകാലത്ത് എഴുതിയ കഥകള്‍ എന്തെങ്കിലും തരൂ വായിക്കാന്‍. പലരും ഇവിടെ ആ അഗ്രഹം പ്രകടിപ്പിച്ചുകണ്ടിട്ടുണ്ടെന്നാണോര്‍മ്മ.

നന്ദി
ജ്യോതിര്‍മയി

RajeshRVarma രാജേഷ്‌ ആര്‍. വര്‍മ്മ said...

സൂജി, ശരി. അങ്ങനെയാവട്ടെ.

ജ്യോതി,

വിജയന്‍ എഴുതിയതില്‍ക്കൂടുതല്‍ എനിക്ക്‌ ഒന്നും പറയാനില്ല എന്നാണ്‌, ജ്യോതിയ്ക്ക്‌ ഒന്നും പറയാനില്ല എന്നല്ല ഉദ്ദേശിച്ചത്‌. ഞാന്‍ പറഞ്ഞതിന്റെ കുറവാണെങ്കില്‍ മാപ്പ്‌. ജ്യോതിക്ക്‌ മനസ്സിലായിട്ട്‌ പറഞ്ഞതാണെങ്കില്‍ എനിക്കു മനസ്സിലായില്ല. വിളിക്കപ്പെടുന്ന അമ്മാവന്മാര്‍ക്കും അമ്മാമന്മാര്‍ക്കും അമ്മാമകള്‍ക്കും അമ്മാച്ചന്മാര്‍ക്കും മാമന്മാര്‍ക്കും വിരോധമില്ലെങ്കില്‍ പിന്നെ കേട്ടിരിക്കുന്ന നമുക്കെന്ത്‌?