Tuesday, March 13, 2007

ഇഞ്ചിയുടെ തനിസ്വരൂപം



ഇഞ്ചി എന്ന ബ്ലോഗര്‍ ഒരു പിടികിട്ടാപ്പുള്ളിയാണെന്നാണു പൊതുവെയുള്ള ധാരണ. പേര്‌ ഇഞ്ചി, ജാതിപ്പേര്‌ പെണ്ണ്‌ എന്നതില്‍ക്കവിഞ്ഞ്‌ ആര്‍ക്കും ആളെപ്പറ്റി വലിയ പിടിയൊന്നുമില്ല. ഫ്ലോറിഡയിലാണു താമസമെന്നും മറ്റും അടിസ്ഥാനരഹിതമായ പല ധാരണകളും പ്രചരിക്കുന്നുണ്ട്‌. എന്നാല്‍, ബൂലോകത്തിന്റെ ചരിത്രത്തിലാദ്യമായി ഇഞ്ചിയുടെ പൂര്‍ണ്ണവിവരങ്ങള്‍ ഇവിടെ വെളിപ്പെടുത്തുകയാണ്‌:

താമസിക്കുന്ന സ്ഥലം: പോര്‍ട്ട്‌ലന്‍ഡ്‌, ഒറിഗണ്‍, അമേരിക്ക
പ്രായം: 47
ഇഷ്ടപ്പെട്ട വേഷം: ടീ-ഷര്‍ട്ട്‌
ഇഷ്ടവിനോദം: ഫുട്ബോള്‍ മത്സരങ്ങളുടെ ഫലങ്ങള്‍ പ്രവചിക്കുക, ബ്ലോഗിങ്ങ്‌, ഐ. പി. പിടുത്തം
ഇഷ്ടവ്യക്തി: കുട്ടായി (മകന്റെ മകന്‍)

ഇഞ്ചിയുടെ പടം ഇവിടെ കാണുക.

14 comments:

രാജേഷ് ആർ. വർമ്മ said...

ബൂലോകത്തിന്റെ ചരിത്രത്തിലാദ്യമായി ഇഞ്ചിയുടെ പൂര്‍ണ്ണവിവരങ്ങള്‍ ഇവിടെ വെളിപ്പെടുത്തുകയാണ്‌.

Anonymous said...

രാജേഷേട്ടാ, കൊല്ല്, കൊല്ല് !

ഇതിനെതിരെ പ്രതികാരം ചെയ്തില്ലെങ്കില്‍ എന്റെ പേരു കുരങ്ങിനിട്ടൊ. :-)

qw_er_ty

ആഷ | Asha said...

അപ്പോ ഇതാല്ലേ ഇഞ്ചി മൂപ്പത്തിക്ക് ടീഷര്‍ട്ട് നന്നായി ഇണങ്ങുന്നുണ്ട്.
എന്നാലും ഇത്ര സുന്ദരിയാണെന്നു ഞാന്‍ നിരീച്ചില്ല;).
ഹോ ഇത്രയും നാള്‍ details ഉം ഫോട്ടോയും ഒന്നും കൊടുക്കാതിരുന്നതിന്റെ കാരണം പുടികിട്ടി.
ആരാധകരുടെ ശല്യം ഒഴിവാക്കാനായിരിക്കും.
ഇഞ്ചി ഇനി ബ്യൂട്ടി റ്റിപ്പ്സ് കൂടെ എഴുതണേ,എങ്ങനെയാ ഈ സൌന്ദര്യം നിലനിര്‍ത്തുന്നതെന്ന് ഞങ്ങളും കൂടി അറിയട്ടെന്നേ.ഞാന്‍ ഫാനായീട്ടോ :)

കരീം മാഷ്‌ said...

ഈ വര്‍മ്മയും ഇനി കറുത്തവാവിനിറങ്ങുന്ന വവ്വാല്‍ വര്‍മ്മയില്‍ പെട്ടതാണോ?
ഏതായാലും വായനക്കാരെ വിഢികളാക്കേണ്ടിയിരുന്നില്ല.
:(

krish | കൃഷ് said...

അയ്യോ ഇഞ്ചി ഇത്രയും സുന്ദരിയും സ്മാര്‍ട്ടും ആണെന്നു നിരീച്ചില്ല.

ന്നാലും എന്റെ വര്‍മ്മേ.. ഇത്രയും വിവരങ്ങള്‍ എങ്ങനെ തേടിപിടിച്ചു. സമ്മതിക്കണം. ഇനിയിപ്പോ ഇഞ്ചി രാജേഷ്‌ വര്‍മ്മേടെ അസ്സല്‍ പടവും കൊണ്ടുവരുമായിരിക്കും.

(ഇതറിഞ്ഞ്‌ ബൂലോഗവര്‍മ്മമാരെല്ലാം അനുമോദിക്കാനായി എത്തുമായിരിക്കും. അടുത്ത വര്‍മ്മ സമ്മേളനം ???)

Siju | സിജു said...

ഇഞ്ചി ഒരു സുന്ദരി തന്നെ... :-)
ഒരു ഡൌട്ട്.. ഇതൊരു കവിതയാണോ.. ലേബല്‍ കണ്ടപ്പോ തോന്നിയതാ.. :-)

മിടുക്കന്‍ said...

നൊണ...
ഇഞ്ചിയേ ഞാന്‍ അറിയും..
അവള്‍ കണ്ണിമാങ്ങയുടെ ചൊനയില്‍, ഇഞ്ചി അരച്ച് കുടിക്കാറുണ്ട്..
മാത്രമല്ല.. അവള്‍ക്കിപ്പൊ ഒരു 8 വയസായിക്കാണും..
അമേരിക്കേലൊന്നും ആശാത്തി പോയിട്ടില്ല..

ഏറനാടന്‍ said...

ശ്ശെടാ.. ഇഞ്ചി കല്ലുപ്പ്‌ അടക്കം കടിച്ചതുപോലായല്ലോ.
ഇഞ്ചിയുടെ വ്യത്യസ്‌ത പടം വ്യക്തമാക്കിയിട്ട്‌ ഇട്ടൂടാരുന്നോ എന്റെ യഥാര്‍ത്ഥ വര്‍മ്മേ?
എന്നാലും അമേരിക്കായിലുള്ള അതും അയല്‍പക്കത്തുള്ള ഇഞ്ചിപ്പെണ്ണിന്റെ ഫുള്‍ ഡിറ്റേയ്‌ല്‍സ്‌ തപ്പിയെടുത്ത വര്‍മ്മ അപര-വര്‍മ്മമാരെ നിലംപരിശാക്കീട്ടോ!
കൊടുകൈ!

വേണു venu said...

വര്‍മ്മാജീ,
എന്‍റെ എളിയമായ ചെല വിലയിരുത്തലുകള്‍‍.
ഞാന്‍‍ ബ്ലോഗു ചെയ്യുന്ന ഈ ബൂലോകത്തെ ഓരോ ജീവജാലങ്ങളേയും പോസ്റ്റിലൂടെയും പിന്നെ കമന്‍റിലൂടെയും മാത്രം മനസ്സിലാക്കാന്‍ സാധിക്കുന്ന മനശാസ്ത്ര കണ്ണാടിയില്‍‍ ഇഞ്ചി പെണ്ണു് വരച്ചിട്ടിരിക്കുന്ന ചിത്രം , ഒരു പക്ഷേ ഞാന്‍‍ എഴുതി പോയാല്‍‍ (എഴുതി പോയി) ഞാനീ ബൂലോകത്തു് കണ്ട പുലി(ഇല്ല പുലി പറഞ്ഞു്, ഞാന്‍ ഉദ്ധേശിക്കുന്ന വിവക്ഷയുടെ അര്‍ഥ പ്രതലം ‍വിവരിക്കുന്നില്ല)ഞാനെന്ന ബ്ലോഗര്‍‍ വിടര്‍ന്ന കണ്ണുകളിലൂടെ നോക്കി നില്‍ക്കുന്ന ഒരു ധ്രുവ നക്ഷത്രം.അതിനു് ആണെന്നോ പെണ്ണെന്നോ വിവക്ഷ കൊടുക്കാതെ നോക്കി നില്‍ക്കാറുണ്ടു്.
പലരും ഉണ്ടു്.
പേരു പറയാതെ എന്‍റെ സൊകാര്യങ്ങളെ ഞാന്‍ ആസ്വദിക്കട്ടെ.
ഒരു പക്ഷേ ഞാന്‍ മലയാള ബ്ലോഗിങ്ങിനെ സ്നേഹിക്കാന്‍ കാരണം പോലും ഇങ്ങനെ കുറേ നിമിത്തങ്ങള്‍ തന്നെ.
നല്ല പോസ്റ്റു്.-:)

രാജേഷ് ആർ. വർമ്മ said...

ഇഞ്ചി, ആഷ, കരീം, കൃഷ്‌, സിജു, മിടുക്കന്‍, ഏറനാടന്‍, വേണു,

എല്ലാവര്‍ക്കും നന്ദി.

സിജു,

കവിതയല്ല. തെറ്റി ലേബലൊട്ടിച്ചതാ.

കരീം മാഷേ,

ഒരു വായനക്കാരനെന്ന നിലയില്‍ വിഡ്ഢിയാകാന്‍ ഒരു പ്രത്യേക ഇഷ്ടമുണ്ട്‌ എനിക്ക്‌. മാഷിന്‌ അങ്ങനെയല്ലേ?

നിര്‍മ്മല said...

ഹോ എനിക്കും ചേച്ചീ‍ന്നു വിളിക്കാനൊരാളായല്ലോ!!
എന്നാലും രാജേഷിന് ധീരതക്കുള്ള അവാര്‍ഡ് :)

രാജേഷ് ആർ. വർമ്മ said...

നിര്‍മ്മല,

അവാര്‍ഡിനു നന്ദി. മേലുനോവുമ്പോള്‍ പക്ഷേ ഈ ധീരതയൊന്നും കാണുകില്ല.

രാജേഷ്‌

എസ്. ജിതേഷ്ജി/S. Jitheshji said...

വ്യക്തമായ ഊരും പേരുമില്ലാതെ ബ്ലോഗിംഗ് നടത്തുന്നതിണ്ടെ സാംഗത്യം എത്ര ആലോചിച്ചിട്ടും മനസ്സിലായിരുന്നില്ല.

രാജേഷ് ആർ. വർമ്മ said...

ജിതേഷ്‌ പറഞ്ഞതു ശരിയാണ്‌. ലോകത്തു കോടിക്കണക്കിനു ബ്ലോഗര്‍മാരുള്ളതില്‍ വലിയൊരു പക്ഷം പേരു വെളിപ്പെടുത്താത്തവരാണ്‌. മനുഷ്യരാരും അങ്ങനെ ചെയ്യാന്‍ സാധ്യതയില്ല എന്നതുകൊണ്ട്‌ ഇഞ്ചിയെപ്പോലെ അവര്‍ മൃഗങ്ങളാണ്‌ എന്ന് ഊഹിക്കാവുന്നതാണ്‌. മനുഷ്യനു പാലും മുട്ടയും തരികയും തടിപിടിക്കുകയും നിലമുഴുകയും വീട്ടുകാവല്‍ നില്‍ക്കുകയും ചെയ്യേണ്ട ഇവര്‍ ബ്ലോഗിങ്ങില്‍ മുഴുകിയിരിക്കുകയാണ്‌ എന്ന ഞെട്ടിക്കുന്ന വാസ്തവം വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടിട്ടില്ല. അതിലേക്ക്‌ ആദ്യപടിയാണ്‌ ഈ പോസ്റ്റ്‌. ഓരോ ബ്ലോഗറും ഇതുപോലെ ഊരും പേരുമില്ലാത്ത ഓരോ ബ്ലോഗര്‍ പക്ഷിയുടെയോ മൃഗത്തിന്റെയോ വിവരം വെളിപ്പെടുത്തിയാല്‍ അതു മനുഷ്യവര്‍ഗ്ഗത്തിനു ചെയ്യുന്ന വലിയൊരു സേവനമായിരിക്കും. ഇത്തരം വിവരങ്ങള്‍ ശേഖരിച്ചതിനു ശേഷം ചെയ്യേണ്ട മറ്റു കാര്യങ്ങള്‍:

1) ഇവരുടെ ഉടമസ്ഥനെ കണ്ടുപിടിച്ച്‌ വിവരം കൊടുത്തു ബ്ലോഗിങ്ങ്‌ നിര്‍ത്തിക്കാന്‍ ശ്രമിക്കുക
2) നേരിട്ടും ഈ-മെയില്‍ വഴിയും ഫോണില്‍ക്കൂടിയും ബ്ലോഗ്‌ കമന്റുകളിലൂടെയും ഭീഷണിപ്പെടുത്തിയും തെറിവിളിച്ചും ഇവരെ ബ്ലോഗിങ്ങില്‍ നിന്നു പിന്തിരിപ്പിക്കാന്‍ ശ്രമിക്കുക.
3) ഇവരെ ചീത്തമൃഗങ്ങളായി ചിത്രീകരിച്ച്‌ മറ്റു മൃഗങ്ങള്‍ക്കിടയില്‍ ഇവരെ ഒറ്റപ്പെടുത്താന്‍ വേണ്ടി ശ്രമിക്കുക.
4) ഇത്തരം മൃഗങ്ങള്‍ മറ്റു മൃഗങ്ങള്‍ക്ക്‌ ആപത്തു വരുത്തിവെക്കും എന്ന വാസ്തവം പരസ്യപ്പെടുത്തുക.
5) സ്വന്തം വീട്ടിലെ മൃഗങ്ങളില്‍ നിന്ന് പാസ്‌വേഡ്‌ മുതലായവ സുരക്ഷിതമാക്കി വെക്കുക.
6) ശ്രദ്ധിക്കാതിരിക്കുന്ന സമയത്ത്‌ വളര്‍ത്തുമൃഗങ്ങളെ കയര്‍, കൂട്‌, ചങ്ങല, ബെല്‍റ്റ്‌ മുതലായവ ഉപയോഗിച്ച്‌ നിയന്ത്രിക്കുക.
7) ഇതൊന്നും ഫലിക്കാതെ വരുന്ന അവസരങ്ങളില്‍ മൃഗങ്ങളെ കശാപ്പിനു കൊടുക്കുക. ബ്ലോഗിങ്ങ്‌ നടത്തുന്ന മൃഗങ്ങളുടെ ഇറച്ചി ഭക്ഷ്യയോഗ്യമാണോ എന്നതിനെപ്പറ്റി അറിവുള്ളവരുടെ അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു.
8) മാംസാഹാരം പ്രചരിപ്പിക്കുക.