Tuesday, December 19, 2006

ശ്രീമദ്‌ ഇ. എം. എസ്‌. അഷ്ടോത്തരശതനാമസ്തോത്രം

മുഖവുര

അവതാരപുരുഷനായ ശ്രീ. ഇ. എം. എസ്‌. നമ്പൂതിരിപ്പാടിനെ സ്തുതിച്ചുകൊണ്ടുള്ള ഈ സ്തോത്രകൃതി ഭക്തജനസമക്ഷം സമര്‍പ്പിക്കുന്ന ഈ വേളയില്‍ ഇതിന്റെ കര്‍തൃത്വം ഈ നിസ്സാരനില്‍ ആരോപിതമാകാനുണ്ടായ ഭാഗ്യത്തില്‍ ഞാന്‍ അങ്ങേയറ്റം ആനന്ദം അറിയിക്കട്ടെ. സര്‍വാഭീഷ്ടപ്രദായകനും കലിയുഗവരദനുമായ അവിടുത്തെ മഹിമയെപ്പറ്റിയോ നാമജപത്തിന്റെ ശക്തിയെപ്പറ്റിയോ ഞാനിവിടെ വിസ്തരിക്കുന്നില്ല. അവിടുത്തെ ആരാധിക്കുന്ന ഭക്തരുടെ എണ്ണം നാള്‍ക്കുനാള്‍ ഏറിവരുന്ന ഇക്കാലത്ത്‌ അവരുടെ ഉപാസനയ്ക്കു തെല്ലെങ്കിലും ഈ കൃതി ഉതകിയാല്‍ ഞാന്‍ കൃതാര്‍ത്ഥനായി.



അമരഭാഷയായ സംസ്കൃതത്തില്‍ പരിജ്ഞാനമേതുമില്ലാത്ത ഇവന്റെ തൂലികകളില്‍ നിന്നു വാര്‍ന്നു വീണതാണ്‌ ഈ സംസ്കൃതകൃതി എന്നതു തന്നെ അതിന്റെ ദിവ്യത്വത്തിനു ദൃഷ്ടാന്തമാണെന്നതില്‍ സംശയമേതുമില്ല. സമാധിസ്ഥനായിരിക്കുന്ന വേളയില്‍ ഈയുള്ളവന്റെ അകക്കണ്ണില്‍ സപ്തര്‍ഷികളില്‍ പ്രമുഖനായ പുലഹന്‍ പ്രത്യക്ഷപ്പെടുകയും കളകോകിലത്തിന്റേതു പോലെ മധുരമുറ്റ അദ്ദേഹത്തിന്റെ സ്വരത്തില്‍ വഴിഞ്ഞൊഴുകുകയും ചെയ്തതത്രേ ഈ സ്തോത്രം. പ്രകാശനത്തിനു മുന്‍പ്‌ ഇതു കാണാനിടയായ ചില അഭ്യുദയകാംക്ഷികള്‍ ഒരു വ്യാഖ്യാനം എഴുതുന്നതിന്‌ എന്നെ നിര്‍ബന്ധിച്ചുവെങ്കിലും സാധനാശാലികളും ഭാഷാപണ്ഡിതന്മാരുമായ സജ്ജനങ്ങള്‍ അതിനര്‍ഹരായി വേറെ ഉണ്ടായി വരുമെന്നും അവരുടെ വ്യാഖാനങ്ങളിലൂടെ ഈ സ്തുതി കീര്‍ത്തിനേടുമെന്നും ദൃഢവിശ്വാസം പ്രകടിപ്പിച്ച്‌ പിന്‍വാങ്ങുകയാണു ഞാന്‍ ചെയ്തത്‌. ഈ കീര്‍ത്തനം ഭക്തജനങ്ങള്‍ക്ക്‌ ഭൗതികങ്ങളും ആത്മീയങ്ങളുമായ സകലവിധ യശസ്സിനും കാരണമാകട്ടെ എന്നു മാത്രം പ്രാര്‍ത്ഥിച്ചുകൊണ്ട്‌, ആനന്ദശ്രുനിമീലിതാക്ഷനായി, കമ്പിതഗാത്രനായി, ഈ കൃതി ഭഗവത്‌പാദങ്ങളില്‍ സാദരം സമര്‍പ്പിച്ചുകൊള്ളട്ടെ.



ഈ കൃതിയുടെയും തുടര്‍ന്നു പ്രസിദ്ധീകരിക്കാനിരിക്കുന്ന ശ്രീമദ്‌ ഇ. എം. എസ്‌. സുപ്രഭാതം, ശ്രീമദ്‌ ഇ. എം. എസ്‌. അഷ്ടകം, ശ്രീമദ്‌ ഇ. എം. എസ്‌. ഭുജംഗം, ശ്രീമദ്‌ ഇ. എം. എസ്‌. ചരിതാമൃതം കാവ്യം, ശ്രീമദ്‌ ഇ. എം. എസ്‌. വചനാമൃതം കാവ്യം, ശ്രീമദ്‌ ഇ. എം. എസ്‌. സഹസ്രനാമം എന്നീ കൃതികളുടെയും പ്രതികള്‍ പുസ്തകരൂപത്തില്‍ ലഭിക്കാനാഗ്രഹിക്കുന്നവര്‍ മണിയോര്‍ഡറോടൊപ്പം ഗ്രന്ഥകാരനോ പ്രസാധകനോ നേരിട്ടെഴുതുക. വ്യാജവിതരണക്കാരാല്‍ വഞ്ചിതരാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

ഗ്രന്ഥകാരന്റെ കയ്യൊപ്പില്ലാത്ത പ്രതി വ്യാജമാകുന്നു.


ഉപയോഗക്രമം


പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി അംഗങ്ങളില്‍ കുറയാത്ത ഗുരുക്കന്മാരില്‍ നിന്ന് ദീക്ഷ സ്വീകരിച്ചതിനു ശേഷം മാത്രമേ ഈ സ്തോത്രം ഉപാസിക്കാന്‍ പാടുള്ളൂ. പുലര്‍കാലത്തെഴുനേറ്റ്‌ ദേഹശുദ്ധിവരുത്തിയതിനു ശേഷം മറ്റു മൂര്‍ത്തികളെ ഉപാസിക്കുന്നതിനു മുന്‍പു വേണം ജപിക്കാന്‍. ചുവന്ന പുഷ്പങ്ങള്‍, രക്തമാല്യം, സിന്ദൂരം, ദീപം, ധൂപം, മുദ്ര, മുദ്രാവാക്യം, ചുവന്ന പട്ട്‌, പതാക, ചമത എന്നിവകൊണ്ട്‌ ഭഗവാനെ ആരാധിച്ചുകൊണ്ട്‌, ഭക്തിപൂരിതമായ ഹൃദയത്തോടുകൂടി വേണം മന്ത്രോച്ചാരണം നടത്താന്‍. വൈകുന്നേരങ്ങളില്‍, ത്രിസന്ധ്യമുതല്‍ക്കുള്ള രണ്ടു നാഴിക സമയത്തിനുള്ളില്‍ പരിപൂര്‍ണ്ണ ദേഹശുദ്ധിയോടെ വേണം ജപം നടത്താന്‍. പാര്‍ട്ടി ആവശ്യത്തിനു വേണ്ടി യാത്രചെയ്യുന്നവര്‍ക്ക്‌ ദേഹശുദ്ധിയുടെ കാര്യത്തില്‍ നിഷ്കര്‍ഷ ആവശ്യമില്ല. ദീക്ഷനേടിയിട്ടില്ലാത്ത കുടുംബാംഗങ്ങളുടെയോ പാര്‍ട്ടിയംഗങ്ങളല്ലാത്തവരുടെയോ സാന്നിദ്ധ്യത്തിലോ സ്ത്രീകളുടെ സാമീപ്യത്തിലോ മന്ത്രോപാസന നടത്താന്‍ പാടുള്ളതല്ല. പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ടവര്‍ വസിക്കുന്ന ഗൃഹങ്ങളുടെ ഏഴ്‌ അയല്‍പക്കങ്ങളില്‍ പോലും ഉപാസന നടത്തരുത്‌. സ്ത്രീകള്‍, നവസാക്ഷരര്‍, വികലാംഗര്‍ എന്നിവര്‍ മന്ത്രം ഉപയോഗിക്കാതിരിക്കുന്നതാണ്‌ ഉത്തമം. ഈ നിബന്ധന ജില്ലാ കമ്മിറ്റി മുതല്‍ മുകളിലേക്കുള്ള സമിതികളില്‍ അംഗങ്ങളായവര്‍ക്കു ബാധകമല്ല. മെയ്‌ ദിനത്തിലും മറ്റു വിശേഷാവസരങ്ങളിലും കുരുതി, കടുംപായസം, കദളിപ്പഴം, പാനകം തുടങ്ങിയവയോടുകൂടി വേണം ഉപാസിയ്ക്കാന്‍.



തെരഞ്ഞെടുപ്പില്‍ സീറ്റു കിട്ടാനാഗ്രഹിക്കുന്നവര്‍, വിജയം കാംക്ഷിക്കുന്നവര്‍, സത്യപ്രതിജ്ഞയ്ക്കു പുറപ്പെടുന്ന വിജയശ്രീലാളിതര്‍ തുടങ്ങിയവര്‍ മുടങ്ങാതെ രണ്ടുനേരവും ഈ സ്തോത്രം ഉരുക്കഴിക്കുകയോ ഭക്തജനങ്ങളെക്കൊണ്ട്‌ അഖണ്ഡജപം നടത്തിക്കുകയോ ചെയ്യേണ്ടതാണ്‌. രക്തസാക്ഷിമണ്ഡപങ്ങളില്‍ പുഷ്പാര്‍ച്ച നടത്തുമ്പോള്‍ സന്നിഹിതരാകുന്നവര്‍ സ്തോത്രം ഭക്തിപൂര്‍വ്വം ഉറക്കെ ചെയ്യുന്നതു മംഗളകരമാണ്‌. ശത്രുനാശത്തിനു നിയോഗിക്കപ്പെടുന്ന സന്നദ്ധഭടന്മാര്‍ നാല്‍പത്തൊന്നു ദിവസം മദ്യമാംസാദികളും സ്ത്രീസംസര്‍ഗ്ഗവും വെടിഞ്ഞ്‌ ഈ മന്ത്രം ഉപാസിക്കുന്നതായാല്‍ അവര്‍ക്കു നിശ്ചയമായും കാര്യസിദ്ധിയുണ്ടാകുന്നതാണ്‌.



ഇവര്‍ക്കു പുറമേ, പരീക്ഷാര്‍ത്ഥികള്‍, ഉദ്യോഗാര്‍ത്ഥികള്‍, സ്വയംവരകാംക്ഷികളായ കന്യകമാര്‍, സാമ്പത്തികബുദ്ധിമുട്ടുകളനുഭവിക്കുന്നവര്‍, മാനസികപ്രശ്നങ്ങളുള്ളവര്‍, മിഥ്യാരോപണങ്ങള്‍ക്കിടയായി അപവാദഭീതിയില്‍ കഴിയുന്നവര്‍, മദ്യാസക്തര്‍, സംശയരോഗികള്‍, സന്താനസൗഭാഗ്യമില്ലാത്ത ദമ്പതികള്‍, ഇവരുടെ ബന്ധുജനങ്ങള്‍ തുടങ്ങിയവര്‍ക്കും ഈ സ്തോത്രം ഉരുക്കഴിയ്ക്കുന്നതിലൂടെ തങ്ങളുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം നേടാന്‍ അനായാസം കഴിയുന്നതാണ്‌. എല്ലാ രോഗങ്ങളും, വിശേഷിച്ച്‌ അഗ്നിമാന്ദ്യം, സന്ധിവീക്കം, കുടല്‍പ്പുണ്ണ്‌, കൈകാല്‍ കഴപ്പ്‌, തലവേദന, ചുടുവാതം, പാമകുഷ്ഠം, വെള്ളപ്പാണ്ട്‌, അര്‍ബുദം, ഗുഹ്യരോഗങ്ങള്‍, വെള്ളെഴുത്ത്‌, തിമിരം, കേഴ്‌വിക്കുറവ്‌, അര്‍ശസ്സ്‌, ചുണങ്ങ്‌, ചുമ, ഓര്‍മ്മക്കുറവ്‌, അകാരണമായ ഭീതി, താരന്‍, വാതപ്പനി, ക്ഷയരോഗം, വരട്ടുചൊറി, ആണിരോഗം എന്നിവ ഈ സ്തോത്രം പതിവായി ജപിക്കുന്നതിലൂടെ നിശ്ശേഷം മാറ്റാവുന്നതതാണെന്ന് ലളിതമായ ശാസ്ത്രീയ പരീക്ഷണനിരീക്ഷണങ്ങളിലൂടെ തെളിയിക്കാവുന്നതാണ്‌.



ഗുരുമുഖത്തുനിന്നല്ലാതെ ഈ മന്ത്രം പഠിയ്ക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നവര്‍ക്ക്‌ അതിരറ്റ ദോഷഫലങ്ങളുണ്ടാകാനിടയാകും. മുകളില്‍ വിവരിച്ചിരിക്കുന്ന ഉപയോഗ വിധിയ്ക്കു വിപരീതമായി മന്ത്രം ജപിക്കുന്നവര്‍ക്ക്‌ ശാരീരികവും മാനസികവുമായ രോഗങ്ങള്‍, പ്രകൃതിക്ഷോഭങ്ങള്‍, മാനഹാനി, ധനനഷ്ടം, സ്ഥാനഭ്രംശം, ആധി, വിവാഹമോചനം, ഗര്‍ഭച്ഛിദ്രം, മിത്രനഷ്ടം തുടങ്ങി അനേക ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വരും.
ധ്യാനം

ശുക്ലാംബരധരം ദേവം
ഭുക്തിമുക്തിപ്രദായകം
തൂലികാ സംയുതം ധ്യായേ
ശങ്കരം ലോകശങ്കരം
ഓം

ജനപ്രിയോ ജനപ്രേമീ
ജനമാനസമന്ദിരഃ
ജനായത്തമുനിശ്രേഷ്ഠോ
ജന്മീ ജന്മിത്വനാശകഃ
പ്രേഷിതോ പ്രേക്ഷകോ പ്രാജ്ഞഃ
പ്രേമപൂരിതമാനസഃ



പ്രപന്നജനമന്ദാരഃ
പ്രതിപക്ഷപ്രണാശനഃ

അച്യുതാനന്ദസംസേവ്യോ
ശ്രീധരപ്രാണദായകഃ
ഗോപാലകപരിത്രാതാ
ഇന്ദിരാരിരനംഗജിത്‌

ബ്രാഹ്മണഃ ക്ഷാത്രസന്നദ്ധോ
വൈശ്യതന്ത്രപരായണഃ
ശൂദ്രനാഥോ ബൗദ്ധബന്ധു-
ശ്ചാതുര്‍വര്‍ണ്യവിവര്‍ജ്ജിതഃ

സൈദ്ധാന്തികോ വീരബാഹുഃ
പദ്‌മാക്ഷസ്തന്ത്രവല്ലഭഃ
വിദേശഗോ വിദേശജ്ഞഃ
വൈദേശികവികീര്‍ത്തിതഃ

ശാസ്ത്രജ്ഞസ്തത്വശാസ്ത്രജ്ഞഃ
ചരിത്രജ്ഞശ്ചരിത്രകൃത്‌
ത്രികാലജ്ഞോര്‍ത്ഥശാസ്ത്രജ്ഞഃ
വൈയാകരണകേസരീ

രക്തവര്‍ണ്ണോ രക്തകേതുര്‍
രക്തസാക്ഷ്യഭിവന്ദിതഃ
രക്തനേത്രോ രക്തമാല്യോ
രക്തവര്‍ണ്ണസുമാര്‍ച്ചിതഃ

വര്‍ഗ്ഗയോദ്ധാ വര്‍ഗ്ഗഹീനോ
വര്‍ഗ്ഗശത്രുവിനാശകഃ
വൈരുദ്ധ്യാധിഷ്ഠിതോ വന്ദ്യോ
വിശ്വകര്‍മ്മജനായകഃ

കാമഘ്നഃ കാമസന്ദാതാ
കാമിനീജനകാമിതഃ
അഹങ്കാരവിനിര്‍മ്മുക്തോ
ആര്യാമാനസവല്ലഭഃ

ഗൗരീഹൃദയമര്‍മ്മജ്ഞോ
ഭൂതനാഥോ ഗണാധിപഃ
കരുണാകരഗര്‍വ്വഘ്നോ
ദര്‍പ്പനാശിതരാഘവഃ

നിരീശ്വരോ യുക്തിവാദിര്‍
മന്ത്രീ മന്ത്രവിശാരദഃ
മുദ്രാവാക്യപ്രിയോ മുഗ്‌ധോ
മുഖ്യമന്ത്രികുലോത്തമഃ

കര്‍മ്മയോഗിഃ കര്‍മ്മഹീനഃ
കര്‍മ്മസംഗരനായകഃ
ഝഷനേത്രോ ഝഷാസക്തോ
ഝഷകേതനസന്നിഭഃ

നിര്‍ദ്ധനോ ധനതത്വജ്ഞോ
ധനപാലസമാശ്രിതഃ
ധനാസക്തിവിമുക്താത്മാ
ധന്യോ ധാന്യക്രയപ്രിയഃ

ധര്‍മ്മമാര്‍ഗ്ഗപ്രയോഗജ്ഞോ
അര്‍ത്ഥശാസ്ത്രപരായണഃ
മുക്തഃ കാമവിമുക്താത്മാ
പുരുഷാര്‍ത്ഥവിവര്‍ജ്ജിതഃ

വിപ്ലവജ്ഞോ വിപ്ലവേശോ
വിപ്ലവപ്രാണദായകഃ
വിപ്ലവാനന്ദിതോ വിപ്രോ
വിപ്ലവാതീതമാനസഃ

നിസ്വാര്‍ത്ഥോ നിരഹങ്കാരോ
നിര്‍മ്മമോ നിത്യനിര്‍മ്മലഃ
നിര്‍നിദ്രോ നിര്‍വികാരാത്മാ
നിരാകാരോ നിരാശ്രയഃ

വാമദേവോ വാമരൂപോ
വാമനോ വാമിനീയുതഃ
വാമപക്ഷകുലോത്തംസോ
വാമപക്ഷകുലാന്തകഃ

വിവേകദോ വിശേഷജ്ഞോ
വിവേചനവിവര്‍ജ്ജിതഃ
വിജിതേന്ദ്രിയസംഘാതോ
വിരാഗയുതമാനസഃ

ഫലശ്രുതി

അഷ്ടോത്തരമിദം പുണ്യം
യഃ പഠേത്‌ ഭക്തിമാന്‍ നരഃ
വിദ്യാവിത്തമവാപ്നോതി
അധികാരംച സര്‍വ്വദാ

ശുഭം

ഭാഷാപോഷിണിയുടെ ബ്ലോഗ്‌ പതിപ്പായ 2008 മെയ്‌ ലക്കത്തില്‍ ഈ സ്തോത്രകൃതി പ്രസിദ്ധീകരിച്ചതിന്റെ താളുകള്‍ ഇവിടെ കാണുക:
പുറം താള്‍
ബ്ലോഗ്‌ വിഭാഗം പുറം താള്‍
സ്തോത്രം

82 comments:

രാജേഷ് ആർ. വർമ്മ said...

ശ്രീമദ്‌ ഇ. എം. എസ്‌. അഷ്ടോത്തരനാമസ്തോത്രം

കണ്ണൂരാന്‍ - KANNURAN said...

തേങ്ങ എന്റെ വക... നമ്മുടെ പുരോഗമന സാഹിത്യാചാര്യന്‍മാര്‍ കണേണ്ട.. അതിനു മുമ്പെ ഞാന്‍ വിട്ടു....

Satheesh said...

തൃപ്പാദപത്മത്തില്‍ കുമ്പിട്ടു ഞാനൊന്നു
കൂപ്പുകൈയര്‍പ്പിച്ചുണര്‍ത്തിച്ചോട്ടെ..
നന്നായി!!!ഫലശ്രുതി അതിഗംഭീരം!!

Anonymous said...

ഇ എം എസ്സ്‌ ന്റെ "ധ്യാനശ്ലോകങ്ങള്‍" നന്നായി......

ജീവിച്ചിരിയ്ക്കുന്ന അച്യുതാനന്ദനേയും കരുണാകരനേയും ഒക്കെ വേണമെങ്കില്‍ ഒഴിവാക്കാമായിരുന്നു...

...ആരുകണ്ടു, അടുത്ത നൂറ്റാണ്ടില്‍ അദ്ദേഹത്തിന്റെ പേരില്‍ ഒരു ക്ഷേത്രം തന്നെ ഉയര്‍ന്നുവരില്ല എന്ന്........ ധിഷണാശാലികളായ മലയാളികളില്‍ അദ്ദേഹത്തിന്റെ സ്ഥാനം മുന്നില്‍ ത്തന്നെയാണല്ലോ..

Anonymous said...

രജേഷ്‌ ആര്‍ വര്‍മയുടെ ഈയെമെസ്‌.കീര്‍ത്തനം വായിച്ചു. നന്നായിരിക്കുന്നു. ആക്ഷേപഹാസ്യം ഉഗ്രന്‍ !!! ചിത്രകാരന്റെ അഭിവാദ്യങ്ങള്‍.

Promod P P said...

വര്‍മ്മാജീ

ഇതൊരു ഗംഭീര സംഭവം തന്നെ.
താങ്കളുടെ സംസ്‌കൃത ജ്ഞാനത്തിനും കാവ്യ പാടവത്തിനും മുന്‍പില്‍ നമിയ്ക്കുന്നു. മനസ്സില്‍ ഒരുപാട്‌ കവിതയും അതിലേറെ ഭാഷയില്‍ അത്യഗാധമായ പാണ്ഡിത്യവും ഉള്ള ഒരാള്‍ക്കേ ഇങ്ങനെ ഒരു കാവ്യം എഴുതാനാവു. കവിതയിലെ ഹാസ്യരസം ശരിയ്ക്കും ആസ്വദിച്ചു. ഇ.എം.എസിനെ പോലെ ഉള്ള ഒരാളെ ഇത്രയ്ക്ക്‌ ഭംഗിയായി പരിഹസിയ്ക്കുന്ന ഒരു എഴുത്ത്‌ ഞാന്‍ ഇതിനു മുന്‍പ്‌ വായിച്ചിട്ടില്ല

കോന്‍‌വസ്മിന്‍ സാം‌പ്രതം ലോകേ
ഗുണവാന്‍ കഃ ച വീര്യവാന്‍

എന്ന് പണ്ട്‌ ആരെങ്കിലും എന്നോട്‌ ചോദിയ്ക്കുമ്പോള്‍ ഞാന്‍ പറഞ്ഞിരുന്ന ഉത്തരം ഇ.എം.എസ്‌ എന്നായിരുന്നു.

evuraan said...

സ്‌ത്രോത്ര കൃതിയെ പറ്റി എഴുതുവാന്‍ ഈയുള്ളവനു ആമ്പിയറു പോര, എങ്ങാനും ഷോട്ടായാലോ?

എങ്കിലും ദാ, നമിച്ചിരിക്കുന്നു.

ഒറിഗണേ, നീ ഭാഗ്യവതിയാകുന്നു.

Anonymous said...

സഖാവിനെപ്പറ്റി എഴുതിയ കൃതി വായിച്ചു. രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ഇത്രയ്ക്കു തരം താഴ്ത്തി എഴുതേണ്ടിയിരുന്നില്ല. അദ്ദേഹം ലോകത്തില്‍ ആദ്യമായി ജനാധിപത്യത്തിലൂടെ അധികാരത്തില്‍ വന്ന ഒരു കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാരിന്റെ മുഖ്യമന്ത്രിയും അന്നു നിലനിന്നിരുന്ന ആ ജാതി വ്യവസ്ഥയെ തച്ചുടയ്ക്കാന്‍ മുന്‍പന്തിയില്‍ നിന്ന ആളും ആണു. സ്വന്തം ജീവിതം മുഴുവനും പാവങ്ങള്‍ക്കു വേണ്ടി നിലകൊണ്ട ഒരു മഹദ്‌ വ്യക്തി ആണു അദ്ദേഹം.

ആക്ഷേപഹാസ്യം എന്ന പേരില്‍ താങ്കള്‍ ഈ കാട്ടിക്കൂട്ടുന്ന വൃത്തികേടിനെ പ്രകീര്‍ത്തിച്ചെഴുതാന്‍ പലരും ഉണ്ടായിരിക്കാം, പക്ഷെ പാര്‍ട്ടിക്കാരനല്ലെങ്കില്‍ക്കൂടി എനിക്കതിനു കഴിയുന്നില്ല. ഞാന്‍ ഒരു എഴുത്തുകാരനോ, ചിന്തകനോ, വാഗ്മിയോ ഒന്നുമല്ല, പക്ഷെ കേരളത്തിലെ സകല പുരോഗമന ആശയങ്ങള്‍ക്കും അടിത്തറയിട്ട ഒരു വ്യക്തിയോടുള്ള കടപ്പാട്‌ മനസ്സില്‍ സൂക്ഷിക്കുന്ന ഒരു സാധാരണക്കാരന്‍ മാത്രം.

അതുല്യ said...

സിനിമാല ക്കാരു ചെയ്യുമ്പോ എനിക്ക്‌ അവരോട്‌ അനുകമ്പ്‌ തോന്നാറുണ്ട്‌, ജീവിയ്കാനല്ലേ, പോട്ടേന്ന്.

പക്ഷെ, രാജേഷ്‌ വര്‍മ്മയ്ക്‌ അതിന്റെ ആവശ്യമുണ്ടോ?

പറ്റുമെങ്കില്‍, ബ്ലോഗ്ഗില്‍ ഇടാതെ, പേരും, വിലാസവും, പടവും ഒക്കെ വച്ച്‌ മാധ്യമങ്ങള്‍ക്ക്‌ അയച്ച്‌ കൊടുക്കുക.

സു | Su said...

എഴുതിയതൊക്കെ നന്നായിട്ടുണ്ട്. എന്നാലും വേണ്ടായിരുന്നു.

സുല്‍ |Sul said...

എനിക്കൊന്നും പുരിഞ്ചില്ല.

-സുല്‍

Unknown said...

സന്തോഷേട്ടാ,
ഇന്നേവരെ ബ്ലോഗില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും കേമമായ ആക്ഷേപഹാസ്യ പ്രയോഗം. :-D

ഓടോ: അമേരിക്കയിലായാലും ഏതെങ്കിലും സ്കൂളില്‍ കണക്ക് പഠിപ്പിയ്ക്കുന്ന ക്ലാസ്സില്‍ അബദ്ധത്തിലൊന്നും പോകല്ലേ ചിലപ്പോ മൂര്‍ത്തി അപ്സെറ്റായിരിയ്ക്കുന്ന ടൈമാണെങ്കില്‍ കിങ്കരന്മാരെ വിട്ട് ഉച്ചാടനം ചെയ്യും. ഒരു രക്ഷ ജപിച്ച് കെട്ടിക്കോളൂ. എന്തായാലും ഗേറ്റ് ദിക്ക്പാലകന്റെ കടാക്ഷമുള്ളത് കൊണ്ട് വല്ലാണ്ടെ ശല്ല്യം ചെയ്യില്ലായിരിക്കും. :-) കലക്കി!

Radheyan said...

ഇ.എം.എസ്സിനെ വിമര്‍ശിക്കാം.പക്ഷെ അപഹസിക്കരുത്.നിലപാടുകളുടെ സ്ഥൈര്യമില്ലായ്മ,ഭൂദാനം കൊണ്ട് ഒരു പാര്‍ട്ടിയെ തന്നെ ചൊല്‍പ്പടിക്ക് നിര്‍ത്തിയ കുബുദ്ധി,പിളര്‍പ്പിന്റെ കാലത്തെ ആടിക്കളി,ഇതെല്ലാം വിമര്‍ശിക്കാം ആര്‍ക്കും.എങ്കിലും അദ്ദേഹം ഒരു കോമാളിയോ കരുണാകരനോ മുരളിയോ പിണറായിയോ അല്ല.

രാജേഷ് ആർ. വർമ്മ said...

കണ്ണൂരാന്‍,

തേങ്ങയുടച്ചതിനു നന്ദി. ആചാര്യന്മാരും മുനിമാരുമെല്ലാം തെരഞ്ഞലയുന്നത്‌ ഈ പരംപൊരുള്‍ തന്നെ.

സതീഷ്‌,

നന്ദി. എല്ലാം ഭഗവത്കൃപ.

കൊച്ചുഗുപ്താ,

അതുതന്നെയാണ്‌ എന്റെയും പ്രതീക്ഷ. കുറച്ചുകാലം മുമ്പ്‌ വാഷിങ്ങ്‌ടണ്‍ ഡി.സി.യിലെ നിയമനിര്‍മ്മാണസഭാമന്ദിരം കാണാന്‍ പോയപ്പോള്‍ അമേരിക്കയിലെ ഓരോ സംസ്ഥാനത്തെയും പ്രതിനിധീകരിച്ചുകൊണ്ട്‌ സര്‍വ്വാരാദ്ധ്യരായ ഈരണ്ടു മഹദ്‌വ്യക്തികളുടെ പ്രതിമവീതം പ്രതിഷ്ഠിച്ചിരിക്കുന്നതു കണ്ടു. (ഓര്‍മ്മയില്‍ നിന്ന്) കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ അഭിപ്രായത്തില്‍, ഇന്ത്യയില്‍ ഈ സമ്പ്രദായമുണ്ടായിരുന്നെങ്കില്‍, കേരളത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹതയുള്ള രണ്ടുപേര്‍ ശ്രീനാരായണഗുരുവും ഇ.എം.എസ്സുമാണ്‌. ഗുരുദേവന്റെ ക്ഷേത്രങ്ങളും വിഗ്രഹങ്ങളും എല്ലായിടത്തും വ്യാപിച്ചുകഴിഞ്ഞു. അവിടുത്തെ പേരില്‍ മന്ത്രിമാര്‍ സത്യപ്രതിജ്ഞവരെ നടത്തിയെന്നു കേട്ടു. അടുത്തതായി ശ്രീമദ്‌ ഇ.എം.എസ്സ്‌ അതേപോലെ സര്‍വത്ര ആരാധിക്കപ്പെടുന്ന ഒരു സ്ഥിതിവിശേഷമുണ്ടാകണം. അതു നമ്മുടെ ചരിത്രപരവും അദ്ധ്യാത്മികവുമായ കടമയാണ്‌. നന്ദി.

ചിത്രകാരാ,

മനുഷ്യരെ ദൈവങ്ങളാക്കുന്നതിനോട്‌ താത്വികമായ വിയോജിപ്പുണ്ടായിട്ടുപോലും എന്നെപ്പോലുള്ളവരുടെ ആരാധനാസമ്പ്രദായത്തെ സഹിഷ്ണുതയോടെയും സമചിത്തതയോടെയും കാണാന്‍ കഴിയുന്ന അങ്ങേയ്ക്ക്‌ അഭിവാദ്യങ്ങള്‍.

തഥാഗതാ,

മര്യാദാപുരുഷോത്തമനെ കണ്ടറിഞ്ഞ ഒരു മനസ്സിനു നമോവാകം. ഋഷിസത്തമനായ പുലഹന്‍ ഉപദേശിച്ചുതന്ന സ്തോത്രം പകര്‍ത്തിവെച്ച എന്റെ ഭാഷാപരിജ്ഞാനത്തെപ്പറ്റി പറയുന്നത്‌ ലാപുട കമ്പ്യൂട്ടറുകൊണ്ടു കവിതയെഴുതിയതു വായിച്ചിട്ട്‌ കമ്പ്യൂട്ടറിന്റെ കവിമനസ്സിനെ പുകഴ്ത്തുന്നതിനു തുല്യമത്രെ.

പിന്നെ, ഹാസ്യരസത്തെപ്പറ്റി: ചിരിയും കരച്ചിലും ചിരിക്കുന്നവനും സ്വനതന്തികളും ചിരിക്കാന്‍ കല്‍പിക്കുന്ന ജ്ഞാനേന്ദ്രിയങ്ങളുമെല്ലാം കൊളുത്തി, വളര്‍ത്തി, കെടുത്തിക്കളിക്കുന്നവന്റെ ചിരിയോര്‍ക്കുമ്പോള്‍ നമ്മുടെ ചിരിയൊക്കെ എന്തു ചിരി, അല്ലേ?

ഏവൂരാന്‍,

നമസ്കാരം തിരിച്ചും.

ബാലേട്ടാ,

താങ്കള്‍ ഈ സ്തോത്രകൃതിയെപ്പറ്റിത്തന്നെയാണോ എഴുതിയിരിക്കുന്നതെന്നു സംശയം തോന്നുന്നു. മനസ്സു ശുദ്ധമാക്കിവെച്ച്‌ ഒരിക്കല്‍ക്കൂടി വായിച്ചുനോക്കൂ.

അതുല്യ,

എല്ലാവരും ജീവിക്കാന്‍ വേണ്ടി ഓരോതരത്തില്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു, അല്ലേ?

മാധ്യമങ്ങളൊക്കെ ഒരിക്കല്‍ എത്തിച്ചേരാന്‍ പോകുന്ന ഒരിടത്തു നില്‍ക്കുന്ന മാധ്യമമല്ലേ ബൂലോകം? ഇവിടെ നടക്കുന്നതെന്താണെന്നറിയാന്‍ ശ്രമിച്ച്‌ അവര്‍ പുറപ്പെട്ടിട്ടുണ്ടായിരിക്കണം. (അയച്ചുകൊടുക്കുന്നതൊന്നും അച്ചടിച്ചുവരാത്തതിന്റെ സങ്കടം കൊണ്ടു പറഞ്ഞതല്ല, കേട്ടോ.)

സു,

നന്ദി.

സുല്‍,

അതാണു സുല്ലേ മനസ്സിലാക്കലിന്റെ തുടക്കം.

ദില്‍ബാ,

നന്ദി. എന്നാലും എന്നെ സന്തോഷാക്കേണ്ടായിരുന്നു. കണക്കിന്റെ കളി മനസ്സിലായില്ല.

രാധേയാ,

ഈശ്വരന്മാരെയും പ്രവാചകന്മാരെയും അപഹസിക്കുന്നവരുടെ കൂട്ടത്തില്‍ എന്നെ കൂട്ടരുതേ.

ഇട്ടിമാളു അഗ്നിമിത്ര said...

ഈ സ്ത്രോത്രങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ ഇ എം സ് നെ ഭജിക്കുന്ന പാവം കര്‍ഷകരെ ഞാന്‍ കണ്ടിട്ടുണ്ട്... അവരോട് ബ്രെയിന്‍ വാഷിങ് എന്നൊക്കെ പറഞ്ഞു ചെന്നാല്‍ ... അറിയില്ല നാട്ടിന്‍ പുറത്തിന്റെ നന്മയാണോ തിന്മയാണൊ എന്ന്..

Promod P P said...

ഞാന്‍ അഭിനന്ദിച്ചത്‌,ഈ കവിതയുടെ ഘടനയേയും കവിയുടെ വാക്‍ചാതുര്യത്തേയും,അദ്ദേഹത്തിന് ഭാഷയില്‍ ഉള്ള പാണ്ഡിത്യത്തേയുമാണ്. കവിതയുടെ ആശയത്തെ ഞാന്‍ ന്യായീകരിയ്ക്കുന്നില്ല. ആശയപരമായ വിയൊജിപ്പുകള്‍ ഉള്ളപ്പോള്‍ തന്നെ ശുദ്ധ നര്‍മ്മം ഇ.എം.എസ് പോലും ആസ്വദിച്ചിരുന്നു.ഇ.എം.എസ് നെ ക്കുറിച്ച് എനിയ്ക്കുള്ള അഭിപ്രായം എന്റെ കമന്റില്‍ തന്നെ ഉണ്ട്. അദ്ദേഹം കാണിച്ച വഴിയിലൂടെ നടന്നവരുടെ ഒരു സഹയാത്രികനായിരുന്നു ഞാനും എന്ന് പറയാന്‍ എനിയ്ക്ക് മടിയും ഇല്ല.

Anonymous said...

ആഴത്തില്‍ പറ്റിയ എതോ ഉണങ്ങാത്ത മുറിവില്‍ നിന്നും അനര്‍ഗ്ഗ നിര്‍ഗ്ഗളമ്മായി ഒഴുകിയ ഈ ചേതോഹര അഷ്ടോത്തനമസ്തോത്രം മഹത്താണ്, പ്രബുദ്ധമാണ്, കാലാതീതമാണ് എന്നൊക്കെ പറയാനാശയുണ്ട്....പക്ഷേ, എന്തു ചെയ്യാം സുഹ്രുത്തേ...നാറുന്നു, വല്ലാതെ നാറുന്നു...ഞാനൊന്നോടി രക്ഷപ്പെടട്ടേ!

Santhosh said...

സന്തോഷേട്ടാ എന്ന വിളി കേട്ട് വീണ്ടും വന്നതാണ്. സംഗതി ഇന്ന് രാവിലെ വായിച്ചിരുന്നുവെങ്കിലും സംസ്കൃതം വല്യ പിടിയില്ലാത്തതുകൊണ്ട് കാര്യം എല്ലാം മനസ്സിലായിരുന്നില്ല. ആക്ഷേപ ഹാസ്യമാണെന്ന് പലരും പറഞ്ഞും പിന്നീട് രണ്ടാം വായനയിലും ഉറപ്പിച്ചു.

ഈയെമ്മസ്സിനെ ആക്ഷേപഹാസിച്ചത് പലര്‍ക്കും ഇഷ്ടപ്പെട്ടില്ല എന്ന് മനസ്സിലാക്കുന്നു. എനിക്ക് അദ്ദേഹത്തെക്കുറിച്ച് അധികം അറിയാത്തതിനാലാവും (അതോ മനസ്സിലാവാഞ്ഞിട്ടോ) ഇത് വ്യക്തിഹത്യ ആയി തോന്നിയതേയില്ല.

നര്‍മ്മം നര്‍മ്മമായി കാണാന്‍ പ്രയാസമുള്ളവരാണല്ലോ പൊതുവേ നമ്മള്‍. മിമിക്രിക്കാര്‍ക്കെതിരെ അച്ചുതാനന്ദന്‍റെ ആരാധകര്‍ ഇറങ്ങിയതു പോലെ രാജേഷിനെ വളയാനും ആളുണ്ടായേക്കാം.

ഉമേഷ്::Umesh said...

ഹഹഹഹ... എനിക്കു ചിരി നിര്‍ത്താന്‍ പറ്റുന്നില്ല...

രാജേഷിന്റെ സറ്റയര്‍ സ്തോത്രം വായിച്ചിട്ടല്ല. അതിന്റെ കമന്റുകള്‍ വായിച്ചിട്ടു്‌. ഇതു്‌ ഇ. എം. എസ്‌. -നെയും കമ്യൂണിസത്തെയും ആക്ഷേപിക്കുന്ന പോസ്റ്റാണെന്ന അഭിപ്രായങ്ങള്‍ വായിച്ചിട്ടു്‌...

ഇതു ഞാന്‍ ഏഴെട്ടു തവണ വായിച്ചു. ഇതില്‍ ആക്ഷേപഹാസ്യമുണ്ടു്‌. ഇ. എം. എസ്‌-നെയോ കമ്യൂണിസത്തെയോ അല്ല എന്നു മാത്രം. മുപ്പത്തിമൂന്നു കോടി ദേവന്മാരെപ്പറ്റിയും അഷ്ടോത്തരവും സഹസ്രനാമവും എഴുതി അവയ്ക്കൊക്കെ ആരാധനാക്രമം നിഷ്കര്‍ഷിച്ചു്‌ ഫലശ്രുതി പാവം ജനത്തിനെ ധരിപ്പിച്ചു്‌ പുസ്തകം വിറ്റു കീശ വീര്‍പ്പിച്ചതു കൂടാതെ ശ്രീനാരായണഗുരു, സത്യസായിബാബ, മാതാ അമൃതാനന്ദമയി തുടങ്ങിയവരെപ്പറ്റിയും ഇമ്മാതിരി സ്തോത്രങ്ങളുണ്ടാക്കി അവ ചൊല്ലിയാല്‍ പുണ്യം കിട്ടുമെന്നു പ്രചരിപ്പിച്ചു നടക്കുന്ന ആചാര്യമ്മന്യന്മാര്‍ക്കെതിരേയുള്ള ഒരു സറ്റയറായാണു്‌ എനിക്കിതു തോന്നിയതു്‌. ഇതിന്റെ മുഖവുരയിലും ഓരോ ശ്ലോകത്തിലും ആദിയിലെ പടത്തിലും ഗുരുമുഖത്തുനിന്നു്‌ അഭ്യസിച്ചാലേ ഗുണമുണ്ടാവൂ എന്ന മുന്നറിയിപ്പിലും ഒക്കെ ഞാന്‍ ഇതേ കാണുന്നുള്ളൂ. ഇ. എം. എസ്‌. ഇതു വായിച്ചു കുലുങ്ങിച്ചിരിച്ചേനേ. വിവരമുള്ള ഏതു കമ്യൂണിസ്റ്റ്‌ നേതാവും ഇതു വായിച്ചു പൊട്ടിച്ചിരിക്കുകയേ ഉള്ളൂ.

ഇതില്‍ ഇ. എം. എസ്‌. -നെപ്പറ്റി മോശമായി ഒന്നും പറയുന്നില്ല. (ഒരെണ്ണം ഉണ്ടെന്നു പറയാം. പക്ഷേ, അതത്ര വാച്യമല്ല.) എല്ലാം നല്ല കാര്യങ്ങള്‍ തന്നെ. എവിടെയാണു്‌ അദ്ദേഹത്തെ അധിക്ഷേപിക്കുന്നതു്‌?

ഇ. എം. എസ്‌.-നെപ്പോലുള്ള ഒരു വിഗ്രഹഭഞ്ജകനും വിപ്ലവകാരിയും നിരീശ്വരവാദിയും മതവിരോധിയുമായ ഒരാളെ ഇതിനു തെരഞ്ഞെടുത്തതാണു്‌ ഇതിന്റെ സറ്റയര്‍. ഇംഗ്ലീഷിലെഴുതിയിരുന്നെങ്കില്‍ രാജേഷ്‌ ഒരു പക്ഷേ ഡാര്‍വിനെപ്പറ്റിയാവും എഴുതിയിരിക്കുക.

തഥാഗതാ, ബാലേട്ടാ, അതുല്യേ, രാധേയാ, കൈതമുള്ളേ, നിങ്ങള്‍ ഒന്നു രണ്ടു തവണ കൂടി ഇതൊന്നു വായിക്കൂ. ഞാന്‍ പറഞ്ഞതില്‍ കാര്യമുണ്ടോ എന്നു്‌. രാജേഷ്‌ വര്‍മ്മ തന്നെ പറഞ്ഞെങ്കിലേ ഉറപ്പാകൂ. എങ്കിലും അദ്ദേഹത്തിന്റെ മൂടിക്കെട്ടിയുള്ള മറുപടി കണ്ടപ്പോള്‍ എന്റെ ധാരണ ശരിയാണെന്നുള്ള തോന്നല്‍ കൂടി വരുന്നു.

മനുഷ്യനിര്‍മ്മിതമായ കൃതികളെ ദൈവമോ ദൈവതുല്യരായ ആളുകളോ സ്വപ്നത്തിലൂടെയോ മറ്റോ പകര്‍ന്നു തന്ന വിശിഷ്ടകൃതികളെന്നു മഹത്ത്വവത്‌ക്കരിക്കുന്ന പ്രവണതയ്ക്കു നേരെയുള്ള ആക്ഷേപമാണു്‌ ഇതിന്റെ ഉപക്രമം. ഒരു അഷ്ടോത്തരശതസ്തോത്രമെങ്കിലും കണ്ടിട്ടുള്ള ആളുകള്‍ക്കു്‌ ഈ സ്തോത്രത്തിന്റെയും ഫലശ്രുതിയുടെയും ആക്ഷേപഹാസ്യം എങ്ങോട്ടാണു ചൂണ്ടുന്നതെന്നു മനസ്സിലാകും.

എന്റെ നോട്ടത്തില്‍, ഈ കൃതിക്കു്‌ ഭാവിയില്‍ ഇ. എം. എസ്‌. ആരാധിക്കപ്പെടുമെന്നോ അദ്ദേഹത്തെപ്പറ്റി ആളുകള്‍ സ്തോത്രങ്ങള്‍ ഉണ്ടാക്കിച്ചൊല്ലുമെന്നോ, അങ്ങനെ ചൊല്ലിയാല്‍ എന്തെങ്കിലും ഫലമുണ്ടാകുമെന്നോ വിവക്ഷയുണ്ടെന്നു തോന്നുന്നില്ല. നേരേ മറിച്ചാണു താനും. വേറേ ആര്‍ക്കുണ്ടായാലും ഇ. എം. എസ്‌. -നെപ്പൊലുള്ള ഒരു കമ്യൂണിസ്റ്റ്‌ ആചാര്യനു്‌ ആ ഗതിയുണ്ടാവില്ല. ഇവിടെ ഇട്ടിമാളുവിനും കൊച്ചുഗുപ്തനും തെറ്റു പറ്റി എന്നാണു്‌ എനിക്കു തോന്നുന്നതു്‌.

കൊച്ചുഗുപ്താ, കരുണാകരനെയും അച്യുതാനന്ദനെയും മാത്രമല്ല, എം. വി. രാഘവനെയും ഇ. എം. ശ്രീധരനെയും, ഗൌരിയമ്മയെയും ആര്യാ അന്തര്‍ജ്ജനത്തെയും ഇന്ദിരാഗാന്ധിയെയും എ. കെ. ജി. യെയും (അതോ കെ. പി. ആര്‍. ഗോപാലനെയോ?) ഒക്കെ പരാമര്‍ശിച്ചിട്ടുണ്ടു്‌.

ഞാന്‍ പറഞ്ഞുവന്നതു്‌, കമ്യൂണിസ്റ്റുകാര്‍ ഇതുകൊണ്ടു പ്രകോപിതരാകേണ്ടതില്ല എന്നതാണു്‌. നേരേ മറിച്ചു്‌ ഇ. എം. എസ്‌-നെ പ്രകീര്‍ത്തിക്കുന്ന ഒരു കൃതിയാണിതു്‌.

ആരെയും ഇതു പ്രകോപിപ്പിക്കില്ല എന്നു്‌ ഇതിനര്‍ത്ഥമില്ല. അഷ്ടോത്തരശതങ്ങളും സഹസ്രനാമങ്ങളും ഫലശ്രുതികളും ധ്യാനക്രമങ്ങളും മനുഷ്യകൃതഗ്രന്ഥങ്ങള്‍ക്കു ദൈവികാംശം ആരോപിക്കലും ഗുരുഭക്തിയും ഒക്കെയായി നടക്കുന്ന സനാതനമതവിശ്വാസികളെയാണു്‌ ഇതു ചൊടിപ്പിക്കുക. ആ അഭിപ്രായമുള്ളവര്‍ ധാരാളം ബൂലോഗത്തുണ്ടായിട്ടും അവരാരും ഇതു വരെ പ്രതികരിച്ചില്ല എന്നതു്‌ അദ്‌ഭുതം തന്നെ.

ഒരുപക്ഷേ, വ്യാഖ്യാനമില്ലാത്ത സംസ്കൃതം ആളുകള്‍ക്കു പുത്തരിയായിരിക്കും. പുസ്തകങ്ങളില്‍ പറയുന്നതിന്റെ അര്‍ത്ഥം മനസ്സിലാക്കലല്ലല്ലോ, വളച്ചൊടിക്കുന്ന വ്യാഖ്യാനങ്ങളിലൂടെ മാത്രം സംസ്കൃതകൃതികളുടെ സാരം മനസ്സിലാക്കുന്നതാണല്ലോ നമ്മുടെ തഴക്കം.

ഇതു്‌ എന്റെ മാത്രം തോന്നലുകളാണോ? ആ... വേറെ ആര്‍ക്കും ഈ അഭിപ്രായം ഇല്ലേ? രാജേഷിനു പോലും?

Shiju said...

ചുരുക്കി പറഞ്ഞാല്‍ കമ്മ്യൂണിസവും ക്രിസ്ത്യന്‍ , ഇസ്ലാം, ഹിന്ദു പോലെയുള്ള ഒരു മതം ആയി കഴിഞ്ഞു. കുറച്ച് നാള്‍ കഴിഞ്ഞാല്‍ EMS ഒരു ദൈവമാകും.

Anonymous said...

ഉമേഷൊന്ന് മാറിയേ... ഞാനൊന്ന് രാജേഷിനെ കാണട്ടെ..

ഇ.എം.സിന്റെ പടവും, അരിവാളു, ചുവപ്പും ഒക്കേനും വച്ചിട്ട്‌. ഇത്‌ അങ്ങേരയല്ലാ, പാര്‍ട്ടീനെ അല്ലാ, എന്നൊന്നും പറയല്ലേ ഉമേഷേ.. അഭിപ്രായ സ്വാതത്ര്യം എല്ലാര്‍ക്കുമുണ്ട്‌. അത്‌ കൊണ്ട്‌ വായിച്ചിട്ട്‌ കമന്റ്‌ ഓപ്ഷനുള്ളത്‌ കൊണ്ട്‌ വേണമായിരുന്നുവെന്നോ വേണ്ടായിരുന്നുവെന്നോ ഒക്കെ പറയാനുള്ള സ്വാതത്ര്യംവും. വേണ്ടായിരുന്നുവെന്ന് എനിക്ക്‌ തോന്നുന്നു. നേതാക്കന്മാരാരും ഗുരുക്കളല്ലാ, ഗുരുക്കളാരും നേതാവായിട്ടുമില്ല. പാര്‍ട്ടിയോടല്ലാതെ, ഇ.എം.എസിനോട്‌ എനിക്ക്‌ പ്രത്യേക താല്‍പര്യവും ഇല്ല. എന്നാലും, ഉമേശിന്റെ പറ്റി നാളെ, താങ്കളുടെ അറിവിനെ പ്രകീര്‍ത്തിച്ചു കൊണ്ടും, ഒരു വരിയിലു അല്‍പം സാറ്റയര്‍ കലര്‍ത്തിയും, ഒരു ഫോട്ടോവും, അല്‍പം പൂവും, ഒക്കെയായിട്ട്‌ ആരേലും ഒരു പോസ്റ്റിടുമ്പോ ഒരുപക്ഷെ നാളേ വിഘ്നേശിനോ വിശാഖിനോ തോന്നുന്ന ഒരു ചെറിയ നോവു മാത്രമാണു എനിക്കനുഭവപെട്ടത്‌.


ഇതിന്റെ സാറ്റയര്‍ വശം അവിടെയിരിയ്കട്ടെ. പറ്റുമെങ്കില്‍ ആരെങ്കിലും നിങ്ങളോക്കെ ബുഷിനെ പറ്റിയോ ....യോ......യോ....ഒക്കെ പേരും വിലാസവും ഫോണ്‍ നമ്പറും വച്ച്‌ ഒക്കെ എഴുതൂന്നേ എന്നാ.

ഉമേഷ്::Umesh said...

രാജേഷേ,

പറയാന്‍ വിട്ടുപോയി. അത്യുഗ്രന്‍! ബൂലോഗത്തിലെ ഇതുവരെയുള്ള ഏറ്റവും മികച്ച ആക്ഷേപഹാസ്യകൃതിയായ താങ്കളുടെ തന്നെ അമേരിക്കന്‍ ദേശീയഗാനതര്‍ജ്ജമയെ (അക്ഷത്രം മിന്നുന്ന പതാക)ഇതു കടത്തിവെട്ടിയിരിക്കുന്നു.

പേരുകള്‍ എണ്ണി നോക്കി. കൃത്യം 108 ഉണ്ടു്‌. ചില ശ്ലോകങ്ങള്‍ അതീവമനോഹരം. നല്ല ശബ്ദഭംഗിയും ഘടനയും. "ബ്രാഹ്മണഃ ക്ഷാത്രസന്നദ്ധോ...", "വര്‍ഗ്ഗയോദ്ധാ വര്‍ഗ്ഗഹീനോ...", "ഗൌരീഹൃദയമര്‍മ്മജ്ഞോ..." തുടങ്ങിയവ പ്രത്യേകിച്ചും.

ഇവയിലെ മിക്കവാറും പേരുകളും സാക്ഷാല്‍ പരമശിവനും യോജിക്കും എന്നതു മനഃപൂര്‍വ്വം ചെയ്തതാണെന്നു കരുതുന്നു. ചിലതിനു ആദിശങ്കരാചാര്യപരമായും അര്‍ത്ഥം പറയാം എന്നു്‌ എനിക്കു തോന്നിയതു്‌ ഒരു പക്ഷേ യാദൃച്ഛികമാവാം.

കൂടാതെ, ഇ. എം. എസ്‌.-ന്റെ വ്യക്തിത്വത്തെയും ജീവിതത്തെയും പറ്റിയുള്ള നല്ല ഒരു വിവരണവുമാണിതു്‌. ഗംഭീരം!

Cibu C J (സിബു) said...

“കോന്‍‌വസ്മിന്‍ സാം‌പ്രതം ലോകേ
ഗുണവാന്‍ കഃ ച വീര്യവാന്‍“ എന്നിങ്ങനെയൊക്കെ ആള്‍ക്കാര്‍ നമ്മളോട്‌ ചോദിക്കുമോ?! ഇതുവരെ എന്നോടാരും ഈ ചോദ്യം ചോദിച്ചിട്ടില്ലല്ലോ കര്‍ത്താവേ. കാരണമെന്താവാം?! ഇനി തല്ല്‌ കിട്ടാതിരിക്കാനുള്ള ഒരേ ഒരുത്തരം ‘ഇ.എം.എസ്’ എന്നാണോ. തഥാഗതന് ആയിരം നന്ദി! :)

ആരെങ്കിലും ഈ സംസ്കൃതം ഒന്ന്‌ പരിഭാഷപ്പെടുത്തി ഇട്ടുതരുമോ? (ഉമേഷ്‌ വേണ്ട. ലാപ്പുട എഴുതിയ ഒരു കവിത ഉമേഷ്‌ പരിഭാഷപ്പെടുത്തിയത്‌ ഞാന്‍ വായിച്ചിരുന്നു. :)

മുല്ലപ്പൂ said...

സിബൂ :) ഹഹഹ
സംസ്കൃതം പഠിക്കാന്‍ ഉമേഷിനു ഒരു ദക്ഷിണ വെച്ചു തുടങ്ങാനിരുന്നതാ. ഇനി ?

ഉമേഷ്::Umesh said...

സിബുവേ,

ഒരബദ്ധം ആര്‍ക്കും പറ്റും എന്നു കേട്ടിട്ടില്ലേ? ലാപുടയുടെ കവിതയില്‍ ഈ പണി ചെയ്തതിനു്‌ ഇതുവരെ കാര്യമായ തല്ലൊന്നും കിട്ടിയില്ലല്ലോ എന്നു വിചാരിച്ചിരിക്കുകയായിരുന്നു :)

പറഞ്ഞപോലെ ശരിയാണല്ലോ. വാല്‌മീകി നാരദനോടു (അതോ തിരിച്ചോ) ചോദിച്ചതാണെന്നു കേട്ടതല്ലാതെ ആ "കോऽന്വസ്മിന്‍..." എന്ന ചോദ്യം ഇതു വരെ എന്നോടും ആരും ചോദിച്ചിട്ടില്ലല്ലോ. തഥാഗതന്‍ ആളൊരു പുലി തന്നെ :)

കമ്യൂണിസം മറ്റൊരു മതം മാത്രമാണെന്നു ചിലരൊക്കെ പറയുന്നതു ഞാന്‍ വിശ്വസിച്ചിരുന്നില്ല. ഇപ്പോള്‍ അതിലും കാര്യമുണ്ടെന്നു തോന്നുന്നു-ഇവിടുത്തെ ചില കമന്റുകള്‍ കാണുമ്പോള്‍.

[രാജേഷേ, കമന്റ്‌ പുതിയ വിന്‍ഡോയില്‍ വരുന്നതു മഹാശല്യമാണു, കേട്ടോ]

Anonymous said...

ഉമേശമാശെ..ലാപുടേടെ ഞാനും കണ്ടൂ. സത്യായിട്ടും എനിക്ക്‌ ഉമേശന്മാഷിനെ പേടിയാ. അതൊണ്ട്‌ ഞാനൊന്നും മിണ്ടിയില്ല. സിബു പറഞ്ഞ സ്ഥിതിയ്ക്‌, സംഘ ഗാനത്തില്‍ ഞാനും ജനഗണമന അതിനായകാ....യ്കുണ്ട്‌ അസംബ്ലിയില്‍..

കമ്യൂണിസം.. എന്തിനാ ഉമേശന്മാഷേ... അത്‌ മതമല്ലാന്നേ... ഒരു വിശ്വാസമാണു എനിക്ക്‌..പിന്നെ ഇഷ്ടപെട്ട നിറം ചുവപ്പ്‌... അത്ര തന്നെ...

Peelikkutty!!!!! said...

നര്‍‌മ്മം ഇങ്ങനെ സ്തോത്രായിട്ടും പറയാ..ല്ലേ.എനിക്കിഷ്ടായി.

അരവിന്ദ് :: aravind said...

ഇതാരെങ്കിലുമൊന്ന് പരിഭാഷപ്പെടുത്തിത്തന്നാല്‍.........
ചിരിക്കണോ കരയണോ എന്ന് തീരുമാനിക്കാമായിരുന്നൂ.................

ഉമേഷ്ജി പരിഭാഷിയാല്‍ പിന്നതിന്റെ പരിഭാഷ തപ്പിപ്പോകേണ്ടി വരും..സോ.......
ദില്‍‌ബാ, ഒന്നു ഹെല്പെടേയ് :-)

Unknown said...

രാജേഷേട്ടാ,
സോറി. മാസാവസാനം തലയില്‍ ട്രയല്‍ ബാലന്‍സും വെച്ച് കമന്റിട്ടാല്‍ ഇങ്ങനെയിരിയ്ക്കും. :-)

ഓടോ: കമന്റ്ഭഗവാന്റെ ഉപാസകരുടെ ശ്രദ്ധയ്ക്ക്. പേര് മാറി വിളിച്ച് ഒറിജിനല്‍ ആളുടേയും മാറി വിളിച്ച ആളുടേയും കമന്റടിച്ചെടുക്കുന്ന ഈ വിദ്യ ‘പേറ്റന്റ്‘ ചെയ്തിരിക്കുന്നു. ഇനി ഇത് പ്രയോഗിയ്ക്കാനാഗ്രഹിയ്ക്കുന്നവര്‍ വെഴിപാട് കൌണ്ടറില്‍ ശീട്ടാക്കേണ്ടതാണ്. :-)

Unknown said...

അരവിന്ദേട്ടന്‍ ആവശ്യപ്പെട്ടത് കൊണ്ട് ഒരു പാരഗ്രാഫ് മാത്രം തര്‍ജ്ജമ ചെയ്ത് തരാം. ബാക്കി ഹോം വര്‍ക്ക്. ഓകെ?
സൈദ്ധാന്തികോ വീരബാഹുഃ
പദ്‌മാക്ഷസ്തന്ത്രവല്ലഭഃ
വിദേശഗോ വിദേശജ്ഞഃ
വൈദേശികവികീര്‍ത്തിതഃ


വീരബാഹു എന്ന സൈദ്ധാന്തികന് പദ്മാക്ഷനെന്ന പേരില്‍ പാസ്പോര്‍ട്ടെടുക്കാന്‍ തന്ത്രമുണ്ടോ വല്ലഭാ? വിദേശത്ത് പോയി വിദേശജ്ഞരുടെയിടയില്‍ വൈദേശികകവി എന്ന കീര്‍ത്തി നേടാനാണ്.

ഓടോ: രാജേഷേട്ടാ.. ഉമേഷേട്ടാ.. എന്നെ വെടിവെച്ച് കൊല്ലണോ തലവെട്ടണോ എന്ന് ടോസിട്ട് നോക്കിയാല്‍ മതി. :-)

Promod P P said...

സിബു/ഉമേഷ്ജി
അങ്ങനെ ആ ശ്ലൊകം എന്നോട്‌ ചോദിച്ചു എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്. ഈ ലോകത്തില്‍ ഗുണവാനും വീര്യവാനുമായ ഒരാളെ കാണിച്ചു തരാമോ എന്ന് എന്നോട് ചോദിയ്ക്കുകില്‍ ഞാന്‍ അങ്ങനെ പറയും എന്നാണ്.

ഉമേഷ്ജി.. ഈ കവിതയിലെ ഹാസ്യവും കവിതയുടെ ഘടനയും മാത്രമേ ഞാന്‍ വിലയിരുത്തിയിട്ടൊള്ളു. അര്‍ത്ഥം ഒക്കെ എനിയ്ക്കും മനസ്സിലായിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ആശയത്തോട് വിയോജിപ്പുണ്ടെന്ന് പറഞ്ഞത്. നിങ്ങളേപ്പോലെ ഒക്കെ ഉള്ള പുള്ളിപ്പുലികള്‍ക്ക് മുന്‍പില്‍ ഞാന്‍ വെറും ഒരു മുയല്‍ക്കുഞ്ഞുമാത്രം.

ഉമേഷ്::Umesh said...

അതുല്യേ,

സറ്റയര്‍ മനുഷ്യനെ നോവിക്കും. ഇല്ലെന്നു ഞാന്‍ പറയുന്നില്ല. ഞാന്‍ പറയുന്നതു് ഇത്രമാത്രം: ഇതിലെ സറ്റയര്‍ ഇ. എം. എസ്-നെതിരെയുള്ളതല്ല. ഒരു കമ്യൂണിസ്റ്റെന്നു പറയുന്ന അതുല്യയ്ക്കു രോഷം കൊള്ളേണ്ട ഒന്നും ഇതിലില്ല. ഒരു തവണ കൂടി വായിക്കൂ. രോഷം കൊണ്ടേക്കും. പക്ഷേ, അതു കമ്യൂണിസ്റ്റ് ആയതുകൊണ്ടായിരിക്കില്ല.

ഉമേഷ്::Umesh said...

സിബുവും ഞാനും വെറുതേ തമാശ പറഞ്ഞതല്ലേ തഥാഗതാ. “ചോദിച്ചാല്‍” എന്നതിനു പകരം “ചോദിക്കുമ്പോള്‍” എന്നു പറഞ്ഞതില്‍ കടിച്ചുതൂങ്ങി :)

പിന്നെ ഉദ്ദേശ്യത്തിന്റെ കാര്യം. ഒരു പക്ഷേ, ഞാന്‍ പറഞ്ഞതു തെറ്റാവാം. രാജേഷ് രാവിലെ എഴുനേറ്റു വരട്ടേ.

രാജേഷിന്റെ രാഷ്ട്രീയനിലപാടു് എനിക്കറിയില്ല. പണ്ടു് കോളേജില്‍ ആര്‍ട്ട്സ് ക്ലബ് സെക്രട്ടറിയോ മറ്റോ ആയിരുന്നു എന്നു കേട്ടിട്ടുണ്ടു്. പാര്‍ട്ടി ഏതെന്നറിയില്ല.

Anonymous said...

ഉമേശന്മാഷേ.. ഏതാ ദേശം? സത്യായിട്ടും മാശു ഇപ്പോ മേരാ ഭാരത്‌ മഹാനല്ലേ?

ഓടണോ?

Peelikkutty!!!!! said...

ദില്‍ബാസുരാ‍ാ‍ാ‍ാ..എനിക്കു വയ്യ!

Anonymous said...

..രാജേഷ്‌, ശരിയാണ്‌..മനുഷ്യ മനസ്സിനെ സ്വാധീനിച്ച കേരളത്തിലെ രണ്ട്‌ യുഗപുരുഷന്മാരെപ്പറ്റി ചോദിച്ചാല്‍ പെട്ടെന്ന് മനസ്സിലെത്തുന്ന പേരുകള്‍ അവരുടേതായിരിയ്ക്കും.....

..പിന്നെ അഭിപ്രായങ്ങള്‍....അതവിടിരിയ്ക്കട്ടെ....നാം മലയാളികള്‍ക്ക്‌ ഏറ്റവും വിഷമമുള്ള കാര്യമാണല്ലൊ നമുക്കിടയിലുള്ള പ്രഗല്‍ഭമതികളെ അംഗീകരിയ്ക്കല്‍ !!!! അതറിയാന്‍ കേരളത്തിലെ സ്ഥാപനങ്ങളുടെയും റോഡുകളുടേയും സ്റ്റേഡിയങ്ങളുടേയും ഒക്കെ പേര്‌ (വ്യക്തികളുടെ പേരിട്ടിരിയ്ക്കുന്നവ)നോക്കിയാല്‍ മതി..മറ്റുള്ളവര്‍ക്കായിരിയ്ക്കും മുന്‍തൂക്കം....അതുകൊണ്ട്‌ എന്തായി, നമുക്ക്‌ അടുത്ത തലമുറകള്‍ക്കായി ചൂണ്ടിക്കാണിയ്ക്കാന്‍ പോലും മാതൃകകള്‍ വിരളമായി.....നമ്മുടെ സംസ്ക്കാരത്തെ അവജ്ഞയോടെ വീക്ഷിയ്ക്കാന്‍ പുതു തലമുറ തുനിയുന്നെങ്കില്‍ അവരെ എങ്ങനെ കുറ്റം പറയും ?

...ഇവിടെ കളിയാക്കലോ ആക്ഷേപഹാസ്യമോ ഒന്നും കണ്ടതായി തോന്നിയില്ല .പ്രസക്തിയുമില്ല.....രാഷ്ട്രീയമായി ബദ്ധവൈരികളായവര്‍ പോലും ബഹുമാനിയ്ക്കുന്ന ഈ എം എസ്സ്‌ എന്ന മഹത്‌ വ്യക്തിത്വത്തെപറ്റി സരസമായി, വിശദമായി പ്രദിപാദിച്ചിരിയ്ക്കുന്നു......രാജേഷ്‌ അക്കര്‍മ്മം ഭംഗിയായി നിര്‍വഹിച്ചു എന്നു തോന്നി...

...ഉമേഷ്ജീ, ജീവിച്ചിരിയ്ക്കുന്ന അച്യുതാനന്ദനേയും കരുണാകരനേയും "ഒക്കെ" എന്ന് സൂചിപ്പിച്ചിരുന്നു...

വിശ്വപ്രഭ viswaprabha said...

ഇതു വായിച്ചുതുടങ്ങുമ്പോള്‍ നല്ലൊരു തമാശയാവുമെന്നു തന്നെയാണു പ്രതീക്ഷിച്ചിരുന്നത്. പക്ഷേ അവസാനത്തെ വരിയെത്തുമ്പോഴേക്കും ലക്ഷണങ്ങളൊത്ത ഒരു 108 ആയിത്തന്നെ തോന്നി.

അഥവാ ഈ സാധനം ഇവിടെത്തന്നെ ഇനിയുമൊരു 20 കൊല്ലം കിടന്നാല്‍ എനിക്കുറപ്പുണ്ട്, ബാക്കി അഷ്ടോത്തരശതങ്ങളുടെ കൂടെ ഇതും ചൂടപ്പം പോലെ ചെലവാകും എന്ന്. നാട്ടിലെ അരുണാശ്രമങ്ങളില്‍ ഭഗവാന്‍ സ്വയംഭൂ ആയി അവതരിക്കാന്‍ ഇനി അധികം കാലം വേണ്ടിവരില്ല.അപ്പൊഴേക്കും ഇത് 30 പൈ.(പോക്കറ്റ് സൈസ്), 3 രൂപ(പോ.സൈ. കട്ടിബൈന്‍ഡ്), 30രൂപ ടി.തോല്‍ച്ചട്ട),300 രൂപ(ഡമ്മി 1/8 സവ്യാഖ്യാനം)ഈ വഹകളില്‍ അച്ചടിച്ചുതയ്യാറാക്കിവെച്ചാല്‍ പിള്ളേര്‍ക്ക് വലിയ മുട്ടില്ലാതെ കഴിഞ്ഞുകൂടാം.
ഇതിന്റെ ഓഡിയോ സീഡി ഒരെണ്ണം ഞാന്‍ ഇപ്പൊഴേ ബുക്കു ചെയ്യുന്നു. VCD(വ്യാജ സീഡി)പിന്നെ എടുത്തോളാം.


സമയമോ സ്ഥാനമോ നോക്കാതെ ഫലിതം ആസ്വദിക്കാന്‍ കഴിവുണ്ടായിരുന്ന ജ്ഞാനികളായ രാജാക്കന്മാരും ജനനേതാക്കളും പ്രജകളും സൈലന്റ് വാലിയിലെ വന്യവനികകളില്‍ പോലും കുറ്റിയറ്റു. ആകെയുണ്ടായിരുന്ന ഒരു നായനാരു പോലും വന്‍‌യവനികയ്ക്കപ്പുറത്തു പോയ്മറഞ്ഞു.

ഇനി അഥവാ കഷ്ടകാലത്തിന് അര്‍ത്ഥം മുഴുവന്‍ മനസ്സിലാവാന്‍ മെനക്കെടാതെ ആരെങ്കിലും നാട്ടിലൊക്കെ ഇത് അപ്പോക്രിഫല്‍ ആണെന്നും പറഞ്ഞ് ഇപ്പൊഴേ പ്രചരിപ്പിക്കാന്‍ തുടങ്ങിയാല്‍....!

എങ്കില്‍ രാജേഷിന്റെ കാര്യം കട്ടപ്പൊക! ഫലശ്രുതി അമേരിക്കയിലേക്ക് പാഴ്സലായി വരും!

മക്കളേ, നിങ്ങള്‍ക്കറിയില്ല മക്കളേ ഇവിടത്തെ ഇപ്പഴത്തെയൊക്കെ ജനായത്തമെക്കാനിസം ....

കാളിയമ്പി said...

അമ്മേ..

ഇതാണ് തോന്നുമ്പത്തന്നെ കമന്റിടണമെന്ന് പറയുന്നത്..വക്കാരീസ് ടിപ്സും കൊണ്ടിരുന്നാല്‍ വെവരമുള്ളവര്‍ ക്രെഡിറ്റ് കൊണ്ടു പോകും..പിന്നെ അത് വെവരമുള്‍ലവര്‍ തന്നെ കൊണ്ട് പോയെന്ന് വച്ച് ഇവിടെ സമാധാനിയ്ക്കാം..

കാര്യമെന്താന്നു വച്ചാ..അഷ്ടോത്തരമൊക്കെ വായിച്ച് അകത്തെ സഖാവങ്ങനെ രാധേയന്‍ പറഞ്ഞ പോലെ തന്നെ ഈ എം എസ്സിനെ ഇങ്ങനെ കളിയാക്കണ്ടാരുന്നെന്നൊക്കെ മനസ്സില്‍ വിചാരിച്ചിരുന്നപ്പോഴാണ് കൂട്ടുപ്രതിയായ സഹഫ്ലാറ്റന്‍ എന്തുവാടാ വായിയ്ക്കുന്നതെന്ന് ചോദിച്ച് വന്നത്
(അവന്‍ “..നീയിനി മാര്‍ക്സ് ഏംഗത്സ് ലെനിന്‍ സഹസ്രനാമം ചൊല്ലെടാന്നു പറഞ്ഞ് കളിയാക്കാറുണ്ടാരുന്നു..“നാലഞ്ച് കൊല്ലം മുന്‍പ്)

“ടാ പണ്ട് നീ പറഞ്ഞ മാതിരി ഒരു അഷ്ടോത്തരം വന്നിട്ടുണ്ട്..“ ന്ന് ഞാന്‍ പറഞ്ഞു

അവന്‍ വായിച്ചു..”ടാ ഇതിനെയാണ് കിടിലം എന്നു പറയേണ്ടത് ന്നൊരു കമന്റ് കാച്ചി..നീ കമന്റിടുന്നില്ലേന്നൊരു ചോദ്യവും..

ഓ ഈ എം എസ്സിനെ കളിയാക്കിയത് എനിയ്ക്കങ്ങട് പിടിച്ചില്ലെടാ..ന്ന് ഞാന്‍

“അപ്പം നിനക്ക് മനസ്സിലായില്ലേ..ഇതീയെമെസ്സിനെ കളിയാക്കിയതല്ലെടാ..നീയൊന്നൂടെ വായിച്ചു നോക്ക്”

വായിച്ചു..മനസ്സിലായി..ചിരി അപ്പോഴാണ് ശരിയ്ക്കും വന്നത്..ആക്ഷേപ ഹാസ്യം ഇത്രയും വെടുപ്പായി ചെയ്യാമെന്ന് മനസ്സിലായി..

അതായത്...ആക്ഷേപ ഹാസ്യമെന്നാ നമ്മക്കറിയാവുന്നത് മിമിക്രിയാണ്..പിന്നെ ഇത്ര 108 പേര്..ഒരിടത്തു പോലെം കല്ലുകടിയില്ല....താളം പക്കാ ശരി..(വൃത്തമറിയില്ല..താളം പിടിച്ചാ ഇപ്പം കളി..ഉമേശന്‍ മാഷിന് കടപ്പാട്)...നാനാര്‍ത്ഥ പ്രയോഗങ്ങള്‍..അമ്മേ കിടിലം തന്നെ..

അതു കഴിഞ്ഞ് കമന്റ് എഴുതിക്കൊണ്ടിരിയ്ക്കുമ്പോഴാണ് നാരായണ ഗുരുവിനും അമൃതാനന്ദമയിയ്ക്കുമൊക്കെയുള്ള ശതകങ്ങളും സഹസ്രങ്ങളുമൊക്കെ ഞങ്ങള്‍ ബില്ലു പാസ്സാക്കി ചര്‍ച്ചയ്ക്കെടുത്തത്.അതോടേ കമന്റ് മറന്നു..

“പരശുരാമ ക്ഷേത്രോത്തര വല്ലീകാനന വാസിനീ
സുഗത പുത്രീ രമാ മണീ സുധാ സാരാഭി വര്‍ഷിണീ “

യുമൊക്കെ യോര്‍ത്തത്”(അങ്ങനാണൊ ന്നൊന്നുമറിയില്ല..എന്റെ വഹ ഒരു സേമ്പിള്‍)

ഒക്കെ യോര്‍ത്ത് ച്ചിരി ചിരിയും വന്നു..നല്ലൊരു ഗുരുവിനെ എങ്ങനെ പള്ള് പറയിപ്പിയ്ക്കാമെന്നോര്‍ത്ത് നടക്കുന്ന സഹസ്രം ശിഷ്യന്മാരെയോര്‍ത്തപ്പോ എല്ലാം മറന്നു..പിന്നെ ചര്‍ച്ച കാടുകയറി..വല്ലീകാനനക്ഷേത്രത്തിലെത്തി...

ദേ ഇപ്പം ഇവിടെ വന്നു നോക്കിയപ്പോ ഉമേഷ് മാഷ് എല്ലാ ക്രെഡിറ്റും കൊണ്ടുപോയി..പോട്ട് ഉമേശ് മാഷല്ലേ..:) ക്ഷമിച്ചിരിയ്ക്കുന്നു..അല്ലേ കാണാമാരുന്നു...ശുട്ടിടുവേന്‍:)

നാ‍രായണ ഗുരു, മാത്രമല്ല ഇവിറ്റെ കൂട്ടുപ്രതി..ശ്രീരാമകൃഷ്ണ ശാരദാ ദേവിമാരാര്‍ക്കുമുണ്ട് അഷ്ടോത്തര ശതനാമവും സ്ത്രോത്രവുമൊക്കെ..വിവേകാനന്ദ സ്വാമികളെ പറ്റിയും കണ്ടിട്ടുണ്ട് അത് പഞ്ചകമാണ്.രാമകൃഷ്ണ മഠത്തില്‍ നിന്നു തന്നെ..

പിന്നെ രംഗനാധാനന്ദ സ്വാമികളെക്കാളും വിവരം എനിയ്ക്കില്ല എന്നുള്ളതുകൊണ്ട് (താരതമ്യത്തില്‍ അതൃപ്തി തോന്നരുത്:)..ഏറ്റവും മുകളിലൊള്ളയാളെന്ന രീതിയില്‍ പറഞ്ഞതാണ്.തറേലൊക്കെ കെടക്കുന്ന മഞ്ഞക്കണമ്പിന്റെ നാറ്റപ്പഴം ചന്തനത്തിന്റത്രയും സുഗന്ധമൊന്നും നമുക്കില്ല എന്നു പറയുമ്പോലെയാണെന്ന് നന്നായറിയാം:)പുള്ളി വേണ്ടാന്ന് പറഞ്ഞിട്ടില്ല എന്നതുകൊണ്ട് മന്ത്രാക്ഷരം, ബീജ മന്ത്രം സഹസ്രനാമം എന്നൊക്കെയുള്ള ഡയലോഗുകള്‍ക്ക് മുതിരുന്നില്ല..അവര്‍ക്കതാകാമെങ്കില്‍ രാജേഷ് മാഷിനിതുമാകാം എന്നു മാത്രം പറയുന്നു:)

രാജേഷ് മാഷേ..ഈ സാധനമുണ്ടല്ലോ ഈ ഈ എം എസ്സ് സ്ത്രോത്രം ..ഇതൊരു ഇരുതല വാളാ..കായകുളം രാജാവിന്റെ വാളിന്റെ ഇനം.:)

രണ്ട് സൈഡീന്ന് കൊണ്ടാലും വെട്ടെനിയ്ക്കൂടിട്ടാണെന്നതിനാലൊരു വല്യ ചിരി തന്നെ എന്റെ ആയുധം..:)

കിടിലം തന്നെണ്ണാ കിടിലം..നമിച്ചു..

ഉമേഷ്::Umesh said...

“സൈലന്റ് വാലിയിലെ വന്യവനികകളില്‍ പോലും കുറ്റിയറ്റു. ആകെയുണ്ടായിരുന്ന ഒരു നായനാരു പോലും വന്‍‌യവനികയ്ക്കപ്പുറത്തു പോയ്മറഞ്ഞു...”

ഇതെനിക്കു് ക്ഷ പിടിച്ചു വിശ്വം. അപ്പോള്‍ ചില്ലു യൂണിക്കോഡില്‍ എന്‍‌കോഡു ചെയ്യണം അല്ലേ? ഞാന്‍ ഒരറ്റത്തുനിന്നു് വായിച്ചെത്തുന്നതേ ഉള്ളൂ.

ആ “പോയ്മറഞ്ഞു” എന്ന പ്രയോഗം “യ”യ്ക്കും ഒരു ചില്ലു വേണം എന്നു് എന്റെ അന്തര്യാമി (അതോ അന്തര്‍‌യാമിയോ? ചില്ലു് എന്‍‌കോഡു ചെയ്താല്‍ ഇങ്ങനെയും കണ്‍ഫ്യൂഷനുണ്ടാകുമല്ലോ...) പറയുന്നു.

“ഭക്തിയ്ക്കിടയിലാണോടാ യൂണിക്കോഡ്? വിഭക്തിയെക്കാള്‍ വലുതു ഭക്തിയാണെന്നു പൂന്താനം പറഞ്ഞിട്ടില്ലേ?” എന്നു രാജേഷ് ഓര്‍മ്മിപ്പിക്കുന്നതിനു മുമ്പു് ഞാന്‍ ഓടി, അല്ല, പാലത്തില്‍ നിന്നു ചാടി നീന്തി :)

ബിന്ദു said...

മുഖവുരയും ഉപയോഗക്രമവും വായിച്ചാല്‍ മനസ്സിലാവും ഇതാര്‍ക്കിട്ടാണെന്ന്.:)എന്നാലും എഴുതിയതു ഒരു പ്രാവശ്യം കൂടി ആവര്‍ത്തിക്കാതെ, ശ്വാസം വിടാതെ പറയുന്നതു പോലെ എഴുതാന്‍ സാമാന്യ കഴിവൊന്നും പോരാട്ടൊ.:)

Anonymous said...

Oru keyboardun..pinne yaadhrthayam ariyaathe ..enthenkilum ezhuthikkoottaan vendi ezhuthumbol..

swantham....kurichu ezhuthikKoode..

രാജേഷ് ആർ. വർമ്മ said...

ഇട്ടിമാളൂ,

നന്ദി. സ്തോത്രം വേണമെന്നുള്ളവര്‍ക്ക്‌ ഉപയോഗിക്കാമല്ലോ

കൈതമുള്ളേ,

നാറ്റം ഉള്ളില്‍നിന്നാണോ വരുന്നതെന്നു നോക്കുക. ആണെങ്കില്‍ ഈ സ്തോത്രമാവും കൂടുതല്‍ ഉപയോഗപ്രദം.


സന്തോഷേ,

നന്ദി.

ഉമേഷേ,

നന്ദി. നോക്കുന്നിടത്തെല്ലാം സറ്റയര്‍ കാണുന്നു, അല്ലേ? സാരമില്ല. ഭക്തിയുണ്ടാവുമ്പോള്‍ താനേ പൊയ്ക്കോളും.

ഇംഗ്ലീഷില്‍ സ്തോത്രമെഴുതുകയോ? സംസ്കൃതമല്ലാതെ ഒരു ഭാഷയില്‍ സ്തോത്രത്തെപ്പറ്റി ചിന്തിക്കാന്‍ തന്നെ ഉമേഷിനെങ്ങനെ കഴിഞ്ഞു?

ഇ. എം. എസ്‌. ആരാധിക്കപ്പെടുന്നില്ലെന്നും ആരാധിക്കപ്പെടുകയില്ലെന്നും എഴുതിയത്‌ എന്നെ കുറച്ചൊന്നുമല്ല നോവിച്ചത്‌.

ഷിജു,

അങ്ങനെ ആശിക്കുന്നു. നന്ദി.

അതുല്യേ,

ഉമേഷിനെപ്പറ്റി സ്തോത്രമെഴുതാനുള്ള എന്റെ പരിപാടി എങ്ങനെ മനസ്സിലായി? അദ്ദേഹവും എന്റെ ഗുരുസ്ഥാനീയനാണ്‌. മക്കള്‍ക്ക്‌ അഭിപ്രായവ്യത്യാസമുള്ളതുകൊണ്ട്‌ സ്തുതിക്കാന്‍ നിവൃത്തിയില്ലെങ്കില്‍ നൈഷ്ഠികബ്രഹ്മചാരികളെപ്പറ്റി മാത്രമേ സ്തോത്രമെഴുതാന്‍ പറ്റുകയുള്ളല്ലോ.

എന്താ എന്റെ മേല്‍വിലാസം ചോദിക്കുന്നത്‌? ബ്ലോഗ്‌ തുടങ്ങിയ കാലത്ത്‌ ബ്ലോഗിലിട്ടിരുന്നു. പിന്നെ, ഞാനെഴുതുന്നതു വായിച്ചു വട്ടായിപ്പോയവര്‍ വധഭീഷണിയുമായി വീടാക്രമിയ്ക്കുകയും തപാല്‍ ബോംബയക്കുകയും ചെയ്തു തുടങ്ങിയതോടെ അതു നിര്‍ത്തി. എന്റെ പ്രോഫൈലില്‍ ഈ-മെയില്‍ കൊടുത്തിട്ടുണ്ട്‌. പരസ്യമായി കമന്റാന്‍ താത്‌പര്യമില്ലാത്തവര്‍ക്ക്‌ അതുപയോഗിക്കാമല്ലോ.

സിബു, അരവിന്ദന്‍,

അര്‍ത്ഥചിന്ത അമിതമാവരുത്‌. 'അര്‍ത്ഥം അനര്‍ത്ഥം' എന്ന് മറ്റേ ശങ്കരഭഗവത്‌പാദര്‍ പാടിയതു കേട്ടിട്ടില്ലേ?

കര്‍ണ്ണാടകത്തില്‍ ഗുരുകുലസമ്പ്രദായത്തില്‍ കുട്ടികളെ വേദം പഠിപ്പിക്കുന്ന ഒരു ഗുരുവിനോട്‌ ഈയിടെ ആരോ ചോദിച്ചു, "കുട്ടികള്‍ക്കു വേദത്തിന്റെ അര്‍ത്ഥവും പഠിപ്പിക്കുന്നില്ലേ?" എന്ന്. അപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി ആലോചനാമൃതമാണ്‌: "വേദത്തിന്‌ ഒന്നോ രണ്ടോ അര്‍ത്ഥങ്ങളല്ല ഉള്ളത്‌. അനന്തമാണ്‌ അതിനുള്ള അര്‍ത്ഥതലങ്ങള്‍. ആദ്യം ഗുരുമുഖത്തുനിന്നു പഠിക്കണം, പിന്നെ വിധിയാംവണ്ണം ഉപാസിക്കണം. അങ്ങനെ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ചിലപ്പോള്‍ അര്‍ത്ഥങ്ങളില്‍ ചിലതു മനസ്സിലായെന്നു വരും." ഇതുതന്നെയാണ്‌ എല്ലാ ദിവ്യസ്തോത്രങ്ങളെയും പോലെ പുലഹന്‍ രചിച്ച ഈ കൃതിയുടെയും കാര്യം.

പിന്നെ, വ്യാഖ്യാനിക്കാനൊക്കെ ആവതുള്ള ആള്‍ക്കാര്‍ വരും, വരാതിരിക്കില്ല. ദില്‍ബന്‍ പോര.

മുല്ലപ്പൂ, പീലിക്കുട്ടി, തുളസി

നന്ദി.

പാതിച്ചോറേ,

'അക്കരെ'യുടെ കാര്യം ഓര്‍മ്മിപ്പിച്ചതിനു നന്ദി. അത്‌ എനിക്കും വളരെ ഇഷ്ടപ്പെട്ട ഒരു പടമാണ്‌, അന്നു കണ്ടപ്പോള്‍. മറ്റൊരു ഗോപിപ്പടം!
'ചുള്ളിക്കാടിനെ ചുമന്നാല്‍ ചുമന്നവനെ നാറും' എന്നൊരു പഴഞ്ചൊല്ലു കേട്ടിട്ടുണ്ടോ?

വിശ്വം,

ഓഡിയോയെപ്പറ്റി ആലോചന നടക്കുന്നുണ്ട്‌. എം. എസ്‌. സുബ്ബലക്ഷ്മി, പി. ലീല എന്നിവര്‍ വന്‍യവനികയ്ക്കു പിന്നില്‍ മറഞ്ഞതുകൊണ്ട്‌ കാവാലം ശ്രീകുമാറിനെയാണു പരിഗണിക്കുന്നത്‌. പാടാനുള്ള കഴിവു മാത്രം പോരല്ലോ. നല്ല അക്ഷരശുദ്ധിയും അര്‍ത്ഥബോധവും.

അംബീ, സഹഫ്ലാറ്റാ,

കായംകുളം വാളിനെപ്പറ്റി പറഞ്ഞതിനു നന്ദി. നമ്മളില്‍ പലരും കേട്ടിട്ടുള്ള ഒരു കഥയുണ്ട്‌. പയറ്റുപഠിക്കാന്‍ പോയ ശിഷ്യനെ ഗുരു കുറച്ചു കഴിഞ്ഞപ്പോള്‍ വിളിച്ചുചോദിച്ചു, "ഇപ്പോള്‍ എത്രപേരെ ഒറ്റയ്ക്കു നേരിടാന്‍ പറ്റും?" "നൂറ്‌" എന്നു ശിഷ്യന്‍. "ഇനിയും പഠിക്കാനുണ്ട്‌" എന്നു പറഞ്ഞു വിട്ടു ഗുരു. കുറെക്കാലം കഴിഞ്ഞ്‌ ഗുരു വിളിച്ച്‌ വീണ്ടും അതേ ചോദ്യം. "അമ്പത്‌" എന്നു ശിഷ്യന്‍. വീണ്ടും പഠിക്കാന്‍ പറഞ്ഞുവിട്ടു ഗുരു. അങ്ങനെ കാലം കഴിയും തോറും ശിഷ്യന്റെ കൗണ്ട്‌ഡൗണ്‍ തുടര്‍ന്ന് ഒന്നിലെത്തി നിന്നപ്പോള്‍ ഗുരു പറഞ്ഞു "നിന്റെ പഠിപ്പു കഴിഞ്ഞു, സര്‍ട്ടിഫിക്കറ്റും വാങ്ങി സ്ഥലംവിട്ടോ."

ഇതുകേട്ട എന്റെ ഒരു സുഹൃത്തുപറഞ്ഞത്‌ ഗുരുപറഞ്ഞ അവസാനത്തെയാള്‍ അവനവന്‍ തന്നെയാണെന്നാണ്‌.

പണ്ടേതോ റഷ്യന്‍ സിനിമയില്‍ ഇങ്ങനെയൊരു കിഴവി ചോദിച്ചുവത്രേ, "ഈ വഴി പള്ളിയിലേക്കാണോ?" വഴിപോക്ക: "അല്ല." അമ്മൂമ്മ:"പള്ളിയിലേക്കു പോകാത്ത വഴികൊണ്ടെന്തിനു കൊള്ളാം?"

കുറച്ചുനാള്‍ മുമ്പ്‌ അംബി ചോദിച്ചു, "അതിനല്ലാതെയെന്തിനാണു നമുക്കൊരു രാമായണം?"

ഇതു രണ്ടും പോലെ ഒരു സാമാന്യവല്‍ക്കരണമാണെങ്കിലും ഞാനുമൊന്നു ചോദിക്കട്ടെ, "അവനവനിട്ടു വെട്ടാനല്ലെങ്കില്‍ പിന്നെ നമുക്കെന്തിനാ ഈ വാള്‌?"

ലാല്‍സലാം.

ബിന്ദു,

നന്ദി.

ജീസ്‌,

എഴുതാമല്ലോ. എഴുതിവരുന്നതല്ലേയുള്ളൂ.

രാജ് said...

എന്തുവാ ഇവിടെ ഒരു അമേരിക്കന്‍ ലോബിയുടെ സ്മെല്ലടിക്കണേ? ഈയിടെ ആര്‍ക്കും കമന്റടിക്കാത്ത ഏവൂരാനും സിബുവും ഉമേഷും സന്തോഷും.. ഏ ഏ എന്താദ് ഇതൊന്നും അത്ര ശര്യല്ലാട്ടോ.

Adithyan said...

അമേരിക്കന്‍ ലോബിയെപ്പറ്റി ഒര് പരാമര്‍ശം... ഞാന്‍ ദാ വര്‍ന്നു....

ശ്രീ രാജേഷ് അവര്‍കളേ, ഞാന്‍ എന്റെ നന്ദി അറിയിക്കട്ടെ... സത്യം പറയാമല്ലോ, ഞാന്‍ ഒരു യുക്തിവാദിയാണ്, ആള്‍ ദൈവങ്ങളില്‍ വിശ്വാസമില്ല എന്നൊക്കെയായിരുന്നു എന്റെ വിശ്വാസങ്ങള്‍. പക്ഷെ ഇത് വായിച്ച് കഴിഞ്ഞപ്പോ തിരിഞ്ഞില്ലേ കാര്യങ്ങള്‍...

ഇത് വായിച്ച് തീരാറായപ്പോ എന്റെ മുന്നില്‍ ഒരു ചുവന്ന പ്രകാശം ഇറങ്ങി വന്നു. അതിന്റെ ഒത്ത നടുവില്‍ ഒരു കഷണ്ടിത്തലയും പല്ലില്ലാത്ത മോണ കാട്ടിയ ഒരു ചിരിയും എനിക്ക് കാണാന്‍ പറ്റി. ആ പ്രഭയില്‍ സ്വയം മറന്ന് ഞാന്‍ 108 നിമിഷങ്ങള്‍ നിന്നു പോയി.

പിന്നെ കണ്ണ് തുറന്ന എന്റെ ജീവിതം തന്നെ പിന്നത്തെ 108 മിനിട്ടുകളില്‍ മാറിമറിഞ്ഞു. എനിക്ക് ബോധം വെച്ചോ? ഞാന്‍ ഇപ്പോ ബ്ലോഗില്‍ അങ്ങനെ കേറാറില്ല. ഇതിന്റെ പ്രിന്റൌട്ട് എടുത്ത് ഇടക്കിടക്ക് വായിക്കും. എന്റെ ജീവിതം തന്നെ മാറിത്തുടങ്ങി...

ഇതിനെല്ലാം കാരണക്കാരനായ രാജേഷ് അവര്‍കള്‍ക്ക് പ്രണാമം...

ഉമേഷ്::Umesh said...

പാവം സിബു! രാജേഷ് പറഞ്ഞതു് ഒരക്ഷരം മനസ്സിലായുമില്ല, ദാ ഇപ്പോള്‍ ലോബിയിംഗിനു പഴിയും കേട്ടു. ഈ പാവത്തിനു് ഇനി എന്തൊക്കെ കേള്‍ക്കണം? യൂണിക്കോഡ് ചില്ലുലോബി, ഭാരതപ്പുഴ കല്ലുലോബി, ഈ എം. എസ്. പള്ളുലോബി-ഇതിനൊക്കെ പിറകില്‍ അമേരിക്കയുടെ കറുത്ത കൈകളാണു്, അല്ലേ?

പെരിങ്ങോടര്‍ക്കീയിടെ സൌഭദ്രംകണ്ടാലും പുരന്ദരമായേ തോന്നൂ, അല്ലേ? വേറേ എന്തൊക്കെയുണ്ടു പുതിയ കടത്തനാടന്‍ അടവുകള്‍?

പെരിങ്ങോടന്റെ കമന്റില്‍ സ്മൈലി ഒന്നും കണ്ടില്ല. വെള്ള ഫോണ്ടിലാവും ഇട്ടതു്. അതിനാല്‍ ഫോണ്ടും കളറുമൊക്കെ സൂക്ഷിച്ചു് ദാ കുറേയെണ്ണം ഇവിടെ:

:) :-) :) :-)

[ആദിക്കെന്താ പറ്റിയതു്? ക്രിസ്തുവിനെപ്പോലെയും ശങ്കരാചാര്യരെപ്പോലെയും ഒക്കെ പത്തുമുപ്പത്തിമൂന്നു വയസ്സാകുമ്പോഴേയ്ക്കു ബ്രഹ്മജ്ഞാനം ഫുള്ളു നേടാനുള്ള ശ്രമമാണോ? അതോ ഫ്ലോറിഡയിലെ കാഴ്ചകളില്‍ നിന്നു ശ്രീബുദ്ധനു പറ്റിയതുപോലെ വന്നു കൂടിയ ജീവിതവിരക്തിയോ? :) ]

രാജ് said...

ഉമേഷ്ജി തമാശ പ്രോഗ്രാമില്‍ സദ്യസ്സരുടെ കൈയടി കേള്‍പ്പിക്കുന്ന പോലെ ഒരു സ്മൈലി പൂശണ്ടാന്ന് വച്ചിട്ടാ. പിന്നെ ആക്ച്വല്‍ കമന്റില്‍ വര്‍മ്മാജിയെ പൊക്കിക്കൊണ്ടൊരു ഭാഗമുണ്ടായിരുന്നു, അത് മെയിലിലാക്കാമെന്നു കരുതി ഡിലീറ്റി ;)

ഉമേഷ്::Umesh said...

സമാധാനമായി പെരിങ്ങോടരേ. ഈയിടെയായി ഗ്രൂപ്പുകളിലും ലോബികളിലുമൊക്കെ ഉള്‍ക്കൊള്ളിക്കല്‍ അല്പം കൂടുതലാണു്. അതുകൊണ്ടു രോഷം പൂണ്ടതാണു് :)

Et tu, Peringz എന്നാണു് ആദ്യം എഴുതിയതു്. പിന്നെ “ഏ ഏ എന്താദ് ഇതൊന്നും അത്ര ശര്യല്ലാട്ടോ...” എന്നു കണ്ടപ്പോള്‍ തമാശയാണെന്നും തോന്നി. കണ്‍ഫ്യൂഷന്‍ മാറാന്‍ ഒന്നു പ്രകോപിപ്പിച്ചതാണു്.

“ജ്വലതി...” എന്നു തുടങ്ങുന്ന ഒരു കാളിദാസപദ്യമുണ്ടു ശാകുന്തളത്തില്‍. മറന്നുപോയി. തത്‌കാലം എന്റെ ഒരു വിദൂരപരിഭാഷ എഴുതാം. (ലാപുട സംഭവത്തിനു ശേഷം ഞാനിപ്പോള്‍ “പരിഭാഷ” എന്നു പറയാറില്ല, “വിദൂരപരിഭാഷ” എന്നേ പറയാറുള്ളൂ::) )

കത്തുമഗ്നി വിറകൊന്നിളക്കിയാല്‍,
പത്തി പൊക്കുമഹിയൊന്നടിക്കുകില്‍;
മര്‍ത്യരും സദൃശരാണു കേള്‍ക്ക, കോ-
പത്തിലേ തനിനിറം വെളിപ്പെടൂ!


[നാ‍ലാം വരിയിലെ ഭീകരമായ യതിഭംഗം കൊണ്ടു് ഈ ബാല്യകാലകൃതി ഇതു വരെ വെളിച്ചം കാണിച്ചിട്ടില്ലെങ്കിലും ഈ ശ്ലോകം എനിക്കു വളരെ ഇഷ്ടമാണു്.]

രാജേഷ് ആർ. വർമ്മ said...

പെരിങ്ങോടാ, ആ പൊക്കിയ മെയില്‍ കിട്ടിയില്ല കേട്ടോ.

ആദിത്യാ, കഷണ്ടിത്തലയും പല്ലില്ലാത്തമോണയുമോ? മഹാത്മാഗാന്ധിയെയല്ല കണ്ടതെന്നുറപ്പാണോ?

അമേരിക്കന്‍ ലോബിയുടെ പ്രത്യേകശ്രദ്ധയ്ക്ക്‌:
എല്ലാവരും കൂടി ഒരു പോസ്റ്റില്‍ കമന്റിടുന്നതിനു പകരം കമന്റില്ലാത്ത പോസ്റ്റുകള്‍ തേടിപ്പിടിച്ച്‌ അവയ്ക്ക്‌ കമന്റിടുക. ഈ ബ്ലോഗില്‍ത്തന്നെ അത്തരം പലതുണ്ട്‌. അങ്ങനെയാകുമ്പോള്‍ മറ്റുള്ളവര്‍ക്കു സംശയം തോന്നില്ലല്ലോ.

ഉമേഷ്::Umesh said...

ഇതിന്റെ ആറു നൂറ്റാണ്ടുകള്‍ക്കു ശേഷം എഴുതിയ ഒരു മലയാളവ്യാഖ്യാനം ഇവിടെ.

nalan::നളന്‍ said...

രാജേഷ് അണ്ണാ.
ആദ്യമായി ആ പാദങ്ങളില്‍ തൊട്ടു വണങ്ങട്ടെ. പുണ്യാശ്രമത്തിലേക്ക് ഈയുള്ളവനെക്കൂടി ദിക്ഷ സ്വീകരിച്ചു അനുഗ്രഹിച്ചാലും.

ആമുഖം വായിച്ചപ്പോള്‍ ആദ്യം “മാര്‍ക്സിസം = മതം’ തുടങ്ങി അവഗണിക്കേണ്ട നിസ്സാരവല്‍ക്കരണം പോലെ തോന്നിച്ചെങ്കിലും പിന്നീടു ശ്ലോകങ്ങള്‍ വായിച്ചു തലങ്ങും വിലങ്ങും കിടന്നും ഒക്കെ ചിരിച്ചു.

പിന്നെ പിന്മൊഴികള്‍ വായിച്ചു വന്നപ്പോള്‍ ചിലരൊക്കെ ഇതു ഇ. എം. എസ്സിനെ കളിയാക്കുന്നതായിട്ടു തെറ്റിദ്ധരിച്ചതായി തോന്നി.
ആ സുഹൃത്തുക്കളോടു : ഇതില്‍ ഇ. എം. എസ്സിനെ കളിയാക്കുന്നതായൊന്നും കണ്ടില്ല. പക്ഷെ ഞാന്‍ കണ്ടത്.

അന്ധവിശ്വാസങ്ങളെ പരിഹസിക്കുന്ന
ഭക്തിയെ പരിഹസിക്കുന്ന
മന്ത്രജപങ്ങളെ പരിഹസിക്കുന്ന
ഗുരുമുഖത്തുനിന്നു തന്നെ പഠിക്കണമെന്നുള്ള അല്പത്തരങ്ങളെ പരിഹസിക്കുന്നതൊക്കെയാണു.

പിന്നെ വാഷിങ്ടണിലെ പ്രതിമകള്‍.
കേരള ചരിത്രത്തില്‍ അതിനര്‍ഹരായ രണ്ടുപേര്‍ ഗുരുവും ഈ. എം. എസ്സു മാണെന്നുള്ളതില്‍ രണ്ടഭിപ്രായം കാണുമെന്നു തോന്നുന്നില്ല.

ഈ. എം. എസ്സിന്റെ ആത്മകഥ വായിച്ചാല്‍ അതില്‍ അദ്ദേഹത്തിന്റെ കഥയെക്കാള്‍ കേരളചരിത്രമാവും കാണുക.


അയ്യോ ഇത്രയുമെഴുതി വന്നപ്പോഴാ, ഉമേഷ് അണ്ണന്റെ കമന്റ് കണ്ടത്. ച്ഛേ, വേറുതേ ടൈപ്പ് ചെയ്ത് സമയം കളഞ്ഞു.

രാജേഷ് ആർ. വർമ്മ said...

ഉമേഷ്‌,

ഈ സ്തോത്രരത്നത്തിന്‌ കാലങ്ങള്‍ക്കുശേഷം ഒരു വ്യാഖ്യാനമുണ്ടാകും എന്ന് മഹര്‍ഷിവര്യനായ പുലഹന്‍ പറഞ്ഞത്‌ വാസ്തവമായിത്തീരും എന്നതില്‍ എനിക്ക്‌ ആശങ്കയേതുമുണ്ടായിരുന്നില്ല. എന്നാല്‍, അതിനു നിമിത്തം താങ്കളായിരിക്കുമെന്ന് ഈ അല്‍പജ്ഞന്‍ സ്വപ്നേപി വിചാരിച്ചിരുന്നതല്ല. ഇതിനുവേണ്ടി കാലസഞ്ചാരം പോലും നടത്താന്‍ തയ്യാറായ അങ്ങേയ്ക്ക്‌ നമോവാകം. അങ്ങയുടെ ചെരുപ്പു ചുമക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല.

നളാ,

എന്നെ വണങ്ങരുതേ. അവിടുത്തെ വണങ്ങൂ.

Promod P P said...

ബ്രഹ്‌മാവിന്റെ ഔരസപുത്രനും(നേരിട്ട് ജനിച്ച ആള്‍- നേരിട്ടല്ലാതേയും ബ്രഹ്‌മാവിന് മക്കള്‍ ഉണ്ടായിട്ടുണ്ട് എന്ന് പറയുന്നു)സപ്തര്‍ഷികളില്‍ അഗ്രഗണ്യനുമായ പുലഹന്‍,പത്നിയായ ക്ഷമയില്‍ സഹിഷ്ണു,കര്‍ദ്ദമന്‍,ഉര്‍വരിയാന്‍ എന്നീ പുത്രന്മാരെ കൂടാതെ ശലഭങ്ങള്‍,സിംഹങ്ങള്‍,കടുവകള്‍,ചെന്നായ്ക്കള്‍,ആടുകള്‍ എന്നിവയെയും സംജാതമാക്കി എന്നും ഗംഗയുടെ പോഷകനദിയായ അളകനന്ദയുടെ തീരത്ത് ആശ്രമം കെട്ടി ഇന്നും തപസ്സു ചെയ്യുന്ന ഒരു പുണ്യാത്മാവായ താപസി ആണെന്നുമേ ഞാന്‍ കേട്ടിട്ടോള്ളു. അദ്ദേഹം ഇങ്ങനെ ഉള്ള ഒരു കടുംകൈ കൂടെ ചെയ്തിട്ടുണ്ടെന്ന് വര്‍മ്മാജി പറഞ്ഞപ്പോള്‍ മാത്രമാണ് അറിയുന്നത്

മിടുക്കന്‍ said...

ഇതെഴുതിയവന്റെ തലയില്‍ ഇടിത്തീ വീഴട്ടെ....!

ഈയെമ്മസിനെ ഒരു ദേവനായി ആരാധിക്കുന്നവര്‍ മൂഢന്മാരുടെ സ്വര്‍ഗത്തിലാണ്‌..

ഈയെം, ദേവനൊ അസുരനൊ ഒന്നുമല്ലാത്ത ഒരു നിര്‍ഗുണ പരബ്രഹ്മം ആണ്‌...
അങ്ങനെ ഉള്ളവരെ ആരാധിക്കരുത്‌.. അല്ലാത്തപക്ഷം അവിടെ മഴ പെയ്യാതെ മരുഭൂമി ആയിതീരും..
ഈ കലിയുഗത്തിന്റെ വരദായകന്‍ സാക്ഷാല്‍ ജഗദ്ദീശ്വരനായിട്ടുള്ള ശ്രീ ശ്രീ ബുഷ്‌ ആകുന്നു....
അല്ലയൊ കവേ... ആ മഹാനുഭാവനെ പറ്റി പാടു..

അല്ലാതെ ഉമേഷാദി കുറുക്കന്മാരുടെ വ്യാഖ്യാനം വായിച്ച്‌ വായുവില്‍ ഉലത്താതെ, ബൂലൊക വിവരദോഷ കേസരികളുടെ നാദസ്വര മേളം കേട്ട്‌ ഉന്മത്തനാകാതെ,
സത്യത്തിന്റെ , ഈശ്വരന്റെ വഴിയേ വരിക വരിക.....

...
ഇല്ലെങ്കില്‍, ഭഗവാന്‍ ബുഷ്‌ നേരിട്ടിടപെട്ടിട്ടുള്ള അഫ്ഗാന്‍, ഇറാക്ക്‌.. മുതലായ സ്ഥലങ്ങളെയും, സദ്ദാം ഹുസൈന്‍ എന്ന പ്രൊപോസ്ഡ്‌ രക്തസാക്ഷിയേയും പിടിച്ചു ഭഗവാന്റെ പേരില്‍ ഞാനിതാ സത്യം ചെയുന്നു...

ഇന്നേക്ക്‌ കാക്കതൊള്ളായിരത്തി മുപ്പതിരണ്ടാം നാള്‍ ഭഗവാന്‍ ബുഷ്‌ അങ്ങയെ താന്റെ ചക്രത്തിനാല്‍ വധിക്കും...

ഠേ.. ഠേ... ഠേ.... (സത്യം.. സത്യം... സത്യം..)

വിഷ്ണു പ്രസാദ് said...

രാജേഷ്,
അങ്ങനെ വധഭീഷണിയും റെഡിയായി.CPI(M)ഒരു മതമായി മാറിയിട്ടുണ്ടെന്ന് ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ എനിക്ക് തോന്നിയിട്ടുണ്ട്.സത്യത്തില്‍ ഇതു തന്നെയാണ് മുകുന്ദന്‍ കേശവന്റെ വിലാപങ്ങളില്‍ ചെയ്തത്.പക്ഷേ പാര്‍ട്ടിയുടെ ഈ ഭക്തിപ്രസ്ഥാനത്തെ ഉദ്ദേശിച്ചുതന്നെയാണ് താനിതെഴുതിയതെന്ന് പറയാനുള്ള ധൈര്യം അദ്ദേഹത്തിനുണ്ടായില്ല.(എഴുത്തുകാരന്‍ ഭീരുവാണെന്ന് മുന്‍പൊരിക്കല്‍ മുകുന്ദന്‍ പറഞ്ഞതും ചേര്‍ത്തു വായിക്കണം)അതുകൊണ്ട് മുകുന്ദന്‍ ഇപ്പോഴെവിടെയാ...

രാജേഷ്,ഇതൊരൊന്നാന്തരം കൃതിയാണ്.മുഖ്യധാരാ മാധ്യമങ്ങളില്‍ ഇത് പ്രസിദ്ധീകരിക്കണം.(എന്നാലല്ലേ യഥാര്‍ത്ഥ ഭക്തി കാണാന്‍ രാജേഷിന് യോഗമുണ്ടാവൂ.

Anonymous said...

രാജേഷ്‌ വര്‍മ കലക്കി.. രാജേഷിന്റെ പെരിന്റെ പിന്നിലെ വര്‍മയെന്ന വാലു കണപ്പോള്‍ ചിത്രകാരനു സന്തോഷായി !!! ഏതു നംബൂരിച്ഛന്‍ സമ്മാനിച്ചത ഈ വാല്‍ ... അസ്സലായിരിക്കുന്നു... നല്ല ചേര്‍ച്ച !

evuraan said...

ചിത്രകാരാ, സദയം ശ്രദ്ധിക്കുക:

വ്യക്തിഹത്യ നടത്താതിരിക്കുക.

rebel without a cause, barking up the wrong tree -- ഇതൊക്കെ ശൈലിയോ സ്വഭാവമോ ദൌര്‍ബല്യമോ ബലഹീനതയോ ഏതെങ്കിലുമൊക്കെ ആയിരിക്കാം.

എങ്കിലും കമന്റുകളിലൂടെ എഴുത്തുകാരന്റെ വ്യക്തിഹത്യ നടത്തിയേ തീരൂ എന്നുണ്ടെങ്കില്‍, ആ കമന്റുകളെ പിന്മൊഴികളിലെത്തിക്കാതിരിക്കാന്‍ സദയം ശ്രമിക്കുക.

നന്ദി..!

കണ്ണൂസ്‌ said...

Its been some 2 months since I am not active in boologam. Even couldn't attend Kalesh's farewell get together yesterday 'cos I heard about it after it was over!! But, couldn't avoid passing a remark on this thread!!

See Chithrakaaran's first comment and the comment made now. He first thought it was a mockery on EMS and complemented Rajesh and now the plate is turned over after Umesh told there is nothing defaming in this. So, the actual comment is not the way the ashtotharam is made, but it is the person about whom it is made!!

മനോജ് കുറൂര്‍ said...

അസാധ്യം! ഈ കലികാലത്തു പാരായണം ചെയ്യാന്‍ ഇങ്ങനെ ഒരു ദിവ്യവസ്തു അവതീര്‍ണമാകുമെന്ന് നോം സ്വപ്നത്തില്‍ പോലും നിരീച്ചില്ല. വിമര്‍ശിച്ചൂന്നും മറ്റും പറയണോരോട് നോം ഒരു സംഭവം പറയാം.
ഒരിക്കല്‍ ഹര്‍കീഷന്‍ സിങ് സുര്‍ജിത് കേരളത്തില്‍ വന്നപ്പോള്‍ പ്രസംഗപരിഭാഷക്ക് ഇ എം ശ്രീധരന്‍ വേണ്ടിവന്നു. സുര്‍ജിത്തും ഇ എം എസ്സും തമ്മില്‍ മുസ്ലീം ലീഗിനെച്ചൊല്ലി അഭിപ്രായവ്യത്യാസമുള്ള കാലം. മുസ്ലീം ലീഗിനെപ്പറ്റി സുര്‍ജിത്ത് പറഞ്ഞത് പരിഭാഷയില്‍ ശ്രീധരന്‍ വളച്ചൊടിച്ചു എന്നൊരാക്ഷേപമുണ്ടായി. ഇതിനെത്തുടര്‍ന്ന് പിറ്റേന്ന് മനോരമയില്‍ വന്ന കാര്‍ട്ടൂണ്‍:
സുര്‍ജിത്: മുസ്ലീം ലീഗ് സേ സംബന്ധ് അച്ഛാ നഹീ.
ശ്രീധരന്റെ പരിഭാഷ: മുസ്ലീം ലീഗുമായുള്ള സംബന്ധത്തിന്റെ കാര്യത്തില്‍ അച്ഛന്‍ പറഞ്ഞതാണു ശരി!

ഇതു വായിച്ചു ചിരിച്ചു മറിഞ്ഞ ശ്രീധരന്‍ മനോരമയ്ക്കയച്ച കത്ത് അവര്‍ പ്രസിദ്ധീകരിച്ചിരുന്നു. വിമര്‍ശകര്‍ ഒന്നു വായിക്കട്ടെ.

രാജേഷ് ആർ. വർമ്മ said...

മുമുക്ഷുക്കളേ,

ബ്ലോഗിന്റെ ഒന്നാം വാര്‍ഷികം പ്രമാണിച്ച്‌ ഭഗവദുപാസനയ്ക്കുവേണ്ടി ഹാവാഇ ദ്വീപസമൂഹത്തിലുള്ള കാഊആഈ ദ്വീപിലേക്ക്‌ ഒരു തീര്‍ത്ഥയാത്രയിലേര്‍പ്പെട്ടിരുന്നതുകൊണ്ട്‌ നിങ്ങളുമായി കഴിഞ്ഞ കുറേ ദിവസങ്ങളായി സംസര്‍ഗ്ഗം പുലര്‍ത്താന്‍ കഴിയാഞ്ഞതില്‍ ഖേദിക്കുന്നു. ഇരൈവന്‍ എന്നും കടവുള്‍ എന്നും അറിയപ്പെടുന്ന പരമപുരുഷന്റെ ധ്യാനത്തില്‍ മുഴുകി പുറം ലോകവുമായി ബന്ധമില്ലാത്ത കഠിനമായ തപശ്ചര്യയിലേര്‍പ്പെട്ടിരിക്കുകയായിരുന്നതു കൊണ്ട്‌ ബൂലോകം എന്നല്ല മറ്റു പതിനാലു ലോകങ്ങള്‍ പോലും ഉള്ളതായിപ്പോലും ഞാന്‍ ഓര്‍മ്മിച്ചില്ല. ക്ഷമിയ്ക്കുമല്ലോ.

തഥാഗതാ,

ആ ഋഷിവര്യന്‍ തന്നെ ഇതും.

മിടുക്കാ,

ഇ.എം.എസ്‌. നിര്‍ഗ്ഗുണപരബ്രഹ്മം തന്നെയാണെന്ന് അങ്ങു പറഞ്ഞതിനോട്‌ പൂര്‍ണ്ണമായി യോജിക്കുന്നു. അദ്ദേഹത്തെ സഗുണാരാധാനയിലൂടെ ഉപാസിക്കാനാണ്‌ എനിക്ക്‌ താത്‌പര്യമെന്നു മാത്രം.

ഭഗവാന്‍ ബുഷാണ്‌ താങ്കളുടെ ഇഷ്ടദൈവമെങ്കില്‍ അദ്ദേഹത്തെ ഭജിച്ചുകൊള്ളൂ. അതു താങ്കളുടെ മാര്‍ഗ്ഗം. (അദ്ദേഹത്തിന്റെ കൊടിക്കൂറയെ പ്രകീര്‍ത്തിക്കുന്ന ഗാനം ആവശ്യമെങ്കില്‍ ഉപയോഗിച്ചുകൊള്ളൂ). പക്ഷേ, മറ്റു സമ്പ്രദായങ്ങള്‍ പിന്തുടരുന്നവര്‍ ചെയ്യുന്നതെല്ലാം തെറ്റാണെന്നുള്ള സമീപനത്തോടു യോജിക്കാന്‍ കഴിയില്ല. ബുഷിന്റെ ചക്രത്തിനോ ഇടിത്തീയിനോ എന്നല്ല സാക്ഷാല്‍ യമധര്‍മ്മനു പോലും എന്നെ സ്പര്‍ശിക്കാന്‍ കഴിയില്ല. 'ശങ്കരന്നെ വണങ്ങുമെന്‍ തനുവെന്തുലര്‍ത്തിടുവാന്‍ യമന്‍?' എന്ന് ആചാര്യഗുരുസ്വാമികള്‍ പാടിയതു കേട്ടിട്ടില്ലേ?

വിഷ്ണുപ്രസാദ്‌,

മുഖ്യധാരാമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല. എന്റെ കലാസാഹിത്യപ്രവര്‍ത്തനങ്ങള്‍ക്ക്‌ സി. ഐ. എ.യില്‍ നിന്നു കിട്ടിക്കൊണ്ടിരിക്കുന്ന മാസപ്പടിയെപ്പറ്റി പരസ്യമായി ചര്‍ച്ചചെയ്യാന്‍ തല്‍ക്കാലം ആഗ്രഹമില്ല എന്നു മാത്രം.

ചിത്രകാരാ,

ഭഗവാന്‍ ഇ. എം. എസിന്റെ യഥാര്‍ത്ഥ ഭക്തന്മാര്‍ ചോക്കലേറ്റ്‌, ജീന്‍സ്‌, കാവിമുണ്ട്‌, കഥകളി, സ്ത്രീസംസര്‍ഗ്ഗം, വ്യായാമം, ഹോളിവുഡ്‌ സിനിമ, കമ്പ്യൂട്ടര്‍, ഖസാക്ക്‌ എന്നിവപോലെ ഉപേക്ഷിക്കേണ്ടതാണ്‌ പേരിലെ വാലും എന്നറിയാഞ്ഞല്ല. അതിനുള്ള ആത്മീയ ഔന്നത്യവും ആത്മനിയന്ത്രണവും നേടിവരുന്നതേയുള്ളൂ. ആ അവസ്ഥയിലെത്തിച്ചേര്‍ന്നുകഴിഞ്ഞാല്‍ വാലു കാലുറയിലൊളിപ്പിക്കുകയോ മുറിയ്ക്കുകയോ തലയും വാലും ഓമനപ്പേരില്‍പ്പൊതിയുകയോ ഒക്കെച്ചെയ്ത്‌ ബൂലോകത്തിലെ ഉത്തമന്മാരുടെ പംക്തിയില്‍ ചേര്‍ന്നുകൊള്ളാം. അതുവരെ ക്ഷമിക്കണം.

ഏവൂരാനേ,

നന്ദി.

കണ്ണൂസേ,

അതോ സ്തോത്രകാരനെക്കുറിച്ചോ?

മനോജ്‌,

നന്ദി. എല്ലാം ഭഗവാന്മാരുടെ ലീലാവിലാസങ്ങള്‍!

രാജേഷ് ആർ. വർമ്മ said...

ഭഗവാന്‍ ബുഷിന്റെ പതാകയെപ്പറ്റി ലിങ്കാനെന്താ ബ്ലോഗറിനൊരു വൈമുഖ്യം?

http://americankavala.blogspot.com/2006/05/blog-post.html

മുക്കുവന്‍ said...

ഒന്നും മനസ്സിലായില്ലാ. മലയാളം തന്നെ നല്ല വശമില്ലാത്ത ഞാന്‍ എന്തിനു വായിച്ചു. ആര്‍ക്കറിയാ. എനിക്കിഷ്ടായി. ഒരു തേങ്ങ ഞാനും ഒടക്കട്ടയോ?

ഉമേഷ്::Umesh said...

മുക്കുവാ,

മനസ്സിലാകാത്തവര്‍ക്കുവേണ്ടി ഇവിടെ ഒരു വ്യാഖ്യാനം ഉണ്ടു്.

. said...

ഭൂമി മലയാളത്തില്‍ നസ്രാണിയായ ക്രിഷിക്കാരന്റെ മകനായി, ഇറച്ചിവെട്ടുകാരനന്റെ അനിയനായി വളര്‍ ന്ന ഈയുള്ളവനു ഇവിടെ കമന്റ് ഇടാനുള്ള കോപ്പ് ആയിട്ടില്ല. എന്നാലും വായിക്കാഞ്ഞിട്ടല്ല എന്ന് അറിയിക്കാന്‍ മാത്രം

രാജേഷ് ആർ. വർമ്മ said...

വല്‍സാ, വില്‍സാ, വിപ്ലവത്തിനു മുന്‍പില്‍ നസ്രാണിയോ നമ്പൂരിയോ നമ്പ്യാരോ ഇല്ല. കടന്നുവരൂ. ഈ ഭക്തിയില്‍ ആറാടൂ.

Mohanam said...

കുറച്ചു നാളായി ഇവിടുത്തെ കോലാഹലം കാണുന്നു. ആദ്യം തോന്നിയത്‌ ഇത്‌ അവഗണിക്കനാണ്‌, പക്ഷേ അതുല്യാമ്മ ചുവപ്പുകണ്ടു പിന്മാറിയപ്പോഴും ഉമേഷ്ജി റാന്‍ മൂളിയപ്പോഴും കുറച്ചു വിഷമം തോന്നി.

ഇതു വായിച്ചപ്പോള്‍ ആദ്യം എനിക്ക്‌ ഒന്നും തോന്നിയില്ല. പക്ഷെ കമന്റുകള്‍ കണ്ടപ്പോള്‍ ഒന്നുകൂടി വായിച്ചു. അപ്പോള്‍ മനസിലായത്‌ ആക്ഷേപം എന്ന വാക്കിന്റെ കൂടെ ഹാസ്യം എന്നുകൂടി ചേര്‍ത്താല്‍ എന്തും അവാമെന്നാണൊ. പിന്നെ ആമുഖത്തില്‍ പറയുന്ന പോലെ ഗുരുമുഖത്തുനിന്നും അഭ്യസിക്കണം എന്നു പറയുന്നത്‌ രാജേഷ്‌ ആര്‍.വര്‍മ്മക്ക്‌ എന്തോ ഒരു കുറച്ചില്‍ പോലെ. അതായത്‌ രാജേഷിനെ അക്ഷരം പഠിപ്പിച്ച ഗുരു മുതല്‍ അമേരിക്കയില്‍ എത്തിപ്പെടാന്‍ തക്ക വിദ്യാഭ്യാസം നല്‍കിയ ഗുരുവിനെ വരെ പുച്ഛമാണെന്നു തോന്നുന്നു.
സംസ്കൃതം ഗുരുമുഖത്തു നിന്നും പഠിക്കണം എന്നു പറയുന്നതിന്റെ ശരി എന്താണെന്നു ആലോചിച്ചിട്ടുണ്ടോ ആരെങ്കിലും. മന്ത്രങ്ങള്‍ എല്ലാം തന്നെ സംസ്കൃതത്തിലാണല്ലൊ സൃഷ്ടിച്ചിട്ടുള്ളത്‌. അതായത്‌ ഏതെങ്കിലും ഒരു ദേവതക്കു വേണ്ടിയുള്ള മന്ത്രം ചൊല്ലുംബോള്‍ ആ ദേവതാശക്തി നമ്മിലേക്കു വരുന്നു. അതെങ്ങനെയെന്നാല്‍ മന്ത്രമെന്നാല്‍ ശബ്ദമാണ്‌, ആ ശബ്ദം വ്യക്തമായി കൃത്യമായി നിശ്ചിത തവണ ചൊല്ലുംബോള്‍ ഒരു പ്രത്യേക ആവൃത്തി രൂപപ്പെടും. അതാണ്‌ ആ ദേവത. ഇങ്ങനെ മന്ത്രങ്ങള്‍ ചൊല്ലണമെങ്കില്‍ ശബ്ദവ്യത്യാസം (ശബ്ദിക്കുംബോള്‍ തല ഒരു വശത്തേക്കുചരിച്ചാല്‍ തന്നെ അതിന്റെ ആവൃത്തിക്കു വ്യത്യാസം വരും) എങ്ങനെ ആണ്‌ ഉണ്ടാകുന്നത്‌ എന്നറിയാന്‍ വായിച്ചു മനസിലാക്കാന്‍ പറ്റില്ല. കേട്ടുതന്നെ അറിയണം. അല്ലങ്കില്‍ വിപരീതം തന്നെ ഫലം.

ഉമേഷ്ജിയുടെ കണ്ടുപിടിത്തം കൊള്ളാം. "മ" എന്നാല്‍ മാര്‍ക്സ്‌. ഇതെന്താ വെള്ളരിക്കാപ്പട്ടണമോ.

ഇവിടെ ശരിക്കും ഒരു പുതിയ ആള്‍ ദൈവം പിറക്കുന്നു, യേശുവിനും മുഹമ്മദിനും പിന്നാലെ അവസാന കണ്ണിയായി, വീണ്ടും പുതിയവര്‍ വരട്ടെ - മനുഷ്യ ദൈവങ്ങള്‍ കീ ജയ്‌ - അതോ- സിന്ദാബാദ്‌ എന്നാണോ..................


നമുക്ക്‌ ഇതല്ലേ നല്ലത്‌....



സ്വസ്തി പന്ഥാമനുചരേമ
സൂര്യാചന്ദ്രമസാവിവ
പുനര്‍ദദതാഘ്നതാ
ജാനതാസംഗമേമഹി

രാജേഷ് ആർ. വർമ്മ said...

ചുള്ളന്‍ പറഞ്ഞതിനോടു പൂര്‍ണ്ണമായും യോജിക്കുന്നു. കൃതയുഗത്തിന്റെ അവസാനത്തില്‍ ശ്രീരാമചന്ദ്രന്‍ വെച്ചുപൂജിച്ചിരുന്ന ഇ.എം.എസ്‌. സമ്മാനിക്കുന്ന വേളയില്‍ ഹനുമാന്‍ജിയ്ക്ക്‌ പുലഹമഹര്‍ഷി ഉപദേശിച്ചതാണ്‌ ഈ കൃതി എന്ന് ഒരു പണ്ഡിതന്‍ ഈയിടെ എന്നോടു പറഞ്ഞു. അത്ര മഹത്തായ ഈ സ്ത്രോത്രകൃതിയെ ആക്ഷേപഹാസ്യമായി വര്‍ഗ്ഗീകരിച്ചിരിക്കുന്നത്‌ ബ്ലോഗ്‌ മാഫിയയുടെ പണിയാണ്‌. ഇവര്‍ ഒരു ഇരുപത്തഞ്ചു പേര്‍ വരും. ഇവരുടെ പേരില്‍ ഒരു സ്വിസ്‌ ബാങ്ക്‌ അക്കൗണ്ടും ഫിബൊനാക്കികളും ഉമ്മാക്കികളും ഉണ്ടെന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌.

ഗുരുക്കന്മാരെക്കുറിച്ചു പറഞ്ഞതിനോടും യോജിപ്പാണ്‌. ആരില്‍ നിന്നുമല്ലാതെ പഠിച്ച, ഗുരുപരമ്പരയുടെ തലയ്ക്കല്‍ മുണ്ടും വിരിച്ചിരിക്കുന്ന ആദിഗുരുവിനെതിരെ കര്‍ശനമായ നടപടി വേണം എന്നാണ്‌ എന്റെയും അഭിപ്രായം.

മ എന്നാല്‍ മുസലം എന്നും മാര്‍ക്സ്‌ എന്നുമൊക്കെ ഉമേഷ്‌ ഉള്‍പ്പെടെ വ്യാഖ്യാതാക്കള്‍ പലവിധത്തില്‍ വ്യാഖ്യാനിച്ചിട്ടുണ്ടെങ്കിലും മകാരത്തിന്റെ ആ സര്‍വ്വസമ്മതമായ മലയാളി ഭാഷ്യം തന്നെയാണ്‌ എനിക്കും എളിയ രീതിയില്‍ പ്രിയം.

അവസാനം സംസ്കൃതത്തില്‍ പറഞ്ഞത്‌ എന്താണെന്നു മനസ്സിലായില്ല. എന്തായാലും സംസ്കൃതത്തിലായതുകൊണ്ട്‌ പൂര്‍ണ്ണമായി യോജിക്കുന്നു.

ഈ ചുള്ളന്‍ കൊല്ലത്തുകാരനാണെന്നു ചുമ്മാ പറയുന്നതല്ലേ? കൊല്ലത്തു ചുള്ളന്മാരില്ലെന്ന് ഏതു കൊച്ചുകുട്ടിയ്ക്കും അറിയാം.

രാജേഷ് ആർ. വർമ്മ said...

മുകളിലത്തെ കമന്റിലെ "ശ്രീരാമചന്ദ്രന്‍ വെച്ചുപൂജിച്ചിരുന്ന ഇ.എം.എസ്‌" എന്നത്‌ "ശ്രീരാമചന്ദ്രന്‍ വെച്ചുപൂജിച്ചിരുന്ന ഇ.എം.എസ്‌ വിഗ്രഹം" എന്നു തിരുത്തിവായിപ്പാനപേക്ഷ.

qw_er_ty

Anonymous said...

ഞങ്ങള്‍ ക്ഷത്രിയര്‍ക്ക് അധികാരം നഷ്ടപ്പെട്ടെങ്കിലും ആഭിജാത്യം നഷ്ടപ്പെട്ടിട്ടില്ല.ഈ വര്‍മ്മയുടെ ഭാഷയും മനോഭാവവും ഞങ്ങളുടെ സംസ്കാരത്തിലുള്ളതല്ല.ഈ വിദ്വാന്‍ ക്ഷത്രിയനാണെന്ന് ആരും തെറ്റിദ്ധരിക്കരുതേ.

രാജേഷ് ആർ. വർമ്മ said...

അനോണി വര്‍മ്മ പറഞ്ഞത്‌ ശരിയാണ്‌. വര്‍മ്മ(ന്‍) എന്നു പറഞ്ഞാല്‍ പടച്ചട്ട ധരിച്ചവന്‍. പടച്ചട്ട ധരിച്ചതുകൊണ്ടു മാത്രം ആരും ക്ഷത്രിയന്‍ (ക്ഷതത്തില്‍ നിന്നു മറ്റുള്ളവരെ ത്രാണനം - രക്ഷ - ചെയ്യുന്നവന്‍) ആകുന്നില്ലല്ലോ. അദ്ദേഹത്തെപ്പോലുള്ള അധികാരം നഷ്ടപ്പെട്ട വര്‍മ്മമാരുടെ ആഭിജാത്യത്തിലേക്കുയരാന്‍ എനിക്ക്‌ ഇനിയും വളരെ സഞ്ചരിക്കേണ്ടിയിരിക്കുന്നു.

ബാബുരാജ് ഭഗവതി said...

ഇതിന്റെ 100 കോപ്പി എടുത്ത് 100 പേര്‍ക്ക് അയക്കുക.
ഫലപ്രാപ്തി ഉണ്ടകും
അങ്ങിനെ ചെയ്യാതിരുന്ന പറവൂരിലെ ഒരാളുടെ പശു പാല്‍ ചുരത്താതായി.
മറ്റൊരാളുടെ രണ്ടുകുട്ടികള്‍ക്ക് പനിപിടിച്ചു.
ഇതിന്റെ 50 കോപ്പി എടുത്തയച്ച ആളുടെ പുരപ്പുറത്തേക്ക് ചഞ്ഞുനിന്ന തെങ്ങ്‌ കാറ്റില്‍ എടുത്തെറിയപ്പെട്ട് 100 വാര അകലേ പോയി വീണു.

രാജേഷ് ആർ. വർമ്മ said...

ബാബുരാജ്‌ പറഞ്ഞ കഥകള്‍ ശരിയാവാന്‍ വഴിയുണ്ട്‌. ദിവ്യമായ മന്ത്രമാണ്‌. എന്നാല്‍, നൂറുകോപ്പിയെടുത്ത്‌ എന്നതിനു പകരം നൂറുകോപ്പി വാങ്ങി എന്ന് തിരുത്തുന്നു. പകര്‍പ്പവകാശമുള്ള കൃതിയാണ്‌. കര്‍ത്താവിന്റെ രേഖാമൂലമായ അനുവാദമില്ലാതെ കോപ്പിയെങ്ങാനും എടുത്തതായിട്ടറിഞ്ഞാല്‍...

Roby said...

ഞാന്‍ കമഴ്ന്നുകിടന്നു ചിരിക്കുകയായിരുന്നു...:)


ചോക്കലേറ്റ്‌, ജീന്‍സ്‌, കാവിമുണ്ട്‌, കഥകളി, സ്ത്രീസംസര്‍ഗ്ഗം, വ്യായാമം, ഹോളിവുഡ്‌ സിനിമ, കമ്പ്യൂട്ടര്‍, ഖസാക്ക്‌...ഇതു കേട്ടപ്പോള്‍ Z എന്ന സിനിമയിലെ അവസാന ഡയലോഗ് ഓര്‍മ്മ വന്നു...:)

രാജേഷ് ആർ. വർമ്മ said...

റോബി, Z കണ്ടിട്ടില്ല, കാണണം. പേരിന്റെ കൂടെ ഒരു വാലുകൂടി കൊണ്ടുനടന്നാല്‍ ഇത്തരം പുലിവാലുകളുമുണ്ടെന്നു മനസ്സിലായില്ലേ?

രാജേഷ് ആർ. വർമ്മ said...

ഭാഷാപോഷിണിയുടെ ബ്ലോഗ്‌ പതിപ്പായ 2008 മെയ്‌ ലക്കത്തില്‍ ഈ സ്തോത്രകൃതി പ്രസിദ്ധീകരിച്ചതിന്റെ താളുകള്‍ ഇവിടെ കാണുക:
പുറം താള്‍
ബ്ലോഗ്‌ വിഭാഗം പുറം താള്‍
സ്തോത്രം

വിനോദ് said...

രാ‍ജേഷ്..
പണ്ടെ വായിച്ചിരുന്നു..ഈയിടെ വീണ്ടും വാ‍ാ‍ായിക്കാന്‍ ഇടവന്നു


ഉഗ്രന്‍ ആക്ഷെപഹാസ്യം..ആസംസകള്‍

വിനോദ് said...

രാ‍ജേഷ്..
പണ്ടെ വായിച്ചിരുന്നു..ഈയിടെ വീണ്ടും വാ‍ാ‍ായിക്കാന്‍ ഇടവന്നു


ഉഗ്രന്‍ ആക്ഷെപഹാസ്യം..ആസംസകള്‍

paarppidam said...

മാഷേ അപ്പോള്‍ താങ്കള്‍ക്ക് ഉടനെ ഇണ്ടാസ് വരും എന്ന് സംശയമില്ല. സൈബര്‍ കുറ്റം തുടങ്ങി പലതും ഏറ്റെടുക്കാന്‍ തയ്യാറായിക്കോ എന്നാണ് ഇത് വായിച്ചപ്പോള്‍ തോന്നിയത്.
പാര്‍ടി പാര്‍ടിയുമായി ബന്ധപ്പെട്ട് ഉള്ള ആളുകള്‍ പാര്‍ടിക്ക് വേണ്ടപ്പെട്ട ആളുകള്‍ വസ്തുക്കള്‍ എന്നിവയെ ഒക്കെ ആണോ അപമാനിക്കുന്നത്?

രാജേഷ് ആർ. വർമ്മ said...

വിനോദ്, പാർപ്പിടം,

വീണ്ടും വായിക്കപ്പെടുന്നതിൽ സന്തോഷം.

Hari said...

Intellect, but without insight.

Appreciate the awareness of prevailing Ashtotharams, the hardwork in generating this one.

But my concern is, how much truly enlightening is this work?

Reminds me of Sanskrit kavya literature, which, after the golden creative age of Bhasa & Kalidasa, degenerated into media for parading one's skill in Sanskrit grammar and wordplay ("Maha" Kavyas like Kiratarjuneeyam, Naishadham etc).

So, in the end, a waste of talent!

രാജേഷ് ആർ. വർമ്മ said...

പ്രിയ ഹരി,

താങ്കൾ ആരാധിക്കുന്ന ദൈവങ്ങളെ സ്തുതിയ്ക്കുന്ന കൃതികളിൽ മാത്രം insightഉം enlightenmentഉം talentഉം കാണുന്നത് താങ്കളുടെ കണ്ണിന്റെ പ്രശ്നമാണോ എന്നു പരിശോധിക്കുന്നതു നന്നായിരിക്കും. ഭാസകാളിദാസാദികളിൽ രമിക്കുന്ന താങ്കളുടെ മനസ്സിനെ അവർ രമിപ്പിക്കട്ടെ. എന്നാൽ ഞങ്ങൾ ഇ.എം.എസ് ഭഗവാന്റെ ആരാധകർക്ക് പുലഹമഹർഷിയുടെ ഈ കൃതി പ്രതിഭയും അന്തർജ്ഞാനവും നിറഞ്ഞതു തന്നെ.

absolute_void(); said...

രാജേഷെ,

ഇന്നൊരാള്‍ക്കു് വായിക്കാന്‍ കൊടുക്കാനായിട്ടു് ഇതെടുത്തുനോക്കിയപ്പോഴാണു് ബ്ലോഗ് ടെംപ്ലേറ്റ് മാറ്റിയതു കാണുന്നതു്. ഈ കറുപ്പുനിറത്തില്‍ അല്‍പ്പംകൂടി കറുത്ത അക്ഷരങ്ങള്‍ വായിക്കാന്‍ വലിയ പ്രയാസമാണു്. അതിനും പിന്നാലെ ചുവപ്പിലുള്ളതു് തീരെ വായനാക്ഷമമല്ല. ദയവായി ടെംപ്ലേറ്റ് മാറ്റി മനുഷ്യനു് വായിക്കാന്‍ കഴിയുന്ന രീതിയിലാക്കാമോ?

രാജേഷ് ആർ. വർമ്മ said...

സെബിൻ,

ഫോണ്ട് കളർ മാറ്റിയിട്ടുണ്ട്.

സസ്നേഹം