Sunday, January 13, 2008

വ്യാഖ്യാതാവിന്റെ അറിവ്‌

കവിയ്ക്കല്ല, ഭാഷ്യം ചമയ്ക്കുന്നവര്‍ക്കേ
കൃതിയ്ക്കുള്ള മെച്ചം ഗ്രഹിക്കാവതുള്ളൂ.
രതിക്രീഡയില്‍ പുത്രനാളും പടുത്വം
സ്‌നുഷയ്ക്കാകു, മമ്മയ്ക്കു പറ്റാ ഗ്രഹിക്കാന്‍

കവിതാരസചാതുര്യം എന്ന ശ്ലോകത്തിന്റെ പ്രതിച്ഛായ

<< എന്റെ മറ്റു ശ്ലോകങ്ങള്‍

4 comments:

മൂര്‍ത്തി said...

ബ്ലോഗര്‍ക്കല്ല, കമന്റിടുന്നവര്‍ക്കേ
പോസ്റ്റിനുള്ള മെച്ചം ഗ്രഹിക്കാവതുള്ളൂ..

വൃത്തഭംഗം യതിഭംഗം മോഹഭംഗം എന്നൊന്നും പറഞ്ഞേക്കരുത്..:)

Santhosh said...

അതാണ്, അതാണ്!!

simy nazareth said...

ഇതിന്റെ തര്‍ജ്ജിമ ഉമേഷിന്റെ ബ്ലോഗിലും കണ്ടല്ലോ.

രാജേഷ് ആർ. വർമ്മ said...

മൂര്‍ത്തി, സന്തോഷേ,

അപ്പോള്‍ കമന്റിന്റെ മെച്ചമോ? :-)

സിമി,

ഉമേഷിന്റെ പോസ്റ്റാണ്‌ ഇതിനും ആധാരം.

വായിച്ചവര്‍ക്കെല്ലാം നന്ദി