Thursday, November 22, 2007

അഷ്ടമൂര്‍ത്തി




മഥിതദനുജജാലം, മംഗളാപ്രാണലോലം,
വിധൃതഡമരുശൂലം, വിത്തപാലാനുകൂലം,
സകലഭുവനമൂലം, സന്നതാശാധിപാലം,
ഭവവിതരണശീലം ഭാവയേ കാലകാലം
(2006)

<< എന്റെ മറ്റു ശ്ലോകങ്ങള്‍

4 comments:

G.MANU said...

wow

വിധൃതഡമരുശൂലം - ithonnu explain cheyyamo

slokam sharikkum super.

രാജേഷ് ആർ. വർമ്മ said...

വിധൃതഡമരുശൂലം - ഡമരുവും ശൂലവും ധരിച്ച

നന്ദി മനൂ.

ജ്യോതിര്‍മയി /ज्योतिर्मयी said...

:) ഇതിന്റെ മലയാളപരിഭാഷയുമുണ്ടോ?

രാജേഷാര്‍വര്‍മ്മയായതുകൊണ്ടു ചോദിക്കുവാ...

എന്താണ് ഈ ശ്ലോകത്തില്‍ “അഷ്ടമൂര്‍ത്തി” എന്ന ശീര്‍ഷകത്തിന്റെ പ്രസക്തി? ഇവിടെ ഒരേ മൂര്‍ത്തിയുടെ(ഒരേ രൂപത്തിന്റെ)എട്ടുതരം വിശേഷണമല്ലേ പറഞ്ഞിരിയ്ക്കുന്നത്?

എന്തെങ്കിലും ഒരു കാരണണ്ടാവും ‘അഷ്ടമൂര്‍ത്തി’എന്നു പ്രയോഗിക്കാന്‍. ഇല്ലേ? ഉണ്ടെങ്കില്‍ പറഞ്ഞുതരൂ.

മനസ്സിലാവാത്തതു ചോദിച്ചു ചോദിച്ചു പോണം ന്നാ ഇപ്പൊ എല്ലാരും പറയുന്നത്:)

രാജേഷ് ആർ. വർമ്മ said...

ഇല്ല, ജ്യോതി. എട്ടുഭാഗമായി ഉള്ള ശ്ലോകമായതു കൊണ്ടും അഷ്ടമൂര്‍ത്തിയെക്കുറിച്ചുള്ളതായതുകൊണ്ടും ആ പേരിട്ടെന്നേയുള്ളൂ.

മലയാളം തര്‍ജ്ജമ ശ്രമിച്ചു നോക്കട്ടെ.