Thursday, February 22, 2007

മധുരസ്മരണ



ധരാസ്വര്‍ഗ്ഗപാതാളമൊന്നിച്ചുരുട്ടീ-
ട്ടിനിയ്ക്കാനതില്‍ത്തെല്ലു നര്‍മ്മം പുരട്ടി
ജഗത്തിന്റെ നാക്കത്തു വെച്ചിട്ടു പോകാന്‍
തിരിച്ചോരു കുഞ്ഞുണ്ണിമാസ്റ്റര്‍ക്കു കൂപ്പാം.
(2006)

<< എന്റെ മറ്റു ശ്ലോകങ്ങള്‍

6 comments:

സു | Su said...

സ്മരണ മധുരമായി. :)

G.MANU said...

ummm ummm rajeshji
dwitheeyakshara prasathinte oru kuravee ulloooo..baakki gambeeram

വല്യമ്മായി said...

നന്നായി രാജേഷ്,മാഷിന്റെ സ്മരണക്ക് മുന്നില്‍ പ്രിയ ശിഷ്യ

Unknown said...

രാജേഷേ,

ആ പടം വരയ്ക്കുവാനിത്തിരി പാടുപെട്ടു കാണുമല്ലോ? പെയിന്റ് ബ്രഷാണെന്നു തോന്നുന്നു?

നോട്ട് ടു സെല്‍ഫ്:
ഇതാണു് ഡെഡിക്കേഷന്‍ ഡെഡിക്കേഷന്‍ എന്നു പറയുന്നതു്.

വിഷ്ണു പ്രസാദ് said...

-:)

രാജേഷ് ആർ. വർമ്മ said...

സു, മനു, വല്യമ്മായി, ഏവൂരാന്‍, വിഷ്ണു,

നന്ദി.

ഏവൂരാനേ, ഇവന്‍ എം. എസ്‌. പെയിന്റ്‌ തന്നെ. അഡോബിയില്‍ ജോലി ചെയ്യുന്ന ഒരു സുഹൃത്ത്‌ ഒരു ഇലസ്ട്രേറ്ററും ഫോട്ടോഷോപ്പും തരാമെന്നു പറഞ്ഞിട്ടുണ്ട്‌. അതുകഴിഞ്ഞാല്‍ പിന്നെ പണി നന്നാവാത്തതിന്‌ ആയുധത്തെ പഴിപറയാന്‍ പറ്റില്ലല്ലോ.
:-)