Sunday, January 28, 2007

ഈശ്വരന്റെ സ്വന്തം നാട്‌


ഇല്ലാ വൈദ്യുതി, യില്ല വെള്ള, മതുപോല്‍ കൈക്കൂലിയില്ലാതെ ക-
ണ്ടില്ലാപ്പീസുക, ളില്ല നല്ല വഴി, കല്ലില്ലാതെയില്ലന്നവും.
എല്ലാമേകുകിലോര്‍ക്കുകില്ലടിയനാത്തൃപ്പാദമെന്നോര്‍ത്തു താ-
നല്ലേ നിന്നുടെ സ്വന്തനാട്ടിലിവനെപ്പാര്‍പ്പിച്ചു, സര്‍വേശ്വരാ?
(2005)

<< എന്റെ മറ്റു ശ്ലോകങ്ങള്‍

4 comments:

വിഷ്ണു പ്രസാദ് said...

ശ്ലോകം കലക്കി.ദൈവത്തിന്റെ സ്വന്തം നാട്ടില്‍
എന്തിനാണ് ജന്മം തന്നെതെന്ന് ഇപ്പം മനസ്സിലായി.

രാജേഷ് ആർ. വർമ്മ said...

വിഷ്ണു, നന്ദി.

അഡ്വ.സക്കീന said...

ശ്ലോകം നന്നായി. ഇന്നൊരു ഫോര്‍വാര്‍ഡഡ് മെയില്‍ കിട്ടി. What if kerala govt, get a chance to rule dubai?
ശ്ലോകം വിശദീകരിച്ചാല്‍ ഉത്തരമായി. ചെയ്തോട്ടെ.

രാജേഷ് ആർ. വർമ്മ said...

സക്കീന, നന്ദി. ദുബായി സര്‍ക്കാര്‍ കേരളം ഭരിച്ചുകാണാന്‍ ആഗ്രഹമുള്ളവരുണ്ടാവുമോ?