ഇല്ലാ വൈദ്യുതി, യില്ല വെള്ള, മതുപോല്‍ കൈക്കൂലിയില്ലാതെ ക-
ണ്ടില്ലാപ്പീസുക, ളില്ല നല്ല വഴി, കല്ലില്ലാതെയില്ലന്നവും.
എല്ലാമേകുകിലോര്‍ക്കുകില്ലടിയനാത്തൃപ്പാദമെന്നോര്‍ത്തു താ-
നല്ലേ നിന്നുടെ സ്വന്തനാട്ടിലിവനെപ്പാര്‍പ്പിച്ചു, സര്‍വേശ്വരാ?
(2005)
<< എന്റെ മറ്റു ശ്ലോകങ്ങള്‍
4 comments:
ശ്ലോകം കലക്കി.ദൈവത്തിന്റെ സ്വന്തം നാട്ടില്‍
എന്തിനാണ് ജന്മം തന്നെതെന്ന് ഇപ്പം മനസ്സിലായി.
വിഷ്ണു, നന്ദി.
ശ്ലോകം നന്നായി. ഇന്നൊരു ഫോര്‍വാര്‍ഡഡ് മെയില്‍ കിട്ടി. What if kerala govt, get a chance to rule dubai?
ശ്ലോകം വിശദീകരിച്ചാല്‍ ഉത്തരമായി. ചെയ്തോട്ടെ.
സക്കീന, നന്ദി. ദുബായി സര്‍ക്കാര്‍ കേരളം ഭരിച്ചുകാണാന് ആഗ്രഹമുള്ളവരുണ്ടാവുമോ?
Post a Comment