Tuesday, December 05, 2006

പന്നിനാറ്റം പൊങ്ങി, ത്തിമിരമടിയില്‍ത്തിങ്ങി, വിങ്ങിക്കൊഴുക്കും
ചേറ്റിന്നുള്ളില്‍ വരിക കളിയാടീടുവാനെന്റെ നെഞ്ചില്‍
ഊറ്റം മുറ്റും കരിയിരുളിനെക്കൊയ്തു മിന്നുന്ന വെള്ളി-
ത്തേറ്റത്തുമ്പാലുഴുക, ഭഗവന്‍, സൂകരാകാരനായ്‌ നീ.
(2005)

<< എന്റെ മറ്റു ശ്ലോകങ്ങള്‍

7 comments:

സു | Su said...

ചിത്രം ശരിയായില്ല. (വിമര്‍ശനം)

ശ്ലോകം നന്നായി.

പന്നികളാണ് അവയുള്ളിടങ്ങളില്‍ മാലിന്യം കുറയ്ക്കുന്നതത്രേ.

qw_er_ty

Navan said...

:)

വിഷ്ണു പ്രസാദ് said...

ഒന്നാമത്തെ വരിയില്‍ എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉള്ളതുപോലെ.എന്റെ വിവരക്കേടാവാം.ചേറ്റിന്നുള്ളില്‍ എന്ന് പറയാമോ?ചേറ്റിനുള്ളില്‍ എന്നല്ലേ,അറിയാഞ്ഞിട്ടാണേ രാജേഷേ.
വീ സിയുടെ ഒരു വിലാപത്തിന്റെ യും ഇതിന്റെയും വൃത്തം ഒന്നാണോ...?

ഉമേഷ്::Umesh said...

വിഷ്ണുപ്രസാദ്,

പ്രശ്നം കണ്ടതു വൃത്തത്തിനാണോ അര്‍ത്ഥത്തിനാണോ? ഞാന്‍ മനസ്സിലാക്കിയിടത്തോളം ഇതൊരു സറ്റയറാണു്-ശരിക്കുള്ള സ്തുതിയല്ല. യജ്ഞസൂകരമായ വരാഹാവതാരത്തെ ചേറിനുള്ളില്‍ നാറ്റമുണ്ടാക്കി നടക്കുന്ന പന്നിയായി വര്‍ണ്ണിക്കുന്ന ഒരു സറ്റയര്‍.

ചേറ്റിനു് + ഉള്ളില്‍ = ചേറ്റിനുള്ളില്‍
ചേറ്റിന്‍ + ഉള്ളില്‍ = ചേറ്റിന്നുള്ളില്‍

രണ്ടും ശരിയാണു്. രണ്ടാമത്തെ രൂപം പദ്യത്തില്‍ ധാരാളം കാണുന്നുണ്ടു്.

ഇതിന്റെ വൃത്തം മന്ദാക്രാന്തയാണു്. ഒരു വരിയില്‍ 17 അക്ഷരം. ഒരു വിലാപത്തിന്റെ വൃത്തം സ്രഗ്ദ്ധരയാണു്. ഒരു വരിയില്‍ 21 അക്ഷരം. രണ്ടും തമ്മില്‍ നല്ല സാദൃശ്യമുണ്ടു്. ഇതു കാണുക.

അല്പം മാറ്റിയാല്‍ ഇതിനെ സ്രഗ്ദ്ധരയാക്കാം. രാ‍ജേഷേ, മാന്തുന്നതിനു ക്ഷമിക്കണേ :)

നാറ്റം പൊങ്ങിത്തിമിര്‍ത്തും, തിമിരമടിയിലായ്‍ത്തിങ്ങി, വിങ്ങിക്കൊഴുക്കും
ചേറ്റിന്നുള്ളില്‍ പുളച്ചും വരു, വരു കളിയാടീടുവാനെന്റെ നെഞ്ചില്‍
ഊറ്റം മുറ്റും കഠോരം കരിയിരവതിനെക്കൊയ്തു മിന്നുന്ന വെള്ളി-
ത്തേറ്റത്തുമ്പാല്‍ കിളച്ചിട്ടുഴുതിടുക വിഭോ, സൂകരാകാരനായ്‌ നീ.


:)

evuraan said...

ആദ്യമേ പറയട്ടെ, വൃത്തവിവക്ഷണമല്ല ലക്ഷ്യം, ഉമേഷിനെയൊന്ന് നുള്ളലാണു.

ഇതിന്റെ വൃത്തം മന്ദാക്രാന്തയാണു്.

ആക്രാന്തമെന്ന പദം മലയാളത്തില്‍ നേരത്തേയും ഉണ്ടായിരുന്നു, അല്ലേ? ആക്രാന്തമെന്ന വാക്ക് ഇവോള്‍വ്‌ഡ് ആയതെങ്ങനെയെന്ന് ഒരൂഹം ഇപ്പോള്‍ കിട്ടി.

:)

Rajesh R Varma said...

സു, വിമര്‍ശനത്തിനു നന്ദി. മെച്ചപ്പെടുത്താന്‍ ശ്രമിക്കാം. :-)

നവന്‍, നന്ദി

വിഷ്ണുപ്രസാദേ, ഇവിടെ വന്നതിനും അഭിപ്രായത്തിനും നന്ദി.

ഉമേഷേ, പരിഹാസമായി വ്യാഖ്യാനിക്കാനുള്ള ഉമേഷിന്റെ അവകാശത്തെ മാനിച്ചുകൊണ്ടു തന്നെ പറയട്ടെ, ഞാനങ്ങനെ കരുതിയിരുന്നില്ല. ഉള്ളില്‍ ചേറുണ്ടെന്ന തിരിച്ചറിയലും അതില്‍ രമിക്കാനിടയുള്ള ഒരു ദേവതയെത്തിരയലുമാണ്‌ എന്നെ വരാഹമൂര്‍ത്തിയിലെത്തിച്ചത്‌. നാറ്റമുണ്ടാക്കുകയല്ല, സു പറഞ്ഞതുപോലെ, നാറ്റത്തെ കുറയ്ക്കുകയാണു പന്നി ചെയ്യുന്നത്‌.

വിഷ്ണു പന്നിയായി അവതരിച്ചപ്പോള്‍ ചേറില്‍ കളിച്ചിരിക്കില്ലെന്നു പറയുന്നത്‌ രാമനായി ജനിച്ചപ്പോള്‍ കുളിച്ചിരിക്കില്ലെന്നു പറയുന്നതുപോലെയേ തോന്നുന്നുള്ളൂ.

ഏവൂരാനേ,

നന്ദി. നിഘണ്ടുവില്‍ ഇങ്ങനെ കാണുന്നു:

ആക്രാന്തം [സം. ആ-ക്രാന്ത] നാ. ആഗ്രഹം, തീറ്റിക്കൊതി, ആക്കറ.

Peelikkutty!!!!! said...

:)