Wednesday, November 15, 2006

കീചകന്‍


പാഞ്ചാലിയെക്കീചകനെന്നപോലെ
പുണര്‍ന്നിടാനായണയുന്നിതാ ഞാന്‍
പൂന്തേന്‍മൊഴീ, കാവ്യമനോഹരീ, നിന്‍
പൂമേനിയെന്തിത്ര കഠോരമാവാന്‍?
(2005)
<< എന്റെ മറ്റു ശ്ലോകങ്ങള്‍

5 comments:

രാജേഷ് ആർ. വർമ്മ said...

കവിയുടെ ചില (ദു)സാഹസങ്ങളെപ്പറ്റി

Promod P P said...

വര്‍മ്മാജി.. എനിയ്ക്ക്‌ തോന്നുന്നത്‌

കവി കീചകായിരിക്കില്ല,കവിത പാഞ്ചാലിയുമായിരിക്കില്ല

എന്റെ സംശയം

കവി ധൃതരാഷ്ട്രരാണോ എന്നാ!
പുണര്‍ന്നത്‌ ഭീമന്റെ കാരിരുമ്പ്‌ പ്രതിമയേയും. അതു കൊണ്ടാവാം അത്ര കഠോരമായി തോന്നിയത്‌

രാജേഷ് ആർ. വർമ്മ said...

നന്ദി, തഥാഗതന്‍. എന്തായാലും ആ ആലിംഗനം കഠിനമായിരുന്നു എന്നതു നേര്‌. ഉയിരോടെ രക്ഷപെടാന്‍ പറ്റിയാല്‍ മതിയായിരുന്നു.

:-)

ജ്യോതിര്‍മയി /ज्योतिर्मयी said...

ശാസനാപാടവമുള്ള വമ്പന്‍ ഭാഷകള്‍ ചുറ്റും തിമിര്‍ക്കുമ്പോള്‍ കൈരളിയ്ക്‌ക്‍ കീചകന്റെ ചോദ്യത്തിനു മറുപടിപറയേണ്ടതുണ്ട്‌.

കാണൂ,പൂന്തേന്മൊഴി
:-))

Anonymous said...
This comment has been removed by a blog administrator.