Monday, October 09, 2006

മോഹിനീരൂപന്‍



കുളിര്‍ത്ത മണിമാറു ചേര്‍ത്തമൃതമൂട്ടി ശാസ്താവുമായ്‌-
ക്കളിച്ചു പ്രണയാര്‍ദ്രമാം മിഴികളീശനില്‍ത്തൂകിയും
കിളര്‍ന്ന മദനാഗ്നിയില്‍ മദനവൈരിയെച്ചുട്ടു നീ
വിളങ്ങുക രമാപതേ മനസി മോഹിനീരൂപനായ്‌!
(2005)

<< എന്റെ മറ്റു ശ്ലോകങ്ങള്‍

10 comments:

ഉമേഷ്::Umesh said...

ഒരെണ്ണം എന്റെ വക:

കിടത്തി ജടയില്‍പ്പിടിച്ചൊരുവളെ, പ്പരയ്ക്കേകി ത-
ന്നിടത്തുവശമാകവേ - പരിഭവങ്ങള്‍ തീര്‍ത്തിട്ടു, താന്‍
കൊടുത്തൊരു വരത്തിനാല്‍ വലയവേ, സഹായത്തിനാ-
യടുത്തവളൊടൊത്തൊരാ മദനവൈരിയെക്കൈതൊഴാം!


വൃത്തവിദ്യാര്‍ത്ഥികളേ, വൃത്തം കണ്ടുപിടിക്കുക.

രാജേഷ് ആർ. വർമ്മ said...

വൃത്തവിദ്യാര്‍ത്ഥികളൊക്കെ പഠിപ്പുമുടക്കായിരിക്കും.
:-)

Santhosh said...

കിട്ടിപ്പോയ്... പൃത്ഥി.
(ജസം ജസയലങ്ങളും ഗുരുവുമെട്ടിനാല്‍ പൃത്ഥിയാം.)

qw_er_ty

ജ്യോതിര്‍മയി /ज्योतिर्मयी said...

രാജേഷ്‌, ഉമേശനെയല്ലല്ലോ വിളിച്ചത്‌, രമേശനെയാണല്ലോ. പിന്നെന്താ ഉമേശേ മദനവൈരിയെ കൂട്ടുപിടിയ്ക്കുന്നത്‌? ശ്ലോകങ്ങള്‍ രണ്ടും ഇഷ്ടമായി.

ജ്യോതിര്‍മയി /ज्योतिर्मयी said...

Rajesh,
ശ്ലോകം (രാജേഷ്‌ജീടെ) അതിഗംഭീരം.
"മോഹിനീരൂപനായിട്ടൊക്കെ വരാം. പക്ഷേ ഉള്ളൊക്കെ നന്നായി വൃത്തിയാക്കിവെയ്ക്കണം. ആകെ ചളിപിളിയാണെന്നും വരാഹരൂപനായി തിമിര്‍ക്കാന്‍ വരൂ എന്നും പറഞ്ഞു തന്ന അപേക്ഷയോ?" (ദൈവനാമത്തില്‍ )

ജ്യോതിര്‍മയി /ज्योतिर्मयी said...

രാജേഷ്‌ജീ,

ഗുരുകുലത്തിലേയ്ക്കെന്താ വരാത്തത്‌? ഇനി അച്ഛനെക്കൂട്ടി വരാന്‍ പറയുന്നതിനുമുന്‍പ്‌... :-)

എത്രപേരാ അവിടെ കാത്തിരിയ്ക്കുന്നതെന്നോ, ഞാനടക്കം:-))

രാജേഷ് ആർ. വർമ്മ said...

ജ്യോതി, നന്ദി. ഞാന്‍ ഗുരുകുലത്തില്‍ ഛായാരൂപേണ സംസ്ഥിതനായിരുന്നു. എന്റെ പൂരണം കണ്ടില്ലേ?

രാജേഷ് ആർ. വർമ്മ said...

സന്തോഷിന്റെ ഉത്തരം മിക്കവാറും ശരിയാണ്‌. പൃത്ഥ്വി എന്നെഴുതിയില്ലെങ്കില്‍ ജ്യോതിയോ ഉമേഷോ ചെവിക്കു പിടിക്കും

Santhosh said...
This comment has been removed by a blog administrator.
Santhosh said...

ഉമേഷ് എന്‍റെ ചെവിയ്ക്കു പിടിച്ചു. പൃഥ്വിയില്‍ ഒരു ശ്ലോകമെഴുതണം എന്നതാണ് ഇമ്പൊസിഷന്‍... ബാലന്‍സ് ശ്ലോകങ്ങള്‍ വല്ലതും കയ്യിലുണ്ടോ? :)