(ആദ്യം ഷര്‍ട്ടിടാത്ത രാജേഷ് വര്‍മ്മ വന്നു പ്രൊഫൈലില്‍, ഇപ്പൊ ദേ രാജെഷ് വര്‍മ്മേടെ ഷര്‍ട്ടു വന്നു. ഷര്‍ട്ടിട്ട രാജേഷ് വര്‍മ്മ എന്നു വരും? ഈ സീരിസില്‍ ബാക്കി വസ്ത്രങ്ങളൊന്നും ഇല്ലെന്നു പ്രത്യാശിക്കുന്നു. :) ) - ഒരു “ഉയിര്‍ത്തെഴുന്നേല്‍ക്കണ്ടായിരുന്നു” ഫാന്‍
"ഷര്‍ട്ടു വേണം" എന്നു ബഹു. ബഹുജനം ബഹുഥാ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് വളരെ ബഹു. ബ്ലോഗധികാരി ഒരു ഷര്‍ട്ട് കനിഞ്ഞനുവദിച്ചത്. അപ്പോള്‍ ഇതല്ല ഉദ്ദേശിച്ചത്, അല്ലേ? ശരി. പാപ്പാന് കുപ്പിയില്‍ നിന്നു പുറത്തുവരുമ്പോള്‍ ഞാന്‍ ഷര്‍ട്ടിനകത്തു കയറുന്നതായിരിക്കും. സമ്മതിച്ചോ?
പണ്ടത്തെ ഒരു സഹമുറിയനായിരുന്ന ഫിലിപ് ജെ. മോറിസ് (അമേരിക്കക്കാരനല്ല, കൊല്ലത്തുകാരനാണ്) ഷേട്ട് എന്നാണു പറഞ്ഞിരുന്നത്. അവനെങ്ങാനും ഇതു വായിക്കുന്നുണ്ടോ എന്തോ!
ഫിലിപ് മോറിസ് എന്നു വായിച്ചപ്പൊഴേ “ഇതേതോ കൊല്ലംകാരനാണല്ലോ” എന്നു ഞാന്‍ മനസ്സില്‍ പറഞ്ഞു. എനിക്കേറ്റവും പ്രിയപ്പെട്ട കൊല്ലംകാരനും ഇങ്ങനത്തെ ആംഗലേയ നാമം: എന്റെ സതീര്ത്ഥ്യന് പാട്രിക് എഡ്വേര്‍ഡ് ...
12 comments:
വര്‍മ്മാജി,
സന്തോഷം.സ്കൂളില്‍ പഠിച്ചിട്ടുണ്ടെന്നു തോന്നുന്നു.സംസ്കൃത സ്ലോഗം മുഴുവനും,പിന്നെ എതു കാവ്യത്തില്‍ നിന്നാണ് , ഈ വിവരങള് കൊടുക്കാമൊ ?
ദയവായി ശ്ലോഗം എന്നു തിരുത്തി വായിക്കുക.
ശ്ലോകം എന്ന് ഒന്നുകൂടി തിരുത്തേണ്ടി വരുമോ? :)
മുസാഫിര്‍,
സ്വാഗതം. സംസ്കൃതശ്ലോകങ്ങള്‍ പൂര്‍ണ്ണമായി കാണാനും അവയെപ്പറ്റി കൂടുതല്‍ വായിക്കാനും സംസ്കൃതശ്ലോകത്തിന്റെ ആദ്യത്തെ വരിയില്‍ ക്ലിക്ക് ചെയ്യുക.
വക്കാരീ,
തിരുത്തിനു നന്ദി.
(ആദ്യം ഷര്‍ട്ടിടാത്ത രാജേഷ് വര്‍മ്മ വന്നു പ്രൊഫൈലില്‍, ഇപ്പൊ ദേ രാജെഷ് വര്‍മ്മേടെ ഷര്‍ട്ടു വന്നു. ഷര്‍ട്ടിട്ട രാജേഷ് വര്‍മ്മ എന്നു വരും? ഈ സീരിസില്‍ ബാക്കി വസ്ത്രങ്ങളൊന്നും ഇല്ലെന്നു പ്രത്യാശിക്കുന്നു. :) )
- ഒരു “ഉയിര്‍ത്തെഴുന്നേല്‍ക്കണ്ടായിരുന്നു” ഫാന്‍
പാപ്പാന് ചേട്ടോ..
ല്കമന്റു വായിച്ചു ചിരിച്ചൊരു വഴിയായി കേട്ടോ !
പാപ്പാന് മാഷേ,
കമന്റ് ഞാനും ആസ്വദിച്ചു. :)
യ്യോ.. ഈ സീരീസിലെ ബാക്കി വസ്ത്രങ്ങളുടെ കാര്യമോര്‍ത്ത് ദേ എന്റെ നെഞ്ചിടിക്കാന്‍ തുടങ്ങി..
പാ... പ്പാ... നേ :)
ബഹു. പാപ്പാനേ, മറ്റു ബഹു ബൂലോകരേ,
"ഷര്‍ട്ടു വേണം" എന്നു ബഹു. ബഹുജനം ബഹുഥാ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് വളരെ ബഹു. ബ്ലോഗധികാരി ഒരു ഷര്‍ട്ട് കനിഞ്ഞനുവദിച്ചത്. അപ്പോള്‍ ഇതല്ല ഉദ്ദേശിച്ചത്, അല്ലേ? ശരി. പാപ്പാന് കുപ്പിയില്‍ നിന്നു പുറത്തുവരുമ്പോള്‍ ഞാന്‍ ഷര്‍ട്ടിനകത്തു കയറുന്നതായിരിക്കും. സമ്മതിച്ചോ?
പണ്ടത്തെ ഒരു സഹമുറിയനായിരുന്ന ഫിലിപ് ജെ. മോറിസ് (അമേരിക്കക്കാരനല്ല, കൊല്ലത്തുകാരനാണ്) ഷേട്ട് എന്നാണു പറഞ്ഞിരുന്നത്. അവനെങ്ങാനും ഇതു വായിക്കുന്നുണ്ടോ എന്തോ!
അതുപോലെ ബ്യാഗും ബാള്ട്രീം - ദേവേട്ടന് ഇല്ലാത്തത് ഭാഗ്യം :)
ഫിലിപ് മോറിസ് എന്നു വായിച്ചപ്പൊഴേ “ഇതേതോ കൊല്ലംകാരനാണല്ലോ” എന്നു ഞാന്‍ മനസ്സില്‍ പറഞ്ഞു. എനിക്കേറ്റവും പ്രിയപ്പെട്ട കൊല്ലംകാരനും ഇങ്ങനത്തെ ആംഗലേയ നാമം: എന്റെ സതീര്ത്ഥ്യന് പാട്രിക് എഡ്വേര്‍ഡ് ...
എനിക്കുമുണ്ടായിരുന്നു, (സതീര്ത്ഥ്യന്):
ഡിക്സണ്‍ സെക്യേറാ (രണ്ടാം ഭാഗം അങ്ങിനെതന്നെയാണോ എന്ന് ഇപ്പോഴും ഉറപ്പില്ല). ഞങ്ങള്‍ ഈസീ ഗോയിംഗിനു വേണ്ടി ലെവനെ ഇങ്ങിനെ വിളിച്ചു:
ഡിക്സണ്‍ സെറ്റ്സ്ക്വയര്‍ (എഞ്ചിനീരിംഗ് ഡ്രായിംഗ് ഭയങ്കര പാടായിരുന്നേ)
ഡാര്‍ലിംഗ് ഓപ്പണ്‍ ദ ഡോര്‍ ഡാര്‍ലിംഗ് ഓപ്പണ്‍ ദ ഡോര്‍ വൈയ്യാര്യ്യൂ ആംഗ്രീ സോ ലെവനില്‍ നിന്നാണാദ്യമായി കേട്ടത്.
ആറാര്‍ വര്മ്മാജ്ജീ, ഓഫിനു മാഫ് :)
Post a Comment