ശ്ശൊ! ഞാനിതിന് ഒരു മറുപിടി ആയി ഒരൊറ്റ വാക്ക് ഒത്തരം ആലോച്ചിച്ച് ഇന്നലെ ഉറങ്ങിപ്പോയി..പിന്നെ കാലത്തെ ഏറ്റപ്പൊ പെട്ടന്ന് കിട്ടിയതാ,പിന്നേയും മറന്ന് പോയി..ശ്ശൊ!..
ഗന്ധര്‍വാ, ഈ ഫോട്ടോയുടെ പിന്നിലുള്ള കഥ കേട്ടാല്‍ ഗന്ധര്വ്വന് കരഞ്ഞു പോകും.
ഗന്ധര്വ്വന് വിവാഹിതാണോ എന്നറിഞ്ഞുകൂടാ. എന്തായാലും എന്റെ വീട്ടില്‍ ഞാന്‍ ബ്ലോഗില്‍ എന്തിടണം, എന്തിടരുത് എന്നൊക്കെ തീരുമാനിക്കാന്‍ വേറെ ആളുണ്ട്. ആ മേലധികാരി ഒരു ഫോട്ടോ എടുത്തു തന്നിട്ട് 'ഫോട്ടോ പോയിട്ടു പേരു പോലും കൊടുക്കാത്ത ചില ഭീരുക്കളായ ബ്ലോഗികളെപ്പോയാവരുത്. ഇതു ബ്ലോഗിലിടൂ.' എന്നു പറഞ്ഞു. ഫോട്ടോ നോക്കിയിട്ട് 'ഇതോ?' എന്നു ദയനീയമായി ചോദിച്ചിട്ട് ഞാന്‍ അതു ബ്ലോഗിലിട്ടു. പടം കണ്ട എന്റെ കൂട്ടുകാരന്റെ കൊച്ചുമകള്‍ ജോയല്‍ അതിനു കൊടുത്ത പേരാണ് 'രാജേഷങ്കിളിന്റെ ഷെയ്ം ഷെയ്ം ഫോട്ടോ' എന്ന്. ഷര്‍ട്ടില്ലാതെ അനവധി പടങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ബഷീറിനെയും തകഴിയെയും പോലെ ലോകപ്രശസ്തനാവാമെന്ന പ്രത്യാശയോടെ, 'അല്ലെങ്കിലും മലയാളികള്‍ പരക്കെ ഉടുപ്പിട്ടു തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടുപോലും ആയിട്ടില്ലല്ലോ' എന്നൊക്കെ സമാധാനിച്ച് ഞാന്‍ വേദന കടിച്ചിറക്കി കഴിയുമ്പോഴാണ് ഗന്ധര്‍വന്റെ കമന്റ്. ഞാന്‍ അധികാരപ്പെട്ടവരോട് ഫോട്ടോ മാറ്റിക്കോട്ടേ എന്നു ചോദിച്ചു. 'ഇന്നത്തെ കൊണ്ട് സകല ബ്ലോഗും അവസാനിപ്പിക്കും' എന്ന മറുപടിയില്‍ തൃപ്തനാവാത്ത ഞാന്‍ മദാമ്മമാരെപ്പറ്റി ഗന്ധര്വന് പറഞ്ഞ കാര്യമൊന്നു സൂചിപ്പിച്ചു. 'റാഞ്ചാന്‍ ഇങ്ങു വന്നേക്കട്ടെ. ഞാന്‍ ദോശക്കല്ല് ചൂടാക്കാന്‍ വെച്ചേക്കാം.' എന്നായിരുന്നു മറുപടി. (ഞാന്‍ പറഞ്ഞില്ലേ കരയുമെന്ന്? തരളഹൃദയനായ ഗന്ധര്വന് ഇതൊന്നും താങ്ങാന്‍ കഴിയിലെന്നെനിക്കറിയാം.) അങ്ങനെ എന്തൊക്കെ ത്യാഗം സഹിച്ച് ആരൊക്കെ മലയാളഭാഷയെ സേവിക്കുന്നു!
ആദ്യം തന്നെ ഞെട്ടിപ്പിക്കുന്ന ദയനീയ സത്യം ഗന്ധര്വന് പറയട്ടെ. ഗന്ധര്വന് വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്
രാജേഷെ-ഒരു പക്ഷെ ഒട്ടും മോഡസ്റ്റി ഇല്ലെന്ന് തോന്നിപ്പിക്കുന്ന ഒരു കമെന്റാണ് ഞാന്‍ ഇടാന്‍ പോകുന്നതെന്ന് അപ്പോഴെ എനിക്കു തോന്നിയിരുന്നു. എങ്കിലും ചൊടിപ്പിക്കുക എന്നതു ഒരു ശീലം. ആ പടം മാറ്റിയിരുന്നെങ്കില്‍ ഗന്ധര്‍വനു വിഷമമായേനെ. അതൊരു വ്യത്യസ്ഥ പടം തന്നെ. നിങ്ങള്‍ പറഞ്ഞതുപോലെ വ്യതിരിക്തമായി ചിന്തിക്കുനവരുടെ പടങ്ങളാണിതിനുമുന്പ് കണ്ടിട്ടുള്ളത്. രാജേഷും വേറിട്ടു ചിന്തിക്കുന്ന ഒരാളാണെന്നു ആ പടം വിളിച്ചോതുന്നു.
പിന്നെ ഞാന്‍ പറഞ്ഞതുപോലെ ഒറ്റവരിക്കാരനെക്കോണ്ടു പലവരി എഴുതിക്കുക എന്നതു ലക്ഷ്യം കണ്ടു. അല്ലേ?.
ഈ പടം ഇടാന്‍ പറഞ്ഞ മേലധികാരിക്കും ആണല്ലൊ കൂടുതല്‍ ചിന്തിക്കുന്ന മനസ്സ്. എഴുതാനും കഴിവുണ്ടാകുമല്ലോ?.
എംകിലും വാണിംഗ് അങ്ങിനെ നില്ക്കട്ടെ. ദോശക്കല്ലു ചൂടോടെ ഇരിക്കട്ടെ. ഏതു മദാമ്മക്കും ദേഹം പൊള്ളുന്നതിഷ്ടപേടില്ല.
ഇതിപ്പം കഥയ്ക്ക് അഭിനന്ദനം പറയണോ ഫോട്ടോയെപ്പറ്റി അഭിപ്രായം പറയണോ എന്നാലോചിക്കുമ്പോള്‍ ഇനിയെന്ത് എന്നൊരു വാക്ക് മാത്രമേ വരുന്നുള്ളൂ.
ഉമേഷ്ജീ :) രാജേഷിന്റെ ചിത്രത്തില്‍ എന്ത് നഗ്നത? നാട്ടിന്‍പുറത്തുകാരായ ആണ്പ്രജകളൊക്കെ ഇങ്ങനെ ടോപ്ലെസ്സ് ആയല്ലേ ഇപ്പോഴും നടക്കുന്നത്?
ഈയൊരൊറ്റ കമന്റ്കൊണ്ട് ആ “മേലധികാരി” രാജേഷിനെ പര്‍ദയിട്ട് ഒരു ഫോട്ടോ എടുക്കാന്‍ നിര്‍ബന്ധിക്കും. ബിന്ദു, എല്‍ ജി , സു, ഇനിയും ആരൊക്കെ വരുമെന്നറിയില്ലല്ലോ ;)
ഈ ചേട്ടായി ഇങ്ങിനെ ഷര്‍ട്ടിടാണ്ട് നിക്കുന്ന കൊണ്ടാണ് ഞാന്‍ പലതവണ വന്നിട്ടും ഒരു കമന്റിടാണ്ട് പോയതു (അതു എന്തു മാത്രം ബുദ്ധിമുട്ടുള്ളാ സെല്‍ഫ് കണ്ട്രോള് ആവശ്യമുള്ള കാര്യമാണെന്ന് ഉമേഷേട്ടന് പോലും അറിയാം..)
അപ്പൊഴാണ്....ഭാര്യയുണ്ടെന്നും ഭാര്യ പറഞ്ഞിട്ടാണെന്നും മനസ്സിലയത്..ഹാവൂ...!അപ്പൊ പിള്ളെരെ പിടുത്തക്കാരനല്ല..അല്ലെ? എന്നാ പിന്നെ തുടങ്ങല്ലെ....എത്ര കമന്റ് വേണമെന്ന് ആദിക്കുട്ടി കൂടി ഒന്ന് എഴുന്നേറ്റിട്ട് ഞങ്ങള്‍ തീരുമാനിക്കുന്നതായിരിക്കും.. - ഓഫ് അസ്സോസിയേഷെന്റെ വക.
ഹൊ! എല്‍ജിയുടെ ഇവടത്തേം, ശ്വാസത്തിലേം കമന്റ് വായിച്ചിട്ട് ചിരിച്ച് ചിരിച്ച്.. എന്തിനാ പോസ്റ്റ് എഴുതണേ..ഇങ്ങനെ ഓരോ കമന്റ് പോരേ!!!
(ഈ എല്ജീടെ ഒരു കാര്യം..എല്ജിയെടക്കടെക്കിങ്ങനോരോ കാച്ച് കാച്ചും..നമ്മളാണേ ചിരിച്ച് ചിരിച്ച്....)
വര്‍മ്മസാറേ കഥ കലക്കി.
പക്ഷേ ഒരു ഷര്ട്ടെടുത്തിടെന്ന്. ആ നോട്ടാം, ഷര്ട്ടിടാതുള്ള നില്പും..ഏതാണ്ടൊക്കെ ഒരു വശപ്പെശക്.. അടൂര്‍ ഭവാനി പണ്ടേതോ സിനിമായില്‍ പറയുന്നപോലെ.. പ്രായമായ പെണ്പിള്ളേരുള്ള സ്ഥലമാ. :-)
ഇന്നത്തെ ഓഫ്റ്റോപിക് ഇവിടെയാണല്ലേ:-)) ചിത്രത്തെ പറ്റി അഭിപ്രായം ഞാന്‍ പറയില്ല, ഛെ! എനിയ്ക്കൊന്നേ പറയാനുള്ളൂ, "മേലധികാരി സിന്ദാബാദ്, സിന്ദാബാദ്" (എന്റെ കൂട്ടുകാരിയ്ക്ക്, ഞാനെങ്കിലും പിന്തുണകൊടുക്കണ്ടേ)
മറ്റുള്ളവരെക്കൊണ്ട്, കഥ പറയിക്കാനുള്ള ശ്രമമാണോ എന്നൊരു സന്ദേഹം, ഈ നവാഗതന്, എന്തായാലും ഇടക്കിടക്ക് രാജേഷിന് ദോശയെങ്കിലും തിന്നാലോ.. ഗന്ധര്‍വനോട് ഒരു നന്നി പറയാമായിരുന്നിലേ എന്നും ഒരു സന്ദേഹം....
കമ്പ്ലീറ്റിലി ഓഫ് റ്റോപ്പിക്. വര്‍മ്മസാര്‍ വന്ന് ഇതെല്ലാം എടുത്ത് ചവറ്റുകുട്ടയിലിട്ടാല്‍, ഞാന്‍ ഉത്തരവാദിയല്ലേ.
പെണ്കുട്ട്യോള്ക്ക് തമാശയൊന്നും വഴങ്ങില്ല, അഥവാ വല്ലതും പറഞ്ഞാല്‍ തന്നെ, ചെമ്മീന്‍ ചാടിയാല്‍ ചട്ടീടെ വക്കോളം(ങേ അങ്ങനെത്തന്നെയാണോ ആ ചൊല്ല്? എഴുതിവന്നപ്പോള്‍ ഒരു വശപ്പെശക്.) എന്നേ കരുതിയിരുന്നുള്ളൂ. പക്ഷേ ഇവിടെ എല്‍ജിയും ബിരിയാണിക്കുട്ടിയും ഇടുന്ന ചില കമന്റുകളും മറ്റും വായിക്കുമ്പോള്‍...എന്റെ ധാരണ എത്ര വങ്കത്തരമായിരുന്നുവെന്ന് മനസ്സിലാകുന്നു.
ഇന്നലെ കണ്ടു ബിരിയുടെ ഒരു കമന്റ്. “കുമേറേട്ടാ...കുമാറേട്ടാന്ന് വിളിക്കുമ്പൊള്‍ പിന്നാലെ, ‘നിലാവിന്റെ പൂങ്കാറ്റില്‍...’ എന്ന് ഓട്ടോമാറ്റിക്കായി വരുന്നൂ“ ന്ന്. ഈ അടുത്ത വര്‍ഷങ്ങളില്‍ കേട്ട ഏറ്റവും നല്ല ഒരു “വിറ്റ്” ആയി ഞാനതിനെക്കൂട്ടുന്നു.
അതുപോലെ വേറെയും പലതുമുണ്ട് തലയറഞ്ഞു ചിരിച്ചത്. എല്‍ജിയുടെ ചില എഴുത്ത് ശൈലികള്‍.
മറ്റുള്ളവര്‍ മോശമല്ല, പക്ഷേ അപാരം അപാരം ഇവരുടെ ഹ്യൂമര്‍ സെന്‍സ്.
വര്‍മ്മ സാര്‍, ഒന്നും തോന്നരുത്, ആനന്ദവേളകള്‍ ഉല്ലാസകരമാക്കാനായി ഞങ്ങള്‍ കുറച്ച് ഓഫ് തൊഴിലാളികള്‍ ഇങ്ങനെ...
ഇപ്പൊ വര്‍മ്മസാര്‍ അടുത്ത ഒറ്റവാക്ക് കഥയുടെ പണിപ്പുരയിലായിരിയ്ക്കും -
തുടങ്ങേണ്ടിയിരുന്നില്ല...
(ബ്ലോഗിന്റെ കാര്യമാണേ... ഇനി ഞാന്‍ ബ്ലോഗുതുടങ്ങേണ്ടിയിരുന്നില്ല എന്നെങ്ങാനും ഒറ്റ വാക്കായി എഴുതിയാല്‍ ആനപ്പുറം ഗുരു എന്റെ ചെവിയ്ക്കു പിടിയ്ക്കാന്‍ വരും.)
ഉമേഷേട്ടാ ഈ ചേട്ടായിക്ക് കൊളസ്റ്റ്രോള്‍ ഒന്നൂലില്ലോ ല്ലെ? അല്ല,ഇത്രേം നാളും ഒഴിഞ്ഞ് കിടന്ന കമന്റു ബോക്സുകള്‍ കണ്ടിട്ട്...ഇന്ന് പെട്ടെന്ന്.. അല്ലെങ്കില്‍ അടുത്ത് ആശൂത്രി ഉള്ള സ്ഥലമാണെങ്കിലും ഒകെ..
പിന്നേയ്..ബിരിയാണിക്കുട്ടി എഴുതണ ഒരൊ വരിയും സത്യായിട്ടും ക്ലാസ്സ് വിറ്റാണ്.. അരവിന്ദേട്ടന് പറഞ്ഞത് ശരിയാണ്. ചിരിപ്പിക്കാന്‍ പെമ്പിള്ളേര്‍ക്ക് കഴിവ് കുറവാണ്.. പക്ഷെ എനിക്ക് ഇംഗ്ലീഷില്‍ എഴുതി പിന്നേം ചിരിപ്പിക്കാന്‍ പറ്റും..മലയാളത്തില്‍ എനിക്ക് പറ്റണില്ല്യ...അല്ലെങ്കില്‍ നാചുറല്‍ അല്ല.. പിന്നെയ് ചിരിപ്പിക്കണെമെങ്കില് നല്ല ബുദ്ധി വേണം..കരയിപ്പിക്കാന്‍ എളുപ്പമാണ്. റെസ്പൊണ്സിന്റെ ലിസ്റ്റില്‍ ആദ്യം ഉള്ളത കരച്ചില് ആണ് എന്നാണെന്റെ ഒരു തിയറി... കരഞ്ഞോണ്ടല്ലെ നമ്മള് ഒക്കെ വന്നത് തന്നെ. ചിരിക്കണത് ലാസ്റ്റും..സൊ,നല്ല ബുദ്ധി വേണം അതായിരിക്കും പെണ്‍കുട്ടികള്‍ക്ക് അതു അത്രേം ഇല്ലാത്തത്..പെണ്‍കുട്ടികളുടെ ബുദ്ധി..വേറെ മാതിരിയാ...എന്നാ എനിക്ക് തോന്നണെ..
ആ..അതന്നെ!!! ദേ ദിവാ പറഞ്ഞതാ കറക്റ്റ്...:-) ശ്ശോ ഞാനെന്നാ പൊട്ടത്തരമാ എഴുതി വച്ചേ!
ശരിയാ എല്‍ജീ...ഹ്യൂമര്‍ സെന്‍സ് എന്നേ ഞാന്‍ വീട്ടില്‍ പറയൂ..പക്ഷേ ഓഫീസിലും മലയാളം അറിയാത്ത മല്ലൂസിനോട് പറയുമ്പോഴോ സെന്‍സ് ഒഫ് ഹ്യൂമര്‍ എന്നേ പറഞ്ഞിട്ടുള്ളൂ ന്നാ.............തോന്നുന്നേ. പക്ഷേ തിരിച്ച് പറഞ്ഞാല്‍ പൊട്ടത്തരമാണെന്നറിഞ്ഞൂടാരുന്നു.ദൈവമേ എന്താണാവോ ഇതു വരെ പറഞ്ഞോണ്ട് നടന്നിരുന്നത്! ഇനി ശ്രദ്ധിക്കണം! :-)
അപ്പോ കോമണ്‍ സെന്സിന്, ശരിക്കും, സെന്‍സ് ഓഫ് കോമണ്‍ എന്നാണോ പറേണ്ടേ.?
നാലു പേരറിയെട്ടേ ആദീ..മെയില്‍ അയച്ചാല്‍ അതു പറ്റുവൊ? seinfeld ആണ് ഞാന്‍ കണ്ടതില്‍ ഏറ്റവും വലിയ ബുദ്ധി രാക്ഷന്‍...ആരാധന് മൂത്ത് ഞാന്‍ ഒരിക്കല്‍ ലൈവ് ഷോ വരെ കാണാന്‍ പോയി.. :)
പക്ഷെ എനിക്ക് ഇംഗ്ലീഷില്‍ എഴുതി പിന്നേം ചിരിപ്പിക്കാന്‍ പറ്റും..
അതെന്താ? ഇംഗ്ലീഷിലും സ്പെല്ലിംഗ് മിസ്റ്റേക്ക് വരുത്താറുണ്ടോ?
കരഞ്ഞോണ്ടല്ലെ നമ്മള് ഒക്കെ വന്നത് തന്നെ. ചിരിക്കണത് ലാസ്റ്റും..
മരിക്കുമ്പോള്‍ ചിരിക്കുന്നതാരാ? തമിഴ് സിനിമയിലെ വില്ലന്മാരല്ലാതെ?
സൊ,നല്ല ബുദ്ധി വേണം അതായിരിക്കും പെണ്‍കുട്ടികള്‍ക്ക് അതു അത്രേം ഇല്ലാത്തത്..പെണ്‍കുട്ടികളുടെ ബുദ്ധി..വേറെ മാതിരിയാ...എന്നാ എനിക്ക് തോന്നണെ..
അതിപ്പോള്‍ മനസ്സിലായി. അല്ലെങ്കില്‍ ആരെങ്കിലും ഇങ്ങനെ പറയുമോ, സത്യമാണെങ്കിലും?
പിന്നേയ്..സെന്‍സ് ഓഫ് ഹ്യൂമര്‍ ആണ്.നമ്മള് മലയാളികള്‍ എപ്പോഴും ഹ്യൂമര്‍ സെന്‍സ് എന്നാണ് എഴുതാ...അതു ഭരങ്കര ഒരു പൊട്ടത്തരമാണ്..ഞാന്‍ അങ്ങിനെ ഹ്യൂമര്‍ സെന്‍സ് എന്ന് പറഞ്ഞിട്ട് സായിപ്പൊക്കെ തലേം കുത്തി കിടന്ന് ചിരിച്ചിട്ടുണ്ട്..
ഇതു സീരിയസ് കാര്യം.
സമസ്തപദങ്ങളുള്ള ഇന്ത്യന്‍ ഭാഷകളെപ്പോലെ ഇംഗ്ലീഷിലും ഇന്ത്യക്കാര്‍ സമസ്തപദങ്ങള്‍ ഉപയോഗിക്കാറുണ്ടു്. “ഇന്ത്യന്‍ ഇംഗ്ലീഷി”ന്റെ ഒരു പ്രത്യേകതയാണു്.
ഇതു പൊട്ടത്തെറ്റൊന്നുമല്ല. വളര്‍ന്നുകൊണ്ടിരിക്കുന്ന ഭാഷയാണു് ഇംഗ്ലീഷ്. ഇന്ത്യന്‍ ഇംഗ്ലീഷിന്റെ പല സവിശേഷതകളും ഇപ്പോള്‍ ഇംഗ്ലീഷിലേക്കു കടന്നുകയറിയിട്ടുണ്ടു്. ഇപ്പോള്‍ സായിപ്പന്മാരും സമസ്തപദങ്ങള്‍ ഉപയോഗിക്കാറുണ്ടു് -കുറഞ്ഞതു് അമേരിക്കയിലെങ്കിലും.
ഓ.....മന്‍സ്സിലായി എല്‍ജ്യേ. ഹോ ഈ എല്ജീടെ ഒരു ബുത്തി.
അങ്ങനെപറഞ്ഞ് കൊട് ഉമേഷ് മാഷെ...ഇപ്പൊ ഇംഗ്ലീഷ്, സായിപ്പിന്റെ കുത്തകയൊന്നുമല്ല. (അപ്പോ അവടെ ഹ്യൂമര്‍ സെന്‍സ് എന്ന് പറഞ്ഞ് ചമ്മിയിട്ടുണ്ടല്ലേ?..മനസ്സിലായി മനസ്സിലായി.)
[സത്യായിട്ടും ഇന്ന് നമ്മളെ ഇവിടന്ന് ഓടിക്കാന്‍ വര്‍മ്മസാര്‍ ആ ഫോട്ടോയുടെ ഫുള്‍ വേര്‍ഷന്‍ ഇവിടെ പോസ്റ്റും ന്നാ തോന്നുന്നേ...]
അയ്യൊ..പറയാന്‍ പൂവ്വായിരുന്നു ആദി.. (ദെ, ഈ പൂവ്വായിരുന്നു വള്ളുവനാടന്‍ ഭാഷയാണ് കേട്ടൊ..)
കെല്ലര്‍ ചേട്ടന്റെ ബുക്ക് ഞാന്‍ വായിച്ചിട്ടില്ല. അതിനെപറ്റി കേട്ടിട്ടുണ്ടന്നല്ലാതെ...ഞാന്‍ വായിച്ച് തുടങ്ങിയതാ..പക്ഷെ ഭയങ്കര കട്ടി ഇംഗ്ലീഷ്..പക്ഷെ സിനിമാ ഞാന്‍ കണ്ടിട്ടുണ്ടെന്ന് തോന്നുന്നു.. Dustin Hoffman-ലെ അതില്‍? ഏതെങ്കിലും പുസ്തകം ഞാന്‍ വായിക്കണ കാണുമ്പൊ ഉടനെ എന്റെ ചേട്ടായി പോയി സിനിമാ എടുത്തോണ്ട് വരും.. ഞാന്‍ എന്തെങ്കിലും ഒറ്റക്ക് ചെയ്യണ കണ്ടാല്‍ സഹിക്കൂല്ല...:)
bഒറ്റവരിക്കാര ഒറ്റവരിക്കാര കമെന്റുകളും വിവാദവും നൂറു തികയുമ്പോള്‍ പാവമീ ഗന്ധര്‍വനെ മറന്നിടൊല്ലേ.
അധികാരകേന്ദ്രങ്ങള്‍ ചട്ടുകം പഴുപ്പിച്ചു ആരേയൊക്കെ പൊള്ളിക്കും എന്നു അന്തം വിട്ടു നില്ക്കുമ്പോള് പാവം ഗന്ധര്വന് താരകങ്ങള്‍ കയ്യൊഴിഞ്ഞ മരിയത്തിന്റെ ശ്വാസത്തില്‍ ബഹിര്‍ഗമിക്കുന്ന നിശ്ചാസ ധാരയാം കമെന്റുകള്‍ വായിച്ചു സംശയിച്ചിരിക്കുന്നു. വാദം വിവ വാദം ഷര്‍ട് വിവാദം വാദം
മണ്ടലക്കാലം (തെറ്റാണോ അവോ.......ഇലന്തൂര്‍ ഗുരുക്കളേ, തിരുത്തൂ) 41 ദിവസം. അതുപോലെ, എന്റെ കംറ്റ്നു നാല്പത്തൊന്നാകുന്നു എന്ന് വിജാരിച്ച് റ്റൈപ് ചെയ്തു തുടങ്ങാന്‍ പോയപ്പോള്‍ ആള് റെഡ്ഡി 41 ആയി......ഇന്നാ നോയമ്പെറക്കി 42ആമത്തെ ഓഫ് അടിക്കാംന്നു കരുതി.
കമന്റുകളുടെ ആദ്യത്തെ പോക്കു കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു ഷര്ട്ടിന്റ്റെ കാര്യത്തില്‍ ഒരു തീരുമാനമാകുമെന്നു.. ഇതിപ്പം ഇംഗ്ലീഷ് ഗ്രാമറില്‍ എഹ്ത്തി നില്ക്കുകയാണല്ലോ..ഇനിയിപ്പം ഇതിനെ ഷര്‍ട്ടില്‍ കൊണ്ട് കെട്ടാന്‍ എന്താ വിദ്യ? ഓഹോ...തുടങ്ങിയത് ഒരു കഥയിലാണല്ലേ.. എന്തായിരുന്നു അത്...ദോശക്കല്ല് ചൂടക്കേണ്ടതായിരുന്നു എന്നോ മറ്റോ അല്ലേ..
“ഇന്നലെ കണ്ടു ബിരിയുടെ ഒരു കമന്റ്. “കുമേറേട്ടാ...കുമാറേട്ടാന്ന് വിളിക്കുമ്പൊള്‍ പിന്നാലെ, ‘നിലാവിന്റെ പൂങ്കാറ്റില്‍...’ എന്ന് ഓട്ടോമാറ്റിക്കായി വരുന്നൂ“ ന്ന്. ഈ അടുത്ത വര്‍ഷങ്ങളില്‍ കേട്ട ഏറ്റവും നല്ല ഒരു “വിറ്റ്” ആയി ഞാനതിനെക്കൂട്ടുന്നു.”
ഇതുപോലെ ഒരു കമന്റ് ഞാന്‍ ഏതോ ഒരു പോസ്റ്റില്‍ എല്‍ ജിയ്ക്ക് വേണ്ടി വെച്ചിട്ട് ഒരു നാലു മാസമെങ്കിലും കഴിഞ്ഞുകാണും. ബിന്ദുവിനോടാണെന്ന് തോന്നുന്നു സിനിമയുടെ പേര് ഞാന്‍ ചോദിച്ചറിഞ്ഞത്.
ഇങ്ങനെ ഒരു പ്രശ്നം ഇവിടെ നടന്നൊ??? സോറി ട്ടൊ സൂ ചേച്ചി. അത് ചേച്ചി പണ്ടുപയോഗിച്ചത് ഞാന്‍ കണ്ടിട്ടില്ല. സിനിമയുടെ പേര് എനിക്കിപ്പഴും അറിയില്ല. ഏതാ പടം?
അപ്പോ, ഹാഫിന്ദന് കുട്ടി ചേട്ടാ, “ഈ അടുത്ത വര്‍ഷങ്ങളില്‍ കേട്ട ഏറ്റവും നല്ല വിറ്റ്“ -നുള്ള ക്രെഡിറ്റ് സൂ ചേച്ചിക്ക് അവകാശപ്പെട്ടതാണ് കേട്ടൊ.. ഗപ്പും, ഷീല്‍ഡും, സര്‍ട്ടിഫിക്കറ്റും ഒക്കെ ഞാന്‍ സൂ ചേച്ചിക്കു കൈ മാറുന്നു.. (അടുത്ത കൊല്ലത്തെ ഗപ്പെങ്കിലും വാങ്ങിക്കാമൊ എന്നു നോക്കട്ടെ. വക്കാരീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരാന്‍ പൂവാ..) :)
അയ്യോ... ബിരിയാണിക്കുട്ടീ, എനിക്ക് കപ്പും വേണ്ട സോസറും വേണ്ട ഒന്നിന്റേം ക്രെഡിറ്റും വേണ്ട. :) എല്‍ ജിയുടെ കുമാറേട്ടാ എന്നുള്ള വിളി കേട്ടിട്ട് എനിക്ക് പണ്ടേ ആ പാട്ട് തോന്നി എന്ന് പറഞ്ഞേയുള്ളൂ. ശ്രീകൃഷ്ണപ്പരുന്ത് എന്ന സിനിമയില്‍ ആണെന്നാണ് എനിക്ക് തോന്നിയത്. ശരിക്കും അറിയില്ല. പാട്ട് മാത്രേ അറിയൂ. കുമാറേട്ടാ എന്ന വിളി ഉള്ളത്കൊണ്ട് പറഞ്ഞു എന്ന് മാത്രം.
ഇവിടുത്തെ വാനപ്രസ്ഥമഹോത്സവം (കാടുകയറുന്നതിനു സംസ്കൃതം അതു തന്നെയല്ലേ ഉമേഷേ, ജ്യോതീ) വന്‍വിജയമാക്കിയ എല്ലാവര്ക്കും നന്ദി. മറുപടിയെഴുതാന്‍ ആഴ്ചകള്‍ വൈകിയതില്‍ ക്ഷമാപണം. കുറച്ചു പരിഭാഷകളുടെ തിരക്കിലായിരുന്നു. :-)
പലരും സംശയിച്ചതുപോലെ എന്റെ ഭാര്യയുടെ പേരും ബിന്ദു തന്നെ. മുകളില്‍ അടിച്ചമര്‍ത്തലിനെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ച ജ്യോതിയുടെ സഹപാഠിനിയാണ്. ശ്ലോകം, കവിത ഇവയൊക്കെ നന്നായി ചൊല്ലും. വൈകാതെ ബിന്ദു ചൊല്ലിയ കുറച്ചു ബ്ലോഗിലിടാം.
എന്തായാലും, മേലാവില്‍ നിന്നു ഫോട്ടോ മാറ്റിക്കൊള്ളാന്‍ അനുവാദം കിട്ടി. (പ്രൊഫൈല്‍ കാണുക).
എന്റെ പഴയ ഫോട്ടോയില്‍ നോട്ടപ്പിശകുണ്ടെന്ന് അരവിന്ദ് എഴുതിയതു വായിച്ചപ്പോള്‍ അതു ഞങ്ങള്‍ക്കു പാരമ്പര്യമായിട്ടുള്ള നോട്ടമാണെന്നു പറയാന്‍ വിചാരിച്ചിട്ട് വേണ്ടെന്നുവെച്ചു. അതിനുള്ള കാരണം ഗോഡ്ഫാദറിലെ (എല്‍ജീ കപ്പോളയുടേതല്ല, സിദ്ദിക്ക്-ലാലിന്റെ) ഒരു സംഭാഷണശകലമാണ്:
ജഗദീഷ്: "അയ്യോ ഈ ഉണ്ടക്കണ്ണ് കള്ളലക്ഷണമൊന്നുമല്ല. എന്റെ വാപ്പയ്ക്കും ഉമ്മയ്ക്കുമൊക്കെ ഉള്ളതാ."
ഇതു കാണുമ്പോള്‍ ഒരു 5-6 കൊല്ലം മുമ്പ് നടന്ന ഒരു സംഭവമാണ് ഓര്‍മ്മ വരുന്നത്. മറ്റൊന്നുമല്ല; ജയന്റെ തിരിച്ചുവരവ് ഒരു കാര്യം പറഞ്ഞോട്ടെ, ഞാനിവിടെ മിമിക്രി, ജയന്, കൈപ്പള്ളി, രാജേഷ്, ഒറ്റ വാക്ക്/വാക്യം കഥ തുടങ്ങിയ ഐറ്റംസ് ഒന്നും മോശമാണെന്ന് പറഞ്ഞിട്ടില്ല. മറ്റൊന്നും കൊണ്ടല്ല, ഒരു വിവാദത്തിനു ടൈം ഇല്ല
ഈ കഥയെക്കുറിച്ചു കൈപ്പള്ളി അനിയന് ഒച്ചയിട്ടതും (ഓഡിയോയ്ക്കെന്താ മലയാളം?) അതിനു പ്രതികരിച്ചവരോടു പ്രതികരിച്ചതും പ്രതികരിച്ചത് അധികരിച്ചതിനെത്തുടര്‍ന്ന് പ്രതികരണങ്ങള്‍ തിരസ്കരിച്ചതും വായിക്കുക. ഇപ്പോള്‍ അദ്ദേഹത്തിന്റെ ബ്ലോഗില്‍ അദ്ദേഹത്തിന്റെ ടീമിലുള്ളവര്‍ക്കു മാത്രമേ കമന്റാന്‍ പറ്റൂ. എതിര് ടീമുകളിലുള്ളവര്‍ക്ക് മറ്റെവിടെ വേണമെങ്കില്‍ കമന്റാം.
പ്രിയപ്പെട്ട അമേരിക്കന്‍ ബു.ജി. ക്ലബ് അംഗങ്ങളേ,
കൈപ്പള്ളിയുടെ ബ്ലോഗില്‍ എന്നെ അനുകൂലിച്ചു കമന്റി നിങ്ങളുടെ പ്രിയപ്പെട്ട നേതാവിന്റെ മാനം കാത്ത എല്ലാ ക്ലബ് അംഗങ്ങള്‍ക്കും അകൈതവമായ നന്ദി. നിങ്ങള്‍ക്ക് അടുത്താഴ്ചത്തെ ക്ലബ് മീറ്റിങ്ങില്‍ ചായയും പരിപ്പുവടയും എന്റെ വക. (ബുജ്ജികള്‍ ബജ്ജി കഴിക്കാറില്ല.)
55 comments:
മരണത്തേക്കാള്‍ ഇഷ്ടപ്പെട്ടു. ഒരു വാക്കിലും ഒരു കഥ പറയാമെന്നു മനസ്സിലായി.
ബ്രില്ല്യന്റ്!
രാജേഷ്,
വായനക്കാരനെക്കൊണ്ടു കഥ അനുഭവിപ്പിക്കാനുള്ള ശ്രമം ഗംഭീരം.
സന്തോഷ്,
ഉമേഷ്,
സൂഫി,
ഒറ്റവാക്കില്‍ പറഞ്ഞാല്‍:
നന്ദി
ശ്ശൊ! ഞാനിതിന് ഒരു മറുപിടി ആയി ഒരൊറ്റ വാക്ക് ഒത്തരം ആലോച്ചിച്ച് ഇന്നലെ ഉറങ്ങിപ്പോയി..പിന്നെ കാലത്തെ ഏറ്റപ്പൊ പെട്ടന്ന് കിട്ടിയതാ,പിന്നേയും മറന്ന് പോയി..ശ്ശൊ!..
എല്‍ജി, ആ
വാക്ക് ഇതായിരുന്നില്ലേ:
മിണ്ടിപ്പോകരുത്!
ജനിക്കാതിരുന്നാല് മരിക്കാതിരിക്കാമായിരുന്നു.
നന്നായി വര്‍മ്മേ
ശരിക്കും വര്‍മസാര്‍ ഉയിര്ത്തെഴുന്നേറ്റതല്ലെ?.
അസുഖം ബാധിച്ചു, ശയ്യാവലംബിയായി കിടന്നെ കിടപ്പില്‍ നിന്നും ഒരു പുനര്‍ജനനം. ഇപ്പൊഴിതാ പോര്‍ട്ലാന്റില്‍.
എങ്കിലും ജീവിതം വിരസത സമ്മാനിക്കുന്നു ഇടക്കിടെ. നേടുമ്പോഴും ഒന്നും നേടിയില്ലെന്ന തോന്നല്‍.
ഒറ്റവരിക്കാര , ഗന്ധര്വന് ശരി പറയുന്നുവെങ്കില്‍..........
ഷര്ടിടു സുഹ്രുത്തെ- അല്ലെങ്കില്‍ വല്ല മദാമ്മയും റാഞ്ചും. കേരളത്തിനും മലയാള ബൂലോഗത്തിനും നഷ്ടമാവും അങ്ങയെ...
തമാശയാണെ. ഒറ്റവരിയെക്കൊണ്ടു പലവരികള്‍ എഴുതിക്കമോ എന്നു നോക്കിയതാ
കൊള്ളാം കൊള്ളാം. :)
ഗന്ധര്‍വാ... :)
സര്‍വാണിസദ്യ.
(എന്റെ ജീവിതത്തെപ്പറ്റി ഒറ്റവാക്കില്‍ ഞാന്‍ എഴുതിയ കഥ)
കുറുമാന്,
നന്ദി.
ഗന്ധര്‍വാ,
ഈ ഫോട്ടോയുടെ പിന്നിലുള്ള കഥ കേട്ടാല്‍ ഗന്ധര്വ്വന് കരഞ്ഞു പോകും.
ഗന്ധര്വ്വന് വിവാഹിതാണോ എന്നറിഞ്ഞുകൂടാ. എന്തായാലും എന്റെ വീട്ടില്‍ ഞാന്‍ ബ്ലോഗില്‍ എന്തിടണം, എന്തിടരുത് എന്നൊക്കെ തീരുമാനിക്കാന്‍ വേറെ ആളുണ്ട്. ആ മേലധികാരി ഒരു ഫോട്ടോ എടുത്തു തന്നിട്ട് 'ഫോട്ടോ പോയിട്ടു പേരു പോലും കൊടുക്കാത്ത ചില ഭീരുക്കളായ ബ്ലോഗികളെപ്പോയാവരുത്. ഇതു ബ്ലോഗിലിടൂ.' എന്നു പറഞ്ഞു. ഫോട്ടോ നോക്കിയിട്ട് 'ഇതോ?' എന്നു ദയനീയമായി ചോദിച്ചിട്ട് ഞാന്‍ അതു ബ്ലോഗിലിട്ടു. പടം കണ്ട എന്റെ കൂട്ടുകാരന്റെ കൊച്ചുമകള്‍ ജോയല്‍ അതിനു കൊടുത്ത പേരാണ് 'രാജേഷങ്കിളിന്റെ ഷെയ്ം ഷെയ്ം ഫോട്ടോ' എന്ന്. ഷര്‍ട്ടില്ലാതെ അനവധി പടങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ബഷീറിനെയും തകഴിയെയും പോലെ ലോകപ്രശസ്തനാവാമെന്ന പ്രത്യാശയോടെ, 'അല്ലെങ്കിലും മലയാളികള്‍ പരക്കെ ഉടുപ്പിട്ടു തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടുപോലും ആയിട്ടില്ലല്ലോ' എന്നൊക്കെ സമാധാനിച്ച് ഞാന്‍ വേദന കടിച്ചിറക്കി കഴിയുമ്പോഴാണ് ഗന്ധര്‍വന്റെ കമന്റ്. ഞാന്‍ അധികാരപ്പെട്ടവരോട് ഫോട്ടോ മാറ്റിക്കോട്ടേ എന്നു ചോദിച്ചു. 'ഇന്നത്തെ കൊണ്ട് സകല ബ്ലോഗും അവസാനിപ്പിക്കും' എന്ന മറുപടിയില്‍ തൃപ്തനാവാത്ത ഞാന്‍ മദാമ്മമാരെപ്പറ്റി ഗന്ധര്വന് പറഞ്ഞ കാര്യമൊന്നു സൂചിപ്പിച്ചു. 'റാഞ്ചാന്‍ ഇങ്ങു വന്നേക്കട്ടെ. ഞാന്‍ ദോശക്കല്ല് ചൂടാക്കാന്‍ വെച്ചേക്കാം.' എന്നായിരുന്നു മറുപടി. (ഞാന്‍ പറഞ്ഞില്ലേ കരയുമെന്ന്? തരളഹൃദയനായ ഗന്ധര്വന് ഇതൊന്നും താങ്ങാന്‍ കഴിയിലെന്നെനിക്കറിയാം.) അങ്ങനെ എന്തൊക്കെ ത്യാഗം സഹിച്ച് ആരൊക്കെ മലയാളഭാഷയെ സേവിക്കുന്നു!
ബിന്ദു,
നന്ദി
കണ്ണൂസ്,
തൃപ്തിയായി.
ആദ്യം തന്നെ ഞെട്ടിപ്പിക്കുന്ന ദയനീയ സത്യം ഗന്ധര്വന് പറയട്ടെ.
ഗന്ധര്വന് വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്
രാജേഷെ-ഒരു പക്ഷെ ഒട്ടും മോഡസ്റ്റി ഇല്ലെന്ന് തോന്നിപ്പിക്കുന്ന ഒരു കമെന്റാണ് ഞാന്‍ ഇടാന്‍ പോകുന്നതെന്ന് അപ്പോഴെ എനിക്കു തോന്നിയിരുന്നു.
എങ്കിലും ചൊടിപ്പിക്കുക എന്നതു ഒരു ശീലം.
ആ പടം മാറ്റിയിരുന്നെങ്കില്‍ ഗന്ധര്‍വനു വിഷമമായേനെ. അതൊരു വ്യത്യസ്ഥ പടം തന്നെ. നിങ്ങള്‍ പറഞ്ഞതുപോലെ വ്യതിരിക്തമായി ചിന്തിക്കുനവരുടെ പടങ്ങളാണിതിനുമുന്പ് കണ്ടിട്ടുള്ളത്.
രാജേഷും വേറിട്ടു ചിന്തിക്കുന്ന ഒരാളാണെന്നു ആ പടം വിളിച്ചോതുന്നു.
പിന്നെ ഞാന്‍ പറഞ്ഞതുപോലെ ഒറ്റവരിക്കാരനെക്കോണ്ടു പലവരി എഴുതിക്കുക എന്നതു ലക്ഷ്യം കണ്ടു.
അല്ലേ?.
ഈ പടം ഇടാന്‍ പറഞ്ഞ മേലധികാരിക്കും ആണല്ലൊ കൂടുതല്‍ ചിന്തിക്കുന്ന മനസ്സ്. എഴുതാനും കഴിവുണ്ടാകുമല്ലോ?.
എംകിലും വാണിംഗ് അങ്ങിനെ നില്ക്കട്ടെ. ദോശക്കല്ലു ചൂടോടെ ഇരിക്കട്ടെ. ഏതു മദാമ്മക്കും ദേഹം പൊള്ളുന്നതിഷ്ടപേടില്ല.
രാജേഷേ,
ബിന്ദുവിനു നന്ദി കൊടുത്തല്ലോ. അതു ദോശക്കല്ലു ചൂടാക്കിയ ബിന്ദുവിനോ കമന്റിട്ട ബിന്ദുവിനോ?
ഗന്ധര്‍വ്വനു കൊടുത്ത മറുപടി ഏതായാലും കലക്കി!
എന്തായാലും മേലധികാരിയുടെ ചേതോവികാരമെന്തായിരിക്കും? ഭര്‍ത്താവിനു സ്വര്ണ്ണമാലയുണ്ടെന്നു കാണിക്കുകയോ, അതോ പുരുഷലക്ഷണങ്ങള്‍ എല്ലാമുണ്ടെന്നു തെളിയിക്കുകയോ? (താഴെ കഞ്ഞി പിഴിഞ്ഞ മുണ്ടുണ്ടല്ലോ, അല്ലേ?)
നഗ്നചിത്രങ്ങള്‍ ബ്ലോഗുകളില്‍ പ്രദര്‍ശിപ്പിക്കുന്നവര്‍ക്കെതിരേ ശബ്ദമുയര്‍ത്തുവിന്‍!
ഇതിപ്പം കഥയ്ക്ക് അഭിനന്ദനം പറയണോ ഫോട്ടോയെപ്പറ്റി അഭിപ്രായം പറയണോ എന്നാലോചിക്കുമ്പോള്‍ ഇനിയെന്ത് എന്നൊരു വാക്ക് മാത്രമേ വരുന്നുള്ളൂ.
ഉമേഷ്ജീ :) രാജേഷിന്റെ ചിത്രത്തില്‍ എന്ത് നഗ്നത? നാട്ടിന്‍പുറത്തുകാരായ ആണ്പ്രജകളൊക്കെ ഇങ്ങനെ ടോപ്ലെസ്സ് ആയല്ലേ ഇപ്പോഴും നടക്കുന്നത്?
ഈയൊരൊറ്റ കമന്റ്കൊണ്ട് ആ “മേലധികാരി” രാജേഷിനെ പര്‍ദയിട്ട് ഒരു ഫോട്ടോ എടുക്കാന്‍ നിര്‍ബന്ധിക്കും. ബിന്ദു, എല്‍ ജി , സു, ഇനിയും ആരൊക്കെ വരുമെന്നറിയില്ലല്ലോ ;)
രാജേഷിന്റെ കമന്റ് വായിച്ചപ്പോള്‍ കുറേനാളായി എന്നെ വേട്ടയാടുന്ന ഒരു സമസ്യക്കുത്തരം കിട്ടിയതുപോലെയൊരു ഫീലിങാണുണ്ടായതു് :)
രാജേഷിന്റെ അടുത്ത കഥ:
ഷര്ട്ടിടാമായിരുന്നു...
:-)
ഞാനിപ്പോഴും നിരീക്ഷണത്തിലാണ്..
രാജേഷിന്റെ തലയിലാണോ പുറത്താണോ രോമം കൂടുതലെന്ന് :)
(തല്ലല്ലേ, :) ഉണ്ട്)
എന്റെ ഒറ്റവരിക്കഥ:
വേണ്ടായിരുന്നു
ഈ ചേട്ടായി ഇങ്ങിനെ ഷര്‍ട്ടിടാണ്ട് നിക്കുന്ന കൊണ്ടാണ് ഞാന്‍ പലതവണ വന്നിട്ടും ഒരു കമന്റിടാണ്ട് പോയതു (അതു എന്തു മാത്രം ബുദ്ധിമുട്ടുള്ളാ സെല്‍ഫ് കണ്ട്രോള് ആവശ്യമുള്ള കാര്യമാണെന്ന് ഉമേഷേട്ടന് പോലും അറിയാം..)
അപ്പൊഴാണ്....ഭാര്യയുണ്ടെന്നും ഭാര്യ പറഞ്ഞിട്ടാണെന്നും മനസ്സിലയത്..ഹാവൂ...!അപ്പൊ പിള്ളെരെ പിടുത്തക്കാരനല്ല..അല്ലെ?
എന്നാ പിന്നെ തുടങ്ങല്ലെ....എത്ര കമന്റ് വേണമെന്ന് ആദിക്കുട്ടി കൂടി ഒന്ന് എഴുന്നേറ്റിട്ട് ഞങ്ങള്‍ തീരുമാനിക്കുന്നതായിരിക്കും..
- ഓഫ് അസ്സോസിയേഷെന്റെ വക.
എല്ജീസെ, എന്നെ കട്ടാക്കിയോ അപ്പോള്‍? ഉമേഷ്ജി എന്താ പറഞ്ഞത്? രാജേഷിന്റെ ഭാര്യയും ബിന്ദു ആണോ? :)
ഹൊ! എല്‍ജിയുടെ ഇവടത്തേം, ശ്വാസത്തിലേം കമന്റ് വായിച്ചിട്ട് ചിരിച്ച് ചിരിച്ച്..
എന്തിനാ പോസ്റ്റ് എഴുതണേ..ഇങ്ങനെ ഓരോ കമന്റ് പോരേ!!!
(ഈ എല്ജീടെ ഒരു കാര്യം..എല്ജിയെടക്കടെക്കിങ്ങനോരോ കാച്ച് കാച്ചും..നമ്മളാണേ ചിരിച്ച് ചിരിച്ച്....)
വര്‍മ്മസാറേ കഥ കലക്കി.
പക്ഷേ ഒരു ഷര്ട്ടെടുത്തിടെന്ന്. ആ നോട്ടാം, ഷര്ട്ടിടാതുള്ള നില്പും..ഏതാണ്ടൊക്കെ ഒരു വശപ്പെശക്.. അടൂര്‍ ഭവാനി പണ്ടേതോ സിനിമായില്‍ പറയുന്നപോലെ..
പ്രായമായ പെണ്പിള്ളേരുള്ള സ്ഥലമാ.
:-)
ഞാന്‍ ഓടിത്തള്ളി.
ഇന്നത്തെ ഓഫ്റ്റോപിക് ഇവിടെയാണല്ലേ:-))
ചിത്രത്തെ പറ്റി അഭിപ്രായം ഞാന്‍ പറയില്ല, ഛെ!
എനിയ്ക്കൊന്നേ പറയാനുള്ളൂ,
"മേലധികാരി സിന്ദാബാദ്, സിന്ദാബാദ്"
(എന്റെ കൂട്ടുകാരിയ്ക്ക്, ഞാനെങ്കിലും പിന്തുണകൊടുക്കണ്ടേ)
മറ്റുള്ളവരെക്കൊണ്ട്, കഥ പറയിക്കാനുള്ള ശ്രമമാണോ എന്നൊരു സന്ദേഹം, ഈ നവാഗതന്, എന്തായാലും ഇടക്കിടക്ക് രാജേഷിന് ദോശയെങ്കിലും തിന്നാലോ.. ഗന്ധര്‍വനോട് ഒരു നന്നി പറയാമായിരുന്നിലേ എന്നും ഒരു സന്ദേഹം....
അപ്പൊ അരവിന്ദേട്ടന് പറഞ്ഞ് വന്നത്..
ഞാനിനി പോസ്റ്റണ്ടാന്നാണെല്ലെ....അതു ശരി! മീന്‍ കറി തരണൊ വേണ്ടെ എന്ന് ഞാന്‍ ഒന്ന് കൂലംങ്കുഷമായി എന്റെ അന്തരംഗത്തില്‍ പ്രതിധ്വനിപ്പിക്കട്ടെ (ഇത്രേം വിവരമുള്ളവരുടെ ബ്ലോഗാവുമ്പൊ നമ്മളും കുറക്കാന്‍ പാടില്ലല്ലൊ..)
ബിന്ദൂട്ടിയെ...ഹൊ! എന്റെ നെഞ്ചിനകത്ത് കത്തിയിറക്കല്ലെ ഇങ്ങിനെ..ബിന്ദൂട്ടിയെ ഞാന്‍ മറക്കുവൊ? പിന്മൊഴിയിലെവിടെയോ ഓടി നടക്കണ കണ്ട്..അപ്പൊ മനസ്സിലായി..
എഴുന്നേറ്റിട്ടുണ്ടെന്ന്.. സൂവേച്ചിയും..ഉണ്ട്..
ഇനി ആദിക്കുട്ടിയും കൂടി മതീന്നാ ഞാന്‍ പറഞ്ഞെ..എന്നാലും..എന്നെ ഇങ്ങിനെ തെറ്റിദ്ധരിച്ചല്ലൊ...!!:-(
ഓക്കെ ഓക്കേ.. ഒരു പ്രാവശ്യം ഒരൊറ്റ പ്രാവശ്യത്തേക്കു...
അന്തരംഗത്തിലെ പ്രതിധ്വനിയോ?? : O
മറിയത്തിന്റെ ബ്ലോഗില്‍ ഇടാനുള്ളതിവിടെ ആയിപ്പോയതാണോ? :)
കമ്പ്ലീറ്റിലി ഓഫ് റ്റോപ്പിക്. വര്‍മ്മസാര്‍ വന്ന് ഇതെല്ലാം എടുത്ത് ചവറ്റുകുട്ടയിലിട്ടാല്‍, ഞാന്‍ ഉത്തരവാദിയല്ലേ.
പെണ്കുട്ട്യോള്ക്ക് തമാശയൊന്നും വഴങ്ങില്ല, അഥവാ വല്ലതും പറഞ്ഞാല്‍ തന്നെ, ചെമ്മീന്‍ ചാടിയാല്‍ ചട്ടീടെ വക്കോളം(ങേ അങ്ങനെത്തന്നെയാണോ ആ ചൊല്ല്? എഴുതിവന്നപ്പോള്‍ ഒരു വശപ്പെശക്.) എന്നേ കരുതിയിരുന്നുള്ളൂ.
പക്ഷേ ഇവിടെ എല്‍ജിയും ബിരിയാണിക്കുട്ടിയും ഇടുന്ന ചില കമന്റുകളും മറ്റും വായിക്കുമ്പോള്‍...എന്റെ ധാരണ എത്ര വങ്കത്തരമായിരുന്നുവെന്ന് മനസ്സിലാകുന്നു.
ഇന്നലെ കണ്ടു ബിരിയുടെ ഒരു കമന്റ്.
“കുമേറേട്ടാ...കുമാറേട്ടാന്ന് വിളിക്കുമ്പൊള്‍ പിന്നാലെ, ‘നിലാവിന്റെ പൂങ്കാറ്റില്‍...’ എന്ന് ഓട്ടോമാറ്റിക്കായി വരുന്നൂ“ ന്ന്.
ഈ അടുത്ത വര്‍ഷങ്ങളില്‍ കേട്ട ഏറ്റവും നല്ല ഒരു “വിറ്റ്” ആയി ഞാനതിനെക്കൂട്ടുന്നു.
അതുപോലെ വേറെയും പലതുമുണ്ട് തലയറഞ്ഞു ചിരിച്ചത്. എല്‍ജിയുടെ ചില എഴുത്ത് ശൈലികള്‍.
മറ്റുള്ളവര്‍ മോശമല്ല, പക്ഷേ അപാരം അപാരം ഇവരുടെ ഹ്യൂമര്‍ സെന്‍സ്.
(എന്നാലിനിപിന്നെ മീങ്കറി...)
എന്നെ ഇവടെ ആരോ അന്വേഷിച്ചാരുന്നോ... :)
വര്‍മ്മ സാര്‍, ഒന്നും തോന്നരുത്, ആനന്ദവേളകള്‍ ഉല്ലാസകരമാക്കാനായി ഞങ്ങള്‍ കുറച്ച് ഓഫ് തൊഴിലാളികള്‍ ഇങ്ങനെ...
ഇപ്പൊ വര്‍മ്മസാര്‍ അടുത്ത ഒറ്റവാക്ക് കഥയുടെ പണിപ്പുരയിലായിരിയ്ക്കും -
തുടങ്ങേണ്ടിയിരുന്നില്ല...
(ബ്ലോഗിന്റെ കാര്യമാണേ...
ഇനി ഞാന്‍ ബ്ലോഗുതുടങ്ങേണ്ടിയിരുന്നില്ല എന്നെങ്ങാനും ഒറ്റ വാക്കായി എഴുതിയാല്‍ ആനപ്പുറം ഗുരു എന്റെ ചെവിയ്ക്കു പിടിയ്ക്കാന്‍ വരും.)
ഉമേഷേട്ടാ
ഈ ചേട്ടായിക്ക് കൊളസ്റ്റ്രോള്‍ ഒന്നൂലില്ലോ ല്ലെ?
അല്ല,ഇത്രേം നാളും ഒഴിഞ്ഞ് കിടന്ന കമന്റു ബോക്സുകള്‍ കണ്ടിട്ട്...ഇന്ന് പെട്ടെന്ന്..
അല്ലെങ്കില്‍ അടുത്ത് ആശൂത്രി ഉള്ള സ്ഥലമാണെങ്കിലും ഒകെ..
പിന്നേയ് അരവിന്ദേട്ടാാ..അഹ്..എന്നാ മീന്‍ കറി..തരാട്ടൊ..
പിന്നേയ്..ബിരിയാണിക്കുട്ടി എഴുതണ ഒരൊ വരിയും സത്യായിട്ടും ക്ലാസ്സ് വിറ്റാണ്..
അരവിന്ദേട്ടന് പറഞ്ഞത് ശരിയാണ്. ചിരിപ്പിക്കാന്‍ പെമ്പിള്ളേര്‍ക്ക് കഴിവ് കുറവാണ്..
പക്ഷെ എനിക്ക് ഇംഗ്ലീഷില്‍ എഴുതി പിന്നേം ചിരിപ്പിക്കാന്‍ പറ്റും..മലയാളത്തില്‍ എനിക്ക് പറ്റണില്ല്യ...അല്ലെങ്കില്‍ നാചുറല്‍ അല്ല..
പിന്നെയ് ചിരിപ്പിക്കണെമെങ്കില് നല്ല ബുദ്ധി വേണം..കരയിപ്പിക്കാന്‍ എളുപ്പമാണ്.
റെസ്പൊണ്സിന്റെ ലിസ്റ്റില്‍ ആദ്യം ഉള്ളത കരച്ചില് ആണ് എന്നാണെന്റെ ഒരു തിയറി...
കരഞ്ഞോണ്ടല്ലെ നമ്മള് ഒക്കെ വന്നത് തന്നെ.
ചിരിക്കണത് ലാസ്റ്റും..സൊ,നല്ല ബുദ്ധി വേണം
അതായിരിക്കും പെണ്‍കുട്ടികള്‍ക്ക് അതു അത്രേം ഇല്ലാത്തത്..പെണ്‍കുട്ടികളുടെ ബുദ്ധി..വേറെ മാതിരിയാ...എന്നാ എനിക്ക് തോന്നണെ..
പിന്നേയ്..ഞാന്‍ കമന്റണത് ചിരിപ്പിക്കാനല്ല..
സത്യമായിട്ടും പറയണതിന് നിങ്ങള്‍ ചിരിക്കണതാണ്....അത് കണ്ടിട്ട് ചിരിക്കണ പോലെയാണ്..അല്ലണ്ട് വിറ്റടിച്ചിട്ടല്ല..:)
പിന്നേയ്..സെന്‍സ് ഓഫ് ഹ്യൂമര്‍ ആണ്.നമ്മള് മലയാളികള്‍ എപ്പോഴും ഹ്യൂമര്‍ സെന്‍സ് എന്നാണ് എഴുതാ...അതു ഭരങ്കര ഒരു പൊട്ടത്തരമാണ്..ഞാന്‍ അങ്ങിനെ ഹ്യൂമര്‍ സെന്‍സ് എന്ന് പറഞ്ഞിട്ട് സായിപ്പൊക്കെ തലേം കുത്തി കിടന്ന് ചിരിച്ചിട്ടുണ്ട്..അവരും വിചാരിച്ചു ഞാന്‍ ചിരിപ്പിക്കാന്‍ പറഞ്ഞതാണെന്ന്....
അല്ലാന്ന് നമുക്കല്ലെ അറിയൂ..:)
‘ചെമ്മീന്‍ തുള്ളിയാല്‍ മുട്ടോളം, പിന്നേം തുള്ളിയാല്‍ ചട്ടീല്’ എന്നൊരു വേര്‍ഷന്‍ ആണ് ഞാന്‍ കൂടുതലും കേട്ടിരിക്കുന്നത് :)
എല്‍ജ്യേ, എനിയ്ക്ക് നല്ല ബുദ്ധി ആണെന്ന് ഇങ്ങനെ വളച്ചു കെട്ടിപ്പറയണോ? ആ പ്രൊഫൈലില്‍ ഉള്ള ഈമെയില്‍ ഐഡിയില്‍ ഒരു മെയിലങ്ങയച്ചാപ്പോരെ?
ദിവാ പറഞ്ഞതാണ് ഞാനും കേട്ടിട്ടുള്ളത്.
ആ..അതന്നെ!!! ദേ ദിവാ പറഞ്ഞതാ കറക്റ്റ്...:-) ശ്ശോ ഞാനെന്നാ പൊട്ടത്തരമാ എഴുതി വച്ചേ!
ശരിയാ എല്‍ജീ...ഹ്യൂമര്‍ സെന്‍സ് എന്നേ ഞാന്‍ വീട്ടില്‍ പറയൂ..പക്ഷേ ഓഫീസിലും മലയാളം അറിയാത്ത മല്ലൂസിനോട് പറയുമ്പോഴോ സെന്‍സ് ഒഫ് ഹ്യൂമര്‍ എന്നേ പറഞ്ഞിട്ടുള്ളൂ ന്നാ.............തോന്നുന്നേ. പക്ഷേ തിരിച്ച് പറഞ്ഞാല്‍ പൊട്ടത്തരമാണെന്നറിഞ്ഞൂടാരുന്നു.ദൈവമേ എന്താണാവോ ഇതു വരെ പറഞ്ഞോണ്ട് നടന്നിരുന്നത്! ഇനി ശ്രദ്ധിക്കണം! :-)
അപ്പോ കോമണ്‍ സെന്സിന്, ശരിക്കും, സെന്‍സ് ഓഫ് കോമണ്‍ എന്നാണോ പറേണ്ടേ.?
നാലു പേരറിയെട്ടേ ആദീ..മെയില്‍ അയച്ചാല്‍ അതു പറ്റുവൊ?
seinfeld ആണ് ഞാന്‍ കണ്ടതില്‍ ഏറ്റവും വലിയ ബുദ്ധി രാക്ഷന്‍...ആരാധന് മൂത്ത് ഞാന്‍ ഒരിക്കല്‍ ലൈവ് ഷോ വരെ കാണാന്‍ പോയി..
:)
എല്ജീവചനങ്ങള്:
പക്ഷെ എനിക്ക് ഇംഗ്ലീഷില്‍ എഴുതി പിന്നേം ചിരിപ്പിക്കാന്‍ പറ്റും..
അതെന്താ? ഇംഗ്ലീഷിലും സ്പെല്ലിംഗ് മിസ്റ്റേക്ക് വരുത്താറുണ്ടോ?
കരഞ്ഞോണ്ടല്ലെ നമ്മള് ഒക്കെ വന്നത് തന്നെ.
ചിരിക്കണത് ലാസ്റ്റും..
മരിക്കുമ്പോള്‍ ചിരിക്കുന്നതാരാ? തമിഴ് സിനിമയിലെ വില്ലന്മാരല്ലാതെ?
സൊ,നല്ല ബുദ്ധി വേണം
അതായിരിക്കും പെണ്‍കുട്ടികള്‍ക്ക് അതു അത്രേം ഇല്ലാത്തത്..പെണ്‍കുട്ടികളുടെ ബുദ്ധി..വേറെ മാതിരിയാ...എന്നാ എനിക്ക് തോന്നണെ..
അതിപ്പോള്‍ മനസ്സിലായി. അല്ലെങ്കില്‍ ആരെങ്കിലും ഇങ്ങനെ പറയുമോ, സത്യമാണെങ്കിലും?
പിന്നേയ്..സെന്‍സ് ഓഫ് ഹ്യൂമര്‍ ആണ്.നമ്മള് മലയാളികള്‍ എപ്പോഴും ഹ്യൂമര്‍ സെന്‍സ് എന്നാണ് എഴുതാ...അതു ഭരങ്കര ഒരു പൊട്ടത്തരമാണ്..ഞാന്‍ അങ്ങിനെ ഹ്യൂമര്‍ സെന്‍സ് എന്ന് പറഞ്ഞിട്ട് സായിപ്പൊക്കെ തലേം കുത്തി കിടന്ന് ചിരിച്ചിട്ടുണ്ട്..
ഇതു സീരിയസ് കാര്യം.
സമസ്തപദങ്ങളുള്ള ഇന്ത്യന്‍ ഭാഷകളെപ്പോലെ ഇംഗ്ലീഷിലും ഇന്ത്യക്കാര്‍ സമസ്തപദങ്ങള്‍ ഉപയോഗിക്കാറുണ്ടു്. “ഇന്ത്യന്‍ ഇംഗ്ലീഷി”ന്റെ ഒരു പ്രത്യേകതയാണു്.
ഇതു പൊട്ടത്തെറ്റൊന്നുമല്ല. വളര്‍ന്നുകൊണ്ടിരിക്കുന്ന ഭാഷയാണു് ഇംഗ്ലീഷ്. ഇന്ത്യന്‍ ഇംഗ്ലീഷിന്റെ പല സവിശേഷതകളും ഇപ്പോള്‍ ഇംഗ്ലീഷിലേക്കു കടന്നുകയറിയിട്ടുണ്ടു്. ഇപ്പോള്‍ സായിപ്പന്മാരും സമസ്തപദങ്ങള്‍ ഉപയോഗിക്കാറുണ്ടു് -കുറഞ്ഞതു് അമേരിക്കയിലെങ്കിലും.
(രാജേഷേ, ക്ഷമിക്കൂക. ഇതൊക്കെ ഇവിടെ പതിവുള്ളതാ...)
എന്നാ ഒരു ഊഹം...
ക്യാച്ച് 22 , എല്‍ജി മൂന്നു തവണ എങ്കിലും വായിച്ചു കാണുമല്ലോ?
ഈ കീമാനീക്കൊണ്ടു തോറ്റു. “ക്ഷമിക്കുക” എന്നാണു കഴിഞ്ഞ കമന്റില്‍. “ക്ഷമിക്കൂക” അല്ല.
പിന്നേം പ്രശ്നം. “കീമാനെക്കൊണ്ടു്”.
ഇന്നിനി ഞാന്‍ മലയാളമെഴുതിയാല് ശരിയാവില്ല. എല്‍ജിയുടെ ശാപം കിട്ടിയതാ. :-)
ഹിഹി..അരവിന്ദേട്ടന്റെ ഒരു സെന്‍സ് ഓഫ് കോമണ്‍..
'Common' - adjective to 'Sense'
അപ്പൊ Common Sense ആയത്..
'Humour' is Noun ..നമ്മള് നൌണ്‍ അഡ്ജെക്റ്റീവായിട്ട് ചേര്ക്കാറില്ലല്ലൊ.. അല്ലങ്കില്‍ ഉണ്ടൊ? ഉണ്ടെങ്കില്‍ എന്നോട് പറഞ്ഞിട്ടില്ല.. :)
എല്‍ജി നീതി പാലിക്കുക.
എന്റെ ചോദ്യത്തിനിവിടെ ഒരു വെലേയില്ലേ?
എന്റെ കമന്റുകളോടുള്ള കറിവേപ്പില മനോഭാവം അവസാനിപ്പിയ്ക്കുക.
ചോദ്യം എന്താന്നറിയാന് മോളിലോട്ട് സ്ക്രോള്‍ ചെയ്യുക.
ഓ.....മന്‍സ്സിലായി എല്‍ജ്യേ. ഹോ ഈ എല്ജീടെ ഒരു ബുത്തി.
അങ്ങനെപറഞ്ഞ് കൊട് ഉമേഷ് മാഷെ...ഇപ്പൊ ഇംഗ്ലീഷ്, സായിപ്പിന്റെ കുത്തകയൊന്നുമല്ല.
(അപ്പോ അവടെ ഹ്യൂമര്‍ സെന്‍സ് എന്ന് പറഞ്ഞ് ചമ്മിയിട്ടുണ്ടല്ലേ?..മനസ്സിലായി മനസ്സിലായി.)
[സത്യായിട്ടും ഇന്ന് നമ്മളെ ഇവിടന്ന് ഓടിക്കാന്‍ വര്‍മ്മസാര്‍ ആ ഫോട്ടോയുടെ ഫുള്‍ വേര്‍ഷന്‍ ഇവിടെ പോസ്റ്റും ന്നാ തോന്നുന്നേ...]
അയ്യൊ..പറയാന്‍ പൂവ്വായിരുന്നു ആദി.. (ദെ, ഈ പൂവ്വായിരുന്നു വള്ളുവനാടന്‍ ഭാഷയാണ് കേട്ടൊ..)
കെല്ലര്‍ ചേട്ടന്റെ ബുക്ക് ഞാന്‍ വായിച്ചിട്ടില്ല. അതിനെപറ്റി കേട്ടിട്ടുണ്ടന്നല്ലാതെ...ഞാന്‍ വായിച്ച് തുടങ്ങിയതാ..പക്ഷെ ഭയങ്കര കട്ടി ഇംഗ്ലീഷ്..പക്ഷെ സിനിമാ ഞാന്‍ കണ്ടിട്ടുണ്ടെന്ന് തോന്നുന്നു.. Dustin Hoffman-ലെ അതില്‍? ഏതെങ്കിലും പുസ്തകം ഞാന്‍ വായിക്കണ കാണുമ്പൊ ഉടനെ എന്റെ ചേട്ടായി പോയി സിനിമാ എടുത്തോണ്ട് വരും..
ഞാന്‍ എന്തെങ്കിലും ഒറ്റക്ക് ചെയ്യണ കണ്ടാല്‍ സഹിക്കൂല്ല...:)
bഒറ്റവരിക്കാര ഒറ്റവരിക്കാര
കമെന്റുകളും വിവാദവും നൂറു തികയുമ്പോള്‍
പാവമീ ഗന്ധര്‍വനെ മറന്നിടൊല്ലേ.
അധികാരകേന്ദ്രങ്ങള്‍ ചട്ടുകം പഴുപ്പിച്ചു
ആരേയൊക്കെ പൊള്ളിക്കും എന്നു അന്തം വിട്ടു നില്ക്കുമ്പോള്
പാവം ഗന്ധര്വന് താരകങ്ങള്‍ കയ്യൊഴിഞ്ഞ
മരിയത്തിന്റെ ശ്വാസത്തില്‍ ബഹിര്‍ഗമിക്കുന്ന
നിശ്ചാസ ധാരയാം കമെന്റുകള്‍ വായിച്ചു
സംശയിച്ചിരിക്കുന്നു.
വാദം
വിവ വാദം
ഷര്‍ട് വിവാദം
വാദം
ഞാന്‍ ബുക്കേ വായിച്ചിട്ടുള്ളു. മൂവി കണ്ടിട്ടില്ല. ഹോഫ്മാന്‍ ഉള്ളതായി അറിയില്ല.
ഇല്ലാ ഹോഫ്മാന്‍ ഇല്ല..ഞാന്‍ IMDB-യില്‍ പോയി നോക്കി...
മണ്ടലക്കാലം (തെറ്റാണോ അവോ.......ഇലന്തൂര്‍ ഗുരുക്കളേ, തിരുത്തൂ) 41 ദിവസം. അതുപോലെ, എന്റെ കംറ്റ്നു നാല്പത്തൊന്നാകുന്നു എന്ന് വിജാരിച്ച് റ്റൈപ് ചെയ്തു തുടങ്ങാന്‍ പോയപ്പോള്‍ ആള് റെഡ്ഡി 41 ആയി......ഇന്നാ നോയമ്പെറക്കി 42ആമത്തെ ഓഫ് അടിക്കാംന്നു കരുതി.
വര്‍മ്മേ.........മ്യാപ്പ്
കമന്റുകളുടെ ആദ്യത്തെ പോക്കു കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു ഷര്ട്ടിന്റ്റെ കാര്യത്തില്‍ ഒരു തീരുമാനമാകുമെന്നു.. ഇതിപ്പം ഇംഗ്ലീഷ് ഗ്രാമറില്‍ എഹ്ത്തി നില്ക്കുകയാണല്ലോ..ഇനിയിപ്പം ഇതിനെ ഷര്‍ട്ടില്‍ കൊണ്ട് കെട്ടാന്‍ എന്താ വിദ്യ? ഓഹോ...തുടങ്ങിയത് ഒരു കഥയിലാണല്ലേ..
എന്തായിരുന്നു അത്...ദോശക്കല്ല് ചൂടക്കേണ്ടതായിരുന്നു എന്നോ മറ്റോ അല്ലേ..
കുറുമാന്റെ മണ്ട നോക്കി കിഴുക്കാന്‍ ആളിപ്പൊ എത്തും.
മണ്ഡലക്കാലം. എഴുതാന്‍ തുടങ്ങിക്കോ.. സ്ലേറ്റിന്റെ രണ്ട് സൈഡിലും നിറയെ.
ഇതു കൊള്ളാല്ലോ വീഡിയോണ്...
ചെറിയ ചെറിയ തെറ്റുകളൊക്കെ ശിഷ്യര്‍ അങ്ങോട്ടും ഇങ്ങോട്ടും തിരുത്തിന്നു.
ഗുരു വലിയ വലിയ തെറ്റുകളില്‍ (ധൃതരാഷ്ട്രാലിംഗനം പോലെയുള്ളവ) മാത്രം ഇടപെടുന്നു.
“ഇന്നലെ കണ്ടു ബിരിയുടെ ഒരു കമന്റ്.
“കുമേറേട്ടാ...കുമാറേട്ടാന്ന് വിളിക്കുമ്പൊള്‍ പിന്നാലെ, ‘നിലാവിന്റെ പൂങ്കാറ്റില്‍...’ എന്ന് ഓട്ടോമാറ്റിക്കായി വരുന്നൂ“ ന്ന്.
ഈ അടുത്ത വര്‍ഷങ്ങളില്‍ കേട്ട ഏറ്റവും നല്ല ഒരു “വിറ്റ്” ആയി ഞാനതിനെക്കൂട്ടുന്നു.”
ഇതുപോലെ ഒരു കമന്റ് ഞാന്‍ ഏതോ ഒരു പോസ്റ്റില്‍ എല്‍ ജിയ്ക്ക് വേണ്ടി വെച്ചിട്ട് ഒരു നാലു മാസമെങ്കിലും കഴിഞ്ഞുകാണും. ബിന്ദുവിനോടാണെന്ന് തോന്നുന്നു സിനിമയുടെ പേര് ഞാന്‍ ചോദിച്ചറിഞ്ഞത്.
ആദിയേ,
“ചെറിയ ചെറിയ തെറ്റുകളൊക്കെ ശിഷ്യര്‍ അങ്ങോട്ടും ഇങ്ങോട്ടും തിരുത്തിന്നു.”
എന്താ തിന്നത്? :)
ഇങ്ങനെ ഒരു പ്രശ്നം ഇവിടെ നടന്നൊ???
സോറി ട്ടൊ സൂ ചേച്ചി. അത് ചേച്ചി പണ്ടുപയോഗിച്ചത് ഞാന്‍ കണ്ടിട്ടില്ല. സിനിമയുടെ പേര് എനിക്കിപ്പഴും അറിയില്ല. ഏതാ പടം?
അപ്പോ, ഹാഫിന്ദന് കുട്ടി ചേട്ടാ, “ഈ അടുത്ത വര്‍ഷങ്ങളില്‍ കേട്ട ഏറ്റവും നല്ല വിറ്റ്“ -നുള്ള ക്രെഡിറ്റ് സൂ ചേച്ചിക്ക് അവകാശപ്പെട്ടതാണ് കേട്ടൊ.. ഗപ്പും, ഷീല്‍ഡും, സര്‍ട്ടിഫിക്കറ്റും ഒക്കെ ഞാന്‍ സൂ ചേച്ചിക്കു കൈ മാറുന്നു..
(അടുത്ത കൊല്ലത്തെ ഗപ്പെങ്കിലും വാങ്ങിക്കാമൊ എന്നു നോക്കട്ടെ. വക്കാരീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരാന്‍ പൂവാ..) :)
അയ്യോ... ബിരിയാണിക്കുട്ടീ, എനിക്ക് കപ്പും വേണ്ട സോസറും വേണ്ട ഒന്നിന്റേം ക്രെഡിറ്റും വേണ്ട. :) എല്‍ ജിയുടെ കുമാറേട്ടാ എന്നുള്ള വിളി കേട്ടിട്ട് എനിക്ക് പണ്ടേ ആ പാട്ട് തോന്നി എന്ന് പറഞ്ഞേയുള്ളൂ. ശ്രീകൃഷ്ണപ്പരുന്ത് എന്ന സിനിമയില്‍ ആണെന്നാണ് എനിക്ക് തോന്നിയത്. ശരിക്കും അറിയില്ല. പാട്ട് മാത്രേ അറിയൂ. കുമാറേട്ടാ എന്ന വിളി ഉള്ളത്കൊണ്ട് പറഞ്ഞു എന്ന് മാത്രം.
എനിക്കും ഒരു 50 കിട്ടി :)
രാജേഷ് :) അഭിനന്ദനം.
w v (tzwckiko)
ഇവിടുത്തെ വാനപ്രസ്ഥമഹോത്സവം (കാടുകയറുന്നതിനു സംസ്കൃതം അതു തന്നെയല്ലേ ഉമേഷേ, ജ്യോതീ) വന്‍വിജയമാക്കിയ എല്ലാവര്ക്കും നന്ദി. മറുപടിയെഴുതാന്‍ ആഴ്ചകള്‍ വൈകിയതില്‍ ക്ഷമാപണം. കുറച്ചു പരിഭാഷകളുടെ തിരക്കിലായിരുന്നു.
:-)
പലരും സംശയിച്ചതുപോലെ എന്റെ ഭാര്യയുടെ പേരും ബിന്ദു തന്നെ. മുകളില്‍ അടിച്ചമര്‍ത്തലിനെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ച ജ്യോതിയുടെ സഹപാഠിനിയാണ്. ശ്ലോകം, കവിത ഇവയൊക്കെ നന്നായി ചൊല്ലും. വൈകാതെ ബിന്ദു ചൊല്ലിയ കുറച്ചു ബ്ലോഗിലിടാം.
എന്തായാലും, മേലാവില്‍ നിന്നു ഫോട്ടോ മാറ്റിക്കൊള്ളാന്‍ അനുവാദം കിട്ടി. (പ്രൊഫൈല്‍ കാണുക).
എന്റെ പഴയ ഫോട്ടോയില്‍ നോട്ടപ്പിശകുണ്ടെന്ന് അരവിന്ദ് എഴുതിയതു വായിച്ചപ്പോള്‍ അതു ഞങ്ങള്‍ക്കു പാരമ്പര്യമായിട്ടുള്ള നോട്ടമാണെന്നു പറയാന്‍ വിചാരിച്ചിട്ട് വേണ്ടെന്നുവെച്ചു. അതിനുള്ള കാരണം ഗോഡ്ഫാദറിലെ (എല്‍ജീ കപ്പോളയുടേതല്ല, സിദ്ദിക്ക്-ലാലിന്റെ) ഒരു സംഭാഷണശകലമാണ്:
ജഗദീഷ്: "അയ്യോ ഈ ഉണ്ടക്കണ്ണ് കള്ളലക്ഷണമൊന്നുമല്ല. എന്റെ വാപ്പയ്ക്കും ഉമ്മയ്ക്കുമൊക്കെ ഉള്ളതാ."
ഫിലോമിന: "ആങ്ഹാ? കുടുംബടക്കം കള്ളമ്മാരാണല്ലേ?"
കൈപ്പള്ളി,
നന്ദി. എന്നാല്‍പ്പിന്നെ രണ്ടുമൂന്നു വരകൊണ്ടൊരു പടവും കൂടി ചേര്ത്തേക്കാമെന്നു വെച്ചു.
പടം കൊള്ളാം.
:)
ഇതു കാണുമ്പോള്‍ ഒരു 5-6 കൊല്ലം മുമ്പ് നടന്ന ഒരു സംഭവമാണ് ഓര്‍മ്മ വരുന്നത്.
മറ്റൊന്നുമല്ല; ജയന്റെ തിരിച്ചുവരവ്
ഒരു കാര്യം പറഞ്ഞോട്ടെ, ഞാനിവിടെ മിമിക്രി, ജയന്, കൈപ്പള്ളി, രാജേഷ്, ഒറ്റ വാക്ക്/വാക്യം കഥ തുടങ്ങിയ ഐറ്റംസ് ഒന്നും മോശമാണെന്ന് പറഞ്ഞിട്ടില്ല. മറ്റൊന്നും കൊണ്ടല്ല, ഒരു വിവാദത്തിനു ടൈം ഇല്ല

Post a Comment