പ്രിയപ്പെട്ടവരേ,
എന്റെ ആദ്യത്തെ കഥാസമാഹാരം “കാമകൂടോപനിഷത്ത്“ ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നു. നമ്പൂതിരിയുടെയും സുബോധിന്റെയും ചിത്രങ്ങളും ഡോ: പി.കെ. രാജശേഖരന്റെ അവതാരികയും പുസ്തകത്തെ അനുഗ്രഹിക്കുന്നു. ശ്ലോകമെഴുത്തിലൂടെയും ബ്ലോഗെഴുത്തിലൂടെയും കഥയെഴുത്തിലേക്കു മടങ്ങിവന്ന ഞാൻ ഇവിടെ വരികയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത നിങ്ങൾക്കോരോരുത്തർക്കും നന്ദിപറയുകയാണ്. ഭാവിയിലും സഹായസഹകരണങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്.
കൃതജ്ഞത
എഴുതാനും പ്രസിദ്ധീകരിക്കാനും പ്രോത്സാഹിപ്പിക്കുകയും സംശയങ്ങൾ തീർത്തുതരികയും മറ്റു സഹായങ്ങൾ ചെയ്യുകയും ചെയ്തവർക്ക്. അനിതാ തമ്പി, ഇഞ്ചിപ്പെണ്ണ്, ഉണ്ണികൃഷ്ണൻ ചേലാമ്പ്ര, ഉമേഷ് പി. എൻ., ഏവൂരാൻ, ഡോ: ഗിരീഷ് വർമ്മ, കെ. പി. സി. ജീവൻ, പി. സി. ജ്യോതിർമയി, ഡാലി, തഥാഗതൻ, നിർമ്മല, ബാലേന്ദു, ബിന്ദു വർമ്മ, ജി. മനു, മഹേഷ് മംഗലാട്ട്, രാജ് നീട്ടിയത്ത്, വഡവോസ്കി, ഡി. വിനയചന്ദ്രൻ, വിഷ്ണുപ്രസാദ്, ശങ്കരൻ കോറോം, ശ്രീധരൻ കർത്താ, ഷൈരജ് എം., സർജു, സിജി വൈലോപ്പിള്ളി, സിബു സി.ജെ., സേതു, സുധീർ ബാബു, സുനിൽ കുമാർ, എം. കെ. ഹരികുമാർ, റീനി മമ്പലം, റോബി കുരിയൻ തുടങ്ങി അസംഖ്യം കൂട്ടുകാർക്കും ഗുരുസ്ഥാനീയർക്കും. കഥകൾ പ്രസിദ്ധീകരിച്ച പ്രസിദ്ധീകരണങ്ങൾക്കും ചിത്രങ്ങൾ ഉൾപ്പെടുത്താനുള്ള അനുമതി തന്ന ചിത്രകാരന്മാർക്കും അവതാരികയെഴുതിയ ഡോ: പി. കെ. രാജശേഖരനും.
അവതാരികയിൽനിന്ന്:
മലയാളചെറുകഥാസാഹിത്യത്തിന്റെ വർത്തമാനകാലശീലത്തിൽ പതിവില്ലാത്ത ഈ കഥപറച്ചിലുകാരന്റെ ആവിർഭാവവും രാജേഷ് വർമ്മയുടെ എഴുത്തിന്റെ വഴികളുംതമ്മിൽ ബന്ധമുണ്ടെന്നു തോന്നുന്നു. ആയിരത്തിത്തൊള്ളായിരത്തി എൺപതുകളിൽനിന്നാണ് ആ കഥ തുടങ്ങുന്നത്. രണ്ടു പതിറ്റാണ്ടപ്പുറമുള്ള ആ കാലത്തെ ഓർമിക്കാതെ വർമ്മയുടെ കഥകളിലേക്കു പോകാനാവില്ല. മറ്റൊന്നായി കഥ നിർമിച്ചെടുക്കാൻ എഴുതിത്തുടങ്ങിയവരെല്ലാം ശ്രമിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. കഥയിലും കവിതയിലും വന്മരങ്ങളുടെ നിഴലുകളുണ്ടായിരുന്നു. പൊതുജീവിതത്തിൽ എഴുപതുകളുടെ ചരിത്രഭാരവും. ചിലപ്പോൾ കാല്‌പനികംപോലുമായിരുന്ന രാഷ്ട്രീയതീവ്രതകളിലും ലോകവീക്ഷണത്തിലുംനിന്ന് പുറമേ ശാന്തമെങ്കിലും അരക്ഷിതവും മൂല്യശൂന്യവുമായ ഒരു ഘട്ടത്തിലേക്കു നീങ്ങുകയായിരുന്നു സ്ഥലവും കാലവും. എഴുത്തിലെ ഉദ്വിഗ്നപരീക്ഷണങ്ങൾ സ്ഥാപനവൽക്കരണത്തിലേക്കു നീങ്ങി. എല്ലാം നാട്ടുനടപ്പും തൻകാര്യതത്‌പരതയുമായി വ്യവസ്ഥപ്പെടാൻ തുടങ്ങിയ ആ ഘട്ടത്തിൽ മറ്റുവഴികൾ സാധ്യമല്ലേയെന്നെ കൗമാരവ്യഗ്രതയോടെ ആരായാൻ തുടങ്ങിയവരുടെ കൂട്ടത്തിലാണ് രാജേഷ് വർമ്മ തന്റെ ആദ്യകാലകഥാകൾ എഴുതിത്തുടങ്ങിയത്. പക്ഷിക്കൂട്ടംപോലെ ചിലച്ച, പുതിയ ആകാശങ്ങൾ തേടാൻ ശ്രമിച്ച ഒരുപാടുപേരുണ്ടായിരുന്നു ആ തലമുറയിൽ. ഒരു ദശകത്തിനുശേഷം അതിൽ പലരും എഴുതാതായി. അരക്ഷിതജീവിതത്തിന്റെ ചന്തത്തിരക്കുകളിൽ പലരും നഷ്ടപ്പെട്ടു. ഒരർത്ഥത്തിൽ അവർ തങ്ങൾക്കുശേഷം വരാനിരിക്കുന്നവർക്കു വളമാകുകയായിരുന്നു. അവർക്കുശേഷം വന്നവർക്ക് കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമായിരുന്നു. പ്രസാധനത്തിന്റെ സാധ്യതകളെ സാങ്കേതികവളർച്ചയും രാജ്യത്തെ സാമ്പത്തികവികാസവുംചേർന്നു വലുതാക്കി. ലിറ്റിൽ മാഗസിനുകളിലെ ഒളിപ്പോരില്ലാതെതന്നെ മുഖ്യധാരയിലേക്കു കടക്കാമെന്നായി. എൺപതുകളിൽ എഴുത്താരംഭിക്കുകയും ഭാവിയുടെ സാധ്യതകളായി വിലയിരുത്തപ്പെടുകയുകയും ചെയ്തവരുടെ ഗണത്തിൽ രാജേഷ് വർമ, വി. വിനയകുമാർ, മനോജ് ജാതവേദര്, അശോൿകുമാർ കർത്താ തുടങ്ങിയ ഒരുപാടുപേരുണ്ടായിരുന്നു. അവർ തുടർന്നെഴുതിയില്ലെന്നല്ല, അതൊരു അനുസ്യൂത സാന്നിധ്യമായി മാറിയില്ലെന്നു മാത്രം. തുടർച്ചയെക്കാൾ ഇടർച്ചകൾ. ഒച്ചയെക്കാൾ നീണ്ട നിശ്ശബ്ദതകൾ. വർമയുടെ കഥാജീവിതത്തിന്റെയും കഥ ഇതുതന്നെയാണെ്. തൊഴിൽതേടലും പ്രവാസവും എഴുത്തിന്റെ തുടർച്ചയിൽ സൃഷ്ടിച്ച ഇടർച്ചയും നിശ്ശബ്ദതയുമാണ് വർമ്മ ഉൾപ്പെടെയുള്ള പലരെയും പെട്ടെന്നോർമിക്കുന്ന പേർപ്പട്ടികകളിൽ അസന്നിഹിതരാക്കിയത്. എന്നാൽ കഥപറച്ചിലിന്റെ വിത്തുകൾ നിദ്രവിട്ട് വീണ്ടും ഉണർന്നതിന്റെ ഫലമാണ് 'കാമകൂടോപനിഷത്ത്'.
<< കയറ്റുമതി
45 comments:
എല്ലാവിധ ആശംസകളും നേരുന്നു :)
നമ്പൂതിരി വരച്ച ഒന്നുരണ്ടു പടങ്ങൾ കൂടെ ഇവിടെ ഇട്ടിരുന്നെങ്കിൽ......
ഇടയ്ക്കെപ്പോഴോ ആലോചിച്ചിരുന്നു, രാജേഷിന്റെ കഥാസമാഹാരത്തെപ്പറ്റി. ഇനിയും വൈകാതെ വന്നല്ലോ..ആശംസകള്‍ .
അരുൺ, എതിരൻ, ജയേഷ്, നന്ദി.
പി.ഡി.എഫിൽ നിന്നു പടം വേർതിരിച്ചെടുക്കാനുള്ള ആയുധം ഇല്ല. അല്ലെങ്കിൽ ഇടാമായിരുന്നു. സ്കാൻ ചെയ്തിടാൻ പറ്റുമോ എന്നു നോക്കട്ടെ.
അഭിനന്ദനങ്ങൾ രാജേഷ്! :)
എതിരൻ പറഞ്ഞതു പോലെ ആ പടങ്ങൾ (സുബോധിന്റേയും)കാണണമെന്ന് ആഗ്രഹമുണ്ട്. :)
adi sakka!
book ellaa tharam vaayanakkaarkkum ishtaavatte...othiri pathippukal irangatte... all the best tta.
snehathode,
visala m
നിറഞ്ഞ സന്തോഷം, അഭിനന്ദനങ്ങൾ
പീഡീയെഫിൽ നിന്ന് ചിത്രങ്ങൾ മാത്രമായി കോപ്പി ചെയ്ത് MS Paintലോ മറ്റോ പേസ്റ്റ് ചെയ്ത് ഉപയോഗിക്കാലോ
Adobe Reader>Edit>Take A Snapshot
ആശംസകള്‍ ... സന്തോഷം:)
Congrats !!!
All the best
രാജേഷ്.. അഭിനന്ദനങ്ങള്‍ !
മബ്രൂക് രാജേഷ്. -സു-
-su-
എഴുത്താരെ കാണുമ്പോ പണ്ടേ കുശുമ്പാ...
എല്ലാ ആശംസകളും...അറുപത്തഞ്ചു രൂപ ഒന്നിച്ച് കിട്ടുമ്പോ വാങ്ങിച്ച് അഭിപ്രായം പറയാ..
(ദരിദ്രവാസി വിദ്യാര്‍ത്ഥി ജീവിതത്തിലെ ഓരോ പാടുകള്‍..)
ഒരുപാട് സന്തോഷം രാജേഷ്ജി.പുസ്തകം ഡി സി യുടെ ബാംഗളൂർ ശാഖകളിൽ ഉണ്ടാകുമല്ലൊ അല്ലെ?
(കൂട്ടത്തിൽ നന്ദി പ്രമേയത്തിൽ ഈയുള്ളവന്റെ പേര് ഉൾക്കൊള്ളിച്ചതിനും പെരുത്ത് നന്ദി
പാഞ്ചാലി, വിശാലൻ, പ്രമോദ്, അനാഗതശ്മശ്രു, അനിൽ, സുനിൽ, ഷാരോൺ, തഥാഗതൻ, എല്ലാവർക്കും നന്ദി.
അബ്ദു, ഉപദേശത്തിനു പ്രത്യേകനന്ദി. ശ്രമിച്ചുനോക്കട്ടെ.
അഭിനന്ദനങ്ങള്‍ & ആശംസകള്‍ ....
പിഡിഎഫ്-ല്‍ നിന്ന് പടം വേര്‍തിരിച്ചെടുക്കാന്‍, അക്രോബാറ്റില്‍ തുറന്ന ശേഷം എക്സ്പോര്‍ട്ട് സെലക്റ്റ് ചെയ്യുക
അഭിനന്ദൻസ്!വാങ്ങാനായി നാട്ടിലേക്ക് ആളെ വിട്ടിട്ടുണ്ട്.
അജിത്ത്, മസൂദ്, പട്ടേരി, ഉണ്ണി, നന്ദി. രണ്ടുമൂന്നു പടങ്ങൾ ചേർത്തിട്ടുണ്ട്. എന്റെ അക്രോബാറ്റ് റീഡർ പഴയ വേർഷനായതുകൊണ്ടാവാം പ്രിന്റു ചെയ്തു സ്കാൻ ചെയ്യേണ്ടി വന്നു.
ഒരുപാട് സന്തോഷം.... പുസ്തകം സൂപ്പർഹിറ്റ് ആകട്ടെ എന്ന് ആശംസിക്കുന്നു... വരുന്ന തിങ്കളാഴ്ച്ച തന്നെ പുസ്തകം വാങ്ങിയിരിക്കും...
ആശംസകളോടെ...
നന്ദി കലേഷ്
congrats..
all the best :)
അഭിനന്ദനങ്ങൾ...!!
കിച്ചു, സാക്ഷി, നന്ദി.
വളരെ സന്തോഷം! അഭിനന്ദനങ്ങള്‍ ! ആശംസകള്‍ !
നന്ദി രേഖപ്പെടുത്തിയവരുടെ കൂട്ടത്തില്‍ എന്റെ പേര് ഉള്‍ക്കൊള്ളിച്ചതില്‍ അതിലേറെ നന്ദി.
അഭിനന്ദനങ്ങള്‍ രാജേഷ്!
(അടുത്താഴ്ച നാട്ടില്‍ പോകുമ്പോള്‍ ഒരു കോപ്പി വാങ്ങണം)
റീനി, കൈതമുള്ള്, നന്ദി.
അഭിനന്ദനങ്ങള്‍
നന്ദി, അനീഷ്
അഭിനന്ദനങ്ങള്‍, രാജേഷിനു വലിയൊരു യാത്രയുടെ തുടക്കമാണിത്. ഇനിയും ധാരാളം പുസ്തകങ്ങള്‍ പ്രതിക്ഷിക്കുന്നു.
ഞാനും സഹായിച്ചോ? ശ്ശോ... എന്റെ ഒരു കാര്യം!
കൃതഞ്ഞതക്ക് ഒരു ഓസ്ക്കര്‍ ചുവയുണ്ടല്ലോ :) I thank the academy, my parents, my butcher, my neighbor, neighbor’s dog….
(ചിലരുടെ കാര്യം അങ്ങനെയാണ് - നന്ദി പറഞ്ഞാലും കുറ്റം പറയും. :))
നിർമ്മല,
വീണ്ടും നന്ദി.
രാജേഷ് :-)
രാജേഷ് ഭായ്,
ഇന്നാണ് ഈ ബ്ലോഗില്‍ എത്തിപ്പെട്ടത്.
ഈ പട്ടിണി ബ്ലോഗറുടെ ആത്മാര്‍ഥമായ ആശംസകള്‍ സ്വീകരിക്കുമോ?
ഇനിയും അനേകം സമാഹാരങ്ങള്‍ നിങ്ങളുടെതായി ഇറങ്ങട്ടെ.
സ്നേഹത്തോടെ, കണ്ണൂരാന്‍
ഒരുപാട് സന്തോഷം
ഈ സന്തോഷ വാര്‍ത്ത എന്റെ കൂട്ടുകാരുമായി പങ്കുവെക്കുന്നു
അഭിനന്ദനങ്ങള്‍ .... ഇനിയും താങ്കളുടെ എഴുത്തുകള്‍ പുസ്തകങ്ങളായി വായനക്കാരുടെ കൈകളില്‍ എത്തട്ടെ ... ആശംസകള്‍
ആശംസകൾ...
ആശംസകള്‍...ആശംസകള്‍..പുസ്തകം എന്തായാലും വാങ്ങിയിരിക്കും...
എല്ലാ ഭാവുകങ്ങളും... കഥകൾ വായിക്കാൻ പറ്റുന്നില്ലാ ദയവായി ലിങ്ക് അയച്ച് തരിക( ഇപ്പോൾ കാണുന്ന ലിങ്കുകൾ ഓപ്പൺ ചെയ്യാൻ പറ്റുന്നില്ലാ)സസ്നേഹം... ചന്തു നായർ
ഒരു നാടന്‍ നെല്ലിക്കയാ....
ഇന്നാ ഈ മുതു നെല്ലികയെ കണ്ടേ...
ഒത്തിരി സന്തോഷം...
എല്ലാവിധ ആശംസകളും നേരുന്നു :)
ഇവിടെ ഞാന്‍ ആദ്യമാണെന്ന് തോന്നുന്നു. നെല്ലിക്ക എന്ന് കണ്ടപ്പോള്‍ ആദ്യം എനിക്ക് മുന്‍പേ കമന്റ് ചെയ്ത നെല്ലിക്കയുടേതാവുമെന്നാണ് കരുതിയത്. ആ നെല്ലിക്കയുടെ മധുരവും ചവര്‍പ്പും ഇടക്കൊക്കെ ആസ്വദിച്ചിട്ടുമുണ്ട്. ഏതായാലും ആശംസകള്‍ മാഷേ.. പുസ്തകത്തിന്റെ കവര്‍ പേജ് ചിത്രം പുസ്തകവിചാരം ഗ്രൂപ്പ് ബ്ലോഗിലെ ബൂലോകപുസ്തകങ്ങള്‍ എന്ന പേജില്‍ ചേര്‍ക്കുന്നതാണ്. http://malayalambookreview.blogspot.com/p/blog-page_9777.html
കണ്ണൂരാൻ, ഹാഷിം, ഉമ്മു, യൂസുഫ്പ, ഷാനവാസ്, ചന്തു നായർ, നെല്ലിക്ക, മനോരാജ്,
എല്ലാവർക്കും നന്ദി. പ്രത്യേകിച്ചും മറ്റുള്ളവരെ അറിയിക്കാൻ പ്രയത്നിച്ച ഹാഷിമിനും മനോരാജിനും.
അഭിനന്ദനങ്ങളും ആശംസകളും ഒത്തിരി ഒത്തിരി കെട്ടോ
ഉഷശ്രീ,
നന്ദി.
ആശംസകളൂം ... സന്തോഷവും അറുയിച്ചുകൊള്ളുന്നു കേട്ടൊ ഭായ്
നന്ദി, മുരളീമുകുന്ദൻ
Post a Comment