മൂന്ന്
ജോസിന്റെ അവധിദിവസങ്ങള്‍ ഒരേ നിറങ്ങളിലും അലസമായ ചലനത്തിന്റെ ഏകതാനതയിലും വീണ്ടും വന്നു. പുസ്തകങ്ങളെല്ലാം പൊടിയണിഞ്ഞു കിടന്ന ഉച്ചനേരത്തിലൊന്നില്‍ ജോസ് കതകു തുറന്നു പുറത്തിറങ്ങി.
ഒരിക്കല്‍ നടന്ന വഴികളിലൂടെത്തന്നെ നടന്ന് തോട്ടുവക്കത്തെ കാടുപിടിച്ചു കിടന്ന പുരയിടത്തിനടുത്ത് ചെന്നു. പായല്‍ മൂടിയ കുളത്തിനക്കരെ ഉച്ചവെയിലില്‍ കുളിച്ചുനില്‍ക്കുന്ന ലിസിച്ചേച്ചിയുടെ വീടു കണ്ടു. പൂര്‍ത്തിയാകാതെ മുറിഞ്ഞുപോയ ഒരു സുഖസ്വപ്നത്തെക്കുറിച്ചോര്‍ക്കും പോലെ അവന്‍ ലിസിച്ചേച്ചിയെക്കുറിച്ചോര്‍ത്തു. ഉണ്ടാക്കിപ്പറഞ്ഞ കഥകള്‍ നേരായിത്തീര്‍ന്ന് തന്റെ ദിവസങ്ങള്‍ക്കുമേല്‍ മാംസപുഷ്പങ്ങള്‍ വിടര്‍ന്ന് സുഗന്ധം പരത്തുന്നതിനെക്കുറിച്ച് അവന്‍ സങ്കല്‍പിച്ചു. ജോസ് പൊടിനിറഞ്ഞ ഇടവഴിയിലേക്കിറങ്ങി.
<< കഴിഞ്ഞ അദ്ധ്യായം
അടുത്ത അദ്ധ്യായം >>
1 comment:
ഇത് സസ്പെന്‍സിലാണല്ലൊ നിറുത്തിയത് രാജേഷ് ഭായ്....വേഗം പോയി നാലു വായിക്കട്ടെ.
Post a Comment