Sunday, January 28, 2007

എന്റെ ഭാര്യ, ഒരു ഭാഗ്യവതി



മര്‍ത്യജന്മമിതു ദുര്‍ല്ലഭം, ക്ഷിതിപജാതിയില്‍ പെരിയ പത്തനം-
തിട്ട ജില്ലയില്‍ ജനിക്കലോ വിഷമ, മദ്ഭുതം കവിത തോന്നലും!
ഇത്രയൊക്കെ ബഹുയോഗ്യനായിടുമെനിക്കു നിത്യമരിവെയ്ക്കുവാന്‍
എത്ര പുണ്യതതി ചെയ്തു നീ വളരെ ജന്മമായ്‌ നിയതമോമലേ!

(ശങ്കരാചാര്യരുടെ 'ജന്തൂനാം നരജന്മ ദുര്‍ലഭം' എന്ന ശ്ലോകത്തിന്റെ ഹാസ്യാനുകരണം).
(2005)
<< എന്റെ മറ്റു ശ്ലോകങ്ങള്‍

9 comments:

വിഷ്ണു പ്രസാദ് said...

മൂപ്പത്ത്യാര്‍ വീണതു തന്നെ.അല്ല,ആ വീഴ്ച്ചയാണല്ലോ ഇതിന്റെ പിന്നില്‍...

G.MANU said...

ശ്ളോകം ഗ്രേറ്റ്‌...പത്തനംതിട്ട റെഫറന്‍സ്‌ ഇഷ്ടമായി...


(ഒരു കോന്നിക്കാരന്‍)

സു | Su said...

അതെ. അവരുടെ ഒരു ഭാഗ്യം.

രാജേഷ് ആർ. വർമ്മ said...

വിഷ്ണു, മനു, സു,

നന്ദി.

Santhosh said...

കൊള്ളാമല്ലോ!

രാജേഷ് ആർ. വർമ്മ said...

സന്തോഷ്‌, നന്ദി.

ജ്യോതിര്‍മയി /ज्योतिर्मयी said...

ഭാഗ്യവതിയ്ക്കു സ്വയം ഭാഗ്യവതിയാണെന്നും ഭാഗ്യവാനു സ്വയം ഭാഗ്യവാനാണെന്നും തോന്നാനിടവരട്ടെ. എല്ലാവിധ ആശംസകളും. ഈ വര്‍ണ്ണസമ്മാനം സമര്‍പ്പിച്ചിരിയ്ക്കുന്നു.

(അഹങ്കാരമല്ല കേട്ടോ, എന്നാലും കയ്യിലുള്ളതല്ലേ തരാന്‍ പറ്റൂ?)

കുഞുണ്ണിയ്ക്കെന്തു കൊടുക്കും?, ഒരു മിട്ടായി കൊടുത്തോളൂ, എന്റെ വക.

രാജേഷ് ആർ. വർമ്മ said...

ജ്യോതി, ആശംസകള്‍ക്കു നന്ദി!

Anonymous said...

തലക്കെട്ടിലെ "ഒരു" അധികപ്പറ്റാണ്.