Monday, November 20, 2006

ഫലിതം



ഫലിതമായുലകത്തിനെ നോക്കിനി-
ന്നലിവെഴുന്നൊരു പുഞ്ചിരി തൂകുവാന്‍
മലമെഴാത്ത മഹാപുരുഷാകൃതേ,
നലമൊടിന്നടിയന്നു തുണയ്ക്കണേ
(2005)


<< എന്റെ മറ്റു ശ്ലോകങ്ങള്‍

4 comments:

ലിഡിയ said...

ഇതും സദുപദേശം പോലെ,(നന്നായില്ല എന്നല്ല, നന്നായി എന്ന്)..

-പാര്‍വതി.

രാജേഷ് ആർ. വർമ്മ said...

പാര്‍വതി,

നന്ദി

പാച്ചു said...

ഓഹോ..അക്ഷരസ്ലോക പ്രേമിയാണല്ലേ.
നന്നായിട്ടുണ്ട്‌.

അച്ഛനും ചിറ്റപ്പനും വീട്ടില്‍ അക്ഷരസ്ലോക സദസ്സു കൂടുമ്പൊ ഞങ്ങള്‍ കുട്ടികള്‍ പുറത്തു ക്രിക്കറ്റ്‌ കളിച്ചു.

"കവനകൗതുകം"- എന്നൊരു അക്ഷരസ്ലോക മാസികയുണ്ട്‌.
അതില്‍ പതിവായി എഴുതാറുണ്ടായിരുന്നു അച്ഛന്‍.

ഞാന്‍ എന്റെ ബ്ലോഗ്ഗില്‍ അച്ഛന്റെ കുറച്ചു സ്ലോകങ്ങള്‍ ഇടുന്നുണ്ട്‌.

രാജേഷ് ആർ. വർമ്മ said...

പാച്ചു,

നന്ദി. അക്ഷരശ്ലോകത്തില്‍ താത്‌പര്യമുണ്ടെങ്കില്‍ അക്ഷരശ്ലോകം ഗ്രൂപ്പില്‍ ചേരൂ.