Sunday, November 05, 2006

കൈരളി

'നേരമ്പോ' ക്കായി മാത്രം രതിയെ, മദിരയെ സ്വച്ഛമാം 'വെള്ള'മായും
നാരിത്വത്തെ'ച്ചരക്കാ'യ്‌, സഹജ മനുജനെക്കേവലം 'കക്ഷി'യായും
ധര്‍മ്മത്തെ ഭിക്ഷയായും കവനമൊരു വെറും കൗതുകം മാത്രമായും
നേരംപോല്‍ പാര്‍ത്തുകാണാന്‍ നിപുണത തികയും കൈരളീഭാഷ വെല്‍ക.
(2005)

<< എന്റെ മറ്റു ശ്ലോകങ്ങള്‍

1 comment:

രാജേഷ് ആർ. വർമ്മ said...

മലയാളിയുടെ ചില ഉക്തിവൈചിത്ര്യങ്ങളെക്കുറിച്ച്‌.