Sunday, November 05, 2006

മദനഗോപാലന്‍



"പുണ്യമായ ഭഗവത്കഥാമൃതമൊഴിഞ്ഞിനിക്കലിയുഗത്തിലീ
മന്നിടത്തിലുടലാര്‍ന്നവര്‍ക്കു വഴിയില്ല മോക്ഷപദമേറുവാന്‍
അന്നു ഭാഗവതവും നരന്നു ഹിതമാകയില്ല രതിയെന്നിയേ"
എന്നു ഗോപികളെ വെന്ന കണ്ണനരുളട്ടെയിന്നിവനു വാഗ്മിത.
(2005)

<< എന്റെ മറ്റു ശ്ലോകങ്ങള്‍

4 comments:

Pramod.KM said...

അന്ന് നരന്നു ഹിതമാകയില്ല രതി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്താണ്‍.?(കലിയുഗത്തിലോ?)

രാജേഷ് ആർ. വർമ്മ said...

പ്രമോദേ,

അന്നു ഭാഗവതപുരാണം പോലും രതിയെന്നിയേ (എ-സര്‍ട്ടിഫിക്കറ്റില്ലാതെ) മനുഷ്യന്‌ ഇഷ്ടപ്പെടുകയില്ല എന്നാണ്‌ ഉദ്ദേശിച്ചത്‌.

രാജേഷ് ആർ. വർമ്മ said...

അതേ. കലിയുഗത്തില്‍.

Pramod.KM said...

എന്നിയേ എന്നു പറഞ്ഞാല്‍ എന്നിവ എന്നാണറ്ഥമെന്നു ധരിച്ചു.അതാണ്‍ സംശയം വന്നത്.