Wednesday, October 18, 2006

കുട്ടിക്കൊമ്പന്‍



തരമൊടു കരമൊന്നാല്‍പ്പായസം കോരി, തുമ്പി-
ക്കരമതിലുരുമോദം മോദകം കൊണ്ടുകൊണ്ടേ
തിരളിയുരുളിയോടക്കയ്യുമറ്റേതിലേന്തും
കരിമുഖനിരുകാലാല്‍ വാരണം വാരണങ്ങ.
(2005)


<< എന്റെ മറ്റു ശ്ലോകങ്ങള്‍

4 comments:

ഉമേഷ്::Umesh said...

നല്ല ശ്ലോകം. “വാരണം വാരണങ്ങള്‍” കലക്കി!

പടവും സ്റ്റൈലന്‍. ആ സൈഡിലിരിക്കുന്ന മൌസിന്റെ പുറത്താണോ കക്ഷിയുടെ സഞ്ചാരം?

asdfasdf asfdasdf said...

ശ്ലോകം അടിപൊളി. ഈ ഗണപതി ജര്‍മ്മന്‍കാരനാണോ ? കൈയില്‍ നാസിയുടെ മാര്‍ക്ക് കണ്ടതുകൊണ്ടു ചോദിച്ചതാണേ..

ഡാര്‍വിന്‍ said...

കൊള്ളാം , മനോഹരമായിരിക്കുന്നു ശ്ലോകം

രാജേഷ് ആർ. വർമ്മ said...

ഉമേഷ്‌,

നന്ദി. പുള്ളിയ്ക്ക്‌ ലോകസഞ്ചാരം നടത്താന്‍ അപ്പനമ്മമാരെ ചുറ്റിയാല്‍ മതിയല്ലോ. അതുകൊണ്ട്‌ ഈ വാഹനം തന്നെ ധാരാളം. ലാപ്‌ടോപ്‌ പിന്നെ വ്യാസനെ സഹായിക്കാന്‍.

കുട്ടമ്മേനോന്‍,

'കപിത്ഥജംബൂഫലസാരഭക്ഷിതം' എന്നല്ലേ പറയാറ്‌? 'ജൂസിനെ' വകവരുത്തുന്നതുകൊണ്ട്‌ നാത്സിയാവണം.

ഡാര്‍വിന്‍,

നന്ദി.

നവന്‍,

പദ്യത്തില്‍ എന്റെയും കഥ മൂന്നുനാലു കൊല്ലം മുന്‍പ്‌ അതു തന്നെയായിരുന്നു. ശ്ലോകമെഴുതാന്‍ അത്ര ആഗ്രഹമുണ്ടെങ്കില്‍ ഇതു വായിക്കുക.

ചൊല്ലുകള്‍ സമാഹരിക്കാനുള്ള ഉദ്യമം വളരെ നന്നായി. ഞാനും കൂടാം.