Tuesday, August 15, 2006

കാമാന്ധന്‍

കാഴ്ചയില്ല പകലൂമനു തെല്ലും
കാഴ്ചയില്ല നിശി കാകനുമൊട്ടും
വായ്‌ച്ച കാമമതിരറ്റവനോര്‍ത്താല്‍
കാഴ്ചയില്ലറിക രാപകലൊപ്പം

"ദിവാപശ്യതി നോലൂകഃ" എന്ന ശ്ലോകത്തിന്റെ വിവര്‍ത്തനം

<< എന്റെ മറ്റു ശ്ലോകങ്ങള്‍

3 comments:

ഉമേഷ്::Umesh said...

കൊള്ളാം.

രാജേഷിന്റെ ശ്ലോകങ്ങളെല്ലാം വൃത്തം കണ്ടുപിടിക്കാന്‍ ക്വിസ്സിനു പറ്റിയവ തന്നെ. ‘സുമുഖി’യെക്കാള്‍ വളരെ പ്രശസ്തമാണെങ്കിലും സ്കൂളുകളില്‍ ഇതു പഠിപ്പിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല.

സന്തോഷ്, പെരിങ്ങോടന്‍, ഇഞ്ചി... ആരാണു് ആദ്യം കണ്ടുപിടിക്കുക? വരമൊഴി യാഹൂ ഗ്രൂപ്പിന്റെ Files സെക്‍ഷനില്‍ Grammar എന്ന വിഭാഗത്തില്‍ വൃത്തമഞ്ജരി ഉണ്ടു്. ഒന്നു ശ്രമിച്ചുനോക്കൂ.

രാജ് said...

ആദ്യത്തെ പാദം സ്വാഗത (ഹാവൂ! കുറച്ചു കഷ്ടപ്പെട്ടു) രണ്ടാമത്തെ പാദം എന്താന്നു ഇതുവരെ കണ്ടുപിടിച്ചിട്ടില്ല, ഇനി അഥവാ കണ്ടുപിടിച്ചാ‍ല്‍ തന്നെ മൊത്തതില്‍ ഏതു വൃത്തമാണെന്നു തപ്പണ്ടേ? വൃത്തമഞ്ജരി സേര്‍ച്ചബിള്‍ യൂണികോഡ് ടെക്സ്റ്റ് ആയി എവിടെക്കിട്ടും ഗുരോ?

ഉമേഷ്::Umesh said...

നാലു വരിയും സ്വാഗത തന്നെ. വളരെ കുറച്ചു വൃത്തങ്ങളേയുള്ളൂ വരികളില്‍ വ്യത്യസ്തലക്ഷണങ്ങളുള്ളതു്.

പെരിങ്ങോടനു ഫുള്‍ മാര്‍ക്കു്.

ദാത്തുക് ചേട്ടന്റെ പുസ്തകങ്ങളെ വരമൊഴി/യൂണിക്കോഡ്/പി. ഡി. എഫ്. ആക്കാന്‍ കുറെക്കാലമായി ഞാന്‍ പരിശ്രമിക്കുന്നു. സമയം കിട്ടുന്നില്ല. പ്രൂഫ്‌റീഡിംഗില്‍ കുടുങ്ങിക്കിടക്കുന്ന നാരായണീയത്തിന്റെയും സ്ഥിതി അതു തന്നെ.