എടുത്തുകൊണ്ടു പോവുകില്ല കള്ളനും നൃപാലനും,
പകുത്തിടേണ്ട സോദരര്‍ക്കു, ഭാരമില്ല താങ്ങുവാന്‍,
കൊടുത്തുകൊണ്ടിരിക്കുകില്‍ പെരുപ്പമേറിവന്നിടും -
ധനത്തിലേറ്റമുത്തമം പഠിത്തമെന്നൊരാ ധനം
'ന ചോരഹാര്യം ന ച രാജഹാര്യം' എന്ന സംസ്കൃതശ്ലോകത്തിന്റെ വിവര്‍ത്തനം.
<< എന്റെ മറ്റു ശ്ലോകങ്ങള്‍
10 comments:
കലക്കന്‍ തര്‍ജ്ജമ, രാജേഷ്!
ലളിതം, സുന്ദരം!
ഉമേഷ്, സന്തോഷ്,
നന്ദി.
അതു നന്നാായി :-))
തര്‍ജ്ജമ ചെയ്യാന്‍ എന്തെങ്കിലും വേണമെങ്കില്‍ പറയൂ, ഒരു മരുന്നിനുള്ള വക വാഗ്‌ജ്യോതിയിലുണ്ട്. മുഷിയില്ലെങ്കില്‍. ആറാറിന്റെ ഒരു പരിഭാഷ കൊണ്ട് ശ്ലോകത്തിന്റെ ഗമയൊന്നു കൂട്ടാനാ:-)
ലിങ്ക് വെയ്ക്കാന്‍ ഞാന്‍ എപ്പൊഴാണാവോ പഠിയ്ക്കുക:-(
ജ്യോതീ,
<a href="XXX">YYY</a> എന്നു ടൈപ്പു ചെയ്താല്‍ ലിങ്കായി.
XXX എന്നിടത്തു് URL കൊടുക്കുക. ഉദാഹരണത്തിനു് http://vakjyothi.blogspot.com/2006/08/blog-post.html.
YYY എന്നിടത്തു് ലിങ്ക് ആയി എന്തു കാണിക്കണമെന്നു് എഴുതുക. ഉദാഹരണത്തിനു് ജ്യോതിയുടെ ശ്ലോകം.
ഇവിടെ ജ്യോതിയുടെ ശ്ലോകംകാണാം.
പോസ്റ്റില്‍ ഇതിനു് ലിങ്ക് എന്നൊരു ബട്ടന്‍ ഉണ്ടു്. ജ്യോതിയുടെ ശ്ലോകം എന്നെഴുതിയതു ഹൈലൈറ്റ് ചെയ്തിട്ടു് ചങ്ങലക്കണ്ണിയുടെ പടത്തില്‍ ക്ലിക്കു ചെയ്താല്‍ വരുന്ന സ്ഥലത്തു് http://vakjyothi.blogspot.com/2006/08/blog-post.html എന്നിട്ടാല്‍ മതി.
കമന്റില്‍ ഇതു ടൈപ്പുചെയ്തേ പറ്റൂ.
കമന്റെഴുതുമ്പോഴും ഞാന്‍ ഒരു പോസ്റ്റായി എഴുതി, അവസാനം “Edit HTML"-ല്‍ ക്ലിക്ക് ചെയ്ത്; എല്ലാം കോപ്പിചെയ്ത് എല്ലാം കമന്റിന്റെ സ്ഥലത്ത് പേസ്റ്റ് ചെയ്യുകയാണ് പതിവ്. പോസ്റ്റ് അവസാനം ഡിസ്കാര്‍ഡ് ചെയ്യും. ലിങ്ക് ചെയ്യാന്‍ HTML എഴുതല്‍ എനിക്ക് ഇഷ്ടമല്ല.
ഉഗ്രന്‍ തര്‍ജ്ജമ. ഉമേഷിന്റെ സഹായത്തോടെ ഇതാ ഭാഷാവൃത്തത്തിലൊരു തര്‍ജ്ജമ.
രാജാവും കള്ളനും മോഷ്ടിക്കുകയില്ല
ഭാഗിച്ചെടുക്കില സോദരരും
തെല്ലും ഭാരമില്ല,നല്‍കുമ്പൊള്‍ വര്‍ദ്ധിക്കും
സമ്പത്തിലുത്തമം വിദ്യാധനം.
ബാബു,
നന്നായിട്ടുണ്ട്.
ജ്യോതിയുടെ ശ്ലോകത്തിന്റെ തര്‍ജ്ജമ കാണുക.
“തെല്ലും ഭാരമില്ല” എന്നതില്‍ വൃത്തഭംഗമില്ലേയെന്നു സംശയം. “തെല്ലും കനമില്ല” എന്നോ മറ്റോ യോജിക്കുമോ അവിടെ?
പാപ്പാന്‍ പറഞ്ഞതു ശരി തന്നെ. മഞ്ജരിയിലെ ഓരോ ഗണത്തിലും കുറഞ്ഞതു് അഞ്ചു മാത്ര വേണം. (ശ്ലഥകാകളി - അഞ്ചോ ആറോ മാത്ര.)
എഴുത്തില്‍ വേണമെന്നില്ല, പാടി നീട്ടിയാല്‍ മതി.
ഇവിടെ
തെല്ലും ഭാ/രമില്ല/,നല്‍കുമ്പൊള്‍/ വര്‍ദ്ധിക്കും/
എന്നു ചൊല്ലുമ്പോള്‍ രണ്ടാമത്തെ ഗണത്തില്‍ (രമില്ല) നാലു മാത്രയേ ഉള്ളൂ. “രമില്ലാ” എന്നു ചൊല്ലാന്‍ പറ്റില്ല. യഗണം കാകളിയില്‍ അഭംഗിയാണു്. അപ്പോള്‍ “രാമില്ല” എന്നേ ചൊല്ലാന്‍ പറ്റൂ. “ഭാരാമില്ല” എന്നു് ഭാ, രാ എന്നിവ രണ്ടും നീട്ടുന്ന അഭംഗിയാണു പാപ്പാനു വൃത്തഭംഗമുണ്ടെന്നു തോന്നിച്ചതു്. “കനമില്ല” എന്നാക്കിയാല്‍ “കനാമില്ല” എന്നു ചൊല്ലാം. അഭംഗി തോന്നുകയുമില്ല.
പാപ്പാനേ, നല്ല വൃത്തബോധമാണല്ലോ. (രാമായണത്തിലെ വൃത്തങ്ങളെപ്പറ്റി പറഞ്ഞപ്പോഴേ മനസ്സ്സിലായി.) കവിത എഴുതാറുണ്ടോ?
Post a Comment