Tuesday, May 01, 2018

ആശാരിച്ചി

നാദം, സ്പന്ദം, വെളിച്ചം, സമയ, മളവെഴാപ്പഞ്ചഭൂതങ്ങളെല്ലാം
തോതിൽച്ചേർത്തിട്ടു വിശ്വം പണിവൊരു വിരുതൻ ബ്രഹ്മനാശാരിപോലും
ആർതൻ നോക്കിൻ മുഴക്കോൽ ഞൊടിയിട വെടിയാതേ മുറുക്കെപ്പിടിക്കു-
ന്നായമ്മേ വന്നു ചെമ്മേ നടമരുളണമേ നാവിലമ്മേ മുദാ മേ.

<< ശ്ലോകങ്ങൾ

Sunday, March 25, 2018

മിനേഷ് രാമനുണ്ണിയുടെ നോവൽ വായന

"ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏകാധിപത്യത്തിന്റേയും അപര വൽക്കരണത്തിന്റേയും ചരിത്ര പുനർ നിർമ്മാണത്തിന്റേയുമൊക്കെ വാർത്തകൾ കേൾക്കുന്ന ഈ കാലത്ത്‌ വായിച്ചിരിക്കേണ്ട നോവൽ തന്നെയാണു ചുവന്ന ബാഡ്ജ്‌."

മിനേഷ് രാമനുണ്ണിയുടെ വായന ഫെയ്സ്ബുക്കിൽ

<< ചുവന്ന ബാഡ്ജ് വായനകൾ

Wednesday, October 04, 2017

സുദീപ് ബസുവിന്റെ നോവൽ വായന

"ചുവന്ന ബാഡ്ജ് വായിക്കുമ്പോൾ ഭീതി നിറക്കുന്ന നിസ്സഹായതയും ഉത്കണ്ഠയും നിങ്ങളെ വരിഞ്ഞുമുറുക്കാൻ സാധ്യതയുണ്ട്. ഏതാണ് ഫിക്ഷൻ? അല്ലെങ്കിൽ ഇതു തന്നെയല്ലേ എന്റെ മുന്നിൽ നടക്കുന്നത് എന്നൊരു തോന്നൽ മനസ്സിൽ ഒരു മരവിപ്പ് പോലെ അനുഭവപ്പെടും."

സുദീപ് ബസുവിന്റെ വായന ഫെയ്സ്ബുക്കിൽ.


<< ചുവന്ന ബാഡ്ജ് വായനകൾ

Friday, September 22, 2017

ഹിന്ദുവിൽ രശ്മി ബിനോയ് എഴുതിയ പുസ്തകനിരൂപണം



"ഒരൊറ്റ സ്വാർത്ഥചിന്ത തഴച്ചുവളർന്ന് മനുഷ്യവർഗത്തെത്തന്നെ ഞെരിച്ചുകളയാൻ തക്കവണ്ണം വലുതാകുന്നതെങ്ങനെ എന്നാണ് ഈ എഴുത്തുകാരൻ വരച്ചുകാട്ടുന്നത്. ഒരു കെട്ടുകഥയെന്ന നിലയിൽപ്പോലും അസ്വസ്ഥതാജനകം എന്നേ ഇതിനെ വിശേഷിപ്പിക്കാൻ കഴിയൂ. അനുവാചകമനസ്സിന് ഔന്നത്യം പകരാനുള്ള സാഹിത്യത്തിന്റെ കഴിവിൽ ആറാടി വായിച്ചുതീർത്ത് നിത്യജീവിതത്തിലേക്ക് മടങ്ങിപ്പോകാൻ കഴിയുന്ന ഒരു പുസ്തകമല്ല ഇത്. കാരണം, ഹിറ്റ്‌ലർ എന്നൊരാൾ നമുക്കിടയിൽ ജീവിച്ചിരുന്നു. കോൺസെൻട്രേഷൻ ക്യാമ്പുകളും ഗ്യാസ് ചെയിംബറുകളും ഉണ്ടായിരുന്നു. ആൻ ഫ്രാങ്കിന്റെ ഡയറി ഇപ്പോഴും ലക്ഷക്കണക്കിൽ വിറ്റഴിയുന്നു. ഇത് ഒരു കെട്ടുകഥയല്ലതന്നെ.”

ഹിന്ദുവിൽ രശ്മി ബിനോയ് എഴുതിയ പുസ്തകനിരൂപണം.

<< ചുവന്ന ബാഡ്ജ് വായനകൾ