അരുന്ധതി റോയി ഇന്നലെ തിരുവനന്തപുരത്തു നടത്തിയ പ്രസംഗത്തില്‍ ഗാന്ധിജി തോട്ടികളെക്കുറിച്ചെഴുതിയ "ദ ഐഡിയല്‍ ഭാംഗി" എന്ന ലേഖനം പരാമര്‍ശിച്ചിരുന്നു. എന്നാല്‍, ഇന്നത്തെ മനോരമയില്‍ റിപ്പോര്‍ട്ടു വന്നപ്പോള്‍ അത് "ഐഡിയല്‍ മങ്കീസ്" ആയിരിക്കുന്നു.
സ്വല്പം പരിശീലനം കൊടുത്താല്‍ വാനരന്മാരെക്കൊണ്ടുപോലും ഒരു പത്രം നടത്താന്‍ കഴിയുമെന്നു തെളിയിക്കാനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുകല്ലേ മലയാളപത്രസ്ഥാപനങ്ങള്‍. അങ്ങനെ വരുമ്പോള്‍ ഭാംഗിയും മങ്കിയും തമ്മില്‍ ചിലപ്പോള്‍ മാറിപ്പോയെന്നു വരും. അതിലൊക്കെ ഇത്ര പോസ്റ്റാനെന്തിരിക്കുന്നു? "അയ്യോ കുരങ്ങന്മാരെന്തറിഞ്ഞൂ വിഭോ" എന്നല്ലേ കവി പാടിയിരിക്കുന്നത്.
<< തോന്നിയവാസം
No comments:
Post a Comment