നിരുജയായ പയ്യിന്റെ തോലുരി-
ച്ചരുമയായ് പൊതിഞ്ഞോരിടയ്ക്കയിൽ
കരളലിഞ്ഞു ഞാൻ താളമിട്ടിടാം
നരകതാരണാ, കാത്തുകൊള്ളണേ
വലിയ ചൂടെഴും വാരിയിൽത്തിള-
ച്ചലസിയോരു കീടങ്ങൾ തന്റെ നൂൽ
നലമൊടാടയായ്ത്തീർത്തു ചാർത്തിടാം
കലിമലം കളഞ്ഞാർത്തി തീർക്കണേ
ചമരിമാനിനെക്കൊന്നു തീർത്തതാ-
മമിതകാന്തിയാം ചാമരത്തിനാൽ
സുമശരോപമാ നിന്നെ വീശിടാം
ശമനമേകണേയാധികൾക്കു നീ
കുഴി കുഴിച്ചതിൽ വീഴ്ത്തി, നെഞ്ഞുറ-
പ്പൊഴിയുമാറു താപ്പാന തല്ലിയും,
കഴലു കൂച്ചിയും കാഴ്ചവെച്ചിടാം
പിഴയൊഴിഞ്ഞൊരീക്കൊച്ചുകൊമ്പനെ
ഇളയിലുള്ളതാം സർവജീവികൾ-
ക്കളവെഴാത്തതാമാർത്തി നൽകി ഞാൻ
പുളകമോടെ നിന്നെബ്ഭജിച്ചിടാം
നളിനനാഭ, മാം പാഹി, ഗോപതേ
<< കവിതകൾ
ച്ചരുമയായ് പൊതിഞ്ഞോരിടയ്ക്കയിൽ
കരളലിഞ്ഞു ഞാൻ താളമിട്ടിടാം
നരകതാരണാ, കാത്തുകൊള്ളണേ
വലിയ ചൂടെഴും വാരിയിൽത്തിള-
ച്ചലസിയോരു കീടങ്ങൾ തന്റെ നൂൽ
നലമൊടാടയായ്ത്തീർത്തു ചാർത്തിടാം
കലിമലം കളഞ്ഞാർത്തി തീർക്കണേ
ചമരിമാനിനെക്കൊന്നു തീർത്തതാ-
മമിതകാന്തിയാം ചാമരത്തിനാൽ
സുമശരോപമാ നിന്നെ വീശിടാം
ശമനമേകണേയാധികൾക്കു നീ
കുഴി കുഴിച്ചതിൽ വീഴ്ത്തി, നെഞ്ഞുറ-
പ്പൊഴിയുമാറു താപ്പാന തല്ലിയും,
കഴലു കൂച്ചിയും കാഴ്ചവെച്ചിടാം
പിഴയൊഴിഞ്ഞൊരീക്കൊച്ചുകൊമ്പനെ
ഇളയിലുള്ളതാം സർവജീവികൾ-
ക്കളവെഴാത്തതാമാർത്തി നൽകി ഞാൻ
പുളകമോടെ നിന്നെബ്ഭജിച്ചിടാം
നളിനനാഭ, മാം പാഹി, ഗോപതേ
<< കവിതകൾ
15 comments:
തകര്‍ത്തു!
നന്ദി കാൽവിൻ.
ഹും! മനസ്സിലാക്കാൻ രണ്ട് തവണ വായിക്കേണ്ടി വന്നു. എങ്കിലും ഇഷ്ടായീ.
Great!!
ജിജോ, സന്തോഷ്,
നന്ദി.
നമിച്ചിരിക്കുന്നു.
മൈനയുടെ പോസ്റ്റിലിട്ട ലിങ്കില്‍ നിന്നാണ് ഇവിടെയെത്തിയത്. കാല്വിന്റെ വാക്കു കടമെടുക്കുന്നു. തകര്‍ത്തു. :)
സെബിൻ,
പരസ്യത്തിനു നന്ദി.
മൈന,
നന്ദി. ഇവിടെ കണ്ടതിൽ സന്തോഷം.
സ്പന്ദനം,
നന്ദി.
നന്നായിരിക്കുന്നു :)
നന്നായിരിക്കുന്നു...
സാബു, അജിത്ത്,
നന്ദി.
ചെടിയുടെ പ്രജനനത്തിനുള്ള ഉപാധിയാണ് പൂവ്. ചെടിയുടെ sex organ തന്നെ അത്. അത് പറിച്ച് എന്നെ പൂജിക്കാൻ ഭഗവാാൻ തന്നെ “പത്രം പുഷ്പം ഫലം തോയം.....” എന്ന ഭാഗത്ത് പറയുന്നുണ്ട്.
വിത്ത് ആവശ്യമുള്ള ചെടിയുടെ പൂവ് മനുഷ്യൻ പറിക്കാറില്ല. അലങ്കാരത്തിനു തെങ്ങിൻ പൂക്കുല ഉപയോഗിക്കുന്ന കടും കയ് ഒഴിച്ച്.
പ്രജനനത്തിനു ശേഷം പൂവ് വീണു പോയെങ്കിൽ കവി അതിൽ പരിതപിക്കേണ്ടതില്ല. പൂവിന്റെ അണ്ഡം ഞെടുപ്പിൽ കാണും.
എതിരൻ,
മനസ്സിലായില്ല. പൂവിന്റെ കാര്യം ഇതിൽ പറഞ്ഞിട്ടില്ലല്ലോ. ഈപ്പറഞ്ഞ ജീവികളെയെല്ലാം പൂക്കളെപ്പോലെ കണക്കാക്കാമെന്നാണോ ഉദ്ദേശിച്ചത്?
മനസ്സിലാക്കാന്‍ ഇത്തിരി സമയമെടുത്തു. കിടിലം!
നന്ദി ജെയിൻ
Post a Comment