"പേര്?"
"റാറ്റ്‌നേഷ്."
"എന്തോ?"
"സോറി... രത്നേഷ്. അമേരിക്കക്കാരോടു റാറ്റ്‌നേഷ് എന്നു പറഞ്ഞു ശീലമായിപ്പോയി. ഖേദമുണ്ട്."
"ഹേയ്, അതൊന്നും സാരമില്ല."
"എന്റെ ശരിയായ പേര് രത്നേശ്വരൻ എന്നാണ്. ശ്രീലങ്കയിലായിരുന്ന കാലത്തുതന്നെ കൂട്ടുകാർ അതു ചുരുക്കി രത്നേഷ് എന്നു വിളിക്കാൻ തുടങ്ങി. അമേരിക്കയിലെത്തിയപ്പോൾ രണ്ടു റൂംമേറ്റ്‌സാണുണ്ടായിരുന്നത്. ഒന്നാമൻ മതിവണ്ണൻ. അവൻ എല്ലാവരോടും പേര് മാറ്റ് എന്നു മാറ്റിപ്പറഞ്ഞു. രണ്ടാമത്തെയാൾ പാർത്ഥിപൻ. അവൻ പാറ്റ് ആയി."
"അപ്പോൾ...?"
"അതെ. ഇന്ന് അമേരിക്കക്കാർ എന്നെ റാറ്റെന്നാണു വിളിക്കുന്നത്. ആദ്യമേ പറഞ്ഞില്ലേ ഖേദമുണ്ടെന്ന്?"
<< അനുഭവം
3 comments:
അക്കരക്കഴ്ച്ചകളിലെ "കാര്‍ട്ടണ്‍" ഓര്മ വന്നു (ശരിയായ പേര് കര്‍ത്താ ).
അതേ ഞങ്ങളും പുത്തൻ പേരിൽ അറിയപ്പെടുന്നവർ തന്നെ..!
ബാബു,
ആ എപ്പിസോഡ് ഓർമ്മയില്ല. പിന്നെ, അക്കരക്കാഴ്ചകൾ കാണരുത്. ഞങ്ങൾ അമേരിക്കൻ മലയാളികളെപ്പറ്റിയുള്ള സകല രഹസ്യങ്ങളും നാട്ടുകാർക്ക് വെളിപ്പെടുത്തുന്ന ഒറ്റുകാരാണ് അതിന്റെ സ്രഷ്ടാക്കൾ. :-)
മുരളീമുകുന്ദൻ,
murimuk എന്നല്ലല്ലോ ആ പേര്, ആണോ? :-)
Post a Comment