ധർമ്മസാധനം
ധർമ്മം നമുക്കന്യനൊടുള്ളപോലെയീ
നമ്മോടുമുണ്ടെന്നു മറന്നിടായ്ക നാം
ജന്മാഭിലാഷങ്ങളറുത്തെറിഞ്ഞിടായ്-
കമ്മിഞ്ഞയിൽ നഞ്ഞുപുരട്ടുമമ്മപോൽ
മനുഷ്യനൊരു ചരമഗീതം
വന്മാരിയായ്, വ്യാധികളായ്, കുനാഭിയായ്,
ഘർമ്മാതപം കൊണ്ടെരിയുന്ന വേനലായ്
നമ്മെത്തുലയ്ക്കാൻ മടിയാ ധരിത്രിയാ-
ളമ്മിഞ്ഞയിൽ നഞ്ഞുപുരട്ടുമമ്മപോൽ
(2010)
ദൈവത്തിന്റെ സ്വന്തം പാനീയം
കേരാഞ്ചിതേ, കേരളധാത്രി, നീ നറും
കേരാമൃതത്തിൽ ചതിചേർത്തിടുന്നുവോ
ചെമ്മേ കൊതിച്ചുണ്ണിയണഞ്ഞുപുൽകവേ-
യമ്മിഞ്ഞയിൽ നഞ്ഞുപുരട്ടുമമ്മപോൽ?
(2010)
<< ശ്ലോകങ്ങൾ
No comments:
Post a Comment