Wednesday, May 26, 2010

ശേഖരന്മാരുടെ ശ്രദ്ധയ്ക്ക്

അപൂർവവസ്തുക്കൾ ശേഖരിക്കുന്നതിൽ താത്പര്യമുള്ള കളക്ടർ(തുക്കിടിസായ്‌വ് അല്ല)മാരുടെ പ്രത്യേകശ്രദ്ധയ്ക്ക്:

അത്യപൂർവമായ ഒരു മലയാള ആനുകാലികം എന്റെ കൈവശമുണ്ട്. ഇത്തരം സാധനങ്ങളുടെ വിലയറിയാവുന്നവരിൽ നിന്ന് ലേലത്തുകകൾ ക്ഷണിക്കുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ (2000 മുതൽ ഇന്നുവരെ) പ്രസിദ്ധീകരിക്കപ്പെട്ട മലയാളസാംസ്കാരികപ്രസിദ്ധീകരണങ്ങളിൽ ഇത്തരത്തിൽ‌പ്പെട്ട ഒരേയൊരു ലക്കം മാത്രമേ നിലവിലുള്ളൂ. മാസങ്ങൾ നീണ്ടുനിന്ന പ്രയത്നത്തിലൂടെ, മൂവായിരത്തോളം ലക്കങ്ങൾ സൂക്ഷ്മമായി പരിശോധിച്ചതിനുശേഷമാണ് ഇതു കണ്ടെത്താൻ എനിക്കു കഴിഞ്ഞിട്ടുള്ളത്. 'ജാതി' എന്ന വാക്ക് അച്ചടിച്ചിട്ടില്ല എന്നതാണ് ഈ ലക്കത്തിന്റെ സവിശേഷത.

ലേലത്തുക കമന്റിലൂടെയോ ഇ-മെയിലിലൂടെയോ അറിയിക്കാവുന്നതാണ്.

കുറഞ്ഞ ലേലത്തുക: 100 അമേരിക്കൻ ഡോളർ അഥവാ 5000 ഇന്ത്യൻ രൂപ, മറ്റു വിനിമയോപാധികൾ സ്വീകാര്യമല്ല.

<< തോന്നിയവാ‍സം

10 comments:

nicelittlethings said...

:)

Babu Kalyanam said...

തോന്നിയവാസം! അല്ലാതെന്താ? എത്രയും പെട്ടെന്ന് നശിപ്പിച്ചേക്കൂ. അല്ലെങ്കില്‍ ഇന്റെര്‍പോളും മറ്റും തേടി വരും.

nicelittlethings said...

നശിപ്പിക്കല്ലേ, ഞാനിതു വാങ്ങാൻ പോകുന്നു.
ഉടൻ വിലയും കൂടും, അമേരിക്കയിലെ ഡോക്ടർമാരോ,
തിരുവനന്തപുരത്തെ ചിത്രം വരയ്ക്കുന്നവരോ,
സത്യം അൻവേഷിക്കുന്നവരോ ഒക്കെ വാങ്ങാൻ സാധ്യതയുണ്ട്.
ലേലം ഉറപ്പിക്കുന്നു, 5000 ഇന്ത്യൻ രൂപ, മൂന്ന് വട്ടം.

പാഞ്ചാലി :: Panchali said...

ജാതി എന്ന വാക്കില്ല എന്നു കണ്ടുപിടിക്കാതെ / അത് ചേർക്കാതെ, ആ ലക്കം പ്രിന്റ് ചെയ്യാൻ ഓർഡർ കൊടുത്തവനെ മാനേജ്മെന്റ് പുറത്താക്കിയതറിഞ്ഞില്ലായിരുന്നോ?
:)

ഓട്ടോ:
"...മാസങ്ങൾ നീണ്ടുനിന്ന പ്രയത്നത്തിലൂടെ, മൂവായിരത്തോളം ലക്കങ്ങൾ സൂക്ഷ്മമായി പരിശോധിച്ചതിനുശേഷമാണ് ഇതു കണ്ടെത്താൻ എനിക്കു കഴിഞ്ഞിട്ടുള്ളത്...."

വേറെ പണിയൊന്നുമില്ലെങ്കിൽ ആ ലൂസിയാന കോസ്റ്റിൽ ചെന്ന് കുറെ സ്പിൽ‌ഡ് ഓയിൽ കോരിക്കളയൂ. കുറെ മിണ്ടാപ്രാണികളെങ്കിലും രക്ഷപെടട്ടെ! :)

Anonymous said...

ജാതി എന്ന വാക്കില്ലെങ്കിലും പത്രി എന്ന് എവിടെയെങ്കിലും കാണേണ്ടതാണല്ലോ. :)

Calicocentric കാലിക്കോസെന്‍ട്രിക് said...

സ്വത്വം ഉണ്ടോ? എങ്കില്‍ നഞ്ഞ് നാനാഴിയായി.

Anonymous said...

ഇപ്പോള്‍ ആ വാക്ക് ഞെളിപിരികൊള്ളിക്കും അല്ലെ വര്‍മ്മെ? വര്‍മ്മയും നമ്പൂരിയുമൊക്കെ ഒരേ വ്കുപ്പു തന്നെ എന്നറിയാം..കെ ഇ എന്‍ സഖാവിന്റെ ഭാര്യ നമ്പൂരിച്ചി ആയിരുന്നു എന്നതല്ലേ ഈ കെറുവിക്കലിനു കാരണം?
കെ ഇ എന്നിനെക്കൂടി പുറത്താക്കി, സോഫ്റ്റ് ഹിന്ദുത്വം കളിച്ചു സവര്‍ണ്ണഫാഷിസ്റ്റുകളുടെ വോട്ടു നേടാമെന്നാണു വിജയന്റെ വിജാരമെങ്കില്‍..കൊണ്ടു പഠിക്കട്ടെ...അവറ്റ കോണ്‍ഗ്രസ്സിനേ കുത്തൂ..അല്ലെങ്കില്‍ ആറെസ്സെസ്സിനു.

രാജേഷ്‌ ആര്‍. വര്‍മ്മ said...

nicelittlethings, ബാബു കല്യാണം, പാഞ്ചാലി, സി. കെ. ബാബു, എല്ലാവർക്കും നന്ദി.

കാലിക്കോ, പേടിക്കണ്ട. ഈ അപൂർവലക്കത്തിൽ സ്വത്വവും ഇല്ല.

അനോണി,
ഞെളിപിരിയും കെറുവിക്കലും ഉണ്ടാവുമെന്നു പ്രതീക്ഷിച്ചുവന്നതാണെങ്കിൽ പോസ്റ്റുമാറിപ്പോയി. അവനവന്റെ ജാതിപ്പേരു കേൾക്കുമ്പോൾ വിജൃംഭനവും സ്വത്വാഭിമാനവും മറ്റൊരുത്തന്റേതു കേൾക്കുമ്പോൾ കുടിപ്പകയും ഉണരുന്നവർക്കുള്ളതല്ല ഈ ലേലം. ഈഴവത്തി എന്നു പറഞ്ഞവനെ കിട്ടുന്ന അവസരങ്ങളിലെല്ലാ‍ം ചവിട്ടിക്കൂട്ടുകയും നമ്പൂതിരിച്ചിയെപ്പറ്റി അശ്ലീലം എഴുതിവിടുന്നവനെ തലയിൽക്കൊണ്ടു നടക്കുന്നവർക്ക് ഈ ലേലം രസിക്കില്ല. മറ്റൊരു മതത്തിൽനിന്നു വിവാഹം കഴിയ്ക്കുന്നത് സൌകര്യമനുസരിച്ച് സ്വത്വബോധത്തിന്റെ കൊടിനാട്ടലായും ജിഹാദായും മാറീമാറിക്കാണാൻ കഴിയുന്നവർക്ക് വായിച്ചുരസിക്കാൻ മറ്റ് മൂവായിരം ലക്കങ്ങൾ ഉണ്ടല്ലോ. ഇത് വേറെ വകുപ്പ്.

Anonymous said...

“താമരപ്പൂക്കളും ഞാനുമൊന്നിച്ചാണു
താമസിക്കുന്നതീ നാട്ടില്‍”...എന്ന് വയലാര്‍ (അതുമൊരു വര്‍മ) പാടിയതോര്‍മ്മ വരുന്നു.

ഫോമ said...

http://www.fomaa.blogspot.com/
ഫോമ ബ്ലോഗ് സാഹിത്യ മത്സരം